MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday, 27 June 2014

ജ്യോതിഷം വിശ്വസിച്ചോളൂ , പക്ഷെ ചൂഷണം ഒഴിവാക്കൂ, യുക്തി ഉപയോഗിക്കൂ …


  • ജ്യോതിഷത്തിന്റെ പേരില്‍ നടക്കുന്ന കബളിപ്പിക്കല്‍ ഒഴിവാക്കാന്‍ അടിസ്ഥാന ജ്യോതിഷ വിവരങ്ങള്‍ താഴെ കൊടുക്കുന്നു ……
  •   കേരളത്തില്‍ പൊതുവായി  നടന്നു വരുന്ന ജ്യോതിഷ കച്ചവടങ്ങളിലേക്ക്  പോകും മുന്‍പ്  വീട്ടിലെ മുതിര്‍ന്നവരും  ചെറുപ്പക്കാരും  ഒരേ പോലെ അടിസ്ഥാന പ്രമാണങ്ങള്‍ എങ്കിലും മനസിലാകൂ …വിശ്വാസങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ല, ചൂഷണത്തിന് വിധേയരാകരുതെന്നു അപേക്ഷിക്കുന്നു. 

  • ഗ്രഹസ്ഥിതി സ്വയം മനസ്സിലാക്കാം
  • അഭ്യസ്ഥവിദ്യര്‍ക്കും സ്വന്തം ഗ്രഹനില മനസ്സിലാക്കാന്‍ ബുദ്ധിമുട്ടു തോന്നാം. അറിവിന്റെ കുറവല്ല. ജ്യോതിഷത്തിലെ ചില അത്യാവശ്യ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതുമൂലമാണ് മലയാളക്കരയിലെ നക്ഷത്രജ്യോതിഷത്തിലെ ചില അത്യാവശ്യം കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
  • നക്ഷത്രങ്ങള്‍ (27)
  • അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി.
  • രാശികള്‍ (12)
  • മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.
  • 27 നക്ഷത്രങ്ങളും 12 രാശികളിലാണ് ഗ്രഹനിലയില്‍ നിലകൊള്ളുന്നത്. ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രം വരും. ഉദാഹരണത്തിന് അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ കാല്‍ഭാഗവും കൂടി മേടം രാശിയിലാണ്. ഈ രാശിയെ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയെ കൂറെന്നും പറയും. നക്ഷത്രസൂചന ’ച എന്ന അക്ഷരം കൊണ്ട് മനസ്സിലാക്കാം.
  • ഗ്രഹങ്ങള്‍ 9 എണ്ണം  (ഗ്രഹനിലയിലെ അടയാളം)
  • സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇതിനു പുറമെ കേരളത്തില്‍ ഗുളികന്‍ എന്ന ഗ്രഹത്തെ കൂടി രാശി ഉള്‍പ്പെടുത്തുന്നു. ഇതില്‍ ഓരോന്നും താഴെ പറയുന്ന രീതിയില്‍ രാശിയില്‍ കാണും.
  • സൂര്യന്‍ – ര
  • ചന്ദ്രന്‍ – ച
  • ചൊവ്വ – കു
  • ബുധന്‍ – ബു
  • വ്യാഴം – ഗു
  • ശുക്രന്‍  – ശു (ഋ) ചില സ്ഥലങ്ങളില്‍ (ഋ) എന്ന് നല്‍കും.
  • ശനി – മ (ശ) ചിലപ്പോള്‍ ’മ യ്ക്ക് പകരം ’ശ എന്നും ഉപയോഗിക്കും.
  • രാഹു – സ
  • കേതു – ശി
  • ഗുളികന്‍ – മാ
  • വലത് വശത്ത് കാണിച്ച രീതിയിലാണ് ഗ്രഹനിലയില്‍ നവഗ്രഹങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരാള്‍ ജനിക്കുന്ന സമയം അടിസ്ഥാനമാക്കിയാണ് ലഗ്നം കണക്കാക്കുന്നത്. ലഗ്നത്തിന് ഗ്രഹനിലയില്‍ ’ല എന്ന് സൂചിപ്പിക്കും. ല- ലഗ്നം ഒന്ന് അതു മുതല്‍ വലത്തോട്ടുള്ള ഓരോ രാശിയും യഥാക്രമം രണ്ട് മുതല്‍ പന്ത്രണ്ടു വരെയാണ്. ഒരു ഗ്രഹം ഏതു രാശിയില്‍ എത്രാമത് നില്‍ക്കുന്നു എന്നത് ലഗ്നം മുതലുള്ള കണക്കു കൂട്ടലുകളിലൂടെ അറിയാം.
  • ഗ്രഹനിലയില്‍ മൊത്തം 12 രാശികളാണ് ഉള്ളത്.
  • രാശികളുടെ ക്രമം :മീനം, മേടം, ഇടവം, മിഥുനം, കുംഭം, കര്‍ക്കിടകം, മകരം, ചിങ്ങം , കന്നി,  തുലാം,  വൃശ്ചികം , ധനു                                                  
  • രാശി മനസ്സിലാക്കിയാല്‍ ഒരു ഗ്രഹനിലയില്‍ ഈ ഗ്രഹം ഇന്ന രാശിയിലാണെന്ന് മനസ്സിലാകും. ലഗ്നം മുതല്‍ എത്രാമതെന്ന് മനസ്സിലാകുമ്പോള്‍ ലഗ്നത്തിന്റെ എത്രാമത്തെ രാശിയിലെന്നും മനസ്സിലാകും. ഉദാഹരണത്തിന് സാധാരണ ഏഴില്‍ ചൊവ്വ എന്ന് പറഞ്ഞാല്‍ ലഗ്നം മുതല്‍ ഏഴാം രാശിയില്‍ ’കു (കുജന്‍ – ചൊവ്വ) നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാം. പന്ത്രണ്ടാം വ്യാഴം എന്ന് പറഞ്ഞാല്‍ ലഗ്നത്തിന്റെ തൊട്ടുമുന്‍പുള്ള 12-ാം രാശിയില്‍ വ്യാഴം നില്‍ക്കുന്നുവെന്നും മനസ്സിലാക്കാം.
  • ജന്മശിഷ്ടം അഥവാ ശിഷ്ടദശ
  • അശ്വതി, മകം, മൂലം    – കേതു     – 7 വര്‍ഷം
  • ഭരണി, പൂരം, പൂരാടം    – ശുക്രന്‍    – 20 വര്‍ഷം
  • കാര്‍ത്തിക, ഉത്രം, ഉത്രാടം    – സൂര്യന്‍    – 6 വര്‍ഷം
  • രോഹിണി, അത്തം, തിരുവോണം     – ചന്ദ്രന്‍     – 10 വര്‍ഷം
  • മകയിരം, ചിത്തിര, അവിട്ടം      – ചൊവ്വ    – 7 വര്‍ഷം
  • തിരുവാതിര, ചോതി ചതയം      – രാഹു     – 18 വര്‍ഷം
  • പുണര്‍തം, വിശാഖം, പൂരുരുട്ടാതി    – വ്യാഴം     – 16 വര്‍ഷം
  • പൂയം, അനിഴം, ഉത്തൃട്ടാതി    – ശനി    – 19 വര്‍ഷം
  • ആയില്യം, കേട്ട, രേവതി      – ബുധന്‍     – 17 വര്‍ഷം
  • അശ്വതി മുതല്‍ മുമ്മൂന്ന് നക്ഷത്രങ്ങളില്‍ ആര് ജനിച്ചാലും അതിന്റെ വലതുഭാഗത്തുള്ള ദശയിലായിരിക്കും ജനിക്കുക. ഉദാഹരണത്തിന് ആയില്യം, കേട്ട, രേവതിക്കാര്‍ ജനിക്കുമ്പോഴുള്ള ആദ്യത്തെ ദശ ബുധദശയാണ്. ഈ ശിഷ്ട ദശയറിഞ്ഞാലേ തങ്ങള്‍ക്ക് ഇപ്പോള്‍ ഏത് ദശയാണെന്ന് അറിയാന്‍ കഴിയൂ. ഉദാഹരണത്തിന് മൂലത്തില്‍ ജനിച്ച ആളിന്റെ ആദ്യദശ കേതുവാണല്ലോ. ഒരാള്‍ ജനിച്ചപ്പോള്‍ കേതു അഞ്ച് വയസ്സ് ശിഷ്ടദശയായി ഉണ്ടെങ്കില്‍, ഇപ്പോള്‍ 55 വയസ്സുള്ള ആ ആളിന്റെ ദശ ഏതായിരിക്കും. കേതു 5 + ശുക്രന്‍ 20 + സൂര്യന്‍ 6 + ചന്ദ്രന്‍ 10 + ചൊവ്വ 7 + രാഹു 18 = 66. ഈ ആളിന് 48 വയസ്സുമുതല്‍ 66 വരെ രാഹുദശയെന്ന് മനസ്സിലാക്കാം. ഓരോ ദശയും എത്ര വര്‍ഷമെന്ന് മുകളിലത്തെ ചാര്‍ട്ടിലുണ്ട്.
  • നക്ഷത്രങ്ങളും കൂറും
  • വര്‍ഷഫലം മാസഫലം, വാരഫലം, ഗോചരഫലം, ജാതകപ്പൊരുത്തം തുടങ്ങിയവയില്‍ കൂറ് ഏതെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഒരു സംശയം. സംശയനിവാരണത്തിനായി കൂറിന്റെ ജന്മരാശിയുടെ പട്ടിക താഴെ നല്‍കുന്നു. ’ച എന്ന് കാണിച്ചിരിക്കുന്ന രാശിയാണ് കൂറ്. ’ച മേടത്തിലാണെങ്കില്‍ മേടക്കൂറ്.
  • കാര്‍ത്തിക, മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങള്‍ രണ്ട് കൂറില്‍ വരാവുന്നതാണ്. ഈ നക്ഷത്രക്കാര്‍ അവരവരുടെ ജന്മനക്ഷത്രത്തിന്റെ സ്ഥിതി നിശ്ചയപ്പെടുത്തി ’കൂറ് ഇന്നതാണെന്ന് ഉറപ്പാക്കണം. കൂറ് തെറ്റിയാല്‍ വിശേഷിച്ചും തല്‍ക്കാല ഫലം തെറ്റും. ഗ്രഹനിലയില്‍ ’ച രേഖപ്പെടുത്തിയിരിക്കുന്ന രാശിയുടെ പേരുതന്നെയാണ് അവരവരുടെ കൂറ്.
  • നക്ഷത്രങ്ങള്‍
  • കൂറ്
  • മേടക്കൂറ്        – അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദ ജനനം
  • ഇടവക്കൂറ് – കാര്‍ത്തിക അവസാന മുക്കാലും രോഹിണിയും മകയിരത്തിന്റെ ആദ്യ പകുതിയും
  • മിഥുനം – മകയിരത്തിന്റെ രണ്ടാം പകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യ മുക്കാല്‍ ഭാഗവും
  • കര്‍ക്കടകം – പുണര്‍തത്തിന്റെ അവസാന പാദവും പൂയം, ആയില്യവും
  • ചിങ്ങം – മകം, പൂരം, ഉത്രത്തിന്റെ ആദ്യ പാദം
  • കന്നിക്കൂറ് – ഉത്രത്തിന്റെ ഒടുവിലത്തെ മുക്കാല്‍ഭാഗം, അത്തവും ചിത്തിരയുടെ ആദ്യ പകുതിയും
  • തുലാക്കൂറ് – ചിത്തിരയുടെ രണ്ടാം ഭാഗവും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ഭാഗവും
  • വൃശ്ചികം – വിശാഖത്തിന്റെ അവസാനപാദവും, അനിഴം, തൃക്കേട്ടയും
  • ധനു – മൂലം, പൂരാടവും, ഉത്രാടത്തിന്റെ ആദ്യ പാദവും.
  • മകരം – ഉത്രാടത്തിന്റെ അവസാന മുക്കാലും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും.
  • കുംഭം  – അവിട്ടത്തിന്റെ രണ്ടാം പകുതിയും ചതയവും പൂരുരുട്ടാതിയുടെ ആദ്യ മുക്കാല്‍ഭാഗവും.
  • മീനം – പൂരുരുട്ടാതിയുടെ അവസാന കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും.
  • ഗോചരഫലം
  • ഏഴരാണ്ടശനി, അഷ്ടമശനി, കണ്ടകശനി എന്നൊക്കെ കേള്‍ക്കാറുണ്ടല്ലോ. ഗ്രഹനിലയില്‍ നക്ഷത്രസൂചകമായ ’ച നില്‍ക്കുന്ന രാശിയുടെ മുന്‍പിലും പിന്‍പിലും ആ രാശിയിലും 12 – 01 – 02 രാശികളില്‍ ശനി നില്‍ക്കുന്ന കാലത്തെയാണ് ഏഴരാണ്ട ശനിയെന്ന് പറയുന്നത്. ശനി ഒരു രാശിയില്‍ സാധാരണ രണ്ടര വര്‍ഷം നില്‍ക്കും. 2ഝ 3 = 7ഝ. അതാണ് ഏഴരാണ്ടശനി. അതുപോലെ ജന്മരാശിയുടെ – (അതായത് ’ച നില്‍ക്കുന്ന രാശിയെയാണ് ജന്മരാശി – കൂറ് എന്നു പറയുന്നത്.) നാലിലും ഏഴിലും പത്തിലും ശനി നില്‍ക്കുന്നത് കണ്ടകശനി. എട്ടില്‍ നില്‍ക്കുന്നത് അഷ്ടമശനി. ഗ്രഹനിലയിലെ ഗ്രഹസ്ഥിതി മാറുന്നതല്ലല്ലോ. നാം ജനിച്ച സമയത്തുള്ള ഗ്രഹസ്ഥിതി. എന്നാല്‍ നവഗ്രഹങ്ങള്‍ സ്ഥിരമായി ഒരിടത്തും നില്‍ക്കുന്നതുമല്ലല്ലോ. അതു സഞ്ചരിച്ചു കൊണ്ടേയിരിക്കും. അതിന്റെ സഞ്ചാരവേളയില്‍ നമുക്കു ഗുണവും ദോഷവും വരുത്താന്‍ കഴിയും വിധം അവയുടെ സ്വാധീനം ഉണ്ടാകും. ദോഷം വരുത്താവുന്ന രീതിയിലുള്ള ഗ്രഹസ്ഥിതി താല്‍ക്കാലികമായി വരുമ്പോഴാണ് ചിലപ്പോള്‍ അചിന്ത്യമായ ദോഷങ്ങള്‍ വന്നു ഭവിക്കുന്നത്. ഗോചരാല്‍ ഫലവും ഭഗാഫലവും രണ്ടാണ്. ശിഷ്ടദശ മുതല്‍ നമ്മുടെ പ്രയത്നത്തിനനുസരിച്ച് കൃത്യമായി നമുക്ക് വന്നു ചേരുന്ന ദശയുടെ ഫലമാണ് ദശാഫലം. ഒപ്പം സഞ്ചാരികളായ ഗ്രഹങ്ങള്‍ താല്‍ക്കാലികമായി സംഭവിപ്പിക്കുന്ന ഗുണദോഷമാണ് ഗോചരഫലം.
  • അംശകം
  • മേടം മുതല്‍ ഉള്ള രാശികളെ ഒന്‍പതായി ഭാഗിച്ചാല്‍ ലഭിക്കുന്ന ഒരു ഗ്രഹസ്ഥിതി ഉണ്ട്. നവം എന്നാല്‍ ഒന്‍പത് രാശികളെ ഒന്‍പതായി അംശിക്കുമ്പോള്‍ കിട്ടുന്നത് എന്നര്‍ഥം. ചില ഗ്രഹനിലകളില്‍ പുറത്ത് ’ല മുതല്‍ നവഗ്രഹ സൂചന നല്‍കി നവാംശകം സൂചിപ്പിച്ചിരിക്കും. ചിലതില്‍ ഗ്രഹനില വേറെ, നവാംശകം വേറെ കാണിച്ചിരിക്കും. ഒരു കാര്യത്തിന്റെ ഫലപ്രാപ്തി തിട്ടപ്പെടുത്തുന്നതിന് ആശ്രയിക്കുന്നത് നവാംശകത്തെയാണ്. ആ നിലയ്ക്ക് നവാംശകത്തിന് ഫലപ്രവചനത്തില്‍ പ്രാധാന്യമുണ്ട്.

  • ജ്യോതിഷം ഒരാള്‍ താല്പര്യമുള്ള അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്
  • —————————————————————–
  • ജനിച്ച തീയതി, മാസം, വര്‍ഷം, സമയം, സ്ഥലം, നക്ഷത്രം, തിഥി, ജനിച്ച ആഴ്ച, ശിഷ്ടദശ, ഗ്രഹസ്ഥിതി, തല്‍ക്കാലത്തെ ദശ, അതില്‍ തന്നെ സ്ത്രീ, പുരുഷന്‍ എന്നത് കൂടാതെ അംശകസ്ഥിതി.
  •  ഇത് കൂടാതെ ജ്യോതിഷനെ ഗുരു ആദ്യം പഠിപ്പികുക താല്പര്യപെടത്തവരുടെയും നിര്‍വ്യാജം പ്രണയികുന്നവരുടെയും കാര്യങ്ങള്‍ ജ്യോതിഷവിശകലനം നടത്തിക്കൂടാ  എന്നും , ദക്ഷിണ സ്വയം ആവശ്യപെടുകയും ചെയ്യരുത് എന്നും ആണ് ….അതിനാല്‍ അത്തരക്കാരെ ആദ്യമേ ഒഴിവാക്കുക ………

No comments:

Post a Comment