MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com
Showing posts with label HINDU. Show all posts
Showing posts with label HINDU. Show all posts

Friday, 1 January 2016

രാശിചക്രം ജ്യോതിഷത്തില്‍

ആധുനിക ജ്യോതിശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് ജ്യോതിഷത്തിനുള്ളതെന്ന് പറഞ്ഞല്ലോ. ഭൂമി സ്ഥിരമായി നില്‍ക്കുകയും രാശിചക്രം ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. ഇതിനെ ത്രിമാനരൂപത്തില്‍ ചിന്തിച്ചാല്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും.

കിഴക്കു ദിക്കിലേക്ക് നോക്കിനില്‍ക്കുന്നയൊരാളുടെ മുന്‍വശത്ത് രാശികള്‍ ഉദിച്ച് തലയ്ക്കുമുകളിലൂടെ സഞ്ചരിച്ച് പുറകില്‍ പടിഞ്ഞാറുവശത്തായി അസ്തമിക്കുന്നു. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കറങ്ങുന്നതിനാലാണ് ഇങ്ങനെ തോന്നുന്നത്. ഇപ്രകാരം 24 മണിക്കൂറുകൊണ്ട് രാശിചക്രം ഒരു പ്രാവശ്യം കറങ്ങുന്നുണ്ട്.


ഈ രാശിചക്രത്തെ മേടം മുതല്‍ മീനം വരെ 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. മേടം രാശിയെയാണ് രാശിചക്രത്തിന്റെ തുടക്കമായി കണക്കാക്കിയിരിക്കുന്നത്. കിഴക്കേ ചക്രവാളത്തില്‍ ആദ്യം മേടം രാശി പ്രത്യക്ഷപ്പെട്ട് മുകളിലേക്ക് ഉയരുന്നു. ഏകദേശം രണ്ട് മണിക്കൂറാണ് ഒരു രാശിയുടെ ദൈര്‍ഘ്യം. ഈ സമയം കഴിയുമ്പോള്‍ അടുത്ത രാശിയായ ഇടവം ചക്രവാളത്തിലെത്തും.

1) മേടം 2) ഇടവം 3) മിഥുനം 4) കര്‍ക്കിടകം 5) ചിങ്ങം 6) കന്നി 7) തുലാം 8) വൃഛികം 9) ധനു 10) മകരം 11) കുംഭം 12) മീനം എന്നതാണ് രാശികളുടെ ക്രമം.
ഇങ്ങനെ രാശിയുടെ തുടക്കം ചക്രവാളത്തിലെത്തുമ്പോള്‍ ആ രാശി ഉദിച്ചു എന്നാണ് പറയുക. ഒരു രാശി ഉദിച്ചുകഴിഞ്ഞ് അടുത്ത രാശി ചക്രവാളത്തിലെത്തുന്നതു വരെയുള്ള സമയത്തിനെ രാശി ഉദിച്ചു നില്‍ക്കുന്ന സമയം എന്ന് പറയുന്നു. ഇങ്ങനെ ഉദിച്ചു നില്‍ക്കുന്ന രാശിയെയാണ് ഉദയരാശിയെന്ന് വിളിക്കുന്നത്. രാശി ഉദിച്ചുനില്‍ക്കുന്ന സമയത്തെ രാശിമാനം എന്നു പറയും. സാധാരണ
നാഴിക വിനാഴികകളിലാണ് രാശിമാനം പറയാറുള്ളത്.

60 വിനാഴികകള്‍ ചേര്‍ന്നതാണ് ഒരു നാഴിക. 24 മിനിറ്റാണ് ഒരു നാഴികയെന്നും പറയാം. രണ്ട് നാഴികയും 30 വിനാഴികയും (രണ്ടര നാഴിക) ചേരുന്നതാണ് ഒരു മണിക്കൂര്‍. അപ്പോള്‍ ഒരു മിനിറ്റ് എന്നത് രണ്ടര വിനാഴികയായിട്ടുവരും. 24 മണിക്കൂര്‍ 60 നാഴികയാണല്ലോ അതിനാല്‍ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 60 നാഴികയെന്ന് പറയുന്നു.
ഭൂമിയുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ രാശി ഉദിച്ചു നില്‍ക്കുന്ന സമയത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം. സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും അറിഞ്ഞാല്‍ ഓരോ രാശിയും കൃത്യമായി എത്ര സമയം അവിടെ ഉദിച്ചുനില്‍ക്കും എന്ന് കണ്ടുപിടിക്കാനാവും.
ദൂരവ്യത്യാസമുള്ളതിനാല്‍ കേരളത്തില്‍പ്പോലും വിവിധ സ്ഥലങ്ങളിലെ രാശിമാനം ഒരേപോലെയാവില്ല. എങ്കിലും കണക്കു കൂട്ടാനുള്ള സൌകര്യത്തിന് കേരളത്തിന്റെ ഏതാണ്ട്
മദ്ധ്യഭാഗമായ തൃശൂരിലെ രാശിമാനമാണ് പഞ്ചാംഗങ്ങളില്‍ കൊടുത്തിരിക്കുന്നത്. കൃത്യമായ രാശിമാനമാവശ്യമുള്ളവര്‍ക്ക് സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങളുടെ സഹായത്താല്‍ അത് ഗണിച്ചെടുക്കാന്‍ കഴിയും.

ഗ്രഹനിലയില്‍ രാശികളെ അടയാളപ്പെടുത്താന്‍ താഴെക്കാണിച്ചിരിക്കുന്നതുപോലെയുള്ള ചതുരമാണുപയോഗിക്കുന്നത്. ഉത്തരേന്ത്യയിലും മറ്റും വൃത്തത്തില്‍ ഗ്രഹനില അടയാളപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്.

ഗ്രഹങ്ങളേക്കുറിച്ച് ഒരല്‍പ്പം കൂടി

ജ്യോതിഷത്തിലെ നവഗ്രഹങ്ങളെല്ലാം ദിവസവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍ തുടങ്ങിയവയുടെ ഉദയാസ്തമനങ്ങള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയുമല്ലോ. കൂടാതെ ഇവയുടെയൊക്കെ സ്ഥാനവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു.

ഒരു നിശ്ചിത സമയത്ത് ഈ ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നതിനെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തില്‍ ഫലപ്രവചനം നടത്തുന്നത്. ഈ സ്ഥാനങ്ങളാണ് രാശിചക്രത്തില്‍ രേഖപ്പെടുത്തുന്നത്. ഇങ്ങനെ ഗ്രഹങ്ങളുടെ തത്സമയത്തെ സ്ഥാനം രേഖപ്പെടുത്തുന്നതുകൊണ്ടാണ് രാശിചക്രത്തിനെ ഗ്രഹനിലയെന്ന് വിളിക്കുന്നത്.

രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ കണ്ടുപിടിക്കാനായി സങ്കീര്‍ണ്ണമായ അനേകം ഗണിതക്രിയകള്‍ ജ്യോതിഷത്തിലുണ്ട്. എങ്കിലും ദൈനംദിനാവശ്യത്തിനായി ഓരോ ദിവസത്തേയും ഗ്രഹങ്ങളുടെ ഗതി കണക്കുകൂട്ടി വച്ചിട്ടുള്ള പഞ്ചാംഗങ്ങള്‍ ഉപയോഗിക്കാറാണ് പതിവ്.

രാശിചക്രത്തെ 12 സമഭാഗങ്ങളായി വിഭജിച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഇവയോരോന്നിനേയും 30 ഡിഗ്രി വീതമായി ഭാഗിച്ചിരിക്കുന്നു. അങ്ങനെ ആകെ 360 ഡിഗ്രിയാണ് രാശിചക്രം. ഈ 12 രാശികളില്‍ത്തന്നെയാണ് നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നത്. ഗ്രഹങ്ങള്‍ ഈ 12 രാശികളിലൂടെയും സഞ്ചരിച്ച് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു.

ഒരു രാശിയിലൂടെ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന ഏകദേശസമയം.
സൂര്യന്‍ - 1 മാസം
ചന്ദ്രന്‍ - 2 1/4 ദിവസം
കുജന്‍ - 49 ദിവസം
ബുധന്‍ - 1 മാസം
ശുക്രന്‍ - 1 മാസം
വ്യാഴം - 361 ദിവസം
ശനി - 2 വര്‍ഷം 5 1/2 മാസം
രാഹു - 1 വര്‍ഷം 6 മാസം
കേതു - 1 വര്‍ഷം 6 മാസം

ഇംഗ്ലീഷ് മാസങ്ങളാണല്ലോ നമുക്കൊക്കെ സുപരിചിതം. കേരളീയ ജ്യോതിഷത്തില്‍ മാസം എന്നാല്‍ ചിങ്ങം, കന്നി, തുലാം, വൃഛികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, കര്‍ക്കിടകം എന്നീ മലയാള മാ‍സങ്ങളെയാണ് സൂചിപ്പിക്കുന്നത്.

സൂര്യന്‍ ഏത് രാശിയിലൂടെ സഞ്ചരിക്കുന്നുവോ അതിനെ അതാത് മാസമെന്ന് പറയുന്നു. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിച്ചാല്‍ അത് ചിങ്ങമാസം. കന്നിയിലൂടെ സഞ്ചരിച്ചാല്‍ അത് കന്നിമാസം. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം.

365 1/4 ദിവസം കൊണ്ട് സൂര്യന്‍ രാശിചക്രത്തെ ഒരു തവണ വലം വയ്ക്കും. ഏകദേശം 30 ദിവസമാണ് ഒരു രാശിയില്‍ സൂര്യനുള്ളത്. ചില മാസങ്ങളില്‍ അത് 29 മുതല്‍ 32 ദിവസം വരെയായെന്നും വരാം.

രാത്രി പന്ത്രണ്ടുമണി കഴിയുന്നതോടെ ദിവസം ആരംഭിച്ച് അടുത്ത രാ‍ത്രി 12 മണിയാവുമ്പോള്‍ അവസാനിക്കുന്നതാണ് നാം അനുവര്‍ത്തിച്ചുവരുന്ന രീതി. എന്നാല്‍ ജ്യോതിഷത്തില്‍ ഒരു ദിവസം ആരംഭിക്കുന്നത് സൂര്യോദയത്തോടെയാണ്. അടുത്ത സൂര്യോദയത്തിന് മുന്‍പ് അതവസാനിക്കുകയും ചെയ്യുന്നു.

സൂര്യോദയത്തിന്റെ സമയത്തെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തിലെ എല്ലാ ഗണിതക്രിയകളും നടത്തുന്നത്. അതിനാല്‍ കൃത്യമായ ഉദയസമയം കണ്ടെത്തേണ്ടത് പ്രവചനങ്ങളില്‍ കൃത്യതയുണ്ടാവാന്‍ അത്യന്താപേക്ഷിതമാണ്. ജാതകന്റെ ജനനസ്ഥലത്തെ ഉദയസമയം അവിടുത്തെ അക്ഷാംശരേഖാംശങ്ങളുടെ സഹായത്താല്‍ കണ്ടെത്തിയാണ് ഗ്രഹനില എഴുതേണ്ടത്.

നക്ഷത്രമെന്താണെന്ന് അറിയേണ്ടേ?

ഒരു കുഞ്ഞ് ജനിച്ചാലുടനെതന്നെ നക്ഷത്രമെന്താണെന്ന് നോക്കുന്നത് പതിവാണല്ലോ. സ്വന്തം നക്ഷത്രം എന്താണെന്നറിയാത്തവരും ഉണ്ടാകില്ല. ജ്യോതിഷത്തില്‍ നക്ഷത്രം അല്ലെങ്കില്‍ നാള്‍ എന്നുപറയുന്നത് എന്താണെന്നാണ് ഈ ലേഖനത്തിന്റെ വിഷയം.

മേടം, ഇടവം തുടങ്ങിയ 12 രാശികള്‍ ചേര്‍ന്നതാണ് രാശിചക്രമെന്ന് അറിയാമല്ലോ. ഇതേ രാശിചക്രത്തെത്തന്നെ 27 സമഭാഗങ്ങളായി വിഭജിച്ചാല്‍ കിട്ടുന്ന ഓരോ ഭാഗത്തേയും ഓരോ നക്ഷത്രമെന്ന് പറയുന്നു. മേടം മുതല്‍ വലത്തോട്ടാണ് രാശിചക്രത്തില്‍ നക്ഷത്രങ്ങള്‍ തുടങ്ങുന്നത്.

മേടം മുതല്‍ 12 രാശികളിലായി അശ്വതി തുടങ്ങി 27 നക്ഷത്രങ്ങളെ വിന്യസിച്ചിരിക്കുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രം വീതമാണുള്ളത്. നക്ഷത്രങ്ങളെ സൂചിപ്പിക്കാന്‍ അവയുടെ പേരിന്റെ ആദ്യാക്ഷരമാണ് 

നക്ഷത്രങ്ങളുടെ ക്രമം ഇങ്ങനെയാണ്

1. അശ്വതി, 2. ഭരണി, 3. കാര്‍ത്തിക, 4. രോഹിണി, 5. മകയിരം, 6. തിരുവാതിര, 7. പുണര്‍തം, 8. പൂയം, 9. ആയില്യം, 10. മകം, 11. പൂരം, 12. ഉത്രം, 13. അത്തം, 14. ചിത്തിര, 15. ചോതി, 16. വിശാഖം, 17. അനിഴം, 18. തൃക്കേട്ട, 19. മൂലം, 20. പൂരാടം, 21. ഉത്രാടം, 22. തിരുവോണം, 23. അവിട്ടം, 24. ചതയം, 25. പൂരുരുട്ടാതി, 26. ഉത്രട്ടാതി, 27. രേവതി

ഓരോ രാശിയിലുമുള്ള നക്ഷത്രങ്ങള്‍
ഓരോ ഗ്രഹവും രാശിയുടെ ഏതേതു ഭാഗങ്ങളില്‍ നില്‍ക്കുന്നുവെന്ന് കണ്ടുപിടിക്കാനുള്ള ഗണിതരീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് പറഞ്ഞല്ലോ. അതുപോലെതന്നെ ഒരു നിശ്ചിത സമയത്ത് ഓരോ ഗ്രഹവും ഏത് നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കണ്ടുപിടിക്കാം. സാധാരണ ഇത്തരം നക്ഷത്രസ്ഥിതികളും പഞ്ചാംഗത്തില്‍ ഉണ്ടായിരിക്കും.


എല്ലാഗ്രഹങ്ങളും ഓരോ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും അവയില്‍ ചന്ദ്രന്റെ സ്ഥാ‍നം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. സൂര്യന്‍ ഏകദേശം 30 ദിവസം (ഒരു മാസം) കൊണ്ട് ഒരു രാശിയിലൂടെ കടന്നുപോകുന്നുണ്ടെന്ന് പറഞ്ഞല്ലോ. ചന്ദ്രന് ഒരു രാശിയിലൂടെ കടന്നുപോകാന്‍ 27 ദിവസമാണ് വേണ്ടിവരുന്നത്.

അതായത് രാശിചക്രത്തെ 27 ആയി ഭാഗിച്ചതിലെ ഒരു ഭാഗമായ ഒരു നക്ഷത്രത്തിലൂടെ കടക്കാന്‍ ചന്ദ്രന് ഏകദേശം ഒരു ദിവസം (24 മണിക്കൂര്‍ / 60 നാഴിക) വേണം. ചന്ദ്രന്‍ ഓരോ നക്ഷത്രത്തിലും എപ്പോഴൊക്കെയാണ് കടക്കുന്നത് എന്ന് കണ്ടുപിടിക്കാനുള്ള ഗണിതക്രിയകളും നിലവിലുണ്ട്. സൂര്യന്റെ ഉദയാസ്തമനങ്ങളുമായി ചന്ദ്രന്റെ ഈ സഞ്ചാരത്തിന് ബന്ധമൊന്നുമില്ല എന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്.

ഒരു കുട്ടിയുടെ ജനനസമയത്ത് ചന്ദ്രന്‍ ഏതു നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്; ആ നക്ഷത്രമാണ് കുട്ടിയുടെ നാള്‍ അല്ലെങ്കില്‍ ജന്മ നക്ഷത്രം.

പഞ്ചാംഗം നോക്കാന്‍ പഠിക്കാം

പഞ്ചാംഗമെന്നാല്‍ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നത് എന്നര്‍ത്ഥം.

ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനങ്ങള്‍ കണ്ടുപിടിക്കാന്‍ അനേകം ഗണിത രീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് അറിയാമല്ലോ. എല്ലാദിവസവും ഇവയൊക്കെ കണക്കുകൂട്ടിയെടുക്കുന്നത് വളരെ ദുഷ്കരമാണ്. തന്മൂലം ഗണിതത്തില്‍ പാണ്ഡിത്യമുള്ള വിദഗ്ദര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള കണക്കുകള്‍ മുന്‍കൂട്ടി ഗണിച്ച് പഞ്ചാംഗരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.

ഇത്തരത്തില്‍ ഗവര്‍മെന്റ് അംഗീകരിച്ചും അല്ലാതെയും തയാറാക്കുന്ന അനേകം പഞ്ചാംഗങ്ങള്‍ നിലവിലുണ്ട്. കൂടാതെ നൂറിലധികം വര്‍ഷത്തെ കണക്കുകള്‍ ഒന്നിച്ചുള്ള ശതവര്‍ഷപഞ്ചാംഗവുമുണ്ട്. മലയാള പഞ്ചാംഗങ്ങളില്‍ പുതുവര്‍ഷം തുടങ്ങുന്നത് ചിങ്ങമാസത്തോടെയാണ്. ഇംഗ്ലീഷ്, മലയാളം, ശക, കലി, മുഹമ്മദീയ തുടങ്ങി മിക്കവാറുമെല്ലാ വര്‍ഷഗണനരീതികളും പഞ്ചാംഗത്തിലുണ്ടാകും.

സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ ദിവസവും രാശിചക്രത്തിലൂടെ സഞ്ചരിക്കുന്ന ദൂരം നല്‍കുന്ന പേജ്. ഉദയ സമയത്തെ സ്ഫുടങ്ങളാണിവിടെ കൊടുത്തിരിക്കുന്നത്.

ഇടതുവശത്ത് മലയാളം തീയതിയും വലത്തോട്ട് ഓരോ ഗ്രഹങ്ങളുടെ സ്ഫുടവും ഉണ്ട്. സൂര്യന്‍ 3 29 48 രാ: ഭാ: ക: എന്നെഴുതിയാല്‍, ഒന്നാം തീയതി ഉദയത്തിന് രവി 3 രാശി 29 ഭാഗ 48 കല (3 എസ് 29 ഡിഗ്രി 48 മിനിറ്റ്) സഞ്ചരിച്ചു എന്നര്‍ത്ഥം.




ഇവിടെ ഉദയം മുതല്‍ അസ്തമനം വരെയുള്ള സമയം (ദിനമാനം), അന്നത്തെ ഉദയവും അസ്തമനവും തുടങ്ങിയവ കൊടുത്തിരിക്കുന്നു. ഉദയാസ്തമങ്ങള്‍ മണിക്കൂര്‍ മിനിറ്റിലും, ദിനമാനം നാഴികവിനാഴികകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഓരോ ഗ്രഹങ്ങളും ഏതൊക്കെ ദിവസങ്ങളിലാണ് ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നതെന്ന് ഇവിടെപ്പറയുന്നു.

ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവ ഇവിടെ കാണാം.

ഓരോ ദിവസത്തേയും കാര്യങ്ങളറിയാന്‍ സാധാരണ പരിശോധിക്കുന്ന പേജാണിത്.

പേജിന്റെ മുകളില്‍ വര്‍ഷവും മാസവും കൊടുത്തിട്ടുണ്ട്. അതിനു തൊട്ടുതാഴെ എപ്പോള്‍ ‍ഏതുസമയത്താണ് ഈ മാസമായ മകരം തുടങ്ങിയതെന്ന് വിശദീകരിച്ചിരിക്കുന്നു. മകരരവിസംക്രമം എന്നാല്‍ മകരത്തിലേക്ക് സൂര്യന്‍ കടന്ന സമയം. ഒരു രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണല്ലോ ആ മാസം ആരംഭിക്കുന്നത്.

ഇടതുവശത്ത് ഇംഗ്ലീഷ് തീയതിയും മാസവും കൊടുത്തിരിക്കുന്നു. അവിടെ ഫെബ്രുവരി 12 ഏറ്റവും താഴെ കാണാം. അടുത്ത കോളത്തില്‍ ശകമാസമാണ് കൊടുത്തിരിക്കുന്നത്. അതിനടുത്തത് മലയാളമാസം തീയതിയാണ്. ഇന്ന് മകരം 29. അടുത്തത് ആഴ്ച്ച. ആഴ്ച്ചയുടെ പേരിന്റെ ആദ്യാക്ഷരമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ‘കു’എന്നാല്‍ കുജവാരം. അതായത് ചൊവ്വാഴ്ച്ച.(ര - ഞായര്‍, ച - തിങ്കള്‍, കു - ചൊവ്വ, ബു - ബുധന്‍, ഗു - വ്യാഴം, ശു - വെള്ളി, മ - ശനി)
അടുത്ത കോളത്തില്‍ നക്ഷത്രമാണ് നല്‍കിയിരിക്കുന്നത്. ഇവിടേയും നക്ഷത്രത്തിന്റെ പേരിന്റെ ആദ്യാക്ഷരമാണ് കൊടുത്തിരിക്കുന്നത്. ഇവിടെ ‘അ’ എന്നാല്‍ അശ്വതി. അത്തം, അനിഴം, അവിട്ടം എന്നിവയുടേയും ആദ്യാക്ഷരം ‘അ’ ആണെങ്കിലും ഇവിടെ സൂചിപ്പിക്കുന്നത് അശ്വതിയെയാണെന്ന് ഇതിനു മുന്‍പും പിന്‍പുമുള്ള നക്ഷത്രങ്ങളെ നോക്കുകയും നക്ഷത്രങ്ങളുടെ ക്രമം ഓര്‍ക്കുകയും ചെയ്താല്‍ മനസിലാകും.

‘അ’ 51 36 എന്നതിന്റെ അര്‍ത്ഥം, അന്ന് സൂര്യനുദിച്ച് 51 നാഴികയും 36 വിനാഴികയും കഴിഞ്ഞാല്‍ അശ്വതി നക്ഷത്രം കഴിഞ്ഞ് ഭരണി ആരംഭിക്കുമെന്നാണ്. അല്ലെങ്കില്‍ ആ സമയത്ത് ചന്ദ്രന്‍ ഭരണിയിലേക്ക് കടക്കുമെന്നാണ്. (ഭരണി നക്ഷത്രമാണേ)

തിഥിയാണ് അടുത്തത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് തിഥി പറയുന്നത്. ‘ഷ’ എന്നാല്‍ ഷഷ്ഠി.

കരണങ്ങളാണ് അടുത്ത കോളത്തില്‍. ‘പ’ എന്നാല്‍ പന്നിക്കരണം. കരണത്തിന്റെ പകലും രാത്രിയിലുമുള്ള സമയങ്ങള്‍ ഇവിടെയുണ്ട്. അടുത്തത് നിത്യയോഗം. ‘ശു’ എന്നാല്‍ ശുഭയോഗം.

അടുത്ത പേജില്‍ ഗുളികന്‍ ഓരോ ദിവസവും രാത്രിയിലും പകലും ഉദിച്ച് അസ്തമിക്കുന്ന സമയങ്ങള്‍ കാണാം.

തിഥി, കരണം, നിത്യയോഗം, ഗുളികന്‍, ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവയെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

താഴെപ്പറയുന്ന കാര്യങ്ങളും സാധാരണ പഞ്ചാംഗത്തില്‍ കാണാം.


അക്ഷാംശമനുസരിച്ചുള്ള സൂര്യാസ്തമനങ്ങള്‍.
ചില പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയം.

പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഓരോ രാശികള്‍ക്കുമുള്ള ദൈര്‍ഘ്യം.

Saturday, 14 December 2013

ബ്രാഹ്മണന്‍




ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന്‍ ആകുമോ ? 2 രൂപയ്ക്ക് കിട്ടുന്ന പൂണ്നൂല് ശരീരത്തില്‍ അണിഞ്ഞാല്‍ ബ്രാഹ്മണന്‍ ആകുമോ ?
കുറെ മന്ത്രങ്ങള്‍ കാണാതെ പഠിച്ച് .. ദക്ഷിണ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങിച്ച്.. സഹജീവികളെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ ബ്രാഹ്മണരാണോ ?അല്ല ...അല്ലെ ..അല്ല ..ബ്രാഹ്മണന്‍ എന്ന് പറയുന്നത് ..ബ്രഹ്മം നേടിയവര്‍ ആരോ അവര്‍ ആണ് ബ്രാഹ്മണന്‍ ..അപ്പം ..അത് നേടുന്ന ഒന്നാണ് എന്ന് മനസ്സിലായല്ലോ ...ജനനം കൊണ്ട് കിട്ടുന്നത് അല്ല എന്ന് മനസ്സിലായല്ലോ ...? ഹിന്ദുവിന്റെ രണ്ടും ദൈവം ആയ ശ്രീ രാമനും ശ്രീകൃഷ്ണനും ബ്രാഹ്മണന്‍ അല്ല ...ശ്രീ രാമന്‍ ക്ഷത്രിയനും ശ്രീ കൃഷ്ണന്‍ പിന്നോക്ക വിഭാഗം (obc)എന്ന് നമ്മുടെ സര്‍ക്കാര്‍ രേഖകളില്‍ ഉള്ള യാദവ വിഭാഗം ആണ് ..എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഇഴ്വന്‍ ആണ് ശ്രീ കൃഷന്‍ ...ഈ പറഞ്ഞ രണ്ടു അവതാരങ്ങളും ബ്രാഹ്മണ്യം നേടിയത് തങ്ങളുടെ പ്രവര്‍ത്തി കൊണ്ട് ആണ് ....ഇതിഹാസം ആയ രാമായണം എഴുതിയതു ആദിവാസി ആയ രത്നാകരന്‍ എന്നാ വാല്‍മികി ആണ് ...രത്നാകരന്‍ .ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നത് തന്റെ അറിവ് കൊണ്ട് ആണ് ...അത് പോലെ തന്നെ ഒരു മുക്കുവ പുത്രന്‍ ആയ വ്യാസന്‍ ആണ് മഹാ ഭാരതം എഴുതിയത് ...അപ്പോള്‍ അവിടെയും ബ്രാഹ്മണ്യം വന്നത് ...പ്രവര്‍ത്തിയിലൂടെ ആണ് ..ജന്മനാ ജനിച്ചിട്ട്‌ ഇത് വരെ ഒരാളും ബ്രാഹ്മണ്യത്തിന്റെതായ കഴിവ് ഇത് വരെ കാണിച്ചതായി അറിവില്ല ...ഇപ്പോള്‍ ബ്രാഹ്മണ എന്നാ ജാതിയില്‍ ജനിച്ചിട്ട്‌ പ്രമുഖമായി ശോഭിക്കുന്ന ചിലര്‍ പോലും അവരുടെ കഴിവ് കൊണ്ട് ,അറിവ് കൊണ്ട് നേടിയെടുത്തതാണ് ആ ബ്രാഹ്മണ്യം ..ഇല്ലങ്കില്‍ ആ ജാതിയില്‍ പിറക്കുന്ന എല്ലാവരും കഴിവുള്ളവര്‍ ആകേണ്ടത് ആയിരുന്നു ..അത് ഉണ്ടായില്ല ..അതിനര്‍ഥം ...അത് കര്‍മ്മം കൊണ്ട് കിട്ടുന്നത് ആണ് എന്നാണു ..കൂടാതെ കേരളത്തില്‍ ഹിന്ദു നവോദ്ധാനത്തില്‍ വലിയ സംഭാവന ചെയ്ത ശ്രീ നാരായണ ഗുരു ജനിച്ചത് ഒരു ഇഴവാന്‍ ആയിട്ട് ആണ് ..എന്ന് പറഞ്ഞാല്‍ ഭഗവാന്‍ കൃഷ്ണന്‍ ജനിച്ച കംമുണിറ്റി ...എന്നാല്‍ ഗുരു തന്റെ കര്‍മ്മം ,അറിവ് ഇവ ഒക്കെ കൊണ്ട് ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നു ...അത് കൊണ്ട് തന്നെ ഇന്ന് അനേകം പേര്‍ അദ്ദേഹത്തെ ദൈവം ആയി തന്നെ കാണുന്നു ...അത് പോലെ തന്നെ ആണ് ചട്ടമ്പി സ്വാമികള്‍ ..ഒരു ദരിദ്ര നായര്‍ കംമുണിറ്റിയില്‍ ജനിച്ചു തന്റെ കര്‍മ്മം കൊണ്ട് ,പ്രവര്‍ത്തി കൊണ്ട് ബ്രാഹ്മണ്യം നേടിയ ..സന്യാസി ആണ് അദ്ദേഹം ..അത് പോലെ തന്നെ അയ്യന്‍ കാളി ...ഒരു പുലയ കുടിലില്‍ പിറന്ന അദ്ദേഹം ...ഇന്ന് ലോകം അറിയുന്ന അയ്യന്‍ കാളി ആയതു തട്നെ കര്‍മ്മം ,പ്രവര്‍ത്തനം ഒക്കെ കൊണ്ട് ആണ് ..അത് കൊണ്ട് തന്നെ അദേഹം ബ്രാഹ്മണന്‍ ആണ് എന്ന് പറയാം ..കാരണം തന്നെ കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യം അദ്ദേഹം നേടി ...അങ്ങനെ അനേകം പേരെ നമുക്ക് കാണുവാന്‍ കഴിയും ...ഇവരൊക്കെ ബ്രഹ്മന്യത്തിലേക്ക് ഉയര്‍ന്നത് കര്‍മ്മം കൊണ്ട് മാത്രം ...ജന്മനാ ഒരാളും ബ്രാഹ്മണന്‍ ആയി ജനിക്കുന്നില്ല ..സ്വയം ഞാന്‍ ..ബ്രാഹ്മണന്‍ ആണ് പറഞ്ഞു നടക്കുന്നവര്‍ക്ക് അതിന്റെ വില കിട്ടാത്തതും അത് കൊണ്ട് തന്നെ ...ഒരു പൂജ ചെയ്യുമ്പോള്‍ അത് നിസ്വര്ധമായി ചെയ്യാണം ....ഭഗവാനില്‍ അര്‍പ്പിച്ചു കൊണ്ട് ചെയ്യണം ..എന്നാല്‍ ഇന്ന് കേരളത്തില്‍ കൂടുതലും അങ്ങനെ അല്ല ...പാവപ്പെട്ടവരില്‍ നിന്നും ആയിര കണക്കിന് രൂപ പൂജക്ക്‌ കണക്കു പറഞ്ഞു മേടിക്കുന്ന ഒരാളെ നമുക്ക് ബ്രാഹമണന്‍ ആയി കാണാമോ ..? ഇല്ല ..അങ്ങനെ ഉള്ളവരെ ..കച്ചവക്കാര്‍ എന്ന് വിളിക്കും ..തട്നെ കയ്യില്‍ കുറെ മന്ത്രം ഉണ്ട് അത് കച്ചവടം ചെയ്യുന്ന ഒരു ബിസിനസ്‌ കാരന്‍ മാത്രം ...ഒരു ബ്രാഹമണന്‍ ഒരിക്കലും അങ്ങനെ കണക്കു പറഞ്ഞു മേടിക്കുന്ന പൈസ കൊണ്ട് ജീവിക്കില്ല ...അതാണ്‌ വ്യത്യാസം ..അത് കൊണ്ട് തന്നെ ആണ് ബ്രാഹ്മണ്യം കിട്ടുന്നത് കര്‍മ്മത്തിലൂടെ ആണ് എന്ന് ...പറയുന്നത് ...സമൂഹത്തില്‍ ഏതു വ്യത്യസ്ത വിഭാഗത്തില്‍ നിന്നും ഒരു ബ്രാഹമണന്‍ ഉയര്‍ന്നു വരാം ..അതാണ്‌ വ്യാസനും പറയുന്നത് .

ശരണംവിളിയുടെ രഹസ്യം




ശരണംവിളിയുടെ തത്ത്വം എന്താണെന്നു നോക്കാം. എന്താണ് ശരണംവിളി. 'സ്വാമിയേ ശരണമയ്‌യപ്പാ' എന്നാണ് മണ്ഡലകാലത്ത് ഓരോ അയ്‌യപ്പൻമാരും അയ്‌യപ്പ ഭക്തൻമാരും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. പലരും പറയും, ഈ ശരണംവിളിയൊക്കെ ബൗദ്ധസ്വാധീനംകൊണ്ടുണ്ടായതാണെന്ന്. ഇത് ശരിയല്ല. കാരണം, ഋഗേ്വദത്തിൽ 'ഇന്ദ്ര ത്രിധാതു ശരണം' എന്ന വാക്ക് ഇന്ദ്രനെ അഥവാ ഈശ്വരനെ ശരണം പ്രാപിക്കുന്നതിനു വേണ്ടി ശരണം വിളിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഒരു സ്ഥലത്തല്ല പല ഇടങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനിൽ ശരണം പ്രാപിക്കാനുള്ള വ്യഗ്രത ഒരു ഭക്തന്റെ ഉള്ളിൽ വേണം.
അപ്പോൾ ഭക്തൻ ശരണംവിളിക്കുന്നതിലൂടെ എന്താണ് നേടുക? നമ്മുടെ ശരീരങ്ങളിലെ ഓരോ തത്ത്വങ്ങൾക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകൾ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ തത്ത്വം നമ്മുടെ ശരീരത്തിൽ കണ്ണുകളാണ്. മനസ്സ് ചന്ദ്രനാണ്. 'ചന്ദ്രമാ മനസോ ജാതശ്ചക്ഷോ സൂര്യോജായതാ' എന്ന് പുരുഷസൂക്തത്തിൽ പ്രസ്താവിക്കുന്നതു കാണാം. യജുർവേദത്തിൽ ഉള്ളതാണിത്. 'ചന്ദ്രമാ മനസോ... സൂര്യോജായതാ' - കണ്ണുകൾ സൂര്യൻമാരാണ്, മനസ്സ് ചന്ദ്രനാണ്. ഇതുകൊണ്ട് 'Lunatic' ഭ്രാന്തെന്ന് അർഥം വരുന്ന വാക്ക്, 'Lunar' ചന്ദ്രൻ എന്ന വാക്കിൽനിന്ന്, മനസ്സുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉണ്ടായത്. അപ്പോൾ നാക്കിൽ എന്താണ് ഇരിക്കുന്നത്? നാക്കിൽ 'ജിഹ്വ അഗ്നിം പ്രാവിശത്' എന്നു പ്രാചീനഗ്രന്ഥങ്ങളിൽ കാണാം. ജിഹ്വയിൽ ഉള്ളത് അഗ്നിയാണ്. നാക്കിലുള്ളത് അഗ്നിയാണ്. അതുകൊണ്ട് പറയാറുണ്ട്, കലിയുഗത്തിൽ നാമജപമാണ് ഏറ്റവും വലിയതെന്ന്. നാമം ജപിക്കുക എന്നു പറയുന്പോൾ നാക്കിൽ അഗ്നി ഉണ്ടാകും, വാണി അഗ്നിയാണ്, അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ.

മാത്രവുമല്ല, മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് ഈ വാണിയാണ്. മനസ്സിലെന്ത് ചിന്തയുണ്ടാകണമോ അത് ഉണ്ടാവുക നാക്കിൽനിന്നാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം അയ്‌യപ്പന്മാർക്കുണ്ടാകേണ്ടത്. കാരണം, നാക്കിൽ അഗ്നി ഉണ്ട്. ആ അഗ്നിയെ പരിശുദ്ധമാക്കുന്നതിന് വേണ്ടി നാമജപം നടത്തണം. ഇങ്ങനെ നിരന്തരം നാമം ജപിക്കുന്പോൾ 'സ്വാമിയേ ശരണം അയ്‌യപ്പാ' എന്ന് നിരന്തരം പറയുന്പോൾ, നാവിലൂടെ ഒരു മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിക്കും. കാരണം, നാം സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും നല്ല ഭാഷ സംസാരിക്കുന്ന ആളുടെ സംസ്‌കാരവും അത്യുന്നതമായിരിക്കും. ഏറ്റവും നല്ല ഭാഷ ആളുകളെക്കൊണ്ട് സംസാരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഋഷിമാർ ചൂണ്ടിക്കാട്ടിയത് ഇതുകൊണ്ടാണ്. നല്ല ഭാഷയേ സംസാരിക്കാവൂ. അപ്പോൾ ഏറ്റവും നല്ല ഭാഷയാണ് 'സ്വാമിയേ ശരണം അയ്‌യപ്പാ.' നിരന്തരം നാരായണസങ്കല്പംകൊണ്ടു നിറയുന്ന സമയത്ത് നമ്മുടെ മനസ്സിലും ആ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും. നിരന്തരം നമ്മൾ ഒരേ വാക്കുകൾ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ അത് ആയിത്തീരാൻ നാം തയ്‌യാറെടുക്കും. നമ്മുടെ ഉള്ളിലും ചെറിയ ചെറിയ മാറ്റങ്ങളുടെ അലയൊലികൾ
ഉണ്ടാകും. അഗ്നിതത്ത്വമായ നാക്കുകൊണ്ടുവേണം നമ്മുടെ ശരീരത്തിൽ പൂർണമായി അയ്‌യപ്പതത്ത്വത്തെ ദർശിക്കാൻ. നമ്മുടെ ഉള്ളിലുള്ള അയ്‌യപ്പതത്ത്വത്തെ എങ്ങനെ പുറത്തേക്ക് ശുദ്ധീകരിച്ചുകൊണ്ടുവരാമെന്നതിന് ഉത്തരമാണിത്. നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയകോശത്തിലും മനോമയകോശത്തിലും പ്രാണമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും ഉള്ള മാലിന്യങ്ങളും ഇല്ലാതാക്കാൻ കഴിയും. ഇതിന് മറ്റൊരു ഗുണം കൂടി ഉണ്ട്. മന്ത്രദീക്ഷ ഗുരുനാഥനിൽനിന്ന് കിട്ടിയ ശേഷമാണ് ജപിക്കുന്നത്. 'സ്വാമിയേ ശരണം അയ്‌യപ്പാ' എന്ന് ഗുരുസ്വാമി പറഞ്ഞതനുസരിച്ച് നിരന്തരം ശരീരത്തിലാകമാനവും ബുദ്ധിയിലും മനസ്സിലും മൊത്തം ഒരു വിസ്‌ഫോടനാത്മകമായ പരിവർത്തനം ഉണ്ടാവുകയും സ്വയം മനുഷ്യനിൽനിന്ന് ദിവ്യതയിലേക്ക് ഉയരുകയും ചെയ്‌യും. ഇതാണ് ശരണംവിളിയുടെ രഹസ്യാർഥം.

Friday, 13 December 2013

ആര്യഭാട്ടന്‍ ഒരു മലയാളിയോ...? ഹൈന്ദവ സസ്കാരം കേരളത്തിന്‌ നല്‍കിയ രതനം ആണോ ആര്യഭട്ടന്‍




AD 476-ല്‍ കേരളത്തിലെ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടന്‍ ജനിച്ചത്‌ എന്ന് പുരാതന രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അശ്മകം കൊടുങ്ങല്ലൂര്‍ ആണെന്ന് കരുതുന്നു. കേരളത്തിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം ആര്യഭടന്‍ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു. ഭാരതത്തിലെ പുരാതന വിദ്യാകേന്ദ്രമായിരുന്ന നളന്ദ സര്‍വ്വകലാശാല കുസുമപുരത്തായിരുന്നു.ലോകത്തിലെ ഏക യുനിവെര്സിട്ടി ആയിരുന്നു അത് .
അദ്ദേഹം തന്റെ കൃതിയായിരുന്ന ആര്യഭടീയം രചിച്ചത്‌ കുസുമപുരത്തുവച്ചായിരുന്നു. അതിനാല്‍ പേര്‍ഷ്യന്‍ ചിന്തകനായിരുന്ന അല്‍ബറൂണി 'കുസുമപുരത്തെ ആര്യഭടന്‍' എന്നാണ്‌ തന്റെ കൃതികളില്‍ പ്രയോഗിച്ചു കാണുന്നത്‌. ശ്രീ ഡി. ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സര്‍വ്വകലാശാലയുടെ കുലപതി(Vice chancellor) ആയിരുന്നു ആര്യഭടന്‍. എന്നാല്‍ ഭാരതത്തിന്റെ അനേകം ഗ്രന്ഥങ്ങള്‍ കട്ട്ഗ്രീ അപഹരിച്ചു കൊണ്ട് പോയി സ്വന്തം ആക്കിയത് പോലെ ...വിദേശിയര്‍ ഇതിനും അവരുടെസ്തായ ഒരു നിഗമനം കൊടുത്ത് ...ഗ്രീക്ക് പുസ്തകങ്ങള്‍ പഠിച്ചാണ്‌ ആര്യഭടന്‍ തന്റെ ഗവേഷണഫലങ്ങള്‍ കണ്ടെത്തിയത്‌ എന്നാണ്‌ പാശ്ചാത്യ ചരിത്രകാരന്മാരുടെ അഭിപ്രായം, എന്നാല്‍ അക്കാലത്തെ ചുറ്റുപാടില്‍ ഗ്രീക്കുഭാഷ പഠിച്ച്‌ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ തന്നെ അത്തരമൊരു കൃതി രചിക്കാന്‍ കഴിയില്ലന്നാണ്‌ പൌരസ്ത്യചരിത്രകാരന്മാരുടെ വാദം. കൂടാതെ അങ്ങനെ ഒരു ഗീക്കൂ പുസ്തകം അവര്‍ തെളിവിനു ആയി കാണിക്കയും ചെയ്തില്ല ...കു ടാതെ ആര്യഭടന്റെ കൃതിയിലെ പല കണ്ടുപിടിത്തങ്ങളും പാശ്ചാത്യര്‍ നൂറ്റാണ്ടുകള്‍ക്കുശേഷമാണ്‌ കണ്ടെത്തിയത്‌.

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടന്‍. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌.

ആര്യഭടീയം
----------------------
ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടന്‍ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തില്‍ അതിനുമുന്‍പ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
ആര്യഭടീയത്തില്‍ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ഗീതി രചിക്കപ്പെട്ടിട്ടുള്ള പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.

ഗീതികാപാദം

13 ശ്ലോകങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഗീതികാപാദം ദൈനംദിന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വസ്തുതകള്‍ പരാമര്‍ശിക്കുന്നു.
ഗണിതപാദം

33 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന ഗണിതപാദത്തില്‍ സാമാന്യഗണിതം മുതല്‍ ഗഹനങ്ങളായ വിഷയങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വളരെ പ്രസിദ്ധങ്ങളായതിനാല്‍ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവ ഉപേക്ഷിച്ച്‌, വര്‍ഗ്ഗം മുതല്‍ ആണ്‌കണക്കുകള്‍ ആരംഭിച്ചിരിക്കുന്നത്‌.
കാലക്രിയാപാദം

25 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിര്‍ണ്ണയമാണ്‌ വിഷയം. കാലചക്രം, സൌരവര്‍ഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങള്‍, ഗ്രഹങ്ങളുടെ ചലന ക്രമങ്ങള്‍, ഭൂമിയില്‍ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.

ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തില്‍ കാണുന്നത്‌ ഇപ്രകാരമാണ്‌,

ഒരു കല്‌പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വര്‍ഷം

ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

ഗോളപാദം

ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങള്‍ ഉള്ള ഇവിടെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠങ്ങള്‍ കാണാം. നക്ഷത്രങ്ങളും ഗ്രഹങ്ങളും നീങ്ങുന്നതെന്തുകൊണ്ടാണ്‌ നീങ്ങുന്നതായി തോന്നുന്നത്‌ എന്ന് ആര്യഭടീയത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഭൂമിയുടെ ചുറ്റളവും, ഭൂമിയുടെ ഒരു ഭാഗത്ത്‌ സൂര്യനസ്തമിക്കുമ്പോള്‍ മറുഭാഗത്ത്‌ സൂര്യന്‍ ഉദിക്കും മുതലായ കണ്ടുപിടുത്തങ്ങള്‍ എല്ലാം ഗോളപാദത്തില്‍ കാണാം.

ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങള്‍


 π(പൈ) യുടെ മൂല്യം 3.1416 ആകുന്നു
ത്രികോണമിതിയിലെ സൈന്‍(sine) പട്ടിക തയ്യാറാക്കാനുള്ള മാര്‍ഗം.
ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം
ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
ഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
ഘനമൂലവും, വര്‍ഗ്ഗമൂലവും കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ —

ഭാരതത്തിലെ അനേകം യുനിവെര്സിട്ടികള്‍ ഉണ്ട് ...അതിനൊക്കെ ഗാന്ധി കുടുംബത്തിന്റെ പേര് ചാര്‍ത്തിയിട്ടും ഉണ്ട് ..അവര്‍ ഒക്കെ ഒരു രാജാ ഭരണം പോലെ നമ്മുടെ നാടിനെ ഭരിച്ചു മുടിച്ച്ചവര്‍ ആണ് ..എന്നിട്ടും ...സകലത്തിനും ...രാഷ്ട്രത്തിന്റെ മുതല്‍ കൊണ്ട് ഉണ്ടാകിയത് പോലും അവരുടെ പേര് ഇടുന്നു ..യെന്നാല്‍ ഭാരതത്തിന്‌ ഏറ്റവും വലിയ സംഭാവന നല്‍കിയ ഈ കേരളയനെ പോലെ ഉള്ളവരുടെ പേര് അല്ലെ ...മുന്‍പോട്ടു ലോകം അറിയേണ്ടത് .

ANCIENT INDIAN CONTRIBUTIONS TO PHYSICS



ആയിരകണക്കിന് വര്ഷം മുന്‍പ് എഴുതിയ വേദങ്ങള്‍ ,പുരാണങ്ങള്‍ ,മനുസ്മൃതി ,മറ്റു പ്രധാന സംസ്കൃത ഗ്രന്ഥങ്ങള്‍ എല്ലാം വലിയ അറിവിന്റെ രത്ന കൂമ്പാരങ്ങള്‍ ആണ് .......ആദ്യമായി സര്‍ജറി ചെയ്ത സുസൃതനും .......ആയൂര്‍വേദം നമുക്ക് നല്‍കിയ വാഗ ഭടനും ........സീറോ കണ്ടു പിടിച്ച ആര്യ ഭാട്ടനും ......വിമാന ശാസ്ത്രം എന്നാ മഹത്തയാ ഗ്രന്ഥം നല്‍കിയ മഹര്‍ഷി ഭരദ്വാജും ........ഇങ്ങനെ അറിയപ്പെടുന്ന ചിലരും അറിയപെടാത്ത അനേകം ഭാരതീയ ഋഷിമാര്‍ കണ്ടു പിടിച്ചു എഴുതിയ എണ്ണിയാല്‍ ഒടുങ്ങാത്ത സംസ്കൃത ഗ്രന്ഥങ്ങള്‍ ......ഒക്കെ ഭാരതത്തിന്റെ മഹത്തായ സമ്പത്ത് ആയിരുന്നു .......അതിന്റെ ഒക്കെ ഒരു ചെറിയ ശതമാനം അന്നത്തെ നളന്തയിലും തക്ഷഷിലയിലും ഒക്കെ ഉണ്ടായിരുന്നത് ...കൂടാതെ ഇവിടെ ഉള്ളതും മറ്റു ഗുരുകുലത്തില്‍ ഉണ്ടായിരുന്നതും ഒക്കെ പലതും മുഗളന്മാര്‍ തി ഇട്ടു നശിപ്പിച്ചു .....എനികിലും പിന്നെയും എണ്ണിയാല്‍ ഒടുങ്ങാത്ത ശേഖരം അവശേഷിച്ചിരുന്നത് നമ്മളെ ഭരിച്ച ബ്രിട്ടിഷ് ,ഫ്രഞ്ച് ,മറ്റു വിദേശിയര്‍ ഒക്കെ ഇവിടെ നിന്ന് കടത്തി കൊണ്ട് പോകുകയും അവര്‍ അത് സംസ്കൃത പണ്ഡിതന്മാരുടെ സഹായത്താല്‍ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തു എടുക്കുകയും ചെയ്തു ......അതാണ്‌ പിന്നീട് ഓരോ കണ്ടു പിടുത്തങ്ങള്‍ ആയി അവരുടേതായി പുറത്തു വന്നിരുന്നത് .........നമ്മള്‍ മണ്ടന്മാരെ പോലെ അത് എല്ലാം കൊട്ടി ഖോക്ഷിച്ച്ചു ......നമ്മുടെ സ്വന്തം ആള്‍ക്കാരെ അത് കണ്ടു പിടിച്ചതിനു അനുമോധിക്കാതെ നമ്മള്‍ വിദേശിയെ അനുമോധിച്ച്ചു .....അതിനെ കുറിച്ചു പുസ്തകം എഴുതി ....നമ്മുടെ രാജ്യത്ത് ഇതിന്റെ എല്ലാം മൂല ഗ്രന്ഥങ്ങള്‍ ഇരുന്നിട്ട് അതിനെ ബഹുമാനിക്കാനോ ......... ..അത പ്രചരിപ്പിക്കാനോ ...അത് ശാസ്ത്ര ലോകത്തെ കൊണ്ട് അന്ഗീകരിപ്പിക്കാനോ .... ...ആ ഗ്രന്ഥങ്ങളെ വിദേശിയരുടെ മുന്‍പില്‍ തര്‍ക്കമായി തന്നെ അവതരിപ്പിക്കാനോ നമ്മള്‍ മുതിര്‍ന്നില്ല ...അല്ലെങ്കില്‍ പുതിയതായി വന്നാ ജനാതിപത്യ സര്‍കാരിന് അതിനു താത്പര്യം ഇല്ലായിരുന്നു എന്ന് പറയുന്നതാണ് ശരി ...നമ്മള്‍ ഭാരതത്തിന്റെ എന്തിനെയും അവജ്ഞയോടെ കാണാന്‍ തുടങ്ങി .......ഫലം നമ്മളുടെയും നമ്മളുടെ കുട്ടികളുടെയും മനസ്സ് എന്നും വിദേശ അടിമത്വത്തില്‍ അമര്‍ന്നു ..എന്നും നമ്മള്‍ക്ക് ഒരു വിദേശി പറഞ്ഞാല്‍ ...അതാണ്‌ സത്യം ...അതെ ആ വിദേശിയരുടെ ബുദ്ധി തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് .......ബ്രിട്ടന്‍ ഭാരതത്തെ എങ്ങനെ കീഴ്പെടുത്താം എന്ന് ചിന്തിക്കുകയും അതിനു മെക്കാളെ പ്രഭുവിനെ ഭരതത്തിലേക്ക് അയക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങള്‍ അല്ഭുധം ഉളവാകുന്നത് ആണ് ..എവിടെയും അറിവുള്ള ആള്‍ക്കാര്‍ ....വലിയ സര്‍വ കലാശാലകള്‍ ...അനേകം ഗ്രന്ഥങ്ങള്‍ ഉള്ള ലൈബ്രറികള്‍ ..ഗുരുകുലങ്ങള്‍ ...തര്‍ക്ക ശാസ്ത്രത്തില്‍ പുര്‍ഷന്മാരെ തോല്‍പ്പിക്കുന്ന അറിവുള്ള സ്ത്രികള്‍ ..വലിയ പട്ടണങ്ങള്‍ ...ഞാന്‍ അവിടെ ഒരു പട്ടിണി കണ്ടില്ല ...ഞാന്‍ അവിടെ വലിയ സസ്കാരം ഉള്ളവരെ കണ്ടു എന്നും ....അങ്ങനെ ഭാരതം വലിയ ഒരു സാമ്പത്തിക ശക്തിയും വിദ്യ്ഭ്സ്യ പരമായി ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്ഥലവും ആയിരുന്നു ...മെക്കാളെ കൊടുത്ത റിപ്പോര്‍ട്ട് ..നമുക്ക് ഭാരതത്തെ തകര്‍ത്ത് ബ്രിട്ട്ഷ്‌ ഭരണം എലാ അര്‍ഥത്തിലും കൊണ്ട് വരണം എങ്കില്‍ ആദ്യം അവരുടെ ഭാരതീയന്‍ എന്നാ ആ ആത്മ വിശ്വാസത്തെ തകര്‍ക്കണം ...അവരുടെ സസ്ക്രുതത്തെ ബേസിക്‌ ആകി വച്ചു പടുത്തുയര്‍ത്തിയ അറിവിന്റെ ശക്തി തകര്‍ക്കണം ...ഇംഗ്ലീഷ് ഏറ്റവും വലിയത് ആയി അവര്‍ കരുതണം ...നമ്മള്‍ പറയുന്നത് വേധ വാക്യം ആയി അവര്‍ കരുതണം ..അവരുടെ എല്ലാം അവര്‍ പുച്ചിക്കുന്ന ഒരു കാലം വരണം ...അതെ ഇത് തന്നെ ആണ് പിന്നീട് നടന്നത് ..നമ്മുടെ എല്ലാത്തിനെയും നമ്മള്‍ പുച്ചിച്ച്ചു തള്ളി ..വിദേശിയന്‍ പരയുനന്തു എല്ലാം വേദം ആയി ...അതെ മെക്കാളെ ജയിച്ചു ...അവര്‍ നമ്മളെ അടിമ ആക്കി വര്‍ഷങ്ങള്‍ ഭരിച്ചു ....ഭാരതത്തിന്റെ അത്മാഭിമാനം തോറ്റു ..മുഗളന്മാര്‍ നമ്മളെ അക്രമത്തിലൂടെ എല്ലാം നശിപ്പിച്ചു എങ്കില്‍ വിദേശിയര്‍ നമ്മളെ മാനസികമായി തളര്‍ത്തി ആണ് തോല്‍പ്പിച്ചത് ....നമ്മള്‍ നമ്മളുടെ ഋഷിമാര്‍ ..കണ്ടു പിടച്ചു നമ്മള്‍ക്ക് തന്നെ എല്ലാത്തിനെയും തിരസ്കരിച്ചു ....ഇംഗ്ലീഷ് കാര്‍ അത് കൊണ്ട് പോയി അവരുടെ ഭാഷയില്‍ നമ്മള്‍ക്ക് തന്നപ്പോള്‍ അത് നമ്മള്‍ക്ക് വലിയ കാര്യം ആയി ...ആധുനിക ലോകം കണ്ടുപിടിച്ച എല്ലാം ...എല്ലാം ..ഇതാ ഇവിടെ നമ്മുടെ തൊട്ടു അടുത്തു നമ്മുടെ ഗ്രന്ഥങ്ങളില്‍ ഉണ്ട് ...നമ്മള്‍ ഒന്ന് കണ്ണ് തുറക്കുകയെ വേണ്ടു .....ഭാരതത്തെ തിര്ച്ചരിയുക ...

തുളസിത്തറ




ഭാരതത്തിൽ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് തുളസിക്ക് പ്രത്യേകമായി തറയുണ്ടാക്കി നട്ടു വളർത്താറുണ്ട്, ഇതിനെയാണ് തുളസിത്തറ എന്നു പറയുന്നത്. ഭാരതത്തിൽ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമായി കരുതുകയും ചെയ്യുന്നു. ഈ തുളസീതറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ്‌ പ്രദക്ഷിണം വയ്ക്കണം സന്ധ്യക്ക്‌ തുളസിത്തറയിൽ തിരിവെച്ച്‌ ആരാധിക്കുകയും ചെയ്യാറുണ്ട്.

ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്‌ തീർത്ഥസമാനമായ ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തിൽ ശ്രീ പരമശിവൻ പാർവ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌ പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവർ വിഷ്ണുലോകത്തിലെത്തും എന്നു വിശ്വസിക്കുന്നു.
തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങൾ ഇല്ലാതാക്കുന്നവളും കേവലം ദർശനത്താൽപോലും പാപനാശനവും, തൊഴുകമാത്രം ചെയ്താൽ പവിത്രത നൽകുന്നവളുമായും വിവരിക്കുന്നു. രാത്രിയിൽ തുളസി തൊടരുതെന്നും ഇതളുകൾ പറിക്കരുതെന്നും ഹൈന്ദവർ വിശ്വസിക്കുന്നു

നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷ പ്രദേ ദേവി
നമ: സാപത് പ്രദായികേ

തുളസീ പാതു മാം നിത്യം
സര്‍വ്വാ പദ് ഭ്യോf പി സര്‍വ്വദാ
കീര്‍ത്തീതf പി സ്മൃതാ വാf പി
പവിത്രയതി മാനവം

നമാമി ശിരസാ ദേവീം
തുളസീം വിലസത്തനും
യാം ദൃഷ്ട്വാ പാവിനോ മര്‍ത്ത്യാ:
മുച്യന്തേ സര്‍വ്വ കില്ബിഷാത്

തുളസ്യാ രക്ഷിതം സര്‍വ്വം
ജഗദേത്ത് ചരാചരം
യാവിനിര്‍ ഹന്തി പാപാനി
ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:

യന്‍മൂലേ സര്‍വ്വ തീര്ത്ഥാനി
യന്‍മദ്ധ്യേ സര്‍വ്വ ദേവതാ:
യദഗ്രേ സര്‍വ്വ വേദാശ്ച
തുളസീം താം നമാമ്യഹം

തുളസ്യാ നാപരം കിഞ്ചിത്
ദൈവതം ജഗതീതലേ
യാ പവിത്രിതോ ലോക
വിഷ്ണു സംഗേന വൈഷ്ണവ:

തുളസ്യാ: പല്ലവം വിഷ്ണോ
ശിരസ്യാരോപിതം കലൌ
ആരോപയതി സര്‍വ്വാണി
ശ്രേയാംസി പരമസ്തകേ

നമസ്തുളസി സര്‍വ്വജ്ഞേ
പുരുഷോത്തമ വല്ലഭേ
പാഹിമാംസര്‍വ്വ പാപേഭ്യ:
സര്‍വ്വ സംപത്ത് പ്രദായികേ

മുറ്റത്ത് തുളസിത്തറ നൽകേണ്ടതിന് പ്രത്യേക ദിക്കുകൾ വാസ്തുശാസ്ത്രത്തിൽ പറയുന്നില്ല. ദർശനം അനുസരിച്ച് തുളസിത്തറ വീടിന്റെ മുൻഭാഗത്താണ് വരേണ്ടത്.
 
 

 

സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?

വളരേ നല്ല ചോദ്യം .. മറ്റു എല്ലാ മതസ്ഥരും ശവ ശരീരം മണ്ണില്‍ കുഴിച്ചു മൂടുന്നു . എന്നാല്‍ ഹിന്ദു മതം മാത്രം വ്യത്യസ്തമായി ശവ ശരീരത്തെ ചാമ്പല്‍ ആക്കി പുണ്യ നദികളില്‍ ഒഴുക്കുന്നു ഇതിന് പിന്നില്‍ ഉള്ള തത്വം ?

ഇതിനുള്ള ഉത്തരം പറയുന്നതിന് മുന്പ് നമ്മള്‍ ആദ്യം ഹിന്ദു മതത്തില്‍ ശരീരത്തിനു ഉള്ള പ്രാധാന്യം എന്ത് എന്ന് മനസ്സിലാക്കണം. ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല .
നാം എല്ലാം എത്ര അഹങ്കാരത്തോടെയാണ് നാം നമ്മുടെ ശരീരത്തിനെ കാണുന്നത് ? നീ ചെറിയവന്‍ .. ഞാന്‍ പോക്കമുള്ളവന്‍. നീ മെലിഞ്ഞവള്‍, ഞാന്‍ സുന്ദരി . എന്നാല്‍ സത്യം എന്താണ് ? ഇത്ര വൃത്തികെട്ട ഒരു വസ്തു ഈ ഭൂമിയില്‍ ഉണ്ടോ ? ശരീരത്തെ പോലെ ?

നവദ്വാരത്തിലൂടെയും മലം വമിക്കുന്ന വ്യക്തികളാണ് സ്വന്തം ശരീരത്തെ ഓര്‍ത്തു അഭിമാനിക്കുന്നത്. 2 കണ്ണ് , 2 ചെവി , മൂക്ക് , വായ , മൂത്ര ദ്വാരം , മലദ്വാരം, ത്വക്ക് .. ഇവയില്‍ എല്ലാം നമ്മള്‍ മലം വമിക്കുന്നു . കണ്ണിലെ പീള അല്ലെങ്കില്‍ പഴുപ്പ് , ചെവിക്കായം , തുപ്പല്‍ ,മൂക്കിള , വിയര്‍പ്പ് , മലം , മൂത്രം ഇവയെല്ലാം 24 മണിക്കൂറും വമിച്ചു കൊണ്ടിരിക്കുന്ന ഒരു ദുര്‍ഗന്ധ പേടകം ആണ് നമ്മുടെ ശരീരം .ആ ശരീരത്തിനെ ആണ് നമ്മള്‍ അമൂല്യമായി കരുതി അഭിമാനിക്കുന്നത്

ആത്മാവിനെ അലങ്കരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആണ് "പ്രേമം" എന്ന് സനാതന ധര്‍മം പറയുന്നു . വെറും പ്രേമം അല്ല, നിഷ്കാമമായ പ്രേമം . അത് ആര്‍ക്ക് ഉണ്ടാകുന്നു, അവര്‍ ആണ് ആത്മസ്വരൂപികള്‍ . സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രേമങ്ങളും കാമ്യ പ്രേമങ്ങള്‍ ആണ് അവര്‍ ദൈവത്തോടും കാമ്യ പ്രേമം ശീലിക്കുന്നു . ഉദാഹരണത്തിന് , ഞാന്‍ പരീക്ഷ പാസായാല്‍ 3 തേങ്ങ ഉടയ്ക്കാം എന്നത് കാമ്യ പ്രേമം ആണ് ഇതല്ലാതെ നിഷ്കാമ ഭക്തിയോടെ ഭഗവാനെ ഉപാസിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് ആത്മാലങ്കാരം.

വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് . എന്നാല്‍ ഭാരതീയ കലകള്‍ ആകട്ടെ പൂര്‍ണമായും ആത്മ സാക്ഷല്‍കാരത്തിനുള്ള ഭക്തി രസ പ്രധാനമായതാണ്

മനുഷ്യരുടെ പുറം മോടിക്കും , മേക്കപ്പ്‌ നും , തലയില്‍ ഡൈ അടിക്കുന്നതിനും ഭാരതത്തിലെ ഒരു പ്രമുഖ സന്യാസി പറഞ്ഞ ഒരു ഉദാഹരണം പ്രസിദ്ധമാണ്

ഒരിക്കല്‍ ഒരു വ്യവസായി പുതിയ കാര്‍ വാങ്ങുവാനായി തന്‍റെ പഴയ കാര്‍ വില്‍ക്കാന്‍ തീര്‍മാനിച്ചു. അതിനായി അദ്ദേഹം ഒരു കാര്‍ ഡീലറെ സമീപിച്ചു. വിരുതനായ ഡീലര്‍ ആ കാറിന്റെ ഓഡോമീറ്റര്‍ കുറച്ചു , നല്ല പെയിന്റ് അടിച്ചു തരാം അപ്പോള്‍ നല്ല വില കിട്ടും എന്ന് വ്യവസായിയോട് പറഞ്ഞു . വ്യവസായിയും സമ്മതിച്ചു. എന്നാല്‍ പെയിന്റ് അടി കഴിഞ്ഞതോടെ വ്യവസായി പറഞ്ഞു ഇനി എന്തിനാ ഞാന്‍ പുതിയ കാര്‍ വാങ്ങുന്നത് . എനിക്ക് ഇതു തന്നെ മതി എന്ന് . ഓഡോമീറ്റര്‍ മാറ്റിയത് കൊണ്ടോ പെയിന്റ് അടിച്ചത് കൊണ്ടോ കാര്‍ പുതിയതാവുമെന്നു വിശ്വസിച്ച വ്യവസായിയെ പോലെ ആണ് നമ്മള്‍ എല്ലാവരും പുറംമോടി കണ്ടു മയങ്ങുന്നത്‌

ഒരു കൊച്ചുകുട്ടി ഒരു ഫോട്ടോയും ആയി മുത്തച്ഛന്റെ അടുത്ത് വരുന്നു . കുട്ടി ചോദിക്കുന്നു " ഈ ഫോട്ടോയില്‍ ആരാ മുത്തച്ചാ "
മുത്തച്ഛന്‍ പറയുന്നു : " ഇതു ഞാന്‍ തന്നെയാ മോനേ "

കുട്ടി : " പക്ഷെ ഇതിന് മുത്തച്ഛനെ പോലെ വെളുത്തമുടിയോ ചുളിഞ്ഞ തൊലിയോ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുത്തച്ഛന്‍ ആകുക ?"

മുത്തച്ഛന്‍ : അതിന് ഇതു എന്റെ ചെറുപ്പത്തിലെ ഫോട്ടോ അല്ലെ , അന്നത്തെ ശരീരം അല്ല എനിക്ക് ഇപ്പോള്‍ പക്ഷെ ഇതു ഞാന്‍ തന്നെ

ഇതില്‍ നിന്നു നമുക്കു ഒന്നു മനസ്സിലാക്കാം , ശരീരം എന്നത് " ഞാന്‍ " അല്ല . ആത്മാവ് മാത്രമാണ് " ഞാന്‍ " ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരം കുഴിച്ചിടുന്നതിലും അവിടെ പേരു എഴുതി വയ്ക്കുന്നതിലും എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?

ആത്മാവിനെ ദൈവത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അഗ്നിയില്‍ ശുദ്ധികരിച്ചു സായൂജ്യം അടയുക എന്നതാണ് ഓരോ മനുഷ്യന്റെയും കടമ

വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല .


Thursday, 15 August 2013

ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം


ശ്രീപദ്മനാഭദാസന്‍മാരുമായുള്ള കണ്ടുമുട്ടല്‍

അനന്തപുരിയിലെ പഴമക്കാര്‍ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി അത്ഭുതം നിറഞ്ഞ എത്രയെത്ര കഥകളാണ് പറയാനുള്ളത്. ഭൂകമ്പവും അനാവൃഷ്ടിയും തടുക്കുന്ന, രാജാവിനെ പല ഘട്ടത്തിലും വേഷം മാറി സഹായിക്കുന്ന, കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും അമൂല്യ രത്‌നങ്ങളും ജനങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കുന്ന പദ്മനാഭസ്വാമിയെപ്പറ്റി മുത്തശ്ശിമാര്‍ സംസാരിക്കുമ്പോള്‍ വാചാലരാകാറുണ്ട്. ഇവിടെ വന്‍ നിധി ഉണ്ടെന്നും രാജ്യത്ത് ക്ഷാമമുണ്ടായി നട്ടം തിരിയുമ്പോള്‍ മാത്രമേ അത് തുറക്കാവൂ എന്നും അവര്‍ പറയാറുണ്ടായിരുന്നു.

പണ്ട് ഏതോ രാജാവ് കല്ലറ തുറക്കാന്‍ പോയപ്പോള്‍ കടല്‍ ഇരമ്പല്‍ ശബ്ദം കേട്ടുവെന്നും, അതോടെ ഉദ്യമം അവസാനിപ്പിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. ഇതെല്ലാം മുത്തശ്ശിക്കഥകളാണ്. എന്നാല്‍ ഇന്ന് 'ശ്രീപദ്മനാഭന്‍' ലോകത്തിന്റെ മുമ്പില്‍ വി.വി.ഐ.പി. യായിരിക്കുന്നു. ലോകത്തിന്റെ കണ്ണ് ഇപ്പോള്‍ കേരള തലസ്ഥാനമായ തിരുവനന്തപുരത്തും അവിടത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുമാണ്. ഇതേവരെ ഈ ക്ഷേത്രത്തെപ്പറ്റി മിണ്ടാതിരുന്ന എത്രയെത്ര വിഖ്യാത ചരിത്രകാരന്മാരും സാമൂഹ്യനേതാക്കളുമാണ് പ്രസ്താവനയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇന്ത്യയിലല്ല ലോകത്തെമ്പാടുമുള്ള പത്രങ്ങളും മറ്റു വാര്‍ത്താ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരമാണ്.

ലോകത്തിന്റെ പല ഭാഗത്തുനിന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' എന്ന പത്രം ലോകത്തെ ഏറ്റവും വലിയ നിധിശേഖരമുള്ള അഞ്ച് സ്ഥലങ്ങളെപ്പറ്റി പറഞ്ഞശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേത് അതിനെ കടത്തിവെട്ടുമോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 'ബി' അറ തുറക്കുന്നത് നീട്ടിവെച്ചിട്ടുണ്ട്. അതുകൂടി അറിഞ്ഞാലേ നിജസ്ഥിതി വെളിപ്പെടുകയുള്ളൂ. 1936 നവംബര്‍ 12ന് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ ഈ ക്ഷേത്രം സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തതാണ് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ആദ്യസംഭവം. ഈ വിളംബരം അശോക ചക്രവര്‍ത്തിയുടെ പ്രഖ്യാപനങ്ങള്‍ക്ക് തുല്യമാണെന്ന് പറഞ്ഞത് ഗാന്ധിജി അല്ലാതെ മറ്റാരുമല്ല. അടുത്ത വര്‍ഷം നടന്ന ക്ഷേത്രപ്രവേശന പരിപാടികളില്‍ പങ്കെടുക്കാന്‍ അനന്തപുരിയിലെത്തിയ ഗാന്ധിജി പദ്മനാഭസ്വാമി ക്ഷേത്രവും സന്ദര്‍ശിച്ചു. പിന്നീട് നടന്ന ഒരു പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞു.

''തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപദ്മനാഭന്റെ ദാസനാണെന്ന് ഇവിടത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. അദ്ദേഹം ശ്രീപദ്മനാഭസ്വാമിയുടെ പ്രതിപുരുഷന്‍ മാത്രമാണ്. നിത്യവും മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിക്കുകയും അതത് ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ശ്രീപദ്മനാഭസ്വാമിയില്‍ നിന്നും നിര്‍ദേശങ്ങള്‍ വാങ്ങിക്കുകയും ചെയ്യുന്നു.... ഈ മഹത്തായ നടപടി കൈക്കൊള്ളുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ചത് ശ്രീപദ്മനാഭന്റെ ഈശ്വരചൈതന്യമാണ്.....''

ക്ഷേത്രപ്രവേശനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജി പലേടത്തും പറഞ്ഞത് സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ്. ജാതിയുടെ പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് അയിത്തം കല്പിച്ച് അകറ്റി നിര്‍ത്തിയിരുന്നത് നേരില്‍ കണ്ട ശേഷമാണ് സ്വാമി വിവേകാനന്ദന് കേരളം 'ഭ്രാന്താലയം' ആയി തോന്നിയത്. 1892 ഡിസംബറിലാണ് പാലക്കാട് വഴി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. തൃശ്ശൂരില്‍ എത്തിയപ്പോള്‍ തന്നെ അയിത്തത്തിന്റെ ആദ്യ ലാഞ്ഛനകള്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടു തുടങ്ങി. ജാതി പറയാത്തതു കാരണം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. പിന്നീട് കൊച്ചി വഴി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ശരിക്കും അനുഭവപ്പെട്ടു. ഇതെല്ലാം നാടുഭരിച്ചിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിനോട് വിവരിക്കണമെന്നും അദ്ദേഹം വഴി എന്തെങ്കിലും പരിഹാരം ഉണ്ടാക്കണമെന്നും വിവേകാനന്ദന്‍ ആഗ്രഹിച്ചു. ഇതിനുവേണ്ടി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കൊട്ടാരം അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ ക്ഷേത്രം സന്ദര്‍ശിച്ചതായി രേഖയില്ല.

ശ്രീമൂലം തിരുനാള്‍ തിരക്കിലായതിനാല്‍ വിവേകാനന്ദന് അധികസമയം മഹാരാജാവിനോട് ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ പറ്റാതെ പോയി. വിവേകാനന്ദന്‍ നിരാശനായിട്ടാണ് കൊട്ടാരത്തില്‍ നിന്നും ഇറങ്ങിപ്പോന്നത്. എന്നാല്‍ ശ്രീമൂലം തിരുനാളിന്റെ അനന്തരവനും അന്നത്തെ യുവരാജാവുമായ അശ്വതിതിരുനാളുമായി ദീര്‍ഘനേരം സംഭാഷണം നടത്തി. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ബി.എ. പാസ്സായ രാജകുമാരനാണ് അശ്വതിതിരുനാള്‍. ഫോട്ടോഗ്രാഫിയില്‍ അതീവതല്പരനായ അശ്വതിതിരുനാള്‍ എടുത്ത വിവേകാനന്ദന്റെ ചിത്രം ഇന്നും കല്‍ക്കട്ടയിലെ ബേലൂര്‍ മഠത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും പൗരോഹിതാധിപത്യമുള്ള നാടാണ് തിരുവിതാംകൂര്‍ എന്ന് അദ്ദേഹം തന്റെ സുഹൃത്തിന് അയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍ ഒമ്പതുദിവസമാണ് അനന്തപുരിയിലുണ്ടായിരുന്നത്. ഈ സമയത്ത് അന്ന് ഇവിടെ ഉണ്ടായിരുന്ന മഹാപണ്ഡിതന്മാരോടൊത്ത് അദ്ദേഹം സംവാദം നടത്തി. ഇതില്‍ പ്രധാനം പ്രൊഫസര്‍ സുന്ദരംപിള്ളയാണ്. ഇദ്ദേഹമാണ് പില്‍ക്കാലത്ത് പ്രസിദ്ധനായ 'മനോന്മണിയം സുന്ദരംപിള്ള'. മഹാരാജാസ് കോളേജിലെ പ്രൊഫസറും പ്രശസ്ത ചരിത്ര ഗവേഷകനുമായ സുന്ദരംപിള്ള ശ്രീമൂലം തിരുനാളിന് ഇഷ്ടപ്പെട്ട പണ്ഡിതനായിരുന്നു.

മഹാരാജാസ് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) പ്രിന്‍സിപ്പലായിരുന്ന ഡോ. ഹാര്‍വിയോടുള്ള ബഹുമാനസൂചകമായി സുന്ദരംപിള്ള പേരൂര്‍ക്കടയില്‍ ഇന്ന് ലോ അക്കാഡമി സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിര്‍മിച്ച വീടിന് അദ്ദേഹത്തിന്റെ പേര് നല്‍കി. ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് സ്വാമി വിവേകാനന്ദന്‍ സുന്ദരംപിള്ളയുടെ വീട്ടിലെത്തിയത്. മണിക്കൂറുകളോളം അദ്ദേഹം അവിടെയിരുന്ന് സംസാരിച്ചു. അനന്തപുരി വിടുന്നതിനുമുമ്പ് പല പ്രാവശ്യവും വിവേകാനന്ദന്‍ ഹാര്‍വി ബംഗ്ലാവിലെത്തി സംഭാഷണം നടത്തിയിട്ടുണ്ടെന്ന് അറിയുന്നു.

വിവേകാനന്ദന്‍ അന്ന് ഇരുന്ന കല്ലുകൊണ്ടുള്ള ഇരിപ്പിടം ഇന്നും കരകുളത്തുണ്ട്. ശ്രീനാരായണഗുരുവും അതില്‍ ഇരുന്നിട്ടുണ്ടെന്നാണ് പറയുന്നത്. സുന്ദരംപിള്ളയുടെ മകനും മുന്‍ തിരുവിതാംകൂര്‍ മന്ത്രിയുമായ പി.എസ്. നടരാജപിള്ളയുടെ പേരൂര്‍ക്കടയിലുള്ള സ്വത്തുക്കള്‍ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ ദിവാന്‍ സി.പി. കണ്ടുകെട്ടി. ആ സമയത്ത് നടരാജപിള്ള കല്ലുകൊണ്ടുള്ള ഇരിപ്പിടം പുതിയ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. നടരാജപിള്ളയുടെ മൂത്ത മകന്‍ പ്രൊഫ. എന്‍. സുന്ദരംപിള്ളയില്‍ നിന്നും ഇത് അദ്ദേഹത്തിന്റെ മകനും തമിഴ്‌നാട് ഹോമിയോകോളേജ് അധ്യാപകനുമായിരുന്ന ഡോ. പി.എസ്. രാമസ്വാമിക്ക് ലഭിച്ചു. അദ്ദേഹമാണ് കരകുളത്തുള്ള 'അഗസ്ത്യാവീട്ടി'ല്‍ നിധിപോലെ ഈ ഇരിപ്പിടം സൂക്ഷിക്കുന്നത്.

Sunday, 11 August 2013

ദുര്‍ഗാഷ്ടമി





ശരത്കാലത്തെ ആദ്യത്തെ അഷ്ടമി. ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്‍ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായ നവരാത്രിപൂജയിലെ എട്ടാമത്തെ ദിനമാണിത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്‍ഗാഷ്ടമി എന്ന പേരില്‍ ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. നവരാത്രി കാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെ പ്രതിപദം മുതല്‍ നവമി (മഹാനവമി) വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില്‍ രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന് വിശേഷദിവസമാണ് വിജയദശമി. ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്‍ദിനി ആയ ദുര്‍ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്‍വതിയും) ഒരേ ദേവിയുടെതന്നെ മൂര്‍ത്തിഭേദങ്ങളാണ്.

ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്‍ഗാഷ്ടമിപൂജ നടത്തിവരുന്നു. ദുര്‍ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില്‍ ആരാധിക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത് ദുര്‍ഗാഷ്ടമി ദിവസത്തിലാണ്. ഒന്നാം ദിനം മുതല്‍ പ്രത്യേകമായ പൂജയ്ക്ക് രംഗമൊരുക്കുകയും അന്നുതൊട്ട് ഒന്‍പതുദിവസം യഥാവിധിയുള്ള പൂജയും സ്തോത്ര ഗാനാലാപനങ്ങള്‍, സംഗീതാദി കലാപ്രകടനങ്ങള്‍, ബൊമ്മക്കൊലു ഒരുക്കല്‍ തുടങ്ങിയവയും നടത്തുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഇതിനായി പ്രത്യേകം പണിയിച്ചിട്ടുള്ള നവരാത്രി മണ്ഡപത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലം മുതല്‍ നവരാത്രി പൂജയും ഒന്‍പതുദിവസത്തെ സംഗീതപൂജയും സ്ഥിരമായി നടത്തിവരുന്നു. നവരാത്രിപൂജ ആരംഭിക്കുന്ന ദിവസം മുതല്‍ ഓരോ പ്രദേശത്തെയും ജനങ്ങള്‍ ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പൂജാപീഠത്തിനു മുന്നില്‍ സമര്‍പ്പിക്കുകയും വിജയദശമി നാളില്‍ അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പം. കേരളീയര്‍ കുട്ടികളുടെ വിദ്യാരംഭത്തിന് ഏറ്റവും ശ്രേഷ്ഠമായി തിരഞ്ഞെടുക്കുന്ന ദിവസവും വിജയദശമിയാണ്.
നവരാത്രിപൂജ എന്ന വ്രതം ദുര്‍ഗാദേവിക്കുവേണ്ടിയാണ് അനുഷ്ഠിക്കപ്പെടുന്നത്.

ഇതിന്റെ അനുഷ്ഠാനത്തിന് ചില ശാസ്ത്രവിധികളുണ്ട്. ഇതിനോടനുബന്ധമായി കുമാരീപൂജയും പതിവാണ്. കുമാരികളെ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സത്ക്കാരങ്ങളോടും കൂടി പൂജിക്കുന്നു. എത്ര കുമാരികള്‍ ഇതിനു വേണമെന്നും എപ്രകാരമാവണം പൂജിക്കേണ്ടതെന്നും പൂജ നടത്തുന്നവര്‍ക്കു തീരുമാനിക്കാവുന്നതാണ്. നവകന്യകമാരില്‍ ആരെ വേണെമെങ്കിലും പൂജയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നവകന്യകമാരില്‍ 2 വയസ്സായവള്‍ കുമാരി, 3 വയസ്സ് എത്തിയവള്‍ ത്രിമൂര്‍ത്തി, 4 വയസ്സുള്ളവള്‍ കല്യാണി, 5 വയസ്സുകാരി രോഹിണി, 6 വയസ്സിലെത്തിയവള്‍ കാളി, 7-ല്‍ ആയവള്‍ ചണ്ഡിക, 8 പൂര്‍ത്തിയായവള്‍ ശാംഭവി, 9-ലെത്തുന്നവള്‍ ദുര്‍ഗ എന്നിവരാണുള്ളത്. എന്നാല്‍ 2 വയസ്സ് തികയാത്ത കുഞ്ഞിനെ പൂജയ്ക്ക് തിരഞ്ഞെടുക്കാന്‍ പാടില്ല എന്നും വിധിയുണ്ട്.

ശിവന് ധാര കഴിക്കുന്നതെങ്ങനെ?




ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു.
ശിവലിംഗത്തിന്‍റെ മുകളില്‍ കെട്ടിത്തൂക്കിയ ധാരാപാത്രത്തില്‍ ഏറ്റവും നടുവില്‍ നിര്‍മ്മിച്ച വളരെ ചെറിയ ദ്വാരത്തില്‍ കൂടി മൂന്ന് ദര്‍ഭകള്‍ കൂട്ടിപ്പിരിച്ച ചരട് കീഴ്പ്പോട്ടിറക്കി ശിവലിംഗത്തിന്‍റെ നിറുകയില്‍ മുട്ടിക്കുന്നു. ഇതിനുശേഷം ധാരാപാത്രത്തില്‍ ശുദ്ധജലം നിറച്ച് അതിനോടുകൂടി ഘടിപ്പിച്ച നീണ്ട ദര്‍ഭ രണ്ടു കൈയും കൂട്ടിപ്പിടിച്ച് നിവര്‍ന്ന് നിന്ന് ശ്രീരുദ്രം തുടങ്ങിയ വേദത്തിലെ ശൈവസൂക്തങ്ങള്‍ ജപിക്കുന്നു. മന്ത്രശക്തി ഉള്‍കൊള്ളുന്ന മുഴുവന്‍ ജലവും ശിവലിംഗത്തില്‍ വീണുകഴിയുന്നതുവരെ സൂക്തം ജപിച്ച് തീര്‍ക്കുകയാണ് പതിവ്. മഹാരോഗ പരിഹാരമായി ധാര കണക്കാക്കപ്പെടുന്നു.

നവരാത്രി മഹാത്മ്യം




ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു‍.കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്.

ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.

നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.

വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

നവരാത്രി വ്രതം

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും
മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും
പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും
ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.
ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം


സരസ്വതി സ്തുതി

സരസ്വതിനമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ

സരസ്വതി മഹാദേവി
ത്രിഷ്ഠലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനി
നാനോ ദേവി സരസ്വതി

സുരാസുരൈഃ സേവിത പാദപങ്കജാ
കരേവിരാജത് കമനീയ പുസ്തകം
വിരിഞ്ചപത്നീ കമലാസന സ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ

സരസ്വതി സരസിജ കേസര പ്രഭാ
തപസ്വിനി സിത കമലാസന പ്രിയാ
ഘനസ്തനീ കലേ വിലോല ലോചന
മനസ്സിനീ ഭവതു വരപ്രസാദിനീ

സരസ്വതീ നമസ്തുഭ്യം
സര്‍വദേവി നമോ നമഃ
ശാന്തരൂപാ ശശിധരേ:
സര്‍വയോഗേ നമേ നമ:

നിത്യാനന്ദേ നിരാധാരേ
നിഷ്കളായൈ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മി ചതുര്‍ഹസ്തേ
സര്‍വസിദ്ധൈ നമോ നമഃ

മുക്കാലംകൃത സര്‍വാംഗ്യൈ
മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപയൈ
മൂലശക്ത്യൈ നമോ നമഃ
വാണ്യൈവരദഹസ്തായൈ
വരദായൈ നമോ നമഃ

വേദായൈ വേദരൂപായൈ
വേദവേദ്യേ നമോ നമഃ
ഗുണദോഷ വിവര്‍ജിന്യൈ
ഗുണദീപ്ത്യൈ നമോ നമഃ

സര്‍വജ്ഞാനേ സദാനന്ദേ
സര്‍വരൂ‍പേ നമോ നമഃ
സര്‍വജ്ഞായൈ സദാനന്ദ
സമ്പന്നായൈ നമോ നമഃ

യോഗരൂപേ രമാദേന്യൈ
യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞായൈ ത്രിനേത്രായൈ
ദിവ്യമൂര്‍ത്ത്യൈ നമോ നമഃ

അര്‍ദ്ധചന്ദ്രധരേ ദേവി
ചന്ദ്രരൂപേ നമോ നമഃ
ചന്ദ്രാദിത്യസമേ ദേവി
ചന്ദ്രഭൂഷേ നമോ നമഃ

അണുരൂപേ മഹാരൂപേ
വിശ്വരൂപേ നമോ നമഃ
അണിമാദൃഷ്ട സിദ്ധായൈ
ആനന്ദായൈ നമോ നമഃ

ജ്ഞാനവിജ്ഞാനന്ദ്രായൈ
ജ്ഞാനമൂര്‍ത്തേ നമോ നമഃ
നാനോശാസ്ത്ര സ്വരൂപായൈ
നാനാരൂപേ നമോ നമഃ

പദ്മജേ പദ്മവംശേ ച
പദ്മരൂപേ നമോ നമഃ
പരമേഷ്ടൈ പരാമൂര്‍ത്ത്യൈ
നമസ്തേ പാപനാശിനി

മഹാദേവ്യൈ മഹാകാജ്യൈ
മഹാലക്ഷ്മൈ നമോ നമഃ
ബ്രഹ്മവിഷ്ണു ശിവാഖ്യായൈ
ബ്രഹ്മനാര്യൈ നമോ നമഃ

കമലാകര ഗേഗായൈ
കാമരൂപേ നമോ നമഃ
കപാലി പ്രണനാഥായൈ
കര്‍മ്മം, ചൈനമോ നമഃ

സരസ്വതി ധ്യാനശ്ലോകം

യാകുന്ദേതു തുഷാരഹാരധവളാ
യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ


നവരാത്രി മഹാത്മ്യം


നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം
പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍
വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ്
പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍.
ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍
നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി
അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.

' ശരന്നവരാത്രി 'ആദ്ധ്യാത്മിക ചികിത്സ'യുടെ പര്‍വം
ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ 'ദേവീജാഗരണ്‍' എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.

ശയനം ബോധനാഖ്യം ച
നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം

നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌
ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.

ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ
സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.

ഏതസ്മാദപരം കിഞ്ചിത്‌,
വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.

അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.

എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.

ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.

നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും
സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി,
സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.

ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,
സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത

ശ്രീ ഗണേശാഷ്‌ടോത്തര ശതനാമാവലി


 
 
 
ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്‌നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം സുമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സന്മുഖായ നമഃ
ഓം കൃത്തിനേ നമഃ
ഓം ജ്ഞാനദീപായ നമഃ
ഓം സുഖനിധയേ നമഃ
ഓം സുരാദ്ധ്യക്ഷായ നമഃ
ഓം സുരാരിഭിദേ നമഃ
ഓം മഹാഗണപതയേ നമഃ
ഓം മാന്യായ നമഃ
ഓം മഹന്മാന്യായ നമഃ
ഓം മൃഡാത്മജായ നമഃ
ഓം പുരാണായ നമഃ
ഓം പുരുഷായ നമഃ
ഓം പൂഷണേ നമഃ
ഓം പുഷ്കരിണേ നമഃ
ഓം പുണ്യകൃതേ നമഃ
ഓം അഗ്രഗണ്യായ നമഃ
ഓം അഗ്രപൂജ്യായ നമഃ
ഓം അഗ്രഗാമിനേ നമഃ
ഓം മന്ത്രകൃതേ നമഃ
ഓം ചാമീകരപ്രഭായ നമഃ
ഓം സര്‍വ്വസ്‌മൈ നമഃ
ഓം സര്‍വ്വോപാസ്യായ നമഃ
ഓം സര്‍വ്വകര്‍ത്രേ നമഃ
ഓം സര്‍വ്വനേത്രേ നമഃ
ഓം സവ്വസിദ്ധിപ്രദായ നമഃ
ഓം സവ്വസിദ്ധായ നമഃ
ഓം സര്‍വ്വവന്ദ്യായ നമഃ
ഓം മഹാകാളായ നമഃ
ഓം മഹാബലായ നമഃ
ഓം ഹേരംബായ നമഃ
ഓം ലംബജഠരായ നമഃ
ഓം ഹ്രസ്വഗ്രീവായ നമഃ
ഓം മഹോദരായ നമഃ
ഓം മദോത്‌ക്കടായ നമഃ
ഓം മഹാവീരായ നമഃ
ഓം മന്ത്രിണേ നമഃ
ഓം മംഗളദായേ നമഃ
ഓം പ്രമദാര്‍ച്യായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം പ്രമോദരായ നമഃ
ഓം മോദകപ്രിയായ നമഃ
ഓം ധൃതിമതേ നമഃ
ഓം മതിമതേ നമഃ
ഓം കാമിനേ നമഃ
ഓം കപിത്ഥപ്രിയായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ
ഓം ബ്രഹ്മവിടേ നമഃ
ഓം ബ്രഹ്മവന്ദിതായ നമഃ
ഓം ജിഷ്ണവേ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം ഭക്തജീവിതായ നമഃ
ഓം ജിതമന്മഥായ നമഃ
ഓം ഐശ്വര്യദായ നമഃ
ഓം ഗ്രഹജ്യായസേ നമഃ
ഓം സിദ്ധസേവിതായ നമഃ
ഓം വിഘ്‌നഹര്‍ത്ത്രേ നമഃ
ഓം വിഘ്‌നകര്‍ത്രേ നമഃ
ഓം വിശ്വനേത്രേ നമഃ
ഓം വിരാജേ നമഃ
ഓം സ്വരാജേ നമഃ
ഓം ശ്രീപതയേ നമഃ
ഓം വാക്‍പതയേ നമഃ
ഓം ശ്രീമതേ നമഃ
ഓം ശൃങ്ഗാരിണേ നമഃ
ഓം ശ്രിതവത്സലായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ശീഘ്രകാരിണേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശിവനന്ദനായ നമഃ
ഓം ബലോദ്ധതായ നമഃ
ഓം ഭക്തനിധയേ നമഃ
ഓം ഭാവഗമ്യായ നമഃ
ഓം ഭവാത്മജായ നമഃ
ഓം മഹതേ നമഃ
ഓം മംഗളദായിനേ നമഃ
ഓം മഹേശായ നമഃ
ഓം മഹിതായ നമഃ
ഓം സത്യധര്‍മ്മിണേ നമഃ
ഓം സതാധാരായ നമഃ
ഓം സത്യായ നമഃ
ഓം സത്യപരാക്രമായ നമഃ
ഓം ശുഭാങ്ങായ നമഃ
ഓം ശുഭ്രദന്തായ നമഃ
ഓം ശുഭദായ നമഃ
ഓം ശുഭവിഗ്രഹായ നമഃ
ഓം പഞ്ചപാതകനാശിനേ നമഃ
ഓം പാര്‍വതീപ്രിയനന്ദനായ നമഃ
ഓം വിശ്വേശായ നമഃ
ഓം വിബുധാരാദ്ധ്യപദായ നമഃ
ഓം വീരവരാഗ്രജായ നമഃ
ഓം കുമാരഗുരുവന്ദ്യായ നമഃ
ഓം കുഞ്ജരാസുരഭഞ്ജനായ നമഃ
ഓം വല്ലഭാവല്ലഭായ നമഃ
ഓം വരാഭയ കരാംബുജായ നമഃ
ഓം സുധാകലശഹസ്തായ നമഃ
ഓം സുധാകരകലാധരായ നമഃ
ഓം പഞ്ചഹസ്തായ നമഃ
ഓം പ്രധാനേശായ നമഃ
ഓം പുരാതനായ നമഃ
ഓം വരസിദ്ധിവിനായകായ നമഃ
ഇതി ശ്രീ ഗണേശാഷ്‌ടോത്തര ശതനാമാവലി സമാപ്തം

Ohm Nagarajaya Nama :



Nagaraja is a Sanskrit word and its meaning is ‘King of Snakes’.Adishesha or Anantha and Vasuki are known as Nagarajas.Lord Anantha is the thousand-headed immortal and infinite snake upon whom rests Lord Vishnu in the primordial ocean of milk (Kshirasagara). The Lord of Serpents, Sheshanaga was incarnated to the earth in the form of Lakshmana during Treta Yuga and during the Dwapara Yuga, he incarnated as Balarama. He is said to be an eternal companion of Vishnu in all incarnations.Lord Vasuki is the necklace of Lord Shiva and he represents the dormant energy, called Kundalini, the serpent power.

Anantha,Vasuki,Takshaka,Padma,Mahapadma, Gulika,Shamghapala and Karkkodaka are the Ashtanagas(eight great snakes) described in Hindu Puranas. Kashyapa and Kadru are considered as the parents of all snakes.

Mythology says that Kerala was created from the Arabian Sea and given to the Brahmins (Namboothiris) as a "donation" by Parasurama to save himself from the sins of killing numerous kshathriya kings. The land was full of forests and poisonous snakes were found in plenty. So the Brahmins refused to stay there. Parasurama requested Lord Shiva to provide a solution. Shiva told Parasurama to start worshipping Anantha the king of snakes. Parasurama did so and Anantha advised him to start snake worship in Kerala and provide some forest especially for snakes in the form of Sarppakkavu (Snake forests). Parasurama later installed the idols of Anantha and Vasuki at Vettikkottu (near Kayamkulam in Alappuzha district) and Mannarassala(near Harippadu in Alappuzha district) and started worshipping them. The Brahmins also worshipped Anantha and Vasuki and the pleased snake gods made Kerala suitable for living.

Brahmins made several Sarppakkavu in Kerala and they were there in all the agricultural plots throughout Kerala. All temples in Kerala will have Sarppa Prathishtas and some temples will have large Sarppakkavu.There are several families in Kerala having a Sarppakkavu in their own land.Once in six months or once in a year there used to be puja (offerings) to the snakes in these Sarpa Kavu.Even now, there are some Sarppakkavu in Kerala were people are worshiping snakes. To these "preserved forests" none are allowed to enter even for collecting firewood or anything else. These forests are filled with trees and plants, which are herbs for the treatment of snakebites.

In Kerala,snake gods are worshipped in different forms like Nagaraja, Naga Yakshi, Naga Chamundi and Sarppa Yakshi.Naga Yakshi and Sarppa Yakshi are the wives of Lord Nagaraja and Naga Chamundi is his sister. Sarppabali, Noorum Palum and Manjal (turmeric powder) abhishekam are the main offerings to these deities. Vettikkottu, Mannarassala, Panayannarkavu (near Parumala), Sarngakkavu (near Venmani), Valliikkavu (near Chengannoor) and Pambummekkattu (near Mala) are the famous Sarppakkavus in Kerala.

The main festivals associated with Nagaraja are the Aayilyam day in the months of Kanni (September-October) and Thulam (October-November) and Nagapanchami in Karkkidakam (July-August). Aayilyam in Kanni is famous as Vettikkoottu Aayilyam and Aayilyam in Thulam is famous as Mannarassala Aayilyam.

There are several Sarppakkavus in Kottayam.Most of them are within the premises of a temple and the Nagaraja and Naga yakshi are the sub deities of that temple. The Sarppakkavu in Kiliroor Kunninmel Bhagavathy Temple near Kottayam belongs to this category.This type of Sarppakkavus are not included here and only Sarppakkavus that exists independently are described in this page.

Nagaraja Temples in Kerala

Mannarassala Nagaraja Temple

Vettikkottu Nagaraja Temple

Pambummekkattu Mana

Nagercoil Nagaraja Temple

Pambady Nagaraja Temple

Nagaraja Temples in Kottayam District

Kumaranalloor Nagaraja Temple

Kumaranalloor Nagaraja temple is located near to the Kumaranalloor Devi temple. Nagaraja and Nagayakshi are the main deities. Aayilyam is the important festival.

Madanmarukavu Nagaraja Temple Alanadu

Madanmarukavu Nagaraja Temple is owned and managed by Kuruppakkattu Illom.This temple will be opened only on the twelth day of Vrischikam(probably in the last week of November).

Perunilam Sreepuram Nagaraja Temple Poonjar

This temple is located at a distance of 450 meters from Poonjar Koyikkal Dharmashastha Temple in Panachippara.Sarppabali and Ashta naga puja are performed on Prathishta Dinam.

Puthettu Sarppakkavu Kottayam

Puthettu Sarppakkavu is located hardly 500 meters away from the KSRTC Bus Station, at Chandakadavu, Kottayam.

This ancient kavu was renovated in 2002 and the installation ceremony was performed on 11th of November 2002 by Tanthri Udayamperoor Aameda Mana Nampoothiri. The deities worshiped at the Kavu are Sri Nagaraja and Nagayakshi Amma. The Kavu now stands in its full might, and sanctity, having regained its past glory, giving blessings to all those who come in search of peace, mercy and prosperity. The administration of the Kavu is done by Puthettu Sarppakkavu Samrakshana Samithy, constituting the members of Puthettu family. Aayilyam in Tulam (October - November) is the important festival here.

Nagummelil Nagaraja Temple Idavattam

Nagummelil Nagaraja temple is located at Idavattam near Thalayolapparambu. Aayilyam is the important festival. Pathamudayam(April 24) is celebrated with kalamezhuthum pattum. Bhasmakkalam, podikkalam, koottakkalam, arasukalam, vechunedyam, desa thalappoli and kalam karikkal are also associated with this festival. The festival ends with Guruthy.

Nagampoozhi Mana

Nagampoozhy Mana is located in between Vaikom Mahadeva Temple and Udayanapuram Subrahmanya Swami Temple.

ആല്‍ പ്രദക്ഷിണം



ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്‍പ് ആല്‍ പ്രദക്ഷിണം കഴിക്കണം. ആലിന് ഏഴു പ്രദക്ഷിണമാണ് വിധി. ആല്‍ പ്രദക്ഷിണ സമയത്ത് ആലിന്‍ ചുവട്ടില്‍ ബ്രഹ്മാവിനെയും ആല്‍മദ്ധ്യത്തില്‍ മഹാവിഷ്ണുവിനെയും ആലിന്ടെ അഗ്രത്തില്‍ പരമശിവനെയും സങ്കല്പിച്ച് ധ്യാനിക്കണം.

"മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത ശിവരൂപായ
വൃക്ഷരാജായ തേ നമ"

രുദ്രാക്ഷ ധാരണാഗുണങ്ങള്‍






ഒറ്റ മുഖ രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

സംസാരദുഃഖത്തില്‍ നിന്നും മോചനം, മനസ്സിന്ടെ ദൃഡത, ബ്രഹ്മഹത്യ പാപം നശിക്കും.

രണ്ടു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

ഗ്രഹസ്ഥ ജീവിതം സുഖമമായിത്തീരും.

മൂന്നുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

അഭീഷ്ടസിദ്ധി, അഗ്നിഭയം അകലുന്നു, സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കുന്നു.

നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

ബുദ്ധിശക്തി വര്‍ദ്ധിക്കുന്നു, ചിത്തഭ്രമം അകലുന്നു, നരഹത്യാ പാപത്തെ ഇല്ലാതാക്കുന്നു.

അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

മുക്തിദായകം, നെഞ്ചുസംബന്ധമായ വേദനകള്‍ക്ക് ആശ്വാസം.

ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

ഓര്‍മ്മശക്തിവര്‍ദ്ധിക്കും, പാപമുക്തി ഭവിക്കും.

ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

സര്‍പ്പഭയം ഇല്ലാതാകുന്നു, ദീര്‍ഘായുസ്സ്.


എട്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

വിഘ്നങ്ങള്‍ തീരും, സമ്പത്ത് വര്‍ദ്ധിക്കും.

ഒമ്പത് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

സന്താനലബ്ധി, നവഗ്രഹദോഷങ്ങള്‍ അകലും, രക്തസംബന്ധമായ രോഗങ്ങള്‍ മാറും.

പത്തുമുഖമുള്ളരുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

മാനസ്സിക സംഘര്‍ഷം അകലുന്നു, നീര്‍ദോഷം, ശ്വാസരോഗങ്ങള്‍ എന്നിവയ്ക്ക് ശമനം.

പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

യജ്ഞം ചെയ്താലുള്ള ഗുണം, പകര്‍ച്ചവ്യാധികള്‍ അകലും.

പന്ത്രണ്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

തേജസ് വര്‍ദ്ധിക്കുന്നു, നേത്രസംബന്ധമായ രോഗങ്ങള്‍ അകലും.

പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

ആത്മശാന്തി അനുഭവപ്പെടുന്നു

പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

രോഗങ്ങളില്‍ നിന്ന് മുക്തി, ശരീരബലം വര്‍ദ്ധിക്കുന്നു.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം



മറ്റ് ക്ഷേത്രങ്ങളിലെതില്‍നിന്നു വ്യത്യസ്തമാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. തിരുനടയില്‍ വശം ചേര്‍ന്നുനിന്ന് ദേവനെ തൊഴുതശേഷം ബലികല്ലുകള്‍ക്ക് പുറത്തുകൂടി പ്രദിക്ഷിണമായി വന്ന് ഓവിങ്കലെത്തുക. അവിടെ നിന്നുകൊണ്ട് ശ്രീകോവിലിനു മുകളിലെ താഴികക്കുടം ദര്‍ശിച്ച് ഏഴു പ്രാവിശ്യം കൈകള്‍കൂട്ടി കൊട്ടിയശേഷം തൊഴുത് ബലികല്ല് ചുറ്റി ബലിക്കലുകള്‍ക്കുള്ളില്‍ കൂടി മടങ്ങിവന്നു ദേവനെ തൊഴുത്‌ മറുവശത്തുകൂടി വന്ന്‍ ഓവിങ്കലെത്തി മുന്‍പ് പറഞ്ഞപോലെ തൊഴുത്‌ മടങ്ങി തിരുനടയിലെത്തി വശം ചേര്‍ന്നുനിന്ന് തൊഴണം.