വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താമോ?
ഏതൊരു വിദേശ ഇന്ത്യക്കാരനും തോന്നാവുന്ന സംശയമാണിത്. എന്‍.ആര്‍.ഐകള്‍ക്ക്
ഇന്ത്യയില്‍ ഓഹരി നിക്ഷേപം നടത്താനായുള്ള പദ്ധതിയാണ് പി.ഐ.എസ് അഥവാ
പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ്് സകീം. ഈ സ്‌കീമില്‍ ഓഹരിവ്യാപാര
സൗകര്യമുള്ള ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
പി.ഐ.എസ് പദ്ധതി അനുസരിച്ച് ദൈനംദിന വ്യാപാരം നടത്താന്‍ കഴിയില്ല. അതായത് തിങ്കളാഴ്ചയാണ് എന്‍ആര്‍ഐ നിക്ഷേപകന്‍ ഓഹരി വാങ്ങുന്നതെങ്കില്‍ ഇത് വില്‍ക്കാനായി ബുധനാഴ്ച വരെ കാത്തു നില്‍ക്കേണ്ടി വരും. ഈ പദ്ധതി അനുസരിച്ചുള്ള വ്യാപാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലായിരിക്കും.
എന്‍.ആര്‍.ഐകള്‍ക്കും മറ്റ് നിക്ഷേപകരെപ്പോലെ വ്യാപാരത്തിനായി ഡീമാറ്റ് അക്കൗണ്ട്( ഇലക്ട്രോണിക്ക് ട്രേഡിങ് അക്കൗണ്ട്) തുറക്കേണ്ടതുണ്ട്. ഇതിനായി ബ്രോക്കിങ് ഏജന്‍സികളുടെ സഹായം തേടുകയാവും അഭികാമ്യം. ബ്രോക്കിങ് ഏജന്‍സികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകൃത ഏജന്‍സി തന്നെയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലവില്‍ താമസിക്കുന്ന രാജ്യത്ത് സേവന കേന്ദ്രങ്ങളുള്ള ഏജന്‍സി തിരഞ്ഞെടുക്കുകയായിരിക്കും നല്ലതെന്ന് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജെ.ആര്‍.ജി സെക്യൂരിറ്റീസിലെ സീനിയര്‍ മാനേജര്‍ രാധാകൃഷ്ണന്‍ ഭട്ട് അഭിപ്രായപ്പെടുന്നു.
സ്വന്തം പോര്‍ട്ട്‌ഫോളിയോ സംബന്ധിച്ചുള്ള സംശയങ്ങളും മറ്റും ലഘൂകരിക്കാന്‍ ഇത് കൂടുതല്‍ സഹായകമാവും. ജെ.ആര്‍.ജി സെക്യൂരിറ്റീസ്, ജിയോജിത് ബി.എന്‍.പി പാരിബ, ഡി.ബി.എഫ്.എസ്, ഷേര്‍ഖാന്‍ എന്നിങ്ങനെയുള്ള ബ്രോക്കിങ് ഏജന്‍സികള്‍ക്ക് നിലവില്‍ വിദേശരാജ്യങ്ങളില്‍ സേവന കേന്ദ്രങ്ങളുണ്ട്.
ബ്രോക്കിങ് ഏജന്‍സി തിരഞ്ഞെടുക്കുമ്പോള്‍ ഏജന്‍സിയുടെ നിലവാരവും സേവനവും മനസ്സിലാക്കുക അത്യാവശ്യമാണ്. ഏജന്‍സിക്ക് സ്വന്തം രാജ്യത്തുള്ള സാന്നിധ്യം, കമ്പനിയുടെ ആസ്തി, കടബാധ്യത സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അറിയാന്‍ കഴിഞ്ഞാല്‍ ഏജന്‍സിയുടെ നിലവാരമളക്കാന്‍ കഴിയും. അതുപോലെ സെബിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മുന്‍പ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.
വ്യാപാരം തുടങ്ങുന്നതിന് മുന്‍പ് ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും നഷ്ട സാധ്യതയും മനസിലാക്കിയിരിക്കണം. നേട്ടം സ്വന്തം രാജ്യത്തെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതി വേണോ അതൊ വിദേശത്തെ അക്കൗണ്ടില്‍ സൂക്ഷിക്കുന്ന രീതിയില്‍ വേണോ എന്നും തീരുമാനിക്കണം. നിലവിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ ഓഹരി വ്യാപാരം നടത്താന്‍ കഴിയുമെങ്കില്‍ അങ്ങനെയുമാവാം. എന്നാല്‍ ഇത് ബാങ്കുമായി ബന്ധപ്പെട്ടതിന് ശേഷം തീര്‍ച്ചപ്പെടുത്തേണ്ടതാണ്. ഇനി പുതിയ അക്കൗണ്ട് തുറക്കുന്ന സാഹചര്യത്തില്‍ മിക്ക ബാങ്കുകളുടെയും വെബ്‌സൈറ്റില്‍ നിന്ന് തന്നെ ഇതിനായുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഓര്‍ക്കണം. അപേക്ഷ ഒപ്പിട്ട് നല്‍കുന്നതിന് പേജുകളില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. അക്കൗണ്ട് തുറക്കുന്നതിനായി ബാങ്കുകള്‍ വ്യത്യസ്ഥമായ ഫീസാണ് ഈടാക്കുന്നത്.
ഇന്ത്യയിലെ ഒരു ബ്രോക്കിങ് ഏജന്‍സി വഴി മാത്രമേ വിദേശ ഇന്ത്യക്കാര്‍ക്ക് ഓഹരി വ്യാപാരം നടത്താന്‍ സാധിക്കൂ. ഇനി ഇന്ത്യയില്‍ ഉള്ള ഒരു ബന്ധുവാണ് നിങ്ങള്‍ക്കായി വ്യാപാരം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും സൗകര്യമുണ്ട്. പക്ഷെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ബന്ധുവിന് അവകാശ പത്രം ഒപ്പിട്ടു നല്‍കണമെന്ന് മാത്രം.
പിന്നെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യം ഓഹരി നിക്ഷേപം മറ്റേതൊരു വ്യാപാരത്തിലെ നിക്ഷേപം പോലെയും ലാഭ-നഷ്ടങ്ങള്‍ക്ക് വിധേയമാണ് എന്നതാണ്. അതുകൊണ്ട് തന്നെ വലിയ നേട്ടങ്ങളില്‍ മാത്രം ലക്ഷ്യം വെക്കാതെ സ്ഥിരതയുള്ള നിക്ഷേപത്തിനായിരിക്കണം ഊന്നല്‍ കൊടുക്കേണ്ടത്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

No comments:
Post a Comment