പണ്ടു Gujarat Inject Kerala എന്ന പാലക്കാട്ടെ കമ്പനി പബ്ലിക് ഇഷ്യൂ
നടത്തിയപ്പൊള്‍ ഏറ്റവും വലിയ റിസ്ക് ആയി ആ കമ്പനി ജനങ്ങളോട് പറഞ്ഞതു
ഫാക്ടറി കേരളത്തില്‍ ആണ് എന്നതാണ്.അന്ന് അതിനെതിരെ അന്നത്തെ നായനാര്‍
മന്ത്രി സഭ പ്രതികരിക്കുകയും ഉണ്ടായി.എന്നും കേരളത്തില്‍ നിക്ഷേപം
നടത്താന്‍ ഭയമാണ് എല്ലാവര്‍ക്കും .കേരളത്തിലെ ലിസ്റ്റഡ് കമ്പനികളില്‍
നിക്ഷേപം ആകാമോ എന്നാണിവിടെ ചോദ്യം.ആകാമോ എന്നെനിക്കറിയില്ല. ആകാമായിരുന്നു
എന്ന് വ്യക്തമായി പറയാനുമാകും. നിക്ഷേപകന്റെ തിരിച്ചറിവായിരുന്നു
പ്രധാനം.Manufacturing കമ്പനികള്‍ക്ക് കേരളത്തില്‍ സാദ്ധ്യതകള്‍ വളരെ
കുറവാണ്.പച്ച പിടിക്കാന്‍ ജീവന്‍ കൊടുക്കേണ്ടി വന്നാലും ചിലര്‍
അനുവദിക്കില്ല.എന്നാല്‍ സാദ്ധ്യതകള്‍ ഉള്ള പല മേഖലകള്‍ ഇല്ലാതില്ല.
അത്തരത്തില്‍ ഉള്ള ഒരു മേഖല ആണ് ഫിനാന്‍സ് . ബാങ്കിംഗ് ,ബ്രോകിംഗ് ലീസിംഗ്
എല്ലാം ഉള്‍പ്പെടുന്ന മേഖല ആണ് ഞാന്‍ ഫിനാന്‍സ് എന്ന് ഉദ്ദേശിച്ചത് അത്
തിരിച്ചറിയാന്‍ വലിയ ബുദ്ധി ഒന്നും ആവശ്യമില്ല.കഴിഞ്ഞ 5 വര്‍ഷം നാം ഓഹരി
വിപണിയില്‍ ഉയര്‍ച്ചകളും തകര്‍ച്ചകളും ഒരുപാടു കണ്ടു .റിലയന്‍സ് ,സത്യം
പോലെ പല മറുനാടന്‍ ഭീമന്മാരിലും നിക്ഷേപിച്ചു പണം നഷ്ട്ടപ്പെടുത്തിയ
മലയാളികള്‍ ധാരാളം. എന്നാല്‍ നമ്മുടെ പണം വാങ്ങി കേരളത്തില്‍ ബിസിനസ്സ്
ചെയ്തു ജീവിക്കുന്ന ചില മലയാളി സ്ഥാപനങ്ങളില്‍ ഓഹരി എടുത്ത നിക്ഷേപര്‍ക്ക്
കഴിഞ്ഞ 5 വര്‍ഷം കൊണ്ടു എന്ത് നേട്ടം ഉണ്ടായി എന്ന് നമുക്കൊന്നന്വേഷിക്കാം.
10 ജൂലൈ , 2004 ഇല്‍ താഴെ പറയുന്ന മലബാരി കമ്പനികളില്‍ ഷെയര്‍ നിക്ഷേപം
നടത്തിയവര്‍ എന്ത് നേടി ?
1. Federal Bank ഇന്നു വില 223 , അന്ന് 73 രൂപ.(ഒരു ലക്ഷം ഇന്നു 3 ലക്ഷം )
2.South Indian Bank ഇന്നു വില 87 , അന്ന് 37 രൂപ.( ഒരു ലക്ഷം ഇന്നു 2.25 ലക്ഷം )
3.Geojit ഇന്നു വില 40 , അന്ന് 2.50 രൂപ .( ഒരു ലഷം ഇന്നു 16 ലക്ഷം )
4. Manappuram ഇന്നു വില 240, അന്ന് 6.50 രൂപ ( 1 ലക്ഷം ഇന്നു 37 ലക്ഷം )
5. Muthoot ഇന്നു വില 46, അന്ന് 2.20 രൂപ (ഒരു ലക്ഷം ഇന്നു 21 ലക്ഷം )
എപ്പോഴും എല്ലാവരും അറിയുന്ന വലിയ കമ്പനികളിലെ നിക്ഷേപം സുരക്ഷിതമാകാം എങ്കിലും വളരുന്ന കമ്പനികളെ കണ്ടെത്തി നടത്തുന്ന നിക്ഷേപങ്ങള്‍ കണക്കുകള്‍ പിഴക്കാതിരുന്നാല്‍ കൂടുതല്‍ ലാഭകരം ആകും എന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.സെന്‍സെക്സ് അതിന്റെ വഴിക്ക് പോകട്ടെ...ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുകുന്ന നല്ല കമ്പനികളെ അവയുടെ മെറിറ്റ് അനുസരിച്ച് കൈവിടാതിരിക്കുക..തല്‍ക്കാലം ഉണ്ടാകുന്ന വീഴ്ചകള്‍ അവസരമാക്കുക. നിക്ഷേപങ്ങള്‍ എപ്പോഴും പെട്ടെന്ന് ഫലം തരില്ല. ഇന്നു നാം നടുന്ന തെങ്ങില്‍ തയ്യില്‍ നിന്നു നാം നാളെ നാളികേരം കിട്ടുമെന്ന് നാം പ്രതീക്ഷി ക്കാറില്ലല്ലോ . തെങ്ങിന്‍ തയ്യിനു നല്‍കുന്ന നിരന്തര ശ്രദ്ധ തന്നെ നിങ്ങളുടെ നിക്ഷേപങ്ങളോടും ഉണ്ടാകണം.അവന്‍ വാങ്ങിയത് കൊണ്ടു ഞാനും വാങ്ങി എന്ന് പറയാതെ ഇന്ന കാരണങള്‍ കൊണ്ടു വാങ്ങി ഇന്ന കാരണം കൊണ്ടു വീണ്ടും വാങ്ങി എന്ന് സ്വയം വിശദീകരിക്കാന്‍ കഴിയണം.തെറ്റുകള്‍ ഉണ്ടായാല്‍ തിരുത്താന്‍ ദുരഭിമാനം തടസ്സമാകരുത്..

Its a great idea to post trading tips in different language so that it will be convenient for all the visitors and Epic Research also provide services to all.
ReplyDelete