MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Thursday 21 June 2012


പാരാമെഡിക്കല്‍ സയന്‍സസ് വിദ്യാഭ്യാസ രംഗത്ത് സംരംഭകരാകാം
താരതമ്യേന കുറഞ്ഞ ചെലവില്‍ പാരാമെഡിക്കല്‍ കോളെജ് സ്ഥാപിച്ച് മികച്ച സംരംഭം കെട്ടിപ്പടുക്കാനുള്ള അവസരമാണ് മെഡിലൈഫ് ഗ്രൂപ്പ് ഒരുക്കുന്നത്
സുരക്ഷിതമായ ഒരു മേഖലയില്‍ നിക്ഷേപ അവസരമാണോ നിങ്ങള്‍ തേടുന്നത്? ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ടുപോകാനുള്ള അര്‍പ്പണബോധവും മാറ്റിവെക്കാന്‍ അല്‍പ്പം സമയവും നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനുള്ള അവസരം ഒരുക്കുകയാണ് മെഡിലൈഫ് ഗ്രൂപ്പ്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കായി മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച മെഡിലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സിന്റെ ഫ്രാഞ്ചൈസികള്‍ വിവിധ ജില്ലകളില്‍ നല്‍കുവാന്‍ ലക്ഷ്യമിടുന്നു.
ഫിസിഷ്യന്‍ കൂടിയായ യുവസംരംഭകന്‍ ഡോ.നവാസ് ഉസ്മാന്‍ 2004ലാണ് മെഡിലൈഫ് ബ്രാന്‍ഡില്‍ ലാബുകള്‍ക്ക് തുടക്കമിടുന്നത്. അന്ന് ഈ രംഗത്തെ പ്രൊഫഷണലുകളുടെ ക്ഷാമം മനസിലാക്കിയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ''അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കേരളത്തിലെ ആരോഗ്യസംരക്ഷണ രംഗം കാഴ്ചവെക്കുന്നത്. പ്രമുഖരായ പല ഹോസ്പിറ്റല്‍ ഗ്രൂപ്പുകളും ഇവിടേക്ക് വരുന്നുണ്ട്. ഈ രംഗത്ത് സൃഷ്ടിക്കപ്പെടാന്‍ പോകുന്ന അവസരങ്ങളും ഏറെയായിരിക്കും. ഇപ്പോള്‍ത്തന്നെ പ്രഗല്‍ഭരായവരെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്.'' മെഡിലൈഫിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ഡോ.നവാസ് ഉസ്മാന്‍ പറയുന്നു.

ഇപ്പോള്‍ വിവിധയിടങ്ങളിലായി മെഡിലൈഫിന്റെ 22 സെന്ററുകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ അത് 35 എണ്ണമാക്കുകയാണ് ലക്ഷ്യം.
നിക്ഷേപം
ചുരുങ്ങിയത് 1500 ചതുരശ്ര അടിയുള്ള കെട്ടിടം ലഭ്യമാക്കുകയാണ് സ്ഥാപനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന കാര്യം. കോളെജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും ഡെമോ ലാബ്, ലൈബ്രറി, ക്ലാസ് മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 10 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ രംഗത്ത് സംരംഭകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച പരിശീലനം മെഡിലൈഫിലെ പ്രഗല്‍ഭരുടെ നേതൃത്വത്തില്‍ നല്‍കും. മാത്രമല്ല, അധ്യാപകര്‍ക്കും പരിശീലനം നല്‍കും.

പഞ്ചാബ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 10ലേറെ കോഴ്‌സുകളാണ് മെഡിലൈഫിന്റെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ നടത്തുന്നത്. നിലവില്‍ ഹോസ്പിറ്റല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അനുഭവസമ്പത്തുള്ളവര്‍ക്ക് ഫ്രാഞ്ചൈസി നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് ഡോ.നവാസ് ഉസ്മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

വ്യക്തമായ ലക്ഷ്യങ്ങള്‍
2015ഓടെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം 75 ആക്കുകയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2020ഓടെ ഒരു യൂണിവേഴ്‌സിറ്റി ആരംഭിക്കാനും ലക്ഷ്യമിടുന്നു. വളര്‍ച്ചയിലേക്കുള്ള ഈ യാത്രയില്‍ മെഡിലൈഫ് ഗ്രൂപ്പിന് മാര്‍ഗദര്‍ശിയായി പ്രമുഖ സ്ഥാപനമായ ഫ്രാന്‍കോര്‍പ്പുമുണ്ട്. രാജ്യാന്തര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഫ്രാന്‍കോര്‍പ്പാണ് ഗ്രൂപ്പിന്റെ കണ്‍സള്‍ട്ടന്റ്.

പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ കൂടാതെ മെഡിലൈഫ് ഹൈടെക് ലബോറട്ടറീസ്, സ്‌ട്രോബറി കിഡ്‌സ് പ്ലേ സ്‌കൂള്‍, മെഡിലൈഫ് ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിലൈഫ് മെഡിക്കല്‍ സെന്ററുകള്‍, മെഡിലൈഫ് ഡെന്റല്‍ ക്ലിനിക്കുകള്‍, മെഡിലൈഫ് പബ്ലിക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മെഡിലൈഫിന് ഐ.എസ്.ഒ 9001: 2008 അംഗീകാരവുമുണ്ട്. 2010ല്‍ സുഭാഷ് ചന്ദ്രബോസ് സ്മാരക അവാര്‍ഡ്, 2011ല്‍ ശ്രീചിത്തിരതിരുനാള്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഡോ.നവാസ് ഉസ്മാന് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 96335 53333, 95444 77444, www.medilife.co, info@medilife.co










പ്ലേസ്‌കൂള്‍ രംഗത്തും ഫ്രാഞ്ചൈസി അവസരം
മെഡിലൈഫ് ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റൊരു സംരംഭമായ സ്‌ട്രോബറി കിഡ്‌സ് പ്ലേ സ്‌കൂളിന്റെയും ഫ്രാഞ്ചൈസി നല്‍കുന്നുണ്ട്. കേരളത്തിന്റെ പ്രധാന നഗരങ്ങളിലേക്ക് പ്ലേ സ്‌കൂള്‍ ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഏകദേശം ഏഴ് ലക്ഷം രൂപയാണ് ഒരു പ്ലേ സ്‌കൂള്‍ ഒരുക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. സംരംഭകനും ജീവനക്കാര്‍ക്കുമുള്ള പരിശീലനം മെഡിലൈഫ് നല്‍കും.

No comments:

Post a Comment