MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Thursday, 21 June 2012

ഫ്രാഞ്ചൈസ് ബിസിനസില്‍ വമ്പന്‍ അവസരങ്ങള്‍



 ന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഫ്രാഞ്ചൈസ് ബിസിനസ്. ദേശീയ ബ്രാന്‍ഡുകള്‍ മുതല്‍ രാജ്യാന്തര ബ്രാന്‍ഡുകള്‍ വരെയുള്ളവ ഫ്രാഞ്ചൈസി മാതൃകയില്‍ വിപണി വ്യാപിപ്പിക്കുന്നതിനായി ചെറുകിട ഇടത്തരം നഗരങ്ങളിലൊക്കെ അവസരങ്ങള്‍ തേടുകയാണ്.
ഓരോ സംരംഭകനും അവരവര്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളില്‍ ഫ്രാഞ്ചൈസി തുടങ്ങുന്നതാണ് അഭികാമ്യം. കുറഞ്ഞത് പതിനായിരം രൂപ മുതല്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമുള്ള വിവിധതരം ഫ്രാഞ്ചൈസ് ബിസിനസുകളുണ്ട്. നിക്ഷേപകന്റെ താല്‍പ്പര്യം, മുതല്‍മുടക്കാനുള്ള കഴിവ്, സ്ഥലം, ബിസിനസ് സാധ്യതകള്‍, ഫ്രാഞ്ചൈസറുടെ നിബന്ധനകള്‍, ബ്രാന്‍ഡിന്റെ പ്രാധാന്യം, കമ്പനിയുടെ പാരമ്പര്യം, റോയല്‍റ്റി ഫീ, റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്, ബ്രേക്കീവന്‍ പിരീഡ് തുടങ്ങിയവയൊക്കെ ഒരു ഫ്രാഞ്ചൈസ് തുടങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും സംരംഭകന്‍ കണക്കിലെടുത്തിരിക്കേണ്ട വസ്തുതകളാണ്.
ഇതാ കേരളത്തില്‍ ഇപ്പോഴുള്ള ചില ഫ്രാഞ്ചൈസ് അവസരങ്ങള്‍


പ്രസ്റ്റീജ് സ്മാര്‍ട്ട് കിച്ചണ്‍, ബാംഗ്ലൂര്‍
 ടുക്കള ഉപകരണങ്ങളുടെ പ്രമുഖ നിര്‍മാതാക്കളായ ടി.ടി.കെ പ്രസ്റ്റീജ് ലിമിറ്റഡ് 'പ്രസ്റ്റീജ് സ്മാര്‍ട്ട് കിച്ചണ്‍' ഫ്രാഞ്ചൈസ് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇപ്പോള്‍ സ്മാര്‍ട്ട് കിച്ചണിന് കേരളത്തിലൊട്ടാകെയായി 26 ഫ്രാഞ്ചൈസികള്‍ നിലവിലുണ്ട്. അവയ്ക്ക് പുറമെ പെരിന്തല്‍മണ്ണ, മാവേലിക്കര, കായംകുളം, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോഡ്, തളിപ്പറമ്പ്, പയ്യന്നൂര്‍, മഞ്ചേരി, പാലക്കാട്, കൊച്ചി തുടങ്ങിയ 12 ഓളം സ്ഥലങ്ങളില്‍ കൂടി കമ്പനി ഉടനെ ഫ്രാഞ്ചൈസ് അനുവദിക്കുന്നതാണ്. ഡിപ്പോസിറ്റ്, ഫ്രാഞ്ചൈസ് ഫീ, സ്റ്റോക് തുടങ്ങിയവയെല്ലാം ഉള്‍പ്പടെ കുറഞ്ഞത് എട്ട് ലക്ഷം രൂപയുടെ മുതല്‍ മുടക്ക് വേണ്ടിവരും. അടുക്കളയില്‍ വേണ്ട എല്ലാ ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസ്റ്റീജിന്റെ എക്‌സ്‌ക്ലുസീവ് ഷോറൂമായിട്ടാണ് ഫ്രാഞ്ചൈസി അനുവദിക്കുന്നത്. 700 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കിച്ചണ്‍വെയര്‍ കമ്പനിയാണ് ടി.ടി.കെ. അടുക്കള സാമഗ്രികളായതിനാല്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു സംരംഭമാണിത്.
വിശദവിവരങ്ങള്‍ക്ക്: സുനില്‍ പിള്ള, മാനേജര്‍ - റീറ്റെയ്ല്‍, മൊബീല്‍: 09008302082 ഇമെയ്ല്‍: sunil@prestigesmartkitchen.com, വെബ്‌സൈറ്റ്: www.prestigesmartkitchen.com


ടൈം കിഡ്‌സ്, സെക്കന്തരാബാദ്
പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ സുപ്രധാന സംരംഭമായ ടൈം കിഡ്‌സിന് കേരളത്തില്‍ 14 ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി 25 പുതിയ ഫ്രാഞ്ചൈസികള്‍ കൂടി തുറക്കാനാണ് സ്ഥാപനം ലക്ഷ്യമിട്ടിരിക്കുന്നത്. തെക്കേ ഇന്ത്യയില്‍ 52 ഫ്രാഞ്ചൈസികളുള്ള ടൈം കിഡ്‌സ് രാജ്യത്തൊട്ടാകെയായി 150 ഫ്രാഞ്ചൈസികളാണ് പുതുതായി ആരംഭിക്കുന്നത്. രണ്ട് വയസ് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളെ വിദ്യാഭ്യാസത്തിനായി സജ്ജരാക്കുകയെന്നതാണ് ടൈം കിഡ്‌സിന്റെ ദൗത്യം. 2000 ചതുരശ്ര അടി സ്ഥലവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയുടെ മുതല്‍മുടക്കുമാണ് സംരംഭകര്‍ക്ക് വേണ്ടത്. വീടുകളും ഇതിനായി ഉപയോഗപ്പെടുത്താം. കോഴ്‌സ് മെറ്റീരിയല്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ സ്ഥാപനം നല്‍കും. 18 വര്‍ഷമായി എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹൈദ
രാബാദ് കേന്ദ്രമാക്കിയുള്ള ടൈമിന്റെ മറ്റൊരു സംരംഭമാണ് ടൈം കിഡ്‌സ്. ഇതിന്റെ എല്ലാ ഫ്രാഞ്ചൈസികളും എടുത്തിരിക്കുന്നത് സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.
 വിശദവിവരങ്ങള്‍ക്ക്: സുശീല്‍ തോമസ്, റീജണല്‍ മാനേജര്‍ - കേരള, മൊബീല്‍: 9446567986, ഇമെയ്ല്‍: susheel@timekidspreschools.com വെബ്‌സൈറ്റ്: www.timekidspreschools.com

ഡ്രീം സോണ്‍, ചെന്നൈ

ഫാ ഷന്‍ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, അനിമേഷന്‍ എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന നിരവധി കോഴ്‌സുകള്‍ ലഭ്യമാക്കിയിട്ടുള്ള ഡ്രീം സോണ്‍ കേരളത്തിലാകമാനം ഫ്രാഞ്ചൈസി ക്ഷണിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സോണിന് കേരളത്തില്‍ ഇപ്പോള്‍ 11 ഫ്രാഞ്ചൈസികള്‍ നിലവിലുണ്ട്. സുപ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞത് 1500 ചതുരശ്ര അടി സ്ഥലം, കംപ്യൂട്ടറുകള്‍ തുടങ്ങിയവയൊക്കെ സംരംകന് ഉണ്ടായിരിക്കണം.

ലൊക്കേഷന്‍ കണ്ടെത്തുന്നത് മുതല്‍ കരിക്കുലം, കോഴ്‌സ് മെറ്റീരിയല്‍, സര്‍ട്ടിഫിക്കറ്റ്‌സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയവയിലൊക്കെ കമ്പനിയുടെ സഹായം ലഭിക്കും. റോയല്‍റ്റി ഇനത്തില്‍ വാര്‍ഷിക ഫീസായി ഒരു നിശ്ചിത തുക കമ്പനിക്ക് നല്‍കേണ്ടതുണ്ട്. ചാലക്കുടി, സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങളില്‍ ഡ്രീം സോണിന്റെ ഫ്രാഞ്ചൈസികള്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്തമായ CADD ട്രെയ്‌നിംഗ് സെന്ററിന്റെ മറ്റൊരു സംരംഭമാണ് ഡ്രീം സോണ്‍.
വിശദവിവരങ്ങള്‍ക്ക്: ജിബി വര്‍ഗീസ് ചെറിയാന്‍, റീജണല്‍ മാനേജര്‍. മൊബീല്‍: 9847065927, Email: jiby.cherian@dreamzone.co.in
വെബ്‌സൈറ്റ്: www.dreamzone.co.in


ഡി.റ്റി.ഡി.സി കൊറിയര്‍ ആന്‍ഡ് കാര്‍ഗോ, ബാംഗ്ലൂര്‍
പ്ര മുഖ കൊറിയര്‍ കമ്പനിയായ ഡി.റ്റി.ഡി.സി കേരളത്തിലൊട്ടാകെ ഫ്രാഞ്ചൈസി ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കൈതമുക്ക്, വേളി, വട്ടിയൂര്‍ക്കാവ്, വെസ്റ്റ്‌ഫോര്‍ട്ട് എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ പള്ളിമുക്ക്, കരിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് ജില്ലകളിലെ ഏതാനും കേന്ദ്രങ്ങളിലും ഫ്രാഞ്ചൈസി ലഭ്യമാണ്. കുറഞ്ഞത് 150 ചതുരശ്ര അടി സ്ഥലം, കംപ്യൂട്ടര്‍, ടെലിഫോണ്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവയൊക്കെ സംരംഭകന്‍ സജ്ജമാക്കണം. നഗരത്തിന് അകത്ത് 10,000 രൂപയും ഗ്രാമീണ മേഖലയില്‍ 5000 രൂപയും റീഫണ്ടബ്ള്‍ ഡെപ്പോസിറ്റായി കമ്പനികള്‍ക്ക് നല്‍കണം.
വിശദവിവരങ്ങള്‍ക്ക്: ശ്രീകണ്ഠന്‍ നായര്‍ പി., ബ്രാഞ്ച് മാനേജര്‍,
മൊബീല്‍: 8590021020, ഇ-മെയ്ല്‍: bm.trivandrum@dtdc.com,
വെബ്‌സൈറ്റ്: www.dtdc.in

ന്യൂ ഏജ് നോളഡ്ജ് സൊലൂഷന്‍സ് (നാക്‌സ്), മുംബൈ
പ്രീ സ്‌കൂള്‍ രംഗത്തെ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് നാക്‌സ് രൂപകല്‍പ്പന ചെയ്തിട്ടുള്ള ബ്രാന്‍ഡാണ് 'ഐ പ്ലേ ഐ ലേണ്‍' ഇന്ത്യയൊട്ടാകെ 140 ഫ്രാഞ്ചൈസികളുള്ള ഈ ശൃംഖലക്ക് കേരളത്തില്‍ തൃശൂരില്‍ മാത്രമാണ് ഒരു ഫ്രാഞ്ചൈസിയുള്ളത്. എട്ടാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി 'സ്‌കോളേഴ്‌സ് ഹബ്ബ്' എന്നൊരു ബ്രാന്‍ഡിനും നാക്‌സ് രൂപം നല്‍കിയിട്ടുണ്ട്.

ഇതിന് ഇന്ത്യയിലിപ്പോള്‍ 100 കേന്ദ്രങ്ങള്‍ നിലവിലുണ്ട്. നാക്‌സിന്റെ രണ്ട് ബ്രാന്‍ഡുകള്‍ക്കും കേരളത്തില്‍ വിപുലമായ തോതില്‍ ഫ്രാഞ്ചൈസി നല്‍കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ ഫ്രാഞ്ചൈസ് പങ്കാളിക്കും കുറഞ്ഞത് 1500 ചതുരശ്ര അടി സ്ഥലവും അഞ്ച് ലക്ഷം രൂപയുടെ മുതല്‍മുടക്കും ആവശ്യമാണ്. കരിക്കുലം ഉള്‍പ്പടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി നല്‍കുന്നതാണ്.
 വിശദവിവരങ്ങള്‍ക്ക്: എം.സി. ഹരിബാബു,
മാനേജര്‍-ബിസിനസ് ഡെവലപ്‌മെന്റ്
മൊബീല്‍: 09047494626. ഇ-മെയ്ല്‍: haribabu.mc@naks.in, വെബ്‌സൈറ്റ്: www.iplayilearn.com, www.thescholarshub.com

No comments:

Post a Comment