ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന്‍ ആകുമോ ? 2 രൂപയ്ക്ക് കിട്ടുന്ന പൂണ്നൂല് ശരീരത്തില്‍ അണിഞ്ഞാല്‍ ബ്രാഹ്മണന്‍ ആകുമോ ?
കുറെ മന്ത്രങ്ങള്‍ കാണാതെ പഠിച്ച് .. ദക്ഷിണ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങിച്ച്.. സഹജീവികളെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ ബ്രാഹ്മണരാണോ ?അല്ല ...അല്ലെ ..അല്ല ..ബ്രാഹ്മണന്‍ എന്ന് പറയുന്നത് ..ബ്രഹ്മം നേടിയവര്‍ ആരോ അവര്‍ ആണ് ബ്രാഹ്മണന്‍ ..അപ്പം ..അത് നേടുന്ന ഒന്നാണ് എന്ന് മനസ്സിലായല്ലോ ...ജനനം കൊണ്ട് കിട്ടുന്നത് അല്ല എന്ന് മനസ്സിലായല്ലോ ...? ഹിന്ദുവിന്റെ രണ്ടും ദൈവം ആയ ശ്രീ രാമനും ശ്രീകൃഷ്ണനും ബ്രാഹ്മണന്‍ അല്ല ...ശ്രീ രാമന്‍ ക്ഷത്രിയനും ശ്രീ കൃഷ്ണന്‍ പിന്നോക്ക വിഭാഗം (obc)എന്ന് നമ്മുടെ സര്‍ക്കാര്‍ രേഖകളില്‍ ഉള്ള യാദവ വിഭാഗം ആണ് ..എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഇഴ്വന്‍ ആണ് ശ്രീ കൃഷന്‍ ...ഈ പറഞ്ഞ രണ്ടു അവതാരങ്ങളും ബ്രാഹ്മണ്യം നേടിയത് തങ്ങളുടെ പ്രവര്‍ത്തി കൊണ്ട് ആണ് ....ഇതിഹാസം ആയ രാമായണം എഴുതിയതു ആദിവാസി ആയ രത്നാകരന്‍ എന്നാ വാല്‍മികി ആണ് ...രത്നാകരന്‍ .ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നത് തന്റെ അറിവ് കൊണ്ട് ആണ് ...അത് പോലെ തന്നെ ഒരു മുക്കുവ പുത്രന്‍ ആയ വ്യാസന്‍ ആണ് മഹാ ഭാരതം എഴുതിയത് ...അപ്പോള്‍ അവിടെയും ബ്രാഹ്മണ്യം വന്നത് ...പ്രവര്‍ത്തിയിലൂടെ ആണ് ..ജന്മനാ ജനിച്ചിട്ട് ഇത് വരെ ഒരാളും ബ്രാഹ്മണ്യത്തിന്റെതായ കഴിവ് ഇത് വരെ കാണിച്ചതായി അറിവില്ല ...ഇപ്പോള്‍ ബ്രാഹ്മണ എന്നാ ജാതിയില്‍ ജനിച്ചിട്ട് പ്രമുഖമായി ശോഭിക്കുന്ന ചിലര്‍ പോലും അവരുടെ കഴിവ് കൊണ്ട് ,അറിവ് കൊണ്ട് നേടിയെടുത്തതാണ് ആ ബ്രാഹ്മണ്യം ..ഇല്ലങ്കില്‍ ആ ജാതിയില്‍ പിറക്കുന്ന എല്ലാവരും കഴിവുള്ളവര്‍ ആകേണ്ടത് ആയിരുന്നു ..അത് ഉണ്ടായില്ല ..അതിനര്‍ഥം ...അത് കര്‍മ്മം കൊണ്ട് കിട്ടുന്നത് ആണ് എന്നാണു ..കൂടാതെ കേരളത്തില്‍ ഹിന്ദു നവോദ്ധാനത്തില്‍ വലിയ സംഭാവന ചെയ്ത ശ്രീ നാരായണ ഗുരു ജനിച്ചത് ഒരു ഇഴവാന്‍ ആയിട്ട് ആണ് ..എന്ന് പറഞ്ഞാല്‍ ഭഗവാന്‍ കൃഷ്ണന്‍ ജനിച്ച കംമുണിറ്റി ...എന്നാല്‍ ഗുരു തന്റെ കര്‍മ്മം ,അറിവ് ഇവ ഒക്കെ കൊണ്ട് ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നു ...അത് കൊണ്ട് തന്നെ ഇന്ന് അനേകം പേര്‍ അദ്ദേഹത്തെ ദൈവം ആയി തന്നെ കാണുന്നു ...അത് പോലെ തന്നെ ആണ് ചട്ടമ്പി സ്വാമികള്‍ ..ഒരു ദരിദ്ര നായര്‍ കംമുണിറ്റിയില്‍ ജനിച്ചു തന്റെ കര്‍മ്മം കൊണ്ട് ,പ്രവര്‍ത്തി കൊണ്ട് ബ്രാഹ്മണ്യം നേടിയ ..സന്യാസി ആണ് അദ്ദേഹം ..അത് പോലെ തന്നെ അയ്യന്‍ കാളി ...ഒരു പുലയ കുടിലില്‍ പിറന്ന അദ്ദേഹം ...ഇന്ന് ലോകം അറിയുന്ന അയ്യന്‍ കാളി ആയതു തട്നെ കര്‍മ്മം ,പ്രവര്‍ത്തനം ഒക്കെ കൊണ്ട് ആണ് ..അത് കൊണ്ട് തന്നെ അദേഹം ബ്രാഹ്മണന്‍ ആണ് എന്ന് പറയാം ..കാരണം തന്നെ കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യം അദ്ദേഹം നേടി ...അങ്ങനെ അനേകം പേരെ നമുക്ക് കാണുവാന്‍ കഴിയും ...ഇവരൊക്കെ ബ്രഹ്മന്യത്തിലേക്ക് ഉയര്‍ന്നത് കര്‍മ്മം കൊണ്ട് മാത്രം ...ജന്മനാ ഒരാളും ബ്രാഹ്മണന്‍ ആയി ജനിക്കുന്നില്ല ..സ്വയം ഞാന്‍ ..ബ്രാഹ്മണന്‍ ആണ് പറഞ്ഞു നടക്കുന്നവര്‍ക്ക് അതിന്റെ വില കിട്ടാത്തതും അത് കൊണ്ട് തന്നെ ...ഒരു പൂജ ചെയ്യുമ്പോള്‍ അത് നിസ്വര്ധമായി ചെയ്യാണം ....ഭഗവാനില്‍ അര്‍പ്പിച്ചു കൊണ്ട് ചെയ്യണം ..എന്നാല്‍ ഇന്ന് കേരളത്തില്‍ കൂടുതലും അങ്ങനെ അല്ല ...പാവപ്പെട്ടവരില്‍ നിന്നും ആയിര കണക്കിന് രൂപ പൂജക്ക് കണക്കു പറഞ്ഞു മേടിക്കുന്ന ഒരാളെ നമുക്ക് ബ്രാഹമണന്‍ ആയി കാണാമോ ..? ഇല്ല ..അങ്ങനെ ഉള്ളവരെ ..കച്ചവക്കാര്‍ എന്ന് വിളിക്കും ..തട്നെ കയ്യില്‍ കുറെ മന്ത്രം ഉണ്ട് അത് കച്ചവടം ചെയ്യുന്ന ഒരു ബിസിനസ് കാരന്‍ മാത്രം ...ഒരു ബ്രാഹമണന്‍ ഒരിക്കലും അങ്ങനെ കണക്കു പറഞ്ഞു മേടിക്കുന്ന പൈസ കൊണ്ട് ജീവിക്കില്ല ...അതാണ് വ്യത്യാസം ..അത് കൊണ്ട് തന്നെ ആണ് ബ്രാഹ്മണ്യം കിട്ടുന്നത് കര്‍മ്മത്തിലൂടെ ആണ് എന്ന് ...പറയുന്നത് ...സമൂഹത്തില്‍ ഏതു വ്യത്യസ്ത വിഭാഗത്തില്‍ നിന്നും ഒരു ബ്രാഹമണന്‍ ഉയര്‍ന്നു വരാം ..അതാണ് വ്യാസനും പറയുന്നത് .
No comments:
Post a Comment