MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Saturday, 7 December 2013

How to Get PSC Hall Ticket

എല്ലാവര്‍ക്കും അറിയാവുന്നത് തന്നെയായിരിക്കും.. എന്നാലും നമ്മടെ സുഹൃത്തിലും ചുമ്മാ കിടക്കട്ടെ

പി.എസ്.സി ഹാള്‍ ടിക്കറ്റ് എടുക്കുന്നതെങ്ങനെയെന്നു നോക്കാം..

ആദ്യം പി.എസ്.സി യുടെ സൈറ്റായ www.keralapsc.org എന്ന സൈറ്റില്‍ പ്രവേശിക്കുക.. ശേഷം വലതു വശത്തെ സ്ലൈഡ് ബാറില്‍ Online Hall Ticket എന്ന ഒരു  ഓപ്ഷന്‍   കാണാം.. (ചിത്രം ശ്രദ്ദിക്കുക)

 ശേഷം താഴെ ചിത്രം ശ്രദ്ദിക്കുക..

ഇതില്‍ Category Code എന്നുള്ള ഭാഗത്ത് ഇതു പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്‌ ആണോ എടുക്കേണ്ടത് അത് സെലക്ട്‌ ചെയ്തു കൊടുക്കുക... ശേഷം District/Statewide എന്ന ഭാഗത്ത് ജില്ലാ അടിസ്ഥാനത്തിലുള്ള പരീക്ഷ ആണെങ്കില്‍ ജില്ല ഏതെന്നു സെലക്ട്‌ ചെയ്തു കൊടുക്കുക

ഇനി ബാര്‍കോഡ് നമ്പരും (Barcode No.) നമ്മുടെ ജനന തീയ്യതിയും (Date of Birth) ഉം അടിച്ചു കൊടുക്കുക.. ജനന തിയ്യതി സെലക്ട്‌ ചെയ്തു കൊടുത്താല്‍ മതിയാവും 


ശേഷം I have read the instructions. എന്ന് താഴെ ചുവന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് കാണാം.. അതിന്റെ ഇടതു വശത്തുള്ള ചെറിയ ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Proceed ... എന്ന ബട്ടണിന്റെ കളറ് പച്ചയായതായി കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഹാള്‍ ടിക്കറ്റ് നിങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്..

==========================================================================
സംശയങ്ങള്‍ ഇവിടെ ചോദിക്കാം ...............

No comments:

Post a Comment