MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday 8 January 2016

Level Transmitter Calibration - Zero Suppression and Zero elevation


Friday 1 January 2016

രാശിചക്രം ജ്യോതിഷത്തില്‍

ആധുനിക ജ്യോതിശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് ജ്യോതിഷത്തിനുള്ളതെന്ന് പറഞ്ഞല്ലോ. ഭൂമി സ്ഥിരമായി നില്‍ക്കുകയും രാശിചക്രം ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. ഇതിനെ ത്രിമാനരൂപത്തില്‍ ചിന്തിച്ചാല്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും.

കിഴക്കു ദിക്കിലേക്ക് നോക്കിനില്‍ക്കുന്നയൊരാളുടെ മുന്‍വശത്ത് രാശികള്‍ ഉദിച്ച് തലയ്ക്കുമുകളിലൂടെ സഞ്ചരിച്ച് പുറകില്‍ പടിഞ്ഞാറുവശത്തായി അസ്തമിക്കുന്നു. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കറങ്ങുന്നതിനാലാണ് ഇങ്ങനെ തോന്നുന്നത്. ഇപ്രകാരം 24 മണിക്കൂറുകൊണ്ട് രാശിചക്രം ഒരു പ്രാവശ്യം കറങ്ങുന്നുണ്ട്.


ഈ രാശിചക്രത്തെ മേടം മുതല്‍ മീനം വരെ 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. മേടം രാശിയെയാണ് രാശിചക്രത്തിന്റെ തുടക്കമായി കണക്കാക്കിയിരിക്കുന്നത്. കിഴക്കേ ചക്രവാളത്തില്‍ ആദ്യം മേടം രാശി പ്രത്യക്ഷപ്പെട്ട് മുകളിലേക്ക് ഉയരുന്നു. ഏകദേശം രണ്ട് മണിക്കൂറാണ് ഒരു രാശിയുടെ ദൈര്‍ഘ്യം. ഈ സമയം കഴിയുമ്പോള്‍ അടുത്ത രാശിയായ ഇടവം ചക്രവാളത്തിലെത്തും.

1) മേടം 2) ഇടവം 3) മിഥുനം 4) കര്‍ക്കിടകം 5) ചിങ്ങം 6) കന്നി 7) തുലാം 8) വൃഛികം 9) ധനു 10) മകരം 11) കുംഭം 12) മീനം എന്നതാണ് രാശികളുടെ ക്രമം.
ഇങ്ങനെ രാശിയുടെ തുടക്കം ചക്രവാളത്തിലെത്തുമ്പോള്‍ ആ രാശി ഉദിച്ചു എന്നാണ് പറയുക. ഒരു രാശി ഉദിച്ചുകഴിഞ്ഞ് അടുത്ത രാശി ചക്രവാളത്തിലെത്തുന്നതു വരെയുള്ള സമയത്തിനെ രാശി ഉദിച്ചു നില്‍ക്കുന്ന സമയം എന്ന് പറയുന്നു. ഇങ്ങനെ ഉദിച്ചു നില്‍ക്കുന്ന രാശിയെയാണ് ഉദയരാശിയെന്ന് വിളിക്കുന്നത്. രാശി ഉദിച്ചുനില്‍ക്കുന്ന സമയത്തെ രാശിമാനം എന്നു പറയും. സാധാരണ
നാഴിക വിനാഴികകളിലാണ് രാശിമാനം പറയാറുള്ളത്.

60 വിനാഴികകള്‍ ചേര്‍ന്നതാണ് ഒരു നാഴിക. 24 മിനിറ്റാണ് ഒരു നാഴികയെന്നും പറയാം. രണ്ട് നാഴികയും 30 വിനാഴികയും (രണ്ടര നാഴിക) ചേരുന്നതാണ് ഒരു മണിക്കൂര്‍. അപ്പോള്‍ ഒരു മിനിറ്റ് എന്നത് രണ്ടര വിനാഴികയായിട്ടുവരും. 24 മണിക്കൂര്‍ 60 നാഴികയാണല്ലോ അതിനാല്‍ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 60 നാഴികയെന്ന് പറയുന്നു.
ഭൂമിയുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ രാശി ഉദിച്ചു നില്‍ക്കുന്ന സമയത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം. സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും അറിഞ്ഞാല്‍ ഓരോ രാശിയും കൃത്യമായി എത്ര സമയം അവിടെ ഉദിച്ചുനില്‍ക്കും എന്ന് കണ്ടുപിടിക്കാനാവും.
ദൂരവ്യത്യാസമുള്ളതിനാല്‍ കേരളത്തില്‍പ്പോലും വിവിധ സ്ഥലങ്ങളിലെ രാശിമാനം ഒരേപോലെയാവില്ല. എങ്കിലും കണക്കു കൂട്ടാനുള്ള സൌകര്യത്തിന് കേരളത്തിന്റെ ഏതാണ്ട്
മദ്ധ്യഭാഗമായ തൃശൂരിലെ രാശിമാനമാണ് പഞ്ചാംഗങ്ങളില്‍ കൊടുത്തിരിക്കുന്നത്. കൃത്യമായ രാശിമാനമാവശ്യമുള്ളവര്‍ക്ക് സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങളുടെ സഹായത്താല്‍ അത് ഗണിച്ചെടുക്കാന്‍ കഴിയും.

ഗ്രഹനിലയില്‍ രാശികളെ അടയാളപ്പെടുത്താന്‍ താഴെക്കാണിച്ചിരിക്കുന്നതുപോലെയുള്ള ചതുരമാണുപയോഗിക്കുന്നത്. ഉത്തരേന്ത്യയിലും മറ്റും വൃത്തത്തില്‍ ഗ്രഹനില അടയാളപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്.

ഗ്രഹങ്ങളേക്കുറിച്ച് ഒരല്‍പ്പം കൂടി

ജ്യോതിഷത്തിലെ നവഗ്രഹങ്ങളെല്ലാം ദിവസവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍ തുടങ്ങിയവയുടെ ഉദയാസ്തമനങ്ങള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയുമല്ലോ. കൂടാതെ ഇവയുടെയൊക്കെ സ്ഥാനവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു.

ഒരു നിശ്ചിത സമയത്ത് ഈ ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നതിനെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തില്‍ ഫലപ്രവചനം നടത്തുന്നത്. ഈ സ്ഥാനങ്ങളാണ് രാശിചക്രത്തില്‍ രേഖപ്പെടുത്തുന്നത്. ഇങ്ങനെ ഗ്രഹങ്ങളുടെ തത്സമയത്തെ സ്ഥാനം രേഖപ്പെടുത്തുന്നതുകൊണ്ടാണ് രാശിചക്രത്തിനെ ഗ്രഹനിലയെന്ന് വിളിക്കുന്നത്.

രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ കണ്ടുപിടിക്കാനായി സങ്കീര്‍ണ്ണമായ അനേകം ഗണിതക്രിയകള്‍ ജ്യോതിഷത്തിലുണ്ട്. എങ്കിലും ദൈനംദിനാവശ്യത്തിനായി ഓരോ ദിവസത്തേയും ഗ്രഹങ്ങളുടെ ഗതി കണക്കുകൂട്ടി വച്ചിട്ടുള്ള പഞ്ചാംഗങ്ങള്‍ ഉപയോഗിക്കാറാണ് പതിവ്.

രാശിചക്രത്തെ 12 സമഭാഗങ്ങളായി വിഭജിച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഇവയോരോന്നിനേയും 30 ഡിഗ്രി വീതമായി ഭാഗിച്ചിരിക്കുന്നു. അങ്ങനെ ആകെ 360 ഡിഗ്രിയാണ് രാശിചക്രം. ഈ 12 രാശികളില്‍ത്തന്നെയാണ് നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നത്. ഗ്രഹങ്ങള്‍ ഈ 12 രാശികളിലൂടെയും സഞ്ചരിച്ച് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു.

ഒരു രാശിയിലൂടെ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന ഏകദേശസമയം.
സൂര്യന്‍ - 1 മാസം
ചന്ദ്രന്‍ - 2 1/4 ദിവസം
കുജന്‍ - 49 ദിവസം
ബുധന്‍ - 1 മാസം
ശുക്രന്‍ - 1 മാസം
വ്യാഴം - 361 ദിവസം
ശനി - 2 വര്‍ഷം 5 1/2 മാസം
രാഹു - 1 വര്‍ഷം 6 മാസം
കേതു - 1 വര്‍ഷം 6 മാസം

ഇംഗ്ലീഷ് മാസങ്ങളാണല്ലോ നമുക്കൊക്കെ സുപരിചിതം. കേരളീയ ജ്യോതിഷത്തില്‍ മാസം എന്നാല്‍ ചിങ്ങം, കന്നി, തുലാം, വൃഛികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, കര്‍ക്കിടകം എന്നീ മലയാള മാ‍സങ്ങളെയാണ് സൂചിപ്പിക്കുന്നത്.

സൂര്യന്‍ ഏത് രാശിയിലൂടെ സഞ്ചരിക്കുന്നുവോ അതിനെ അതാത് മാസമെന്ന് പറയുന്നു. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിച്ചാല്‍ അത് ചിങ്ങമാസം. കന്നിയിലൂടെ സഞ്ചരിച്ചാല്‍ അത് കന്നിമാസം. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം.

365 1/4 ദിവസം കൊണ്ട് സൂര്യന്‍ രാശിചക്രത്തെ ഒരു തവണ വലം വയ്ക്കും. ഏകദേശം 30 ദിവസമാണ് ഒരു രാശിയില്‍ സൂര്യനുള്ളത്. ചില മാസങ്ങളില്‍ അത് 29 മുതല്‍ 32 ദിവസം വരെയായെന്നും വരാം.

രാത്രി പന്ത്രണ്ടുമണി കഴിയുന്നതോടെ ദിവസം ആരംഭിച്ച് അടുത്ത രാ‍ത്രി 12 മണിയാവുമ്പോള്‍ അവസാനിക്കുന്നതാണ് നാം അനുവര്‍ത്തിച്ചുവരുന്ന രീതി. എന്നാല്‍ ജ്യോതിഷത്തില്‍ ഒരു ദിവസം ആരംഭിക്കുന്നത് സൂര്യോദയത്തോടെയാണ്. അടുത്ത സൂര്യോദയത്തിന് മുന്‍പ് അതവസാനിക്കുകയും ചെയ്യുന്നു.

സൂര്യോദയത്തിന്റെ സമയത്തെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തിലെ എല്ലാ ഗണിതക്രിയകളും നടത്തുന്നത്. അതിനാല്‍ കൃത്യമായ ഉദയസമയം കണ്ടെത്തേണ്ടത് പ്രവചനങ്ങളില്‍ കൃത്യതയുണ്ടാവാന്‍ അത്യന്താപേക്ഷിതമാണ്. ജാതകന്റെ ജനനസ്ഥലത്തെ ഉദയസമയം അവിടുത്തെ അക്ഷാംശരേഖാംശങ്ങളുടെ സഹായത്താല്‍ കണ്ടെത്തിയാണ് ഗ്രഹനില എഴുതേണ്ടത്.

നക്ഷത്രമെന്താണെന്ന് അറിയേണ്ടേ?

ഒരു കുഞ്ഞ് ജനിച്ചാലുടനെതന്നെ നക്ഷത്രമെന്താണെന്ന് നോക്കുന്നത് പതിവാണല്ലോ. സ്വന്തം നക്ഷത്രം എന്താണെന്നറിയാത്തവരും ഉണ്ടാകില്ല. ജ്യോതിഷത്തില്‍ നക്ഷത്രം അല്ലെങ്കില്‍ നാള്‍ എന്നുപറയുന്നത് എന്താണെന്നാണ് ഈ ലേഖനത്തിന്റെ വിഷയം.

മേടം, ഇടവം തുടങ്ങിയ 12 രാശികള്‍ ചേര്‍ന്നതാണ് രാശിചക്രമെന്ന് അറിയാമല്ലോ. ഇതേ രാശിചക്രത്തെത്തന്നെ 27 സമഭാഗങ്ങളായി വിഭജിച്ചാല്‍ കിട്ടുന്ന ഓരോ ഭാഗത്തേയും ഓരോ നക്ഷത്രമെന്ന് പറയുന്നു. മേടം മുതല്‍ വലത്തോട്ടാണ് രാശിചക്രത്തില്‍ നക്ഷത്രങ്ങള്‍ തുടങ്ങുന്നത്.

മേടം മുതല്‍ 12 രാശികളിലായി അശ്വതി തുടങ്ങി 27 നക്ഷത്രങ്ങളെ വിന്യസിച്ചിരിക്കുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രം വീതമാണുള്ളത്. നക്ഷത്രങ്ങളെ സൂചിപ്പിക്കാന്‍ അവയുടെ പേരിന്റെ ആദ്യാക്ഷരമാണ് 

നക്ഷത്രങ്ങളുടെ ക്രമം ഇങ്ങനെയാണ്

1. അശ്വതി, 2. ഭരണി, 3. കാര്‍ത്തിക, 4. രോഹിണി, 5. മകയിരം, 6. തിരുവാതിര, 7. പുണര്‍തം, 8. പൂയം, 9. ആയില്യം, 10. മകം, 11. പൂരം, 12. ഉത്രം, 13. അത്തം, 14. ചിത്തിര, 15. ചോതി, 16. വിശാഖം, 17. അനിഴം, 18. തൃക്കേട്ട, 19. മൂലം, 20. പൂരാടം, 21. ഉത്രാടം, 22. തിരുവോണം, 23. അവിട്ടം, 24. ചതയം, 25. പൂരുരുട്ടാതി, 26. ഉത്രട്ടാതി, 27. രേവതി

ഓരോ രാശിയിലുമുള്ള നക്ഷത്രങ്ങള്‍
ഓരോ ഗ്രഹവും രാശിയുടെ ഏതേതു ഭാഗങ്ങളില്‍ നില്‍ക്കുന്നുവെന്ന് കണ്ടുപിടിക്കാനുള്ള ഗണിതരീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് പറഞ്ഞല്ലോ. അതുപോലെതന്നെ ഒരു നിശ്ചിത സമയത്ത് ഓരോ ഗ്രഹവും ഏത് നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കണ്ടുപിടിക്കാം. സാധാരണ ഇത്തരം നക്ഷത്രസ്ഥിതികളും പഞ്ചാംഗത്തില്‍ ഉണ്ടായിരിക്കും.


എല്ലാഗ്രഹങ്ങളും ഓരോ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും അവയില്‍ ചന്ദ്രന്റെ സ്ഥാ‍നം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. സൂര്യന്‍ ഏകദേശം 30 ദിവസം (ഒരു മാസം) കൊണ്ട് ഒരു രാശിയിലൂടെ കടന്നുപോകുന്നുണ്ടെന്ന് പറഞ്ഞല്ലോ. ചന്ദ്രന് ഒരു രാശിയിലൂടെ കടന്നുപോകാന്‍ 27 ദിവസമാണ് വേണ്ടിവരുന്നത്.

അതായത് രാശിചക്രത്തെ 27 ആയി ഭാഗിച്ചതിലെ ഒരു ഭാഗമായ ഒരു നക്ഷത്രത്തിലൂടെ കടക്കാന്‍ ചന്ദ്രന് ഏകദേശം ഒരു ദിവസം (24 മണിക്കൂര്‍ / 60 നാഴിക) വേണം. ചന്ദ്രന്‍ ഓരോ നക്ഷത്രത്തിലും എപ്പോഴൊക്കെയാണ് കടക്കുന്നത് എന്ന് കണ്ടുപിടിക്കാനുള്ള ഗണിതക്രിയകളും നിലവിലുണ്ട്. സൂര്യന്റെ ഉദയാസ്തമനങ്ങളുമായി ചന്ദ്രന്റെ ഈ സഞ്ചാരത്തിന് ബന്ധമൊന്നുമില്ല എന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്.

ഒരു കുട്ടിയുടെ ജനനസമയത്ത് ചന്ദ്രന്‍ ഏതു നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്; ആ നക്ഷത്രമാണ് കുട്ടിയുടെ നാള്‍ അല്ലെങ്കില്‍ ജന്മ നക്ഷത്രം.

പഞ്ചാംഗം നോക്കാന്‍ പഠിക്കാം

പഞ്ചാംഗമെന്നാല്‍ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നത് എന്നര്‍ത്ഥം.

ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനങ്ങള്‍ കണ്ടുപിടിക്കാന്‍ അനേകം ഗണിത രീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് അറിയാമല്ലോ. എല്ലാദിവസവും ഇവയൊക്കെ കണക്കുകൂട്ടിയെടുക്കുന്നത് വളരെ ദുഷ്കരമാണ്. തന്മൂലം ഗണിതത്തില്‍ പാണ്ഡിത്യമുള്ള വിദഗ്ദര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള കണക്കുകള്‍ മുന്‍കൂട്ടി ഗണിച്ച് പഞ്ചാംഗരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.

ഇത്തരത്തില്‍ ഗവര്‍മെന്റ് അംഗീകരിച്ചും അല്ലാതെയും തയാറാക്കുന്ന അനേകം പഞ്ചാംഗങ്ങള്‍ നിലവിലുണ്ട്. കൂടാതെ നൂറിലധികം വര്‍ഷത്തെ കണക്കുകള്‍ ഒന്നിച്ചുള്ള ശതവര്‍ഷപഞ്ചാംഗവുമുണ്ട്. മലയാള പഞ്ചാംഗങ്ങളില്‍ പുതുവര്‍ഷം തുടങ്ങുന്നത് ചിങ്ങമാസത്തോടെയാണ്. ഇംഗ്ലീഷ്, മലയാളം, ശക, കലി, മുഹമ്മദീയ തുടങ്ങി മിക്കവാറുമെല്ലാ വര്‍ഷഗണനരീതികളും പഞ്ചാംഗത്തിലുണ്ടാകും.

സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ ദിവസവും രാശിചക്രത്തിലൂടെ സഞ്ചരിക്കുന്ന ദൂരം നല്‍കുന്ന പേജ്. ഉദയ സമയത്തെ സ്ഫുടങ്ങളാണിവിടെ കൊടുത്തിരിക്കുന്നത്.

ഇടതുവശത്ത് മലയാളം തീയതിയും വലത്തോട്ട് ഓരോ ഗ്രഹങ്ങളുടെ സ്ഫുടവും ഉണ്ട്. സൂര്യന്‍ 3 29 48 രാ: ഭാ: ക: എന്നെഴുതിയാല്‍, ഒന്നാം തീയതി ഉദയത്തിന് രവി 3 രാശി 29 ഭാഗ 48 കല (3 എസ് 29 ഡിഗ്രി 48 മിനിറ്റ്) സഞ്ചരിച്ചു എന്നര്‍ത്ഥം.




ഇവിടെ ഉദയം മുതല്‍ അസ്തമനം വരെയുള്ള സമയം (ദിനമാനം), അന്നത്തെ ഉദയവും അസ്തമനവും തുടങ്ങിയവ കൊടുത്തിരിക്കുന്നു. ഉദയാസ്തമങ്ങള്‍ മണിക്കൂര്‍ മിനിറ്റിലും, ദിനമാനം നാഴികവിനാഴികകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഓരോ ഗ്രഹങ്ങളും ഏതൊക്കെ ദിവസങ്ങളിലാണ് ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നതെന്ന് ഇവിടെപ്പറയുന്നു.

ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവ ഇവിടെ കാണാം.

ഓരോ ദിവസത്തേയും കാര്യങ്ങളറിയാന്‍ സാധാരണ പരിശോധിക്കുന്ന പേജാണിത്.

പേജിന്റെ മുകളില്‍ വര്‍ഷവും മാസവും കൊടുത്തിട്ടുണ്ട്. അതിനു തൊട്ടുതാഴെ എപ്പോള്‍ ‍ഏതുസമയത്താണ് ഈ മാസമായ മകരം തുടങ്ങിയതെന്ന് വിശദീകരിച്ചിരിക്കുന്നു. മകരരവിസംക്രമം എന്നാല്‍ മകരത്തിലേക്ക് സൂര്യന്‍ കടന്ന സമയം. ഒരു രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണല്ലോ ആ മാസം ആരംഭിക്കുന്നത്.

ഇടതുവശത്ത് ഇംഗ്ലീഷ് തീയതിയും മാസവും കൊടുത്തിരിക്കുന്നു. അവിടെ ഫെബ്രുവരി 12 ഏറ്റവും താഴെ കാണാം. അടുത്ത കോളത്തില്‍ ശകമാസമാണ് കൊടുത്തിരിക്കുന്നത്. അതിനടുത്തത് മലയാളമാസം തീയതിയാണ്. ഇന്ന് മകരം 29. അടുത്തത് ആഴ്ച്ച. ആഴ്ച്ചയുടെ പേരിന്റെ ആദ്യാക്ഷരമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ‘കു’എന്നാല്‍ കുജവാരം. അതായത് ചൊവ്വാഴ്ച്ച.(ര - ഞായര്‍, ച - തിങ്കള്‍, കു - ചൊവ്വ, ബു - ബുധന്‍, ഗു - വ്യാഴം, ശു - വെള്ളി, മ - ശനി)
അടുത്ത കോളത്തില്‍ നക്ഷത്രമാണ് നല്‍കിയിരിക്കുന്നത്. ഇവിടേയും നക്ഷത്രത്തിന്റെ പേരിന്റെ ആദ്യാക്ഷരമാണ് കൊടുത്തിരിക്കുന്നത്. ഇവിടെ ‘അ’ എന്നാല്‍ അശ്വതി. അത്തം, അനിഴം, അവിട്ടം എന്നിവയുടേയും ആദ്യാക്ഷരം ‘അ’ ആണെങ്കിലും ഇവിടെ സൂചിപ്പിക്കുന്നത് അശ്വതിയെയാണെന്ന് ഇതിനു മുന്‍പും പിന്‍പുമുള്ള നക്ഷത്രങ്ങളെ നോക്കുകയും നക്ഷത്രങ്ങളുടെ ക്രമം ഓര്‍ക്കുകയും ചെയ്താല്‍ മനസിലാകും.

‘അ’ 51 36 എന്നതിന്റെ അര്‍ത്ഥം, അന്ന് സൂര്യനുദിച്ച് 51 നാഴികയും 36 വിനാഴികയും കഴിഞ്ഞാല്‍ അശ്വതി നക്ഷത്രം കഴിഞ്ഞ് ഭരണി ആരംഭിക്കുമെന്നാണ്. അല്ലെങ്കില്‍ ആ സമയത്ത് ചന്ദ്രന്‍ ഭരണിയിലേക്ക് കടക്കുമെന്നാണ്. (ഭരണി നക്ഷത്രമാണേ)

തിഥിയാണ് അടുത്തത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് തിഥി പറയുന്നത്. ‘ഷ’ എന്നാല്‍ ഷഷ്ഠി.

കരണങ്ങളാണ് അടുത്ത കോളത്തില്‍. ‘പ’ എന്നാല്‍ പന്നിക്കരണം. കരണത്തിന്റെ പകലും രാത്രിയിലുമുള്ള സമയങ്ങള്‍ ഇവിടെയുണ്ട്. അടുത്തത് നിത്യയോഗം. ‘ശു’ എന്നാല്‍ ശുഭയോഗം.

അടുത്ത പേജില്‍ ഗുളികന്‍ ഓരോ ദിവസവും രാത്രിയിലും പകലും ഉദിച്ച് അസ്തമിക്കുന്ന സമയങ്ങള്‍ കാണാം.

തിഥി, കരണം, നിത്യയോഗം, ഗുളികന്‍, ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവയെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

താഴെപ്പറയുന്ന കാര്യങ്ങളും സാധാരണ പഞ്ചാംഗത്തില്‍ കാണാം.


അക്ഷാംശമനുസരിച്ചുള്ള സൂര്യാസ്തമനങ്ങള്‍.
ചില പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയം.

പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഓരോ രാശികള്‍ക്കുമുള്ള ദൈര്‍ഘ്യം.

വീരചക്രം


തൃശൂർ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിന്നിട്ടുള്ളവരൊക്കെ മാർബിളിൽ കൊത്തിയ ‘വീരചക്രം’ എന്ന വാചകം വായിച്ചിട്ടുണ്ടാകും. ...!
തൃശൂർ റയിൽവേ സ്റ്റേഷന്റെ ചുമരിൽ ഒരു സൈനികന്റെ പേരിൽ മാത്രമേ ഫലകം ചാർത്തിയിട്ടുള്ളു. പാക്കിസ്ഥാനുമായുള്ള യുദ്ധകാലത്ത് അമൃത്‌സറിൽ രണ്ടു പാക്ക് ബോംബർ വിമാനങ്ങളെ വെടിവച്ചിട്ട ടീം ലീഡർ അത്താണിക്കൈ ബേസിൽ യേശുദാസന്റെ പേരും കുന്നംകുളത്തെ വീട്ടിലേക്കുള്ള ദൂരവും സഹിതം ആ ഫലകത്തില്‍ കൊത്തിയിട്ടുണ്ട്...!
50 വർഷം മുൻപു സ്ഥാപിക്കപ്പെട്ടതാണ് ഈ വീരഫലകം. ആ വീരനായകൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കുന്നംകുളത്തല്ല, പാലക്കാട് ജില്ലയിലാണെന്ന് മാത്രം. ആ സംഭവത്തിന് ഇപ്പോൾ അരനൂറ്റാണ്ട്..
സമയം വൈകിട്ട് ആറ്. ബങ്കറിനുള്ളിൽനിന്നു പുറത്തിറങ്ങി ആകാശത്തേക്കു തോക്കുകൾ ഉന്നംവച്ചു കാത്തിരിക്കുകയാണു യേശുദാസന്റെ നേതൃത്വത്തിലുള്ള സംഘം.
ഇന്ത്യൻ പട്ടാളത്തിന്റെ സിഗ്നൽ സംവിധാനങ്ങളെ ലക്ഷ്യമിട്ടു രണ്ടു പാക്ക് വിമാനങ്ങൾ പറന്നുയർന്നുവെന്ന വിവരം ലഭിച്ചു. ഇരുൾ പടർന്നു തുടങ്ങുന്ന ആകാശത്തേക്കു നോക്കി ഹവിൽദാർ യേശുദാസനും സംഘവും ആദ്യം കണ്ട വിമാനത്തിന്റെ മിന്നായത്തിനു നേരെ കാഞ്ചി വലിച്ചു.വെടിയേറ്റ വിമാനം താഴേക്ക്..!

അരമണിക്കൂറിനുള്ളിൽ വന്ന രണ്ടാം ബോംബറും സംഘത്തിന്റെ വെടിയുണ്ടയേറ്റു താഴെ വീണു. ഇന്ത്യൻ സേനയ്ക്കുണ്ടാകുമായിരുന്ന വലിയ നഷ്ടം ഒഴിവാക്കിയ യേശുദാസന് രാജ്യം വീരചക്രം സമ്മാനിച്ചു.
അന്നു റേഡിയോയിൽ ഹിന്ദിവാർത്തയിൽ യേശുദാസന്റെ പേരു കേട്ടു നാട്ടുകാർ വിചാരിച്ചതു യുദ്ധമേഖലയിൽ യേശുദാസൻ കൊല്ലപ്പെട്ടുവെന്നായിരുന്നു. മാധ്യമങ്ങൾ വീട് തപ്പി എത്തിയപ്പോഴാണു വീരചക്രവിവരം അറിയുന്നത്...
രണ്ടു മാസം കഴിഞ്ഞ്, കൃത്യം 50 വർഷം മുൻപ് യേശുദാസൻ ട്രെയിനിറങ്ങി. കുന്നംകുളത്തുനിന്നു വലിയൊരു സംഘം ജനങ്ങൾ പല വാഹനങ്ങളിൽ കാത്തുനിന്നു സ്വീകരിച്ചു. റയിൽവേ അന്നു ചുമരിൽ ഫലകം സ്ഥാപിച്ചു. കുന്നംകുളം നഗരത്തിലെ ഒരു റോഡിന് യേശുദാസൻ റോഡ് എന്നു പേരുമിട്ടു...

സദ്ദാം ഹുസൈൻ അബ്ദ് അൽ-മജിദ് അൽ-തിക്രിത്തി


സദ്ദാം ഹുസൈൻ അബ്ദ് അൽ-മജിദ് അൽ-തിക്രിത്തി
************************

ജനനം 1937 ഏപ്രിൽ 28
മരണം 2006 ഡിസംബർ 30
****************************
############"""""""
വടക്കൻ ഇറാഖിൽ ടൈഗ്രീസ് നദിക്കരയിലുള്ള തിക്രിത്ത് പട്ടണത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള അൽ-അവ്ജ ഗ്രാമത്തിൽ സുബഹ് തുൽഫയുടെയും ഹുസൈൻ അൽ മജീദിന്റെയും മകനായി 1937 ഏപ്രിൽ 28-ന് സദ്ദാം ജനിച്ചു. സദ്ദാമിന്റെ ചെറുപ്പത്തിലെ പിതാവ് മരിച്ചിരുന്നു.പിന്നീട് അമ്മാവനായ ഖൈരള്ള തുൽഫയുടെ സംരക്ഷണയിലാണ് സദ്ദാം വളർന്നത്. ഇറാഖ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഖൈരള്ള. രാജകുടുംബത്തെയും അവരെ പിന്തുണക്കുന്ന ബ്രിട്ടനെയും എതിർത്തതിന്റെ പേരിൽ അദ്ദേഹം ജയിലിലായി.അതോടെ സദ്ദാമിന്റെ ജീവിതം കഷ്ടത്തിലായി. അമ്മയുടെ അടുത്ത് മടങ്ങിയെത്തിയ സദ്ദാമിനെ രണ്ടാനഛൻ തരം കിട്ടിയപ്പോഴൊക്കെ കഠിനമായി ദ്രോഹിച്ചു. അവരുടെ ദ്രോഹം ആ കൊച്ചു ബാലനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. അങ്ങനെ അവൻ ആദ്യമായി ആയുധമെടുത്തു. കയ്യിൽ കിട്ടിയതൊക്കെയെടുത്ത് അവൻ അവരെ ആക്രമിക്കാൻ തുടങ്ങി.

അഞ്ചു വർഷത്തിനു ശേഷം ഖൈരള്ള ജയിൽമോചിതനായി. സദ്ദാം വീണ്ടും അദ്ദേഹത്തിന്റെ സംരക്ഷണയിലായി. അദ്ദേഹം സദ്ദാമിനെ തിക്രിത്തിലെ സ്കൂളിൽ ചേർത്തു. സ്കൂളിലെ ഏറ്റവും പ്രായം ചെന്ന കുട്ടിയായിരുന്നു സദ്ദാം.
രാഷ്ട്രീയത്തിലേക്ക് തിരുത്തുക
ഒരു വർഷത്തെ സ്കൂൾ പഠനത്തിനു ശേഷം സദ്ദാം അമ്മാവനൊപ്പം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്കു പോയി;പഠനം തുടർന്നു. ഒപ്പം രാക്ഷ്ട്രീയത്തിലുമിറങ്ങി. ആറടി രണ്ടിഞ്ച് ഉയരം.ആരും അടുക്കാൻ മടിക്കുന്ന പ്രക്രതം.ഇതെല്ലാമായപ്പോൾ രാക്ഷ്ട്രീയത്തിൽ സദ്ദാമിനു നല്ലൊരു ഭാവി തുറന്നു കിട്ടി. അങ്ങനെ 1957-ൽ സദ്ദാം ബാത്ത് പാർട്ടിയിൽ അംഗമായി. ജൂലൈ 14-ന് അബ്ദുൾ കരീം ഖാസിമിന്റെ നേത്രത്വത്തിൽ ഒരു സംഘം സൈനികർ ഫൈസൽ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി. തുടർന്ന് ഖാസിമിന്റെ നേതൃത്വത്തിൽ ഇറാഖിൽ പുതിയ സർക്കാർ അധികാരത്തിലെത്തി.കമ്യൂണിസ്റ്റ് പാർട്ടിയുടെയും ബാത്ത് പാർട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു.എന്നാൽ അറബ് ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ വിസമ്മതിച്ചതോടെ പാർട്ടിയുടെ നോട്ടപ്പുള്ളിയായി. 1959-ൽ ഖാസിമിനെ വധിക്കാൻ നടത്തിയ ശ്രമത്തിൽ സദ്ദാമും പങ്കാളിയായി. പക്ഷെ വധശ്രമം പാളി.സദ്ദാമിനു വേടിയേറ്റതിനെത്തുടർന്ന് സിറിയയിലേക്കും പിന്നീട് ഈജിപ്തിലെ കെയ്റോയിലേക്കും കടന്നു.

2003-ലെ അമേരിക്കയുടെ സൈനിക അധിനിവേശം അദ്ദേഹത്തെ ഭരണത്തിൽ നിന്നും നിഷ്കാസിതനാക്കി. ബാത്ത് പാർട്ടിയുടെ തലവൻ ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ മതേതര അറബ് വാദം, സാമ്പത്തിക പരിഷ്കാരങ്ങൾ, അറബ് സോഷ്യലിസം, എന്നിവ ഇറാഖ് സ്വീകരിച്ചു. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തിൽ ഇറാഖിനു സ്ഥിരത നൽകുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു. ബാത്ത് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന 1968-ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകൻ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബാത്ത് പാർട്ടിയെ ദീർഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്.
സദ്ദാം - വിചാരണാവേളയിൽ
തന്റെ മാതുലനും അബലനായിരുന്ന പ്രസിഡന്റ് അഹ്മദ് ഹസ്സൻ അൽ-ബക്കർ ന്റെ കീഴിൽ ഉപരാഷ്ട്രപതി ആയിരുന്ന സദ്ദാം സർക്കാരും സൈന്യവുമായുള്ള ഭിന്നതകൾ ശക്തമായി നിയന്ത്രിച്ചു. ശക്തവും ക്രൂരവുമായ സുരക്ഷാസേനയെ നിർമ്മിച്ച സദ്ദാം തന്റെ അധികാരം സർക്കാരിനു മുകളിൽ ഉറപ്പിച്ചു.

രാഷ്ട്രപതിയായപ്പോൾ സദ്ദാം ഒരു ശക്തമായ സർക്കാർ രൂപവത്കരിച്ചു. രാജ്യത്ത് ശക്തിയും സ്ഥിരതയും സദ്ദാം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഇറാൻ - ഇറാഖ് യുദ്ധം (1980-1988), ഗൾഫ് യുദ്ധം (1991) എന്നിവ നടന്നത്. തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെ അദ്ദേഹം അടിച്ചമർത്തി. പ്രത്യേകിച്ചും വർഗ്ഗീയമായ വിഭജനങ്ങളുടെ പേരിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ-മതപരമായ മുന്നേറ്റങ്ങളെ അദ്ദേഹം ശക്തമായി അടിച്ചമർത്തി. സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടർന്നു. ഇസ്രായേലിനു എതിരായും അമേരിക്കയ്ക്ക് എതിരായും ചങ്കുറപ്പോടെ നിലകൊണ്ട ഒരു ഭരണാധികാരിയായിരുന്നു സദ്ദാം എന്നതായിരുന്നു ഈ ജനപ്രിയതയ്ക്കു കാരണം.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷം സദ്ദാം 2003 ഡിസംബർ 13-നു പിടികൂടപ്പെട്ടു. നവംബർ 5, 2006-ൽ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ അദ്ദേഹം തുക്കിക്കൊലയ്ക്കു വിധിക്കപ്പെട്ടു. സദ്ദാമിന്റെ അപ്പീൽ പരമോന്നത കോടതി 2006 ഡിസംബർ 26-നു തള്ളി. ഡോക്ടർമാർ, വക്കീലന്മാർ, ഭരണാധികാരികൾ എന്നിവരുടെ മുന്നിൽ വെച്ച് സദ്ദാം 2006 ഡിസംബർ 30 രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലപ്പെട്ടു.

പറമ്പിക്കുളംചാലക്കുടി ട്രാം വേ ലൈന്‍





പറമ്പിക്കുളംചാലക്കുടി ട്രാം വേ ലൈന്‍ എന്ന എഞ്ചിനീയറിങ്ങ്‌ വിസ്‌മയം ചരിത്രത്തില്‍ വിശ്രമിക്കുകയാണിന്ന്‌. പറമ്പികുളം കാടുകളില്‍ നിന്ന്‌ തേക്കും വീട്ടിയും മഹാഗണിയും അടക്കമുള്ള വന്‍മരങ്ങള്‍ ചാലക്കുടിയിലെത്തിക്കാനായി കൊച്ചി മഹാരാജാവിന്‌ വേണ്ടിയാണ്‌ ട്രാംവേ രൂപകല്‍പ്പന ചെയ്യുന്നത്‌- 1907ല്‍.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി അഗമ്യമായതും ചൂഷണം ചെയ്യപ്പെടാത്തതുമായ 50,000 ഹെക്ടര്‍ വനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെട്ടു. ഇതിലേറെയും ചാലക്കുടിയിലെ വനങ്ങളിലായിരുന്നു. വിലപിടിപ്പുള്ള ഈ മരങ്ങള്‍ ശേഖരിക്കുക ഏറെകുറെ അസാധ്യമായിരുന്നു. ഇരിനുള്ള മാര്‍ഗ്ഗത്തിനായി 1894ല്‍ ആനപ്പാണ്ടന്തം എന്ന സ്‌ഥലം വരെ 20 കി.മീ. ദൂരത്തില്‍ തടി കൊണ്ടുള്ള ട്രാം വേ നിര്‍മ്മിക്കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും അത്‌ പ്രാവ?ത്തികമായില്ല. ചാലക്കുടിപ്പുഴയില്‍ നിന്നും ചങ്ങാടം വഴി തടികള്‍ കൊണ്ടുപോകാനാകുമോ എന്ന അന്വേഷണവും പരാജയപ്പെട്ടു. കനത്ത ചിലവും വര്‍ഷത്തില്‍ എല്ലാ കാലത്തു ഇതു സാധ്യമാകില്ലെന്ന തിരിച്ചറിവും പദ്ധതിക്കു തിരിച്ചടിയായി.
തടി മുറിച്ച്‌ ട്രാമുകളിലൂടെ കടത്താനായി ചാലക്കുടിയില്‍ ആര്‍.വി. ഹാറ്റ്‌ഫീല്‍ഡ്‌ എന്ന യൂറോപ്യന്‍ നിര്‍മ്മാണവിദഗ്‌ദന്‍ രൂപകല്‌പന ചെയ്‌തത പാതയാണ്‌ ഈ ട്രാംവേ. ഇത്രയും നീളമുള്ള, ഭൂഗുരുത്വം കൊണ്ട്‌ സ്വയം പ്രവര്‍ത്തിക്കുന്ന ഈസിക്ലൈനോടു കൂടിയതുമായ ട്രാംവേ ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു. 1905 ഒക്‌ടോബര്‍ 3ന്‌ ട്രാംവേയിലൂടെ ആദ്യമായി ഓടിയ തീവണ്ടി മദ്രാസ്‌ ഗവര്‍ണ്ണര്‍ സര്‍ ആര്‍തര്‍ ഒലിവര്‍ വില്ലിയേഴ്‌സ്‌ ആണ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. 1951 ഏപ്രില്‍ 24 ഇത്‌ ഡീകമ്മീഷന്‍ ചെയ്യുകയും ചെയ്‌തു.
അനായാസമായ മറ്റു കടത്തു സൗകര്യങ്ങള്‍ വന്നതോടെ ട്രാംവേ ഉപയോഗിക്കാതായിരുന്നു. അടുത്തകാലത്ത്‌ വരെ അത്‌ സംരക്ഷിതമായി നിലകൊണ്ടിരുന്നു. ഇന്ന്‌ തൃശൂരിലെ കാഴ്‌ചബംഗ്ലാവില്‍ ട്രാമിന്റെ ഒരു മാതൃക പ്രദര്‍ശനത്തിന്‌ വച്ചിട്ടുണ്ട്‌.
പറമ്പിക്കുളത്ത്‌ നിന്ന്‌ 80 കിലോമീറ്ററോളം താണ്ടി ഉരുക്കുപാളങ്ങളിലൂടെ വടത്തില്‍ കെട്ടി നിയന്ത്രിക്കുന്ന തടി നിറച്ച വാഗണുകള്‍ താഴെ ചാലക്കുടിയിലെത്തുമ്പോള്‍ ഒഴിഞ്ഞ വാഗണുകള്‍ മറുപാളത്തിലൂടെ മുകളിലേക്കെത്തും. ഇടയ്‌ക്ക്‌ താവളങ്ങളും ഇന്‌ധനമുപയോഗിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഭാഗങ്ങളുമുണ്ടായിരുന്നു. ചാലക്കുടിയിലെത്തുന്ന ഉരുപ്പടികള്‍ അവിടെ നിന്ന്‌ ചരക്കുതീവണ്ടികളിലൂടെ കൊച്ചിയിലും പിന്നീട്‌ കടലുകടന്ന്‌ റെയില്‍പാളങ്ങളുടെ നിര്‍മ്മാണത്തിനും കപ്പല്‍ നിര്‍മ്മാണത്തിനുമൊക്കെയായി ലോകത്തിന്റെ പലഭാഗത്തുമെത്തി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ ഈ മരത്തടികള്‍ നിര്‍വ്വഹിച്ച പങ്ക്‌ ചരിത്രമാണ്‌. കൊച്ചിയുടെ ഖജനാവു നിറച്ചിരുന്നതും ഈ കാട്ടുതടികളാണ്‌. ലോകപ്രശസ്‌ത പക്ഷി നീരീക്ഷനായ ഡോ. സലീം അലി തന്റെ കേരള സന്ദര്‍ശന വേളയില്‍ ഈ ട്രാംവേ ഉപയോഗപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്നു ഉപയോഗ ശൂന്യമാണെങ്കിലും ട്രാംവേ പുനഃസ്ഥാപിക്കുന്നത്‌ ടൂറിസംമേഖലയില്‍ വന്‍ കുതിപ്പിനു വഴിവയ്‌ക്കുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. അത്‌ ചരിത്രത്തോടുള്ള ഒരു നീതിപുലര്‍ത്തലുമായിരിക്കും.

കറൻസി | വിനിമയ നിരക്ക് - ചരിത്രവും ആവശ്യകതയും with FAQ ( very long post)

കറൻസി നോട്ടുകൾ ശരിക്കും വെറും കടലാസുകളാണു്.
"നിങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും ഞാൻ ഉടനെത്തന്നെ നിങ്ങൾക്കൊരു കിലോ അരി തരാം" എന്നു ഞാൻ നിങ്ങൾക്കു് ഒരു കടലാസിൽ എഴുതി ഒപ്പിട്ടുതന്നു എന്നിരിക്കട്ടെ. അതിനെ ഒരു വാഗ്ദത്തപത്രം (Promissory note) എന്നു പറയാം.
നിങ്ങൾക്കു് അങ്ങനെ ഒരു വാഗ്ദാനം നൽകണമെങ്കിൽ ഞാൻ എപ്പൊഴും ഒരു കിലോ അരി എന്റെ കയ്യിൽ കരുതിവെച്ചിരിക്കണം. ഏതുനിമിഷവും നിങ്ങൾ വന്നു ചോദിക്കാം. അതിനാൽ ആ അരി എടുത്തു് എനിക്കു കഞ്ഞിവെക്കാനാവില്ല.അരി എന്റെ കൈവശമാണു് ഇരിക്കുന്നതെങ്കിലും കണക്കനുസരിച്ച് ആ അരി ഇപ്പോൾ നിങ്ങളുടെ സ്വത്താണു്. നിങ്ങളുടെ ഇഷ്ടപ്രകാരം ആ അരി എന്തുവേണമെങ്കിലും ചെയ്യാം. കഞ്ഞി വെക്കണോ വേറെ ആർക്കെങ്കിലും കൈമാറ്റം ചെയ്യണോ അതോ വെറുതെ ആറ്റിൽ കളയണോ എന്നതൊക്കെ നിങ്ങളുടെ തീരുമാനം.
പക്ഷേ, നിങ്ങൾക്കാണെങ്കിൽ ഇപ്പോൾ അരി ആവശ്യമില്ല. എന്നാൽ സ്വല്പം പാൽ ആണു വേണ്ടതു്.
രാമേട്ടൻ പശുവളർത്തുകാരനാണു്. അയാളുടെ കൈവശം പാലുണ്ടു്.
നിങ്ങൾ രാമേട്ടന്റെ അടുത്തുചെല്ലുന്നു. പാൽ വാങ്ങുന്നു. പ്രതിഫലമായി എന്തെങ്കിലും കൊടുക്കണ്ടേ?
രാമേട്ടനാണെങ്കിൽ അരി ആവശ്യമുണ്ടു്.
തൽക്കാലം നിങ്ങൾക്കാവശ്യമില്ലാത്ത അരിപ്പത്രം (അരിയുടെ അവകാശം എഴുതിയ കടലാസ്) രാമേട്ടനു കൊടുക്കുന്നു.
രാമേട്ടൻ എന്റെയടുത്തുവന്നു്, എന്റെ ഒപ്പുള്ള ആ കടലാസ് നീട്ടുന്നു. ഞാൻ നിങ്ങൾക്കുതരാനുള്ള അരി രാമേട്ടനു കൊടുക്കുന്നു. എന്നിട്ട് ആ കടലാസ് വാങ്ങി ചീന്തിക്കളയുന്നു.അതോടെ നിങ്ങളോടും (രാമേട്ടനോടും) ഉള്ള എന്റെ ഉത്തരവാദിത്തം തീരുന്നു.

നിങ്ങൾ രാമേട്ടനു കൊടുത്ത (എന്റെ) കടലാസ് ഒരു ചെക്ക് ആണെന്നു പറയാം.
ഇവിടെ ഞാൻ ബാങ്ക്. നിങ്ങൾ അക്കൗണ്ട് ഹോൾഡർ. രാമേട്ടൻ പേയീ (ചെക്കിൽ വാക്കുതന്നിട്ടുള്ള വസ്തു സ്വീകരിക്കുന്ന ആൾ).
ആദ്യകാലത്തു് ആളുകൾ അവരവർക്കു് ആവശ്യമുള്ള വസ്തുക്കൾ ഇതുപോലെ നേരിട്ടു കൈമാറ്റം ചെയ്യുകയായിരുന്നു. ഓരോരുത്തർക്കും ഓരോ തരം ഉല്പന്നങ്ങൾ ഉണ്ടാവും. അതു് ആർക്കാണോ ആവശ്യമുള്ളതു് അവർക്കു നൽകും. പകരം അവരുടെ കൈയിലുള്ളതു തിരിച്ചുവാങ്ങും. ബാർട്ടർ സംവിധാനം എന്നായിരുന്നു ഇതിനുപേരു്.

എന്നാൽ എല്ലായ്പ്പോഴും എല്ലാവർക്കും തമ്മിൽ ഇങ്ങനെ ഇടപാടുകൾ നടത്തുന്നതു് പ്രായോഗികമല്ല. ചിലർക്കു് അരിയുണ്ടാവും. അവർക്കാവശ്യമുള്ളതു് ഉരുളക്കിഴങ്ങാണു്. ഉരുളക്കിഴങ്ങ് കൃഷിക്കാരനു് ആവശ്യം മുട്ടയാണു്. മുട്ടയിടുന്നവനു് പാലാണു് വേണ്ടതു്. പാലുകാരനു് സ്വർണ്ണം വേണം.
അരിക്കാരനു് ഉരുളക്കിഴങ്ങുവാങ്ങണമെങ്കിൽ ഇവരെയൊക്കെ തപ്പിനടന്നു് ഒടുവിൽ അരി ആവശ്യമുള്ളതു് ആർക്കാണെന്നു കണ്ടുപിടിക്കണം!
അതിനുപകരം അവരൊക്കെക്കൂടി ആലോചിച്ച് ഒരു വ്യവസ്ഥ വെച്ചു. അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചില തരം കല്ലുകൾ ഒരു മാതിരി ചെക്കുകളായി അംഗീകരിച്ചു. ഓരോ ചരക്കുകൾക്കും ഇത്രയിത്ര കല്ലു് എന്നു് ഒരു വ്യവസ്ഥയുണ്ടാക്കി. ഒരു കിലോ അരിക്കു് 10 കല്ലു്. ഒരു ലിറ്റർ പാലിനു് 5 കല്ലു്, ഒരു മുട്ടയ്ക്കു് ഒരു കല്ലു്.

അങ്ങനെ ആ തരം കല്ലു് ആദ്യത്തെ നാണയമായിത്തീർന്നു.
പിന്നീട് എളുപ്പം ദ്രവിച്ചുപോവാത്ത ലോഹങ്ങൾ കണ്ടുപിടിച്ചപ്പോൾ കല്ലുകൾക്കുപകരം ലോഹക്കഷണങ്ങൾ നാണയങ്ങളാക്കി. അവയ്ക്കു പ്രത്യേക ആകൃതിയും വലിപ്പവും നിശ്ചയിച്ചു. കള്ളത്തരങ്ങളും വ്യാജനിർമ്മിതിയും ഒഴിവാക്കാൻ, അവ അംഗീകരിക്കപ്പെട്ടതാണെന്നുറപ്പിക്കാൻ ആ സ്ഥലത്തെ നാടുവാഴിയോ രാജാവോ സ്വന്തം മുദ്ര അതിന്മേൽ പതിപ്പിക്കാനും തുടങ്ങി. വിവിധ ചരക്കുകളുടെ ഉല്പാദനവും ആവശ്യവും മാറിമാറിവരുന്നതിനനുസരിച്ച് അവയ്ക്കെല്ലാം ഇത്ര നാണ്യം എന്ന നിരക്കുകളും പ്രാബല്യത്തിൽ വന്നു.
സ്വന്തം ചെലവുകഴിഞ്ഞു് നാണയങ്ങൾ ബാക്കി വന്നവർ ക്രമേണ പണക്കാരായി. എത്ര പണിയെടുത്താലും സ്വന്തം ഉല്പന്നത്തിനു് വേണ്ടത്ര കമ്പോളമില്ലാതെ വന്നവർ (ആവശ്യങ്ങൾ നിവർത്തിക്കാൻ വേണ്ടത്ര നാണയം സമ്പാദിക്കാൻ കഴിയാതെ എപ്പോഴും കമ്മി വന്നവർ) പാവപ്പെട്ടവരുമായി.
ഇത്രയുമാണു് ഒരു രാജ്യത്തിനുള്ളിലെ നാണയവ്യവസ്ഥ. നമ്മുടെ നാട്ടിലാണെങ്കിൽ, ഇന്ത്യൻ പ്രസിഡണ്ടു് ഒറ്റ രൂപാ നോട്ടിൽ എഴുതിക്കൊടുക്കുന്ന ഒരു വാഗ്ദാനമാണു് അടിസ്ഥാന കറൻസി. "ഏതു നിമിഷവും ഇതു കൊണ്ടുവരുന്ന ആൾക്ക് ഞാൻ ഒരു രൂപാ എന്ന മൂല്യത്തിനു സമമായ ചരക്കുകൾ കൊടുക്കാം" - എന്നാണു് ആ വാഗ്ദാനത്തിന്റെ യഥാർത്ഥ അർത്ഥം.
(എന്നാൽ ഇന്ത്യൻ രാഷ്ട്രപതി ഒരു രൂപ മാത്രമേ സ്വന്തമായി പുറപ്പെടുവിക്കുന്നുള്ളൂ. 2, 5, 10, 20, 50, 100, 500, 1000 എന്നീ ഡിനോമിനേഷനുകളും മറ്റു നാണയങ്ങളും സർക്കാരിന്റെ കല്പനപ്രകാരം ഭാരതീയ റിസർവ്വ് ബാങ്ക് ആണു് പുറപ്പെടുവിക്കുന്നതു്. ഇന്ത്യൻ സർക്കാരിന്റെ ഖജനാവു സൂക്ഷിപ്പുകാരനാണു് റിസർവ്വ് ബാങ്ക്.)

നിങ്ങളുടെ നാട്ടിൽ ഇഷ്ടം പോലെ കുരുമുളക് ഉണ്ടാവുന്നുണ്ടു്. അതിനു് നാട്ടിൽ തന്നെ ആവശ്യക്കാരുമുണ്ടു്. അതിനു് ഇത്ര ഉർപ്യ എന്നൊരു വിലയും നടപ്പിലുണ്ടു്.കടലും താണ്ടി നടന്ന ഒരു കൂട്ടം കപ്പലോട്ടക്കാർ നിങ്ങളുടെ നാട്ടിലെത്തി. അവരുടെ കപ്പലിൽ നിറയേ പല തരം കൗതുകവസ്തുക്കളും തീറ്റസാമാനങ്ങളും മറ്റുമുണ്ടു്. ഈന്തപ്പഴം, കണ്ണാടിക്കൂടുകൾ, മുത്തുമാലകൾ, വെള്ളിക്കൊലുസുകൾ, കമ്പിളിപ്പുതപ്പുകൾ, പട്ടുടുപ്പ് അങ്ങനെയങ്ങനെ.
അവർക്കു് കുരുമുളകുവേണം. പകരം ഈ വക വസ്തുക്കളൊക്കെ നിങ്ങൾക്കും തരും.
കപ്പിത്താന്റെ പേരു് സെയ്തുമുഹമ്മദ് എന്നാണു്. കരയിലിറങ്ങി ഒന്നുരണ്ടാഴ്ച്ച തങ്ങുന്നതിനിടയ്ക്ക് അയാൾക്കു് വട്ടച്ചിലവിനു കാശുവേണം. അയാളുടെ കയ്യിലുള്ളതു് ദിനാർ. ആ കടലാസിനാണെങ്കിൽ ഇവിടെ യാതൊരു വിലയും ഇല്ല. നമുക്കു വേണ്ടതു് പെടയ്ക്കണ ഇന്ത്യൻ രൂപ്യാണു്.
എന്തുചെയ്യും?
ശരി. അവർക്കു കപ്പൽ മുഴുവൻ കുരുമുളകു നിറയ്ക്കണം. പക്ഷെ കൊണ്ടുവന്ന കൈമാറ്റവസ്തുക്കളൊക്കെ കഴിഞ്ഞു. എന്തുചെയ്യും?
അങ്ങനെ ബാക്കി കുരുമുളകിനു പകരം ഈടായി അവർ ആ കടലാസുകൾ (ദിനാറുകൾ) കുറേ ഇവിടെ ഏൽപ്പിച്ചുപോകുന്നു. അടുത്ത പ്രാവശ്യം വരുമ്പോൾ കൂടുതൽ ചരക്കുകൊണ്ടുവന്നു് ഈ ദിനാറുകൾ അവർക്കു തിരിച്ചുവാങ്ങാം.
ഒരു കിലോ കുരുമുളകിനു് 1000 രൂപ. ഒരു കിലോ കുരുമുളകിനു് 5 ദിനാർ. ഈ നിരക്കിൽ ഒരു ദിനാർ 200 രൂപയ്ക്കു സമമായി.
അങ്ങനെ നാം വിദേശനാനയവിനിമയം ആരംഭിച്ചു. അതാതു നാണയങ്ങൾക്കു് അതാതു നാട്ടിലേ കൈമാറ്റസാധുതയുള്ളൂ. എങ്കിലും മറ്റു നാടുകളിലും ചരക്കുകൈമാറ്റത്തിന്റെ തോതനുസരിച്ച് അവയ്ക്കു് ഓരോരോ കൈമാറ്റമൂല്യങ്ങൾ ഉണ്ടായി വന്നു.
അറബികൾ ഇന്ത്യയുമായി കുരുമുളകും ഈന്തപ്പഴവും മറ്റുമാണു് കൈമാറ്റം ചെയ്തിരുന്നതു്. ലോകത്തിന്റെ മറ്റേ അറ്റത്തു് ഇതേ കുരുമുളകും കൊണ്ടുചെന്നു് അവർ തുർക്കിയും ലന്തക്കാരും മറ്റു യൂറോപ്യന്മാരുമായി കൈമാറ്റക്കച്ചവടത്തിലേർപ്പെട്ടു. അങ്ങനെ പൗണ്ടും ലിറയും മറ്റും വിദേശനാണയവിനിമയത്തിന്റെ ഭാഗമായി.

ഇനി ആധുനികകാലത്തു് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വ്യാപാരവിനിമയം എങ്ങനെ എന്നു നോക്കാം.
കുവൈറ്റ് ധാരാളം പെട്രോളിയം ഉല്പാദിപ്പിക്കുന്നുണ്ടു്. അതാണു് അവരുടെ മുഖ്യ ഉല്പന്നം. ഇന്ത്യക്കാണെങ്കിൽ അതു് ആവശ്യവുമുണ്ടു്.
ഇന്ത്യയിലാണെങ്കിൽ അരി, പച്ചക്കറികൾ, ഉരുക്കുസാമഗ്രികൾ, സിനിമാസംഗീതം, മനുഷ്യശക്തി (എഞ്ചിനീയർമാർ, ഡോക്ടർമാർ, പല തരത്തിലുള്ള തൊഴിലാളികൾ...) ഇവ ധാരാളമുണ്ടു്. കുവൈറ്റിനു് ഇവ ആവശ്യമുണ്ടു്.
എന്നാൽ കുവൈറ്റിൽ മാത്രമല്ല പെട്രോളിയമുള്ളതു്. സൗദിയിലും ഇറാക്കിലും ഒക്കെയുണ്ടു്. എവിടെയാണു് കുറവു സാധനങ്ങൾ കൊടുത്തു് കൂടുതൽ പെട്രോളിയം ലഭിക്കുക അവിടെനിന്നേ നാം പെട്രോളിയം വാങ്ങൂ. ഇതുപോലെ ലോകത്തെ ഓരോ രാജ്യക്കാർക്കും തങ്ങളുടെ വിപണി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്. എന്നാൽ പല പല സാധനങ്ങൾക്കുപകരം ഒരേ തരത്തിലുള്ള ഒരു അളവു് / വില നിശ്ചയിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. അതിനുപറ്റിയ സാധനം അവരവരുടെ നാട്ടിലുള്ള കറൻസികൾ തന്നെ.
ക്രമത്തിൽ ഓരോ രാജ്യങ്ങളും തമ്മിൽ തമ്മിലുള്ള നാണയങ്ങളുടെ കൈമാറ്റത്തിനു് അന്നാന്നത്തെ ചരക്കിടപാടുബാക്കി അനുസരിച്ച് ഒരു കൈമാറ്റനിരക്ക് രൂപപ്പെട്ടുവന്നു.

എങ്കിലും ചില രാജ്യങ്ങൾ തമ്മിൽ നമുക്കു് ഇടപാടുകളേ ഉണ്ടാവില്ല. അവരുടെ നാട്ടിൽ എന്തെങ്കിലും കൂടുതൽ ഉല്പാദിപ്പിച്ചാലും അല്ലെങ്കിൽ അവർക്കു് എന്തെങ്കിലും കൂടുതൽ ആവശ്യമുണ്ടെങ്കിലും അതു നമ്മെ നേരിട്ടു ബാധിക്കുകയേ ഇല്ല. പിന്നെ, അവരുടെ നാണയവുമായി നമുക്കെന്തു ബന്ധം?
എന്നാലും ഒരു കാര്യമുണ്ടു്. അവരുടെ കറൻസി കിട്ടിയാൽ നമുക്കു പുളിക്കില്ല. കാരണം ആ കറൻസിയ്ക്കു വിലയുള്ള വേറൊരു നാട്ടിൽ നമുക്കു് അതും ഉപയോഗിക്കാം.
ഉദാഹരണത്തിനു് ഇസ്രായേലുകാർക്കു് കുവൈറ്റുമായി യാതൊരു ഇടപാടുമില്ല. എന്നിട്ടും, എങ്ങനെയോ അവർക്കു കുറേ കുവൈറ്റി ദിനാർ കയ്യിൽ വന്നുപെട്ടു എന്നു കരുതുക. ഇസ്രായേൽ ആ ദിനാർ ഇന്ത്യക്കു കൈമാറി ഇന്ത്യയിൽ നിന്നും ഉരുക്കുസാമഗ്രികൾ വാങ്ങും. ഇന്ത്യക്കാർ ആ ദിനാറിനു പകരം കുവൈറ്റിൽനിന്നു് പെട്രോളും വാങ്ങും.
ഇപ്രകാരം പല രാജ്യങ്ങളും തമ്മിൽ ഇടപാടുകൾ കൂടിക്കലർന്നപ്പോൾ ഓരോ രാജ്യത്തെ കറൻസികൾക്കും ഒരു ആപേക്ഷികമൂല്യം കണക്കാക്കണമെന്നായി. അതിനു് സൗകര്യപ്രദമായ ഒരു യൂണിറ്റും വേണം. വെണ്ടക്കയും കോഴിമുട്ടയുമൊന്നും പറ്റില്ല.

പെട്ടെന്നു കേടുവരാത്തതും ലഭ്യത കുറഞ്ഞതുമായ ഏതെങ്കിലും പദാർത്ഥമാണു് ഇത്തരം ആപേക്ഷികമൂല്യം നിശ്ചയിക്കാൻ ഏറ്റവും നല്ലതു്.
അങ്ങനെ സ്വർണ്ണം, പ്ലാറ്റിനം, വെള്ളി തുടങ്ങിയവ കറൻസി കൈമാറ്റങ്ങളുടെ അടിസ്ഥാന അവലംബമായി.
അതനുസരിച്ച് ഓരോ കറൻസിയ്ക്കും ഇത്ര തൂക്കം സ്വർണ്ണം എന്നൊരു നിരക്കുമായി.
എന്നാൽ, എപ്പോഴും കൊണ്ടുനടക്കാൻ പറ്റിയ ഒരു സാധനമല്ല സ്വർണ്ണം. അതുകൊണ്ടു് ഏറ്റവും മേൽക്കയ്യുള്ള (ഏറ്റവും മൂല്യമുള്ള ഉല്പാദനം നടക്കുന്ന രാജ്യങ്ങളിലെ) കറൻസികൾ തന്നെ അടിസ്ഥാനമൂല്യം കണക്കാക്കാൻ ഉപയോഗിച്ചുതുടങ്ങി.
അങ്ങനെയാണു് അമേരിക്കൻ ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ തുടങ്ങിയവ പ്രമാണിമാരായിത്തീർന്നതു്. ഇവയുമായുള്ള താരതമ്യവില അനുസരിച്ചായി മറ്റു കറൻസികളുടേയും പരസ്പരക്കൈമാറ്റം.

ഓരോ രാജ്യത്തിനും മറ്റോരോ രാജ്യവുമായി ഒരു വർഷം നടന്ന ചരക്കുകൈമാറ്റത്തിൽ മിച്ചമോ കമ്മിയോ ഉണ്ടാകാം. അങ്ങനെ ഒരു രാജ്യത്തിനു് മറ്റെല്ലാ രാജ്യവുമായുള്ള ചരക്കുകൈമാറ്റങ്ങളുടെ മൊത്തം മിച്ചമോ കമ്മിയോ വന്ന തുകയെ ബാലൻസ് ഓഫ് പേയ്മെന്റ് (Balance of Payment) എന്നു പറയുന്നു. രാഷ്ട്രം ഒരു കമ്പനി ആയിരുന്നുവെങ്കിൽ അതിന്റെ ലാഭം അഥവാ നഷ്ടം ആണു് വ്യാപാരമിച്ചം അഥവാ വ്യാപാരക്കമ്മി എന്നു പറയാം. നമ്മുടെ വ്യാപാരമിച്ചത്തിനനുസരിച്ചാണു് മറ്റു രാജ്യങ്ങൾക്കിടയിൽ നമ്മുടെ സാമ്പത്തികമായ അന്തസ്സ് നിലനിൽക്കുന്നതു്. സാമ്പത്തികമായ അന്തസ്സാണു് (credibility) നമ്മുടെ നാണയത്തിന്റെ വിദേശവിനിമയമൂല്യം നിശ്ചയിക്കുന്നതും.
---->"വിവിധ രാജ്യങ്ങളുടെ നാണയങ്ങളുടെ വിനിമയ നിരക്ക് എങ്ങനെ ആണ് കണക്കു കൂടുന്നത്? "
വിവിധ രാജ്യങ്ങൾ തമ്മിലുള്ള വിനിമയനിരക്കു് തീരുമാനിക്കപ്പെടുന്നതു് ഇങ്ങനെ തികച്ചും തുറന്ന ഒരു വ്യവസ്ഥിതിയിലാണു്. നാട്ടിൽ സീസണൽ പച്ചക്കറികൾക്കു് ക്ഷാമവും സമൃദ്ധിയുമുള്ള കാലങ്ങളിൽ വില ഏറിയും കുറഞ്ഞുമിരിക്കുന്നതുപോലെ, ഓരോ രാജ്യത്തിന്റേയും ഉല്പാദനശക്തിയും വ്യാപാരബാക്കിയും വിദേശകമ്പോളങ്ങളിൽ അവരുടെ ഉല്പന്നങ്ങളുടെ ആവശ്യവും അനുസരിച്ച് അതിന്റെ വിദേശമൂല്യവും ഏറിയും കുറഞ്ഞും വരും.
----> "ആരാണിതു തീരുമാനിക്കുന്നതു്?"
ഇതിൽ കക്ഷികളായ എല്ലാരും കൂടി എന്നേ പറയാൻ പറ്റൂ. അഥവാ സ്വയം ഉരുത്തിരിഞ്ഞുവരുന്ന നിരക്കുകളാണു് ഇവ. ഉദാഹരണത്തിനു്, വേണമെങ്കിൽ ഇന്ത്യൻ സർക്കാരിനു തീരുമാനിക്കാം, നാളെമുതൽ ഒരു ഡോളറിനു് ഒരു ഇന്ത്യൻ രൂപ എന്ന കണക്കിലേ ഡോളർ എടുക്കൂ എന്നു്. പക്ഷേ, ഇതു നടപ്പാവില്ല.
ഇന്ത്യക്ക് ഒരു ബാരൽ പെട്രോളിയം വേണം. കുവൈറ്റ് അതിന്റെ വില ഡോളറിലാണു് വാങ്ങുന്നതു്. ഒരു ബാരലിനു് ഇന്നത്തെ വില 100 ഡോളറാണു് എന്നു പറയുന്നു കുവൈറ്റ്. അപ്പോൾ ഇന്ത്യ (സ്വയം തീരുമാനിച്ച) പുതിയ നിരക്കനുസരിച്ച് 100 ഇന്ത്യൻ രൂപ കൊടുക്കുന്നു. കുവൈറ്റിനു് അതു സമ്മതമല്ല.കാരണം 100 രൂപക്കു് എവിടെനിന്നെങ്കിലും (ചൈനയിൽ നിന്നോ അമേരിക്കയിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ) വാങ്ങാവുന്ന ചരക്കുകളേക്കാൾ വളരെയധികം ലഭിക്കും 100 ഡോളറിനു്.
അതുപോലെ, കിലോക്കു് 60 ഇന്ത്യൻ രൂപ വരുന്ന ഇന്ത്യൻ പച്ചക്കറി കുവൈറ്റിൽ വാങ്ങാൻ കിട്ടും. കുവൈറ്റിൽ പച്ചക്കറിക്കു് ഒരു കിലോയ്ക്കു് 1 ഡോളർ. പക്ഷേ ഇപ്പോൾ ഇന്ത്യയിൽനിന്നും അയക്കുന്നതു് കിലോക്കു് 60 രൂപ അതായതു് 60 ഡോളർ നിരക്കിലാണു്. ഹോളണ്ടിന്റെ പച്ചക്കറി കിലോക്കു് 2 ഡോളറിനു കിട്ടാനുണ്ടു്. പിന്നെന്തിനു് 60 ഡോളർ കൊടുത്തു് ഇന്ത്യൻ പച്ചക്കറി വാങ്ങണം?
ചുരുക്കത്തിൽ, നമ്മുടെ പച്ചക്കറി പുറത്തു് ആർക്കും വേണ്ടിവരില്ല. പച്ചക്കറി വിറ്റില്ലെങ്കിൽ ഡോളർ കിട്ടില്ല. ഡോളറില്ലെങ്കിൽ പെട്രോൾ വാങ്ങാനാവില്ല. പെട്രോൾ ഇല്ലെങ്കിൽ നമ്മുടെ ജീവിതം കട്ടപ്പുക!
അതുകൊണ്ടു് നാം ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറാവുന്നു. "എന്താച്ചാ തര്വാ"! ഒടുവിൽ വിപണിമൂല്യം സന്തുലിതമാകുന്ന 1 ഡോളർ = 63 രൂപ എന്ന നിരക്കിൽ സ്വയം എത്തിച്ചേരുന്നു Autocorrection / self-correction).
എങ്കിലും ഇത്തരം സ്വയം നിശ്ചിതനിരക്കുകളും എപ്പോഴും തികച്ചും സ്വതന്ത്രമാണെന്നു പറഞ്ഞുകൂടാ. വിദേശക്കടം, രാഷ്ടീയ അനിശ്ചിതത്വം, ഊഹക്കച്ചവടം, ഭാവിക്കച്ചവടം ഇതൊക്കെ അനുസരിച്ച് നിരക്കുകൾക്കു് താൽക്കാലികമായി വ്യത്യാസങ്ങൾ അനുഭവപ്പെടാം.

---->"എന്തുകൊണ്ടാണു് ഇന്ത്യൻ രൂപയുടെ വില ഇടിയുന്നു എന്നു പറയുന്നതു്?"
രൂപയുടെ മൂല്യം രണ്ടു തരത്തിൽ കണക്കാക്കാം. ആഭ്യന്തരമൂല്യവും വിദേശമൂല്യവും.
ഒരു രൂപ കൊടുത്താൽ തുറന്ന കമ്പോളത്തിൽനിന്നു് എത്ര ഗ്രാം അരി വാങ്ങാം? ഏകദേശം 30 ഗ്രാം.
മുപ്പതുവർഷം മുമ്പ് ഒരു രൂപ കൊടുത്താൽ ഏകദേശം 900 ഗ്രാം അരി വാങ്ങാമായിരുന്നു.
അതായതു് മുപ്പതു വർഷം മുപ് ഒരു രൂപയ്ക്കുണ്ടായിരുന്ന മൂല്യം (value) ഇപ്പോൾ ഇല്ല. അതു് മുപ്പതിലൊന്നായി കുറഞ്ഞിരിക്കുന്നു. അഥവാ, 30 വർഷം മുമ്പുള്ള ഒരു രൂപ നാണയത്തിനുപകരം ഇപ്പോൾ മുപ്പതു നാണയം വേണമെന്നായിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സർക്കാർ കമ്മട്ടത്തിൽ അന്നു് അടിച്ചുവിട്ട 'ചെക്കു'കളിൽ മുപ്പതിൽ 29-ഉം ഇപ്പോൾ വണ്ടിച്ചെക്കുകളാണു്! ഒരു വിലയുമില്ലാത്ത 29 നാണയങ്ങൾ ഇപ്പോൾ മാർക്കറ്റിൽ കറങ്ങിനടക്കുന്നു! ഇതിനെയാണു് നാണയങ്ങളുടെ പെരുപ്പം (inflation = വീർക്കൽ) എന്നു പറയുന്നതു്.
നാണയപ്പെരുപ്പം അഥവാ 'സർക്കാരിന്റെ വക കള്ളനോട്ട് അച്ചടിക്കൽ' ഉണ്ടാവുന്നതു് എന്തുകൊണ്ടാണെന്നു പിന്നെ പറയാം.
എന്നാൽ ഇന്ത്യൻ രൂപയുടെ വിദേശമൂല്യം കുറഞ്ഞുവരുന്നു എന്നു പറഞ്ഞാൽ സ്വല്പം വ്യത്യാസമുണ്ടു്. ഇന്ത്യൻ ഉല്പന്നങ്ങളുടെ വിദേശഡിമാന്റിലും കൂടുതലാണു് അവരുടെ ഉല്പന്നങ്ങൾക്കു് നമ്മുടെ ഡിമാന്റ് എന്നുവന്നാൽ ഇന്ത്യൻ രൂപയുടെ വിദേശമൂല്യം കുറയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു വിദേശനിർമ്മിത പേനയ്ക്കു മുമ്പ് 80 രൂപ കൊടുത്താൽ മതിയായിരുന്നു. പക്ഷേ ഇപ്പോൾ 96 രൂപ കൊടുക്കണം.അതിനർത്ഥം അന്താരാഷ്ട്രമാർക്കറ്റിൽ നമ്മുടെ രൂപയുടെ കൈമാറ്റമൂല്യം 20% കുറഞ്ഞു.
ആഭ്യന്തര നാണയപ്പെരുപ്പവും വിദേശവിനിമയമൂല്യവും ഒന്നല്ല. എങ്കിലും ഇവ പരോക്ഷമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ആഭ്യന്തരമൂല്യത്തിനുപുറമേ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യൻ രൂപയുടെ വിദേശമൂല്യവും കുറഞ്ഞുവരികയാണു്.
---->"നിലവിലെ സാഹചര്യത്തിൽ കുവൈറ്റി ദിനാർ ആണ് ഏറ്റവും മൂല്യം എന്ന് തോന്നുന്നു. എന്താണ് അതിനു കാരണം ?"
നേരത്തെ എഴുതിയതുപോലെ, കറൻസിയുടെ യൂണിറ്റ് ഡിനോമിനേഷൻ മൂല്യം കണക്കാക്കിയാണെങ്കിൽ കുവൈറ്റി ദിനാർ തന്നെയാണു് ഏറ്റവും മൂല്യം കൂടിയതു്. എന്നാൽ, ഏറ്റവും മൂല്യമുള്ള നോട്ട് കുവൈറ്റിന്റേതാണെന്നു പറയാൻ പറ്റില്ല. [കുവൈറ്റിലെ ഏറ്റവും വലിയ കറൻസി 20 ദിനാർ ആണു്. ഇതു് ഏകദേശം 4000 രൂപ വരും. എന്നാൽ UKയുടെ നൂറു മില്യൺ പൗണ്ടിന്റെ ഒറ്റ നോട്ടാണു് ലോകത്തിലെ കറൻസിനോട്ടുകളിൽ ഏറ്റവും വിലപിടിച്ചതു്. (ഇതു ആയിരം കോടി ഇന്ത്യൻ രൂപയ്ക്കു് സമമാണു്).]
അതേ സമയം, ആളുകൾ വില മതിക്കുന്ന നോട്ടുകളുടെ നിരയിൽ അമേരിക്കൻ ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, ചൈനീസ് യുവാൻ, കുവൈറ്റി ദിനാർ, UAE ദിർഹം, സൗദി റിയാൽ, ഖത്തറി റിയാൽ, സിങ്കപ്പൂർ ഡോളർ ഇവയെല്ലാം ഉൾപ്പെടും. രാജ്യത്തെ രാഷ്ട്രീയ - സാമ്പത്തിക സ്ഥിരത, BoP അവസ്ഥ, പലിശനിരക്കുകൾ, വിദേശനിക്ഷേപങ്ങൾ, അന്യനാടുകളിൽ കൈമാറ്റം ചെയ്യാനും ദീർഘകാലത്തേക്കു് ഈടുവെക്കാനുമുള്ള എളുപ്പം ഇവയെല്ലാം കൂടി പരിഗണിച്ചാണു് ഇത്തരം മൂല്യനിർണ്ണയം നടത്തുന്നതു്.

---->ചില രാജ്യങ്ങൾ തമ്മിലുള്ള കരാർ പ്രകാരം ഇവിടങ്ങളിലെ കറൻസി തമ്മിൽ എപ്പോഴും ഒരേ നിലവാരം ആയിരിക്കുകയും ഇവ രണ്ടു രാജ്യങ്ങളിലും ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് സിങ്കപ്പൂർ ഡോളറും ബ്രൂണൈ ഡോളറും രണ്ടു രാജ്യത്തും ഉപയോഗിക്കാം. ഇത് എങ്ങനെ ആണ് സാധ്യമാവുക ?
രണ്ടുരാജ്യങ്ങൾ തമ്മിൽ തീവ്രമായ സുഹൃദ്ബന്ധവും തികച്ചും സ്വതന്ത്രമായ വ്യാപാരബന്ധങ്ങളും വിപണികൈമാറ്റങ്ങളും നടക്കുന്നുണ്ടെങ്കിൽ അവർക്കു് ഒരേ കറൻസിയോ തത്തുല്യമൂല്യമുള്ള സ്വന്തം കറൻസികളോ ഉപയോഗിക്കാം. എന്നാൽ അതിൽ ഒരു രാജ്യത്തു് രാഷ്ട്രീയമോ സാമ്പത്തികമോ ആയ അസ്ഥിരത ഉണ്ടായാൽ ഈ കരാർ ലംഘിക്കപ്പെടുകയോ റദ്ദാവുകയോ ചെയ്തെന്നും വരാം.
പല രാജ്യങ്ങളും ഉയർന്ന മൂല്യസ്ഥിരതയ്ക്കുവേണ്ടി തങ്ങളുടെ കറൻസി മറ്റൊരു കറൻസിയുമായി ഒരു നിശ്ചിതനിരക്കിൽ സ്ഥിരമായി ബന്ധപ്പെടുത്തിയിട്ടുണ്ടു്. ഇതിനെ pegging എന്നു പറയുന്നു. മിക്ക GCC രാഷ്ട്രങ്ങളും അവയുടെ കറൻസികൾ അമേരിക്കൻ ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടു്. ഇതു് റിയാലിനേയും ദിനാറിനേയും ദിർഹത്തേയുമെന്ന പോലെ ഡോളറിനേയും കൂടുതൽ ശക്തമാക്കുന്നു. കൂടാതെ, അന്താരാഷ്ട്രമാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ഡോളർ നിരക്കിലാണു് നിശ്ചയിക്കപ്പെട്ടിരിക്കുന്നതു്. ഈ ഘടകവും pegging പോലെത്തന്നെ ഈ കറൻസികളെ ശക്തമാക്കാൻ സഹായിക്കുന്നു.
ഡോളറുമായുള്ള ഇത്തരം pegging വ്യവസ്ഥയിൽ നിന്നു് 2009-ലെ സാമ്പത്തികപ്രതിസന്ധിക്കു തൊട്ടുമുമ്പ് കുവൈറ്റ് പിന്മാറുകയുണ്ടായി. ഈ നീക്കം അവരുടെ നാണയത്തിനു് മൂല്യത്തകർച്ച വരാതിരിക്കാൻ കുറേയൊക്കെ സഹായിച്ചു.

---->"പുതിയതായി ഒരു രാജ്യം ഉണ്ടായാൽ അതിന്റെ കറന്സി യുടെ നിലവാരം എങ്ങനെ കണക്കു കൂട്ടും?"
പുതിയതായി രാജ്യങ്ങൾ ഉണ്ടാവുന്നതു് അതിനുമുമ്പുണ്ടായിരുന്ന ഏതെങ്കിലും ജനസമൂഹങ്ങളുടെ പുതിയ കൂട്ടായ്മയായിട്ടാവില്ലേ? അപ്പോൾ താൽക്കാലികമായിട്ടെങ്കിലും മുമ്പ് അവർ ഉപയോഗിച്ചുപോന്നിരുന്ന കറൻസികൾ തന്നെ തുടർന്നുപോരുന്നു. ഇനി ഏതെങ്കിലും സാഹചര്യത്തിൽ അതു സാദ്ധ്യമല്ലെങ്കിൽ പ്രബലമായ മറ്റൊരു കറൻസിയെ അവർ ആശ്രയിക്കുന്നു.
1961 വരെ കുവൈറ്റിലെ കറൻസി ഇന്ത്യൻ രൂപയായിരുന്നു. (കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, ഈജിപ്ത് ഒഴികെയുള്ള അറേബ്യൻ രാജ്യങ്ങൾ തുടങ്ങി ഇന്ത്യക്കു ചുറ്റും വലിയൊരു ഭൂവിഭാഗത്തിന്റെ കറൻസി വളരെക്കാലങ്ങളോളം ഇന്ത്യൻ രൂപ തന്നെയായിരുന്നു). 1961-ൽ കുവൈറ്റ് സ്വന്തമായി ഒരു കറൻസി സ്ഥാപിച്ചു. അന്നു് ഒരു പൗണ്ട് സ്റ്റെർലിങ്ങിനു് 13 1/3 ഇന്ത്യൻ രൂപ എന്നായിരുന്നു നിരക്കു്. ഒരു ദിനാറിനു് ഒരു പൗണ്ട് എന്ന നിരക്കാണു് പുതിയ കറൻസിക്കു തീരുമാനിച്ചതു്. ആ നിരക്കിൽ തന്നെ, അതുവരെ പ്രചാരത്തിലുണ്ടായിരുന്ന ഇന്ത്യൻ രൂപയും മറ്റു കറൻസികളും തിരിച്ചുവാങ്ങി. ഏതാനും മാസങ്ങൾക്കുള്ളിൽ കുവൈറ്റ് ദിനാർ അവിടത്തെ ആഭ്യന്തരക്കൈമാറ്റസാധുതയുള്ള ഏക കറൻസിയായി മാറി.
1990-ൽ കുവൈറ്റ് ഇറാക്കിനാൽ ആക്രമിക്കപ്പെട്ടു. ഇതിനെത്തുടർന്നു് കുവൈറ്റി ദിനാറിന്റെ മൂല്യം തികഞ്ഞ അനിശ്ചിതത്വത്തിൽ എത്തിപ്പെട്ടു. ഇറാക്കികൾ ശതകോടിക്കണക്കിൽ കുവൈറ്റി ദിനാർ കൊള്ള ചെയ്തുകൊണ്ടുപോയി. എന്നാൽ ഏതാനും മാസങ്ങൾക്കുശേഷം, കുവൈറ്റ് ഗവണ്മെന്റ് പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ പഴയ കറൻസി അപ്പാടെ പിൻവലിക്കപ്പെട്ടു. ശരിയായ തെളിവുകളോടെ ഹാജരാക്കിയ കറൻസി നോട്ടുകൾക്കു് പകരം പുതിയ നോട്ടുകൾ വിതരണം ചെയ്തു. കൊള്ളയടിക്കപ്പെട്ടതും സമയത്തിനു ഹാജരാക്കപ്പെടാതെ എവിടെയെങ്കിലും അവശേഷിച്ചതുമായ പഴയ കറൻസി മുഴുവൻ അതോടെ യാതൊരു വിലയുമില്ലാത്ത കടലാസുകഷണങ്ങളായി മാറി.
ഇത്തരം സംഭവങ്ങൾ തീർത്തും അപൂർവ്വമല്ല. നമ്മുടെ നാട്ടിൽ തന്നെ നാട്ടുരാജ്യങ്ങൾക്കു് തനതായ നാണയങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം ക്രമേണ രൂപയിൽ ലയിച്ചു.
ഈയടുത്തു് സിംബാംബ്‌വേയിൽ നടന്നുകൊണ്ടിരിക്കുന്ന കറൻസി പ്രശ്നങ്ങളും ഉദാഹരണമായി പറയാം.

പ്രതാപ്ഗഡ് യുദ്ധം


ജോലിത്തിരക്കുള്ള ഒരു വൈകുന്നേരമാണ് ഡോക്ടറുടെ കുറിപ്പടിയുമായി ഈജിപ്ഷ്യനായ ആ വൃദ്ധൻ എൻറ്റെ അരികിലെത്തുന്നത്. സൗഹൃദ സംഭാഷണങ്ങൾക്കിടെ വർഷങ്ങൾ അദ്ധേഹം ഇന്ത്യയിൽ ചിലവഴിച്ചിട്ടുണ്ടെന്ന് മനസ്സിലായി. എൻറ്റെ പേര് പറഞ്ഞപ്പോൾ അഫ്സൽ ഖാനെ അറിയുമോ എന്നു ചോദിച്ചു. തൊട്ടടുത്തു നിന്ന പാക്കിസ്ഥാനി ചിരിച്ചു കൊണ്ടു തലയാട്ടി. എനിക്കറിയില്ല എന്നു തോന്നിയ അദ്ദേഹം എൻറ്റെ നാട്ടിലെ ചരിത്രം ഇളിഭ്യനായി നിന്ന എന്നോടു പറഞ്ഞു..
ആരായിരുന്നു അഫ്സൽ ഖാൻ..??
ഏഴടിയിലേറെ പൊക്കമുള്ള ആജാനുബാഹു. നിരവധി പട്ടാളക്കാർ ശ്രമിച്ചിടും ഉയർത്താൻ കഴിയാതിരുന്ന പീരങ്കിയുണ്ട ഒരു കൈ കൊണ്ട് കിടങ്ങിൽ നിന്ന് പൊക്കിയെടുത്ത ആൾ. കർണാടകയിലെ ബിജാപൂരിൽ നിലവിലുണ്ടായിരുന്ന അദിൽഷാഹി രാജവംശത്തിൻറ്റെ സർവ സൈന്യാധിപനായിരുന്നു അഫ്സൽ ഖാൻ. കരുത്തനായ ചത്രപതി ശിവാജിയുടെ മറാഠാ സാമ്രാജ്യവുമായി ബിജാപൂർ യുദ്ധം പ്രഖ്യാപിച്ചു. ചുമതലയേറ്റ ഖാൻ തൻറ്റെ വലിയ സൈന്യവുമായി പ്രതാപ്ഗഡ് ലക്ഷ്യമാക്കി നീങ്ങി. രക്ത കലുഷിതമായ പോരാട്ടത്തിനൊടുവിൽ ശിവജിയുടെ സൈന്യം പ്രതാപ്ഗഡിലെ കോട്ടയിലേക്ക് പിൻമാറി. മലമുകളിൽ കാടിനുള്ളിലെ കോട്ടയിലുള്ള, ഒളി യുദ്ധത്തിൽ സമർത്ഥരായ ശിവാജിയേയും സൈന്യത്തേയും വീണ്ടും സമതല മേലയിലെത്തിക്കാൻ അദ്ദേഹം ശ്രമം തുടങ്ങി. അല്ലാതെ ജയം അസാധ്യമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സമതലങ്ങളിൽ ജയിക്കാനാവില്ലെന്ന് ഉറപ്പുണ്ടായിരുന്ന ശിവാജി മഹാരാജാവ് കോട്ടയിൽ തന്നെ തമ്പടിച്ചു. സമതലങ്ങളിലെ ക്ഷേത്രങ്ങൾ തകർത്തും അവിടെ നിലവിലുണ്ടായിരുന്ന ചെറു രാജ വംശങ്ങളുടെ സഹായം ഉപയോഗിച്ചും ശിവജിയെ പ്രകോപിതനാക്കി പുറത്തു ചാടിക്കാൻ ഖാൻ ശ്രമം തുടങ്ങി. ഒന്നും ഫലം കണ്ടില്ല. പിന്നീട് മധ്യസ്ഥർ മുഖേന സമാധാന ചർച്ചക്ക് ഇരു കൂട്ടരും തയ്യാറായി. പേർഷ്യൻ ചരിത്രകാരൻമാർ ശിവാജിയുടെ ചതിയായി ഇതിനെ രേഖപ്പെടുത്തി. ഇതു കാരണമാവണം ഈജിപ്ഷ്യനായ ആ വൃദ്ധ സുഹൃത്ത് ശിവാജിയെ വെറുത്തിരുന്നു. പൊതുവേയുള്ള അഭിപ്രായത്തിൽ ഇരു കൂട്ടരും ചതിക്കാൻ തയ്യാറായിരുന്നു. അരയിൽ ഒളിപ്പിച്ച കത്തിയുമായി ഖാൻ കോട്ടയ്ക്കരികിലെത്തി. ധാരണ പ്രകാരം ഇരുഭാഗത്തും അഞ്ച് അംഗരക്ഷകർ ആകാമായിരുന്നു. നാലു പേർ ദൂരം മാറിയും ഒരാൾ വീതം കൂടാരത്തിന് പുറത്തും നിൽക്കണം. സഹോദരൻറ്റെ കൊലയാളിയായ ഖാനോട് കൊടും ശത്രുതയായയിരുന്നു ശിവജിക്ക്. സമാധാന ചർച്ചക്കിടെ രാജാ കസ്തൂരി രംഗനെ കൊലപ്പെടുത്തിയ ഖാനെ അദ്ദേഹം സംശയത്തോടെ നോക്കിക്കണ്ടു. ഉടുപ്പിനടിയിൽ പടച്ചട്ടയും തലപ്പാവിനടിയിൽ ഉരുക്കു കവചവും ശിവാജി ധരിച്ചു. കയ്യിൽ ഒളിപ്പിച്ച മൂർച്ചയേറിയ നഖവും കഠാരയും കരുതി. പരസ്പരം കണ്ടു മുട്ടിയ ഇരുവരും മുറ പ്രകാരം ആലിംഗനം ചെയ്തു. പൊടുന്നനെ അഫ്സൽ ഖാൻ ശിവജിയുടെ തല കൈകൾക്കുള്ളിലാക്കി ഞെരിച്ചു. ആ കരുത്തിൽ ശിവാജിയുടെ ബോധം മങ്ങിയത്രെ. ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ഖാൻ ആഞ്ഞു കുത്തി. പടച്ചട്ടയിൽ തട്ടി കത്തി തെറിച്ചു. കരുത്ത് വീണ്ടെടുത്ത മറാഠ സിംഹം നഖവും കത്തിയുമുപയോഗിച്ച് ഖാൻറ്റെ വയറു പിളർത്തി. ശിവജിയെ തള്ളി മാറ്റി വയറു പൊത്തിപ്പിടിച്ച് ഖാൻ പല്ലക്കിൽ കുതിച്ചെത്തി. അംഗ രക്ഷകർ വധിക്കപ്പെട്ടു. ശിവജിയുടെ കഴുത്ത് ലക്ഷ്യമാക്കി ഖാൻറ്റെ അംഗ രക്ഷകനായ സയ്യിദ് ബന്ദ വാൾ വീശി. ബന്ദയുടെ കയ്യും ശേഷം തലയുമരിഞ്ഞ് ശിവജിയുടെ അംഗരക്ഷകൻ ജീവ നിലയുറപ്പിച്ചു. ഖാനുമായി മുന്നോട്ടാഞ്ഞ പല്ലക്ക് തടഞ്ഞ മറാഠാ പോരാളികൾ വാഹകരെ വധിക്കുകയും ഖാൻറ്റെ തല വെട്ടിയെടുക്കുകയും ചെയ്തു. തല പിന്നീട് ശിവാജിയുടെ അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു. മകനെ കൊന്നവനോടുള്ള പ്രതികാരം. പൊടുന്നനെ മറാഠാ സൈന്യം ബിജാപൂർ സൈനികരെ അമ്പരപ്പ് മാറും മുമ്പ് ആക്രമിച്ചു നിലം പരിശാക്കി. ബംഗളുരുവിൽ കാത്തു നിന്ന പിതാവിൻറ്റെ സൈന്യത്തിനൊപ്പം ശിവജി മഹാരാജാവ് ബിജാപൂർ പിടിച്ചടക്കി. തൻറ്റെ മകനെ അഫ്സൽ ഖാൻ വധിച്ചാൽ ബിജാപൂർ സാമ്രാജ്യത്തിൻറ്റെ കല്ലുകൾ പോലും ബാക്കി വയ്ക്കില്ലെന്ന് ശിവാജിയുടെ പിതാവ് ഷാഹാജി ബിജാപൂർ റാണിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഖാൻറ്റെ മരണ ശേഷം ശത്രുവിനേയും ബഹുമാനിക്കുക എന്ന തത്വം വിശ്വസിക്കുന്ന ശിവാജി ധീര പോരാളിയായ അഫ്സൽ ഖാനെ ആദരിച്ചു. സ്മാരകവും പള്ളിയും നിർമിച്ചു. ഒരു വിദേശി പറഞ്ഞു തന്ന നമ്മുടെ ചരിത്രം അങ്ങനെ എൻറ്റെയുള്ളിൽ പതിഞ്ഞു.

ജര്‍മ്മന്‍ നാഷണല്‍ ബാങ്ക് റോബറി 1995


ബാങ്ക് റോബറികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളവുകള്‍ നടന്നത് ജര്‍മ്മന്‍ ബാങ്കുകളിലായിരുന്നു. അക്കൂട്ടത്തിലെ ഏറ്റവും പ്രസിദ്ധമായ ഒന്നായിരുന്നു 1995 ല്‍ നടന്ന ജര്‍മ്മന്‍ നാഷണല്‍ ബാങ്ക് കവര്‍ച്ച. 1995 ജൂണ്‍ മാസത്തില്‍ ജര്‍മ്മന്‍ നാഷണല്‍ ബാങ്കില്‍ മുഖം മൂടിയ ആയുധധാരികളായ നാലുപേര്‍ കടക്കുകയും ആ സമയം ബാങ്കിലുണ്ടായിരുന്ന മുഴുവന്‍ ആള്‍ക്കാരേയും ബന്ദികളാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിട്ട് ബാങ്കിന്റെ ഷ്ട്ടറുകള്‍ താഴ്ത്തുന്നു. ജീവനക്കാരെ ബന്ദികളാക്കിയ കൊള്ളക്കാരുടെ ആവശ്യം 17 മില്യണ്‍ ജര്‍മ്മന്‍ മാര്‍ക്കും ഒരു കാറും സ്ഥലത്തു നിന്നും സുരക്ഷിതമായി രക്ഷപ്പെട്ടുപോകാനുള്ള ഒരു അവസരവും ആയിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ബാങ്കിനു മുന്നില്‍ ജനങ്ങളും പോലീസുമൊക്കെയായി ഒരു വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ബാങ്കിനുള്ളില്‍ ഉള്ള ആള്‍‍ക്കാരുടെ ജീവന്‍ അപകടത്തിലായതിനാല്‍ തന്നെ കൊള്ളക്കാരുടെ ആവശ്യം അംഗീകരിക്കുകഎന്ന ഒരു വഴിയേ പോലീസിനു മുന്നിലുണ്ടായിരുന്നുള്ളൂ. ബന്ദികളാക്കപ്പെട്ടിരുന്നവരോട് കണ്ണുകള്‍ മൂടിക്കെട്ടി ഏതെങ്കിലും ഒരു മൂലയിലിരുന്നാലപകടമുണ്ടാവുകയില്ലെന്ന്‍ കൊള്ളക്കാര്‍ പറഞ്ഞിരുന്നതിനാല്‍ ബന്ദികളും ജീവനക്കാരും അപ്രകാരം ചെയ്തു ഭീതിയോടെ കാത്തുനിന്നു. കുറേയേറേ സമയം കഴിഞ്ഞിട്ടും കൊള്ളക്കാരുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടാകാത്തതിനാല്‍ ഒടുവില്‍ എന്തും വരട്ടെയെന്ന്‍ കരുതി ബാങ്കിനകത്തുണ്ടായിരുന്ന ജീവനക്കാരിലൊരാള്‍ കണ്ണിലെ കെട്ടഴിച്ചുനോക്കിയിട്ട് ബാങ്കിന്റെ വാതില്‍ തുറന്നു. അകത്തേയ്ക്ക് ഇരച്ചുകയറിയ പോലീസിനു കാണാന്‍ കഴിഞ്ഞത് ആകെ ഭയന്നരണ്ട് നില്‍ക്കുന്ന ആള്‍ക്കാരെയും ബാങ്കജീവനക്കാരെയും മാത്രമായിരുന്നു. അക്രമകാരികളുടെ പൊടിപോലും അവിടെങ്ങുമുണ്ടായിരുന്നില്ല. കുറച്ചധികം നേരത്തെ തിരച്ചിലുകള്‍ക്ക് ശേഷമാണ് ജര്‍മ്മനി ഞെട്ടിപ്പോയ ഒരു വന്‍ ബാങ്ക് കൊള്ളയാണവിടെ നടന്നതെന്ന സത്യം എല്ലാവര്‍ക്കും മനസ്സിലായത്. ആ നാഷണലൈസ്ഡ് ബാങ്കിന്റെ അസ്ഥിവാരമിളക്കുന്നതരത്തില്‍ കള്ളന്മാര്‍ അതിനകത്തുണ്ടായിരുന്നത് മുഴുവന്‍ കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു അതിനകം.
ബാങ്കിലുണ്ടായിരുന്ന ഏകദേശം മുഴുവന്‍ പണവും കൊള്ളയടിക്കപ്പെട്ടിരുന്നു. സുരക്ഷിതമാക്കിവച്ചിരുന്ന സേഫുകളില്‍ ഒട്ടുമിക്കതും തകര്‍ക്കപ്പെട്ടിരുന്നു. വിശദമായ പരിശോധന നടത്തിയ പോലീസ് സംഘം ബാങ്കിന്റെ സ്ട്രോങ്ങ് റൂമില്‍ 170 മീറ്ററില്‍ കൂടുതല്‍ നീളമുള്ള ഒരു തുരങ്കം കണ്ടെത്തുകയുണ്ടായി. ആ തുരങ്കത്തിലൂടെ തിരഞ്ഞു ചെന്ന പോലീസ് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ ഒരു പുരയിടത്തിലുള്ള ഒരു ഗാരേജിലാണെത്തിചേര്‍ന്നത്. തുരങ്കത്തിനകത്ത് സീലിംഗ് ഒക്കെ ചെയ്തിരിക്കുന്നതും വൈദുതിലൈന്‍ വലിച്ച് ട്യൂബുകല്ള്‍ ഫിറ്റ് ചെയ്തിരിക്കുന്നതും കണ്ട പോലീസ് അത്ഭുതപരതന്ത്രരായി. ആളൊഴിഞ്ഞ ആ ഗാരേജ് കണ്ട പോലീസുകാര്‍ സമീപസ്ഥരോടൊക്കെ അന്വോഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏകദേശം 6 മാസങ്ങള്‍ക്ക് മുന്നേ ഒരു യുവാവ് ആ ഗാരേജ് വാടകയ്ക്കെടുത്തു എന്ന ഒരു ഓര്‍മ്മ മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. പകല്‍ സമയത്തൊക്കെ പല പലസാധനങ്ങള്‍ കൊണ്ട് വന്ന്‍ ഗാരേജിനകത്ത് സൂക്ഷിക്കുന്നതും മറ്റും കണ്ടിരുന്ന നാട്ടുകാര്ക്ക് ഗാരേജ് വാടകയ്ക്കെടുത്ത ആളിനെക്കുറിച്ചു ഒരു ധാരണയുമില്ലായിരുന്നു.‍
സമര്‍ത്ഥരായ കൊള്ളക്കാര്‍ പകല്‍ സമയങ്ങളില്‍ ഗാരേജ് ഒരു സ്റ്റോര്‍ പോലെ ഉപയോഗിക്കുകയും രാത്രി കാലങ്ങളില്‍ തുരങ്കത്തിന്റെ പണി നടത്തുകയും ചെയ്തു. കുഴിച്ചെടുക്കുന്ന മണ്ണ് ചാക്കുകളിലാക്കി വളരെ ദൂരെ സ്ഥലങ്ങളില്‍ കൊണ്ട് കളഞ്ഞിരുന്നു.‍ അയല്‍ക്കാര്‍ക്ക് ഒരു സംശയം പോലും തോന്നാതിരുന്ന തരത്തിലായിരുന്നു ഈ ചെയ്തികള്‍. കൊള്ളക്കാര്‍ മൊത്തം ആറുപേരായിരുന്നു. നാലുപേര്‍ മുഖം മൂടി ധാരികളായി ബാങ്കില്‍ കടന്ന്‍ ഭീതി പരത്തിയ സമയം രണ്ട് പേര്‍ തുരങ്കത്തിലൂടെ വന്ന് തങ്ങളുടേ ജോലി ഭംഗിയായി ചെയ്തു. ബന്ദികളേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി കണ്ണുകെട്ടിച്ച നാലുപേര്‍ പിന്നീട് മറ്റു രണ്ടുപേര്‍ക്കൊപ്പം ചേര്‍ത്ത് തുരങ്കത്തിലൂടേ രക്ഷപ്പെടുകയും ചെയ്തു. പോലീസ് വളരെ താമസിച്ചുമാത്രമാണ് ഈ തുരങ്കം കണ്ടെത്തിയത്. അപ്പോഴേക്കും കള്ളന്മാര്‍ പമ്പ കടന്നിരുന്നു.
ഊര്‍ജ്ജിതമായി അന്വോഷണം ആരംഭിച്ച ജര്‍മ്മന്‍ പോലീസ് 1996 ല്‍ കൊള്ളയില്‍ പങ്കെടുത്ത 5പേരെയും അറസ്റ്റു ചെയ്തു. വളരെ പെട്ടന്നു നടന്ന വിചാരണയ്ക്കു ശേഷം അവര്‍ക്ക് 12-13 വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിക്കപ്പെട്ടു. കൊള്ളയടിക്കപ്പെട്ട തുകയില്‍ ഏകദേശം 16 മില്യണോളം മാര്‍ക്ക് കണ്ടെടുക്കുകയുണ്ടായി. എന്നാല്‍ 10 മില്യണോളം തുക ഒരിക്കലും റിക്കവര്‍ ചെയ്യാന്‍ പോലീസിനു കഴിഞ്ഞതേയില്ല.കൊള്ളയില്‍ പങ്കുണ്ടായിരുന്ന ആറാമനേയും പിന്നീട് പോലീസ് പിടിക്കുകയുണ്ടായി. സ്വീഡനില്‍ നിന്നാണ് ഇയാല്‍ പോലീസ് പിടിയിലായത്..
വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയക്കും പണ്ട് കൌമുദി ആഴ്ചപ്പതിപ്പില്‍ വായിച്ച ഒരു ലേഖനത്തിന്റെ ഓര്‍മ്മയ്ക്കും

സനത് ജയസൂര്യ-ആക്രമണബാറ്റിംഗിൻെറ വേറിട്ടമുഖം.


അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഏറെക്കാലം കഴിഞ്ഞിട്ടും ശ്രീലങ്കയെന്ന കൊച്ചു ദ്വീപിന് പറയത്തക്ക നേട്ടങ്ങളൊന്നും ഇല്ലായിരുന്നു.ഈയവസ്ഥ­­ മാറ്റിയെടുക്കാന്‍ നായകന്‍ അര്‍ജ്ജുന രണതുംഗെ തലപുകച്ചു.ഒരു സ്ലോ ലെഫ്ട് ആം ബൗളറായി കാലം കഴിച്ചിരുന്ന ചെറുപ്പക്കാരനിലാണ് അര്‍ജ്ജുനയുടെ കണ്ണുകള്‍ ഉടക്കിയത്.പേര് സനത് ജയസൂര്യ !! ആദ്യ 15 ഒാവറുകളിലെ ഫീല്‍ഡ് നിയന്ത്രണം മുതലെടുത്ത് ആഞ്ഞടിക്കാന്‍ ജയസൂര്യയെയും രമേഷ് കലുവിതരണയെയും നിയോഗിച്ചു.പിന്നീടെന­­്ത് സംഭവിച്ചുവെന്നത് ചരിത്രമാണ്.1996ലെ ലോകകിരീടം അവര്‍ കൊണ്ടുപോയി.ജയസൂര്യ ലോകകപ്പിന്‍െറ താരവുമായി.
തികച്ചും വന്യമായ ആ ബാറ്റിംഗ് ശൈലിയെ പരിഹസിക്കാന്‍ ഇംഗ്ളിഷ് പാരമ്പര്യവാദികള്‍ മുന്നിലുണ്ടായിരുന്നു­­.1996 ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ 44 പന്തില്‍ 82 റണ്‍സ് നേടി ജയസൂര്യ ഇംഗ്ളണ്ടിനെ ചവിട്ടിപ്പുറത്താക്കി­­യതോടെ ''കഴിയുമെങ്കില്‍ ടെസ്റ്റില്‍ തിളങ്ങട്ടെ എന്നായി മുറുമുറുപ്പുകള്‍.199­­8 ഒാവല്‍ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയതോടെ അടക്കംപറച്ചിലുകള്‍ അവസാനിച്ചു.കൊളംബോയില­­്‍ ഇന്ത്യന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തി ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും !!
ആദ്യ ഒാവറുകളിൽ ആഞ്ഞടിക്കുക എന്ന ശൈലിയുടെ ഉപജ്ഞാതാവൊന്നുമല്ല ജയസൂര്യ.ഇന്ത്യയുടെ ശ്രീകാന്തിനെ പോലുള്ള ചിലർ മുമ്പേ തന്നെ അത് പിന്തുടർന്നിരുന്നു.ആ­രംഭത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ് ജയസൂര്യ ചെയ്തത്.പലപ്പോഴും അയാൾ നടത്തിയ ആക്രമണത്തിൽ എതിർടീം മാനസികമായി തളർന്നുപോകുമായിരുന്ന­ു.ഇന്ത്യയ്ക്കെതിരെ ജയസൂര്യ നേടിയ 189 ആരും മറക്കാനിടയില്ല.അന്ന്­ ഇന്ത്യയുടെ മുഴുവൻ ബാറ്റ്സ്മാൻമാരും കൂടി നേടിയത് 54 റൺസ് ! ഇന്ത്യയ്ക്കെതിരെ നിരന്തരം നല്ല കളി കെട്ടഴിച്ചെങ്കിലും ഈ മനുഷ്യനെ വെറുക്കാൻ കഴിഞ്ഞിരുന്നില്ല.
സിംഗപ്പൂര്‍ എന്ന വേദിയില്‍ ജയസൂര്യ ബാറ്റ് ചെയ്തതിനെക്കുറിച്ച് ചോദിച്ചാല്‍ പാകിസ്ഥാന്‍ ടീമംഗങ്ങള്‍ വേഗം സ്ഥലം വിടും! 17 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയും 65 പന്തില്‍ 134ഉം ഒക്കെ ജയസൂര്യ അവിടെവച്ച് അവര്‍ക്കെതിരെ നേടിയതാണ്.തല്ലുകൊണ്ട­­ത് വഖാര്‍ യുനീസും അക്വിബ് ജാവേദും സഖ്ലൈന്‍ മുഷ്താക്കുമാണ്,ഇന്നത­­്തെ പല്ലില്ലാത്ത ബൗളര്‍മാരല്ല !! ഒാഫ്സ്റ്റംമ്പിനു പുറത്തു പതിക്കുന്ന പന്തുകള്‍ക്കെതിരെ ജയസൂര്യ കളിച്ചിരുന്ന ലോഫ്റ്റഡ് കട്ടിന് ഏഴഴകായിരുന്നു.ജയസൂര്­യ കളിച്ച കാലത്ത് പിച്ചുകൾ ഇന്നത്തെപ്പോലെ ഫ്ളാറ്റ് ആയിരുന്നില്ല.നിയമങ്ങ­ൾ ബൗളർമാർക്ക് ഇത്രയേറെ എതിരായിരുന്നില്ല.220­ റൺസ് അക്കാലത്ത് ഏകദിനക്രിക്കറ്റിൽ പ്രതിരോധിക്കാവുന്ന ടോട്ടലായിരുന്നു.അതിന­ാൽ ജയസൂര്യയുടെ റെക്കോർഡുകളെ ഇന്നത്തെ പ്രകടനങ്ങളുമായി താരതമ്യം ചെയ്യാനേ കഴിയില്ല.
2007 ലോകകപ്പ് കളിക്കാന്‍ പുറപ്പെടുമ്പോള്‍ കിഴവനായ ജയസൂര്യ ടീമിന് ഭാരമാവുമെന്ന് പറഞ്ഞവരുണ്ട്.ബംഗ്ളാദ­­േശിനെയും ആതിഥേയരായ വിന്‍ഡിസിനെയും സെഞ്ച്വറികളിലൂടെ തകര്‍ത്തെറിഞ്ഞാണ് 'മത്താരയില്‍ നിന്നുള്ള കൊലപാതകി' പ്രതികരിച്ചത് !! ഫൈനലില്‍ ഒാസീസ് വന്‍ടോട്ടല്‍ ഉയര്‍ത്തിയപ്പോള്‍ ദ്വീപുജനത ഉറ്റുനോക്കിയത് ജയസൂര്യയെ തന്നെയാണ്.ഗ്ളെന്‍ മഗ്രാത്തും ഷോണ്‍ ടെയ്റ്റും നേതൃത്വം നല്‍കിയ ബൗളിംഗ് നിരയ്ക്കെതിരെ ജയസൂര്യ പൊരുതിനോക്കി.63 റണ്‍സോടെ ടോപ്സ്കോററായെങ്കിലും­­ ഇത്തവണ ടീമിനെ ജയിപ്പിക്കാനായില്ല.ത­­ോറ്റേക്കാം,പക്ഷേ പൊരുതിയേ തോല്‍ക്കൂ എന്ന് ബോദ്ധ്യപ്പെടുത്തിയാണ­­് അന്ന് ജയസൂര്യ കളം വിട്ടത്.
2008 എെ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ആരാധകരുടെ പ്രിയ ടീമാക്കിത്തീര്‍ത്തത്­­ സച്ചിന്‍-ജയസൂര്യ ഒാപ്പണിംഗ് കൂട്ടുകെട്ടാണ്.ആഗ്രഹ­­ിച്ച പോലുള്ള പ്രകടനങ്ങളൊന്നും ഉണ്ടായില്ല.പക്ഷേ വാംഖഡേയില്‍ ചെന്നൈക്കെതിരെ ജയസൂര്യ 45 പന്തില്‍ നേടിയ സെഞ്ച്വറി മറക്കാന്‍ പ്രയാസമാണ്.നാട്ടുകാര­­നായ ചമര കപുഗേദരയോട് അന്ന് ജയസൂര്യ ദാക്ഷിണ്യമേ കാട്ടിയില്ല- 5 പന്തില്‍ 26 റണ്‍സ് !!! സച്ചിൻ വരെ മറ്റേയറ്റത്ത് നിന്ന് ആ ബാറ്റിങ്ങ് ആസ്വദിക്കുകമാത്രമാണ്­ ചെയ്തത്.
ജയസൂര്യ ഒന്നാന്തരമൊരു ബൗളർ കൂടിയായിരുന്നു എന്ന കാര്യം പലപ്പോഴും പരാമർശിക്കപ്പെടാറില്­ല.കണക്കുകൾ പരിഗണിക്കുമ്പോൾ ശ്രീലങ്ക കണ്ട ഏറ്റവും മികച്ച ബൗളർമാരിലൊരാളാണ് ജയസൂര്യ.വിശേഷിച്ചും ഏകദിനക്രിക്കറ്റിൽ വളരെയേറെ ഉപകാരപ്രദമായിരുന്നു ജയസൂര്യയുടെ ബൗളിംഗ്.ജയസൂര്യയുടെ പിൻഗാമി എന്ന് പറഞ്ഞ് ഉയർത്തിക്കൊണ്ടുവന്ന കുശാൽ പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ കാലുറപ്പിക്കാൻ ബുദ്ധിമുട്ടിയത് നാം കണ്ടു.കാരണം ഒരു ജയസൂര്യയിലേക്ക് ദൂരമേറെയാണ്.

അമിതാഭ് ബച്ചൻ


പ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ്‌ അമിതാഭ് ബച്ചൻ. (ജനനം: ഒക്ടോബർ 11, 1942).
ആദ്യ ജീവിതം
പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ചു. അമ്മ തേജി ബച്ചൻ പഞ്ചാബിൽ നിന്നുള്ള സിഖു വംശജയും അച്ഛൻ ഉത്തർപ്രദേശിൽ നിന്നുള്ള കയസ്ത സമുദായാംഗവുമായിരുന്നു.

നൈനിത്താൾ ഷെയർവുഡ് കോളജിലും ഡൽഹി യൂണിവേഴ്സിറ്റിയുടെ കൈറോറിമാൽ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിൽ കുറച്ചുകാലം ജോലി നോക്കി.
അഭിനയജീവിതം.

1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ്‌ സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. 1971-ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.
1971ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജീ സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ചീർ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
1975-ൽ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വൻജനപ്രീതി നേടി. അമർ അക്ബർ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ൽ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.
രാഷ്ട്രീയജീവിതം
രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മറ്റ് പ്രവർത്തനങ്ങൾ
1997-ൽ അമിതാബ് ബച്ചൻ കലാപ്രവർത്തനങ്ങൾക്കായി എ.ബി.സി.എൽ. എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വൻ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. സ്റ്റാർ പ്ളസ് ടെലിവിഷനിൽ അവതരിപ്പിച്ച കോൻ ബനേഗ കരോർപതി എന്ന പരിപാടിയുടെ വൻ വിജയം ഇദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി. 1982-ൽ കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടവും 2005-ൽ ഉണ്ടായ രോഗബാധയും ആരാധകരെ ഉൽകണ്ഠാകുലരാക്കി.

ഈ രണ്ട് അവസരങ്ങളിലും രാജ്യത്തുടനീളം ആരാധകർ ഇദ്ദേഹത്തിനായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുകയുണ്ടായി. 2005 മുതൽ യൂണിസെഫ് പോളിയോ ക്യാമ്പെയിനിന്റെ ഗുഡ്‌വിൽ അമ്പാസഡറായി ഇദ്ദേഹം പ്രവർത്തിക്കുന്നു.
പുരസ്കാരങ്ങൾ;
2010-ലെ ചിത്രം
ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. 1999-ൽ ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ‌ ജനങ്ങൾ ഇദ്ദേഹത്തെ സ്റ്റാർ ഓഫ് ദ മില്ലനിയം ആയി തിരഞ്ഞെടുത്തു. ഭാരത സർക്കാർ ഇദ്ദേഹത്ത പത്മശ്രീ(1982), സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ (2001) എന്നിവ നൽകി ആദരിച്ചു.

നിരവധി ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുള്ള 'ബിഗ്ബി' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബച്ചൻ ബി.ബി.സിയുടെ വോട്ടെടുപ്പിൽ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിനിമ, ടെലിവിഷൻ, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളിൽ ബച്ചൻ സജീവസാന്നിധ്യമാണ്.
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1991-ൽ അഗ്നീപഥ്, 2006-ൽ ബ്ലാക്ക്, 2010-ൽ പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്‌ ബച്ചന്‌ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
അഭിനേത്രിയായ ജയഭാധുരിയാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്, ശ്വേത എന്നിവർ മക്കളും, ബോളിവുഡ് ചലച്ചിത്ര നടി ഐശ്വര്യ റായ് മരുമകളുമാണ്‌.
വിമർശനങ്ങൾ
ഗുജറാത്ത് സംസ്ഥാനത്തിന്റെ ടൂറിസം ബ്രാൻഡ് അംബാസിഡർ പദവി ഏറ്റെടുത്തതിനു ശേഷം നിരവധി വിമർശനങ്ങൾക്ക് അമിതാഭ് ബച്ചൻ വിധേയനായി.

അമിതാഭ് ബച്ചനെ കേരളത്തിന്റെ ടൂറിസം അംബാസിഡർ പദവിയിലേക്ക് നിയോഗിക്കാനുള്ള നീക്കത്തെ സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം എതിർക്കുകയും തുടർന്ന് കേരള ടൂറിസം വകുപ്പ് ഈ തീരുമാനത്തിൽ നിന്നും പിൻ വാങ്ങുകയും ചെയ്തു[3]. മുംബൈയിലെ ബാന്ദ്ര-വർളി കടൽപ്പാതയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടും സമാനമായ ആരോപണം നേരിടേണ്ടി വന്നു. ഉദ്ഘാടനത്തിന് ക്ഷണിച്ചതിലും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ ബച്ചനുമൊരുമിച്ച് വേദി പങ്കിട്ടതും മഹാരാഷ്ട്ര കോൺഗ്രസ് ഘടകത്തിൽ വിവാദങ്ങൾ ഉണ്ടാക്കി..

ചേര സാമ്രാജ്യം



പുരാതനകാലം മുതൽ 12-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ്
ചേര സാമ്രാജ്യം . ആദ്യകാല ചേരർ (തമിഴ് : சேரர்) മലബാർ തീരം,
കോയമ്പത്തൂർ , കരൂർ , സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്ന്
കേരളത്തിന്റെയോ
തമിഴ്നാട്ടിന്റെയോ ഭാഗങ്ങളാണ്. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന തമിഴ് രാജവംശങ്ങൾ
ചോളരും പാണ്ഡ്യരുമായിരുന്നു.
സംഘകാലഘട്ടത്തോടെ (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു. സംഘകാലം തമിഴ് ഭാഷയുടേയും
സാഹിത്യത്തിന്റേയും വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റ്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.
ചേരഭരണകാലത്തെ രണ്ട് കാലഘട്ടങ്ങളായി തരം തിരിക്കാം
1. ഒന്നാം ചേരരാജവംശം
2. രണ്ടാം (പിൽക്കാല) ചേരരാജവംശം.
ഇവ രണ്ടിനുമിടക്കുള്ള മൂന്നോ നാലോ നൂറ്റാണ്ടുകളിലെ കേരളതീരത്തെ സമൂഹ്യജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല.
ആദിചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിമുത്തൂർ, കരൂർ എന്നിവ ആയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് എവിടെയാണ് എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായത്തില
െത്തിച്ചേരാനായിട്ടില്ല. ആദിചേര സാമ്രാജ്യം തമിഴ്നാട്ടിലെ
കോയമ്പത്തൂർ , നാമക്കൽ, കരൂർ ,
സേലം , ഈറോഡ് എന്നീ പ്രദേശങ്ങൾ മുതൽ കേരളത്തിൽ ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ
കൊച്ചിക്ക് അടുത്ത പ്രദേശങ്ങൾ വരെ വ്യാപിച്ചു കിടന്നതായി കരുതുന്നു. കുടനാട് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കേരളതീരത്തേക്ക് കരൂർ ആസ്ഥാനമായിരുന്ന ആദിചേരന്മാരുടെ സ്വാധീനം വ്യാപിപ്പിച്ചത് വേൽകെഴുകുട്ടുവൻ എന്നും ചെങ്കുട്ടുവൻ എന്നും വിളിക്കപ്പെട്ടിരുന്ന ചേരരാജാവാണു . ഇവർക്ക് പൊരുന്നൈത്തുറയൻ എന്ന അപരനാമവും ഉണ്ടായിരുന്നു.
കേരളത്തിൽ കൊടുങ്ങല്ലൂരിന് അടുത്ത്
തിരുവഞ്ചിക്കുളം രണ്ടാംചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എന്നാൽ അപ്പോഴേക്ക് സാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി കോയമ്പത്തൂർ പ്രദേശങ്ങളിൽ ഒതുങ്ങിയിരുന്നു. പിൽക്കാലത്ത് കൊടുങ്ങല്ലൂരിനു തെക്കോട്ട് കൊല്ലം വരെ ഇവരുടെ സ്വാധീനം വ്യാപിക്കുന്നുണ്ട്. തന്ത്രപൂർവം ശത്രുരാജ്യങ്ങളുമായി
വിവാഹബന്ധങ്ങളിലൂടെയും മറ്റും രാഷ്ട്രീയ സഖ്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അയൽ രാജ്യങ്ങളുമായി, വിശേഷിച്ച് ചോളന്മാരുമായി, ചേരരാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു. ഏതാണ്ട് ഒരു നൂറു കൊല്ലം നീണ്ടു നിന്ന നിരന്തരമായ ചോള-ചേര യുദ്ധമാണു ഈ രണ്ടാം സാമ്രാജ്യത്തെ ശിഥിലമാക്കിയതെന്ന് പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള അഭിപ്രായപ്പെടുന്നുണ്ട്.
ആദിചേരന്മാരുടെ കാലം മുതൽ തന്നെ അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ വിദേശവാണിജ്യം വളരെ സജീവമായിരുന്നു. സുഗന്ധ ദ്രവ്യങ്ങൾ,
ആനക്കൊമ്പ് , തടി, മുത്ത്, രത്നങ്ങൾ തുടങ്ങിയവ മലബാർ തീരത്തുകൂടെ
ഈജിപ്ത് , റോം, ഗ്രീസ്, ഫിനീഷ്യ,
അറേബ്യ , മെസൊപ്പൊട്ടേമിയ,
പേർഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. കൊല്ലം ,
കൊടുങ്ങല്ലൂർ , തൃശ്ശൂരിനു അടുത്ത ഇയ്യാൽ , കോട്ടയം എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്ത റോമൻ, അറബി, ഗ്രീക്ക് നാണയങ്ങളിൽ നിന്ന് അക്കാലത്തെ വാണിജ്യത്തിന്റെ തെളിവുകൾ ലഭിക്കുന്നു. മുസിരിസ് അക്കാലത്ത് മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു. പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ എന്നറിയപ്പെടുന്
നതും, എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ടതുമായ, കർത്താവാരെന്നറിയാത്ത സഞ്ചാരരേഖകളിൽ മുസിരിസിനെ കുറിച്ചുള്ള വിവരണങ്ങൾ കാണാം.
രണ്ടാം ചേരസാമ്രാജ്യകാലത്ത് ഈ തുറമുഖത്തിന്റെ പരിസരത്തിലാണു മകോതൈ ,
മഹോദയപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഇന്നത്തെ
കൊടുങ്ങല്ലൂർ വളർന്നുവന്നത്. കേരളതീരത്ത് നെൽക്രുഷി വ്യാപകമാകുന്നതും അതിൽ നിന്നുണ്ടായ വരുമാനം കൈകാര്യം ചെയ്തുകൊണ്ട് സഘടിതമായ രീതിയിലുള്ള ഭരണസംവിധാനങ്ങൾ വളർന്നുവന്നതും ഇക്കാലത്താണു.
സംഘകാലത്ത് എഴുതപ്പെട്ട പതിറ്റുപത്ത് എന്ന കാവ്യത്തിൽ നിന്നാണ് ആദിചേരന്മാരുടെ വംശാവലിയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇതിനു പുറമേ
പുറനാനൂറ് അകനാനൂറ് എന്നിവയിൽ നിന്നും, അക്കാലത്തെ ജനജീവിതത്തെക്കുറിച്ചും മറ്റുമുള്ള വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട്.
കിട്ടാവുന്ന വിവരങ്ങൾ വച്ച് ചേരന്മാരുടെ വംശാവലി താഴെ കൊടുത്തിരിക്കുന്നു.
ഒന്നാം ചേരരാജവംശം
1.പെരുംചോറ്റ് ഉതിയൻ ചേരലാതൻ ( കരികാല ചോളന്റെ സമകാലികൻ)
2. ഇമയവരമ്പൻ നെടും ചേരലാതൻ ( ഉതിയന്റെ പുത്രൻ)
3. പൽയാനൈചെൽ കെഴുകെട്ടുവൻ ( ഉതിയന്റെ പുത്രൻ, ഇമയന്റെ സഹോദരൻ) മഹാരാജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
4. നാർമുടിച്ചേരൽ
( കളംകായ്കണ്ണൈനാർമുടി) മഹാരാജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
5. ചെങ്കുട്ടുവൻ ചേരൻ (കപ്പൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ) കൊടുങ്ങല്ലൂരിലെ കണ്ണകി പ്രതിഷ്ഠ നടത്തി. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ
6. ആട്ടു കോട്ട് പാട്ട് ചേരലാതൻ യുദ്ധാനന്തരം പടവാളുമേന്തി പാട്ടും ആട്ടവും നടത്തിയിരുന്നതു കൊണ്ടീ പേർ
7. ചെൽവക്കടുംകോ അഴിയാതൻ ( കപിലരുടെ സമകാലികൻ)
8. പെരുംചേരൽ ഇരുമ്പൊറൈ
9. ഇളം ചേരൽ ഇരുമ്പൊറൈ
രണ്ടാം ചേരരാജവംശം
1.കുലശേഖര ആഴ്വാർ
കുലശേഖരവർമ്മ (ക്രി വ 800-820) , രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ. തമിഴിലെ ഭക്തിപ്രബന്ധമായ
പെരുമാൾതിരുമൊഴി യുടെയും, സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ്. കുലശേഖര കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായവും ആരംഭിച്ചത്. ക്ഷേത്ര ശില്പകലയും ചിത്രരചനയും ഇതേകാലഘട്ടത്തിൽ വികാസം നേടി. ക്ഷേത്രങ്ങളോടു ചേർന്നുള്ള പാഠശാലകൾ പലതും(കാന്തളൂർശാല, പാർത്ഥിവപുരംശാല, തിരുവല്ലാശാല, മൂഴിക്കുളംശാല തുടങ്ങിയവ) വളരെ പ്രസിദ്ധമായി. ഗുരുകുല സമ്പ്രദായത്തിലൂന്നിയ ഈ ശാലകളിലെ വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൌജന്യമായിരുന്നു.
ക്രൈസ്തവർക്കും ജൂതന്മാർക്കും കുലശേഖര ആഴ്വാർ ഒട്ടേറെ അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു.
ഒരു ഭരണാധികാരി എന്ന നിലയിൽ കേരളകുലചൂഡാമണി, മഹോദയപുരപരമേശ്വരൻ എന്നീ ബിരുദങ്ങളാൽ അദ്ദേഹം പ്രകീർത്തിക്കപ്പെടുന്നു. കീർത്തികേട്ട ഭരണാധികാരി എന്ന നിലയിൽ രാജ്യഭാരം നടത്തിയതിനുശേഷം AD 820ൽ അദ്ദേഹം സിംഹാസനം വെടിഞ്ഞ് സന്യാസജീവിതം നയിക്കുന്നതിനായി അന്ന് പ്രധാന വൈഷ്ണവ കേന്ദ്രമായിരുന്ന ശ്രീരംഗത്തേക്കു പോയി. മന്നാർ കോവിലിൽ വെച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.
2. രാജശേഖരവർമ്മ
കുലശേഖര പരമ്പരയിലെ രണ്ടാമത്തെ ചക്രവർത്തിയായ
രാജശേഖരവർമ്മയാണ് (ക്രി.വ. 820-844) കേരളീയനായ
ചേരമാന് ‍പെരുമാൾ നായനാർ. ഇദ്ദേഹത്തിന്റെ കഥ ചേക്കിഴാർ പെരിയപുരാണത്തിൽ വിവരിക്കുന്നുണ്ട്. ബാല്യകാലം
തിരുവഞ്ചിക്കുളത്താണ് ചിലവഴിച്ചത്. അച്ഛൻ സന്യാസം സ്വീകരിച്ചതോടെ അദ്ദേഹം ചക്രവർത്തിയായിത്തീരുകയായിരുന്നു. മാധവാചാര്യരുടെ
ശങ്കരവിജയത്തിലും
ശങ്കരാചാര്യരുടെ
ശിവാനന്ദലഹരിയില
ും രാജശേഖരവർമ്മയെപ്പറ്റി പ്രതിപാദിക്കുന്നതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്.
കൊല്ലവർഷം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
ചേരരാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം രാജശേഖരവർമ്മയുടേതായ
വാഴപ്പള്ളി ശാസനം ആണ്. അദ്ദേഹം സുഹൃത്തായ സുന്ദരമൂർത്തി നായനാരുമൊത്ത് ദക്ഷിണേന്ത്യ മുഴുവനും ഉള്ള
ശിവക്ഷേത്രങ്ങളിലേക്ക് തീർത്ഥയാത്ര നടത്തിയെന്നും തീരുവഞ്ചിക്കുളത്ത് വച്ച് രണ്ടു പേരും സമാധിയായെന്നും വിശ്വസിപ്പെടുന്നു.
3. സ്ഥാണുരവിവർമ്മ
ചേരമാൻ പെരുമാളിനു ശേഷം ചക്രവർത്തിയായത് സ്ഥാണുരവി ആണ്. ക്രി.വ. 844 മുതൽ 885 വരെ അദ്ദേഹം രാജ്യം ഭരിച്ചതായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണത്തിലെ അഞ്ചാം വർഷമാണ് വേണാട്ടിൽ വച്ച് അവിടത്തെ നാടുവാഴി
തരിസാപ്പള്ളി ശാസനം കൈമാറ്റം ചെയ്തത്.
കൂടൽമാണിക്യം ക്ഷേത്രത്തിലും ഇദ്ദേഹത്തിന്റെ ഒരു ശാസനം ഉണ്ട്.
ചോളചക്രവർത്തിയായ
ആദിത്യചോളന്റെ സമകാലികനായിരുന്ന അദ്ദേഹം ചോളന്മാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു.
തില്ലൈസ്ഥാനം രേഖ ഇതിന് ഒരു തെളിവാണ്. തഞ്ചാവൂരിലെ ഒരു പ്രഭുവായ വിക്കി അണ്ണന് രണ്ടു പേരും ചേർന്നാണ് ചില സ്ഥാനമാനങ്ങൾ ചാർത്തിക്കൊടുക്
കുന്നത്.
പല്ലവന്മാർക്കെതിരായ യുദ്ധത്തിൽ സ്ഥാണു രവി സൈനിക സഹായം ചോളന്മാർക്ക് കൊടുത്തിരിക്കാമ
െന്നും സിദ്ധാന്തങ്ങൾ ഉണ്ട്. തരിസാപ്പള്ളി ശാസനത്തിൽ പറയുന്ന വിജയരാഗദേവർ സ്ഥാണുരവിയുടെ മരുമകൻ ആണ്. ശങ്കരനാരായണീയം എന്ന ഗ്രന്ഥം രചിച്ച ശങ്കരനാരായണൻ അദ്ദേഹത്തിന്റെ സഭയിലെ അംഗമായിരുന്നു. ഇക്കാലത്ത്
മഹോദയപുരത്ത് പ്രസിദ്ധമായ ഒരു വാനനിരീക്ഷണശാല ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. സ്ഥാണു രവിയുടെ കാലത്താണ് പ്രസിദ്ധനായ അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച് യാത്രാവിവരണം രേഖപ്പെടുത്തിയത്.
4.രാമവർമ്മ
സ്ഥാണു രവിയുടെ അനന്തരഗാമിയായ രാമവർമ്മകുലശേഖരൻ സാഹിത്യകലകളുടെ പ്രോത്സാഹകൻ എന്ന നിലയിലാണ് പ്രസിദ്ധൻ. ക്രി.വ. 885 മുതൽ 917 വരെ അദ്ദേഹം ഭരണം നടത്തി എന്ന് കണക്കാക്കപ്പെടുന്നു. വാസുദേവഭട്ടതിരി അദ്ദേഹത്തിന്റെ സദസ്യനായിരുന്നു എന്നാണ് കരുതപ്പെടുന്നത്. രാമവർമ്മ തന്റെ പുത്രിയെ ആദിത്യ ചോളന്റെ പുത്രനായ പരാന്തക ചോളന് വിവാഹം ചെയ്തു കൊടുത്തു എന്നും ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. വിദേശസഞ്ചാരിയായ മസൂദി ഇദ്ദേഹത്തിന്റെ കാലത്താണ് കേരളം സന്ദർശിച്ചത്.
5. ഗോദരവിവർമ്മ
ഗോദരവിവർമ്മൻ ക്രി.വ. 917 മുതൽ 944 വരെ ചേരസാമ്രാജ്യാധി
പതിയായി.
നെടുമ്പുറംതളി , അവിട്ടത്തൂർ ,
ചോക്കൂർ , തൃപ്പൂണിത്തുറ , ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹത്തിന്റേതായ ശാസനങ്ങൾ ലഭിക്കുകയുണ്ടായി. ഇതിലൂടെ അദ്ദേഹത്തിന്റെ ഭരണകാലഘട്ടങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തിൽ സാമ്രാജ്യത്തിനു കീഴിൽ കേരളം മുഴുവനും ഉൾപ്പെട്ടിരുന്നു എന്ന് തെളിവുകൾ ഉണ്ട്. എന്നാൽ ഇക്കാലത്ത് ചോളന്മാർ ദക്ഷിണകേരളം ആക്രമിച്ചതോടെ അന്നു വരെയുണ്ടായിരുന്ന ചെര-ചോള ബന്ധം വഷളായി. എന്നാൽ ദക്ഷിണകേരളത്തിലെ ആയ് രാജ്യം ചേര സാമ്രാജ്യത്തോട് ചേർക്കപ്പെട്ടതോടെ തെക്കൻ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നു.
വിജ്ഞാൻ കേന്ദ്രങ്ങളായ വിഴിഞ്ഞവും കാന്തളൂരും സൈനിക കേന്ദ്രങ്ങളായി വികസിച്ചത് ഇക്കാലത്തായിരിക്കാം. ചോളന്മാർ തോൽപിച്ച് ശ്രിലങ്കയിലേക്ക് ഒാടിച്ച പാണ്ഡ്യരാജാവായ മാറവർമ്മൻ രാജസിംഹൻ അദ്ദേഹം അഭയം നൽകിയതും ചോളന്മാരെ ചോടിപ്പിച്ചു.
6.ഇന്ദുക്കോത വർമ്മ (ക്രി.വ. 944 - 962)
സ്ഥാണു രവിയുടെ മകനായ ഇന്ദുക്കോത വർമ്മയാണ് അടുത്ത ചക്രവർത്തിയായത് .
7.ഭാസ്കരരവിവർമ്മ ഒന്നാമൻ (962 - 1019)
jewish copper plaete imported by Bhaskara Ravi Varman 1
8.ഭാസ്കരരവിവർമ്മ രണ്ടാമൻ (1019 - 1021)
9.വീരകേരളൻ (1021 - 1028)
10.രാജസിംഹൻ (1028 - 1043)
11.ഭാസ്കരരവി മൂന്നാമൻ (1043 - 1082)
12.രവിരാമവർമ്മ (1082 - 1090)
13.രാമവർമ്മ കുലശേഖരൻ (1090 - 1102)

കത്തോലികാസഭയുടെ അവസാന ഇൻക്വിസിഷനും മൊർറ്റാര ഫാമിലിയും.




കത്തോലിക്കാസഭാ നിയമങ്ങൾ തെറ്റിക്കുന്നവരെയോ അനുസരിക്കാത്തവരെയോ ശിക്ഷിച്ചിരുന്നതിനെ സൂചിപ്പിക്കുന്ന പദമാണ് ഇന്ക്വിസിഷൻ എന്നത്. ഇന്ക്വിസിഷൻ എന്ന് കേൾക്കുമ്പോൾ മദ്ധ്യ കാലഘട്ടത്തിലെ കത്തോലിക്കാ സഭയുടെ എതിരാളികൾക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങൾ ആകും ഒരു പക്ഷെ ഓർമയിലേക്കെത്തുക അല്ലെങ്കിൽ സ്പാനിഷ് ചക്രവർത്തിമാർ യഹൂദരെയും മുസ്ലിങ്ങളെയും സ്‌പെയിനിൽനിന്ന് പുറത്താക്കാൻ നടത്തിയ ഇൻക്വിസിഷൻ ആകും. മറ്റ് കത്തോലിക്കാ യൂറോപ്യൻ രാജ്യങ്ങളെല്ലാം നെപ്പോളിയൻ ഒന്നാമനും നെപ്പോളിയൻ മൂന്നാമനും അവതരിപ്പിച്ച മതേതര ഗവെണ്‍മെന്റുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഈ ക്രൂരമായ മതപീഡന നിയമങ്ങളെല്ലാം 18ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിരോധിച്ചിരുന്നെങ്കിലും ഇറ്റലിയിൽ 19ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഇൻക്വിസിഷൻ നിലനിന്നിരുന്നു. 1858 ജൂണ്‍ 23ന് പേപൽ സ്റ്റെറ്റിലെ (മാർപാപ്പയുടെ അധികാരത്തിൻ കീഴിലുള്ള പ്രദേശങ്ങൾ) പോലീസ് ഷ്ലോമോ, മരിയാന മൊർറ്റര എന്നീ യഹൂദ ദമ്പതികളുടെ ആറുവയസുകാരൻ പുത്രൻ എഡ്ഗ്വാർദൊയെ അന്വേഷിച്ച് മൊർറ്റാര കുടുംബത്തിലെത്തുകയും എഡ്ഗ്വാർദൊയെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുത്ത് റോമിലേക്ക് കടത്തുകയും ചെയ്തു.മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കനായ ഒരു കുട്ടിയെ അകത്തോലിക്കരായ മാതാപിതാക്കൾ വളർത്താൻ പാടില്ല എന്ന ഒരു പള്ളിനിയമത്തിന്റെ മറവിലായിരുന്നു കുട്ടിയെ പിടിച്ചെടുത്തത്. കൈകുഞ്ഞായിരിക്കുമ്പോൾ എഡ്ഗ്വാർദൊയ്ക്ക് ഒരു മാരക രോഗം വരികയും കുഞ്ഞ് മരിച്ചുപോയേക്കും എന്ന് കരുതിയ മൊർട്ടാര കുടുംബത്തിലെ ഒരു കത്തോലിക്കാ വേലക്കാരി കുഞ്ഞിനു രഹസ്യമായി മാമ്മോദീസ നല്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ വിവാഹത്തിന് ധനസഹായം നൽകിയതിന് പ്രത്യുപകാരമായി അവർ ഈ വിവരം സഭയെ ധരിപ്പിക്കുകയും കുഞ്ഞിനെ പിടിച്ചെടുക്കുകയുമാണുണ്ടായത്. കുഞ്ഞിനെ വിട്ടുകിട്ടാനായി മൊർട്ടാര കുടുംബം നിരവധി ശ്രമങ്ങൾ നടത്തുകയും അന്നത്തെ പോപ്പായിരുന്ന പയസ് ഒൻപതാമനുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർന്ന് യൂറോപ്പിലെ അക്കാലത്തെ പ്രമുഖരായിരുന്ന നെപ്പോളിയൻ മൂന്നാമനും ഓസ്ട്രിയൻ ചക്രവർത്തിയായിരുന്ന ഫ്രാൻസ് ജോസെഫും പോപിനോട് കുഞ്ഞിനെ വിട്ടു നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് മൊർട്ടാര കുടുംബത്തോട് കത്തോലിക്കരായി മാറിയാൽ കുഞ്ഞിനെ നൽകാമെന്ന് അറിയിച്ചെങ്കിലും അവർ അത് നിരസിക്കുകയാണുണ്ടായത്. പിന്നീട് നിയമപരമായി പ്രായപൂർത്തി എത്തിയപ്പോൾ എഡ്ഗ്വാർദൊ തനിക്ക് കത്തോലിക്കാ സഭയിൽ തന്നെ നിൽക്കുവാനാണ് താത്‌പര്യം എന്ന് അറിയിക്കുകയും പിന്നീട് 1872ൽ ഒരു വൈദികനായിതീരുകയും ചെയ്തു. വ്യക്തിപരമായി മൊർട്ടാര കുടുംബത്തിന് നഷ്ടം നേരിട്ടെങ്കിലും ഈ സംഭവം യൂറോപ്പിലെമ്പാടും ചർച്ചചെയ്യപ്പെടുകയും സഭയ്ക്കെതിരായി പൊതുജനാഭിപ്രായം രൂപപ്പെടുകയും ചെയ്തു. ഐക്യ ഇറ്റലിക്കുവേണ്ടി ശ്രമിച്ചിരുന്ന ഇറ്റാലിയൻ ദേശീയ വാദികൾ ഈ സംഭവതെതുടർന്നു ഇറ്റലിക്കു മേൽ പോപ്പിനുണ്ടായിരുന്ന അധികാരം നീക്കം ചെയ്യുവാനും പേപ്പൽ സ്റെറ്റുകളെ ഇറ്റലിയോട് കൂട്ടിച്ചേർക്കുവാനും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. എങ്കിലും ഫ്രഞ്ച് സൈന്യം ഈ സ്റ്റെറ്റുകലുടെ സംരക്ഷണത്തിനുണ്ടായിരുന്നതിനാൽ ഒരു തുറന്ന പോരാട്ടത്തിന് ദേശീയവാദികൾ തയ്യാറായില്ല. 1870ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിന് വേണ്ടി ഫ്രഞ്ച് സൈന്യത്തെ ഇറ്റലിയിൽ നിന്നും പിൻവലിച്ചതിനെ തുടർന്ന് ഇറ്റാലിയൻ സൈന്യം റോമിലെത്തുകയും ഇറ്റലിക്കുമേൽ കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്ന അധികാരവും ഇൻക്വിസിഷനുള്ള അധികാരവും നീക്കം ചെയ്യുകയും ചെയ്തു.പിന്നീട് 1929ൽ ലാട്ടെറൻ ട്രീറ്റി അനുസരിച്ച് ഇറ്റലിയൻ ഗവണ്മെന്റ് 144 ഏക്കർ സ്ഥലം കത്തോലിക്കാ സഭയ്ക്ക് നല്കുകയും അത് പിന്നീട് വത്തിക്കാൻ എന്ന സ്വതന്ത്ര രാജ്യം ആയി മാറുകയും ചെയ്തു. 1870ൽ ഇൻക്വിസിഷൻ വിഭാഗം പ്രവർത്തനം അവസാനിപ്പിച്ചു.

'ചൈനീസ് ചായ




'ചൈനീസ് ചായയുടെ ചരിത്രം ആരംഭിക്കുന്നത് 2737 BC ഇൽ ആണ് . ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ്ങ് ആണ് ചൈനീസ് ചായ കണ്ടുപിടിച്ചത് എന്ന് പറയുന്നു. വെള്ളം തിളപ്പിക്കുന്ന സമയത്ത് അടുത്ത് നിന്ന മരത്തിൽ നിന്നും കുറച്ച് ഉണങ്ങിയ ഇലകൾ വെള്ളത്തിൽ വീണു എന്നും അങ്ങനെ ചൈനീസ് ചായ ഉണ്ടായി എന്നുമാണ് കഥ '''''''''''തേയിലയും ചൂട് വെള്ളവും ഉപയോഗിച്ച് തയാറാക്കുന്ന പാനീയമാണ് ചൈനീസ് ചായ . തേയില തദേശീയ ചൈനീസ് രീതിയിൽ ആണ് ഇതിനായി സംസ്കരിച്ച് എടുക്കുന്നത് . ചൈനീസ് ചായ ദിവസം മുഴുവൻ സമയ വ്യത്യാസം ഇല്ലാതെ കഴിക്കുന്ന ഒന്നാണ് ഇത് ഊണിന്റെ സമയത്തും വെള്ളത്തിന്‌ പകരം കഴിക്കുന്നു.''''''''''''''''ചൈനീസ് ചായയെ പ്രധാനമായും അഞ്ചു ആയി തരം തിരിക്കാം . വൈറ്റ് ടീ, ഗ്രീൻ ടീ , ഊലൊങ്ങ് ടീ , ബ്ലാക്ക്‌ ടീ പിന്നെ ഫെർമെന്റ്ധ് ടീ . പിന്നെ ഉള്ള വർഗങ്ങൾ അവയിൽ ചേർക്കുന്ന സുഗന്ധദ്രവ്യങ്ങളും തരം പോലെ ആണ് . ഇതെല്ലാം പലതരം തേയില ചെടികളിൽ നിന്നും നിർമ്മിക്കുന്നവ ആണ് . ചൈനയിൽ ഉത്പാ ദി പിക്കുന്ന ചൈനീസ് ചായക്കൾ മിക്കതും ചൈനയിൽ തന്നെ ആണ് വിപണനം ചെയ്യുന്നത് , കയറ്റി അയക്കുന്നവ ആകട്ടെ ചൈനക്കാർ കൂടുതൽ ഉള്ള മറ്റു രാജ്യങ്ങളിലേക്കും മാത്രം ആണ് . ചൈനയിൽ ഗ്രീൻ ടീ ആണ് ഏറ്റവും പ്രചാരമുള്ള ചൈനീസ് ചായ .
ഏറ്റവും മൂല്യമുള്ള ചൈനീസ് ചായക്കൾ ഉണ്ടാക്കുന്നത് തേയില ചെടിയുടെ കൂമ്പ് വസന്ത കാലത്തിന്റെ ആദ്യ ഘട്ടത്തിൽ നുള്ളി എടുത്തു ആണ് . ഈ ഇളം കൂമ്പിന്റെ കൂടെ അടുത്തുള്ള ആദ്യ ഇലയും നുള്ളുന്നു , ഈ ഇലകൾ പൂർണ വികാസം പ്രാപിച്ചവ ആവണം എന്നില്ല. നുള്ളുന്ന കൂമ്പിലെ ഇലകൾക്ക് കൂമ്പിന്റെ അതേ നീളമേ പാടു എന്നുണ്ട് . കുടുതൽ ഓക്സിഡസഡ് ചായ ആയ ഊലൊങ്ങ് ടീ മൂത്ത ഇലകൾ കൊണ്ട് നിർമ്മിക്കുന്നവ ആണ് . പാരമ്പര്യമായി ഏപ്രിൽ 5 ന് മുൻപേ ചൈനീസ് ചായക്കുള്ള ഇലകൾ നുള്ളണം എന്നാണ് നാടുനടപ്പ് .