![]() ഓരോ സംരംഭകനും അവരവര്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളില്‍ ഫ്രാഞ്ചൈസി തുടങ്ങുന്നതാണ് അഭികാമ്യം. കുറഞ്ഞത് പതിനായിരം രൂപ മുതല്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമുള്ള വിവിധതരം ഫ്രാഞ്ചൈസ് ബിസിനസുകളുണ്ട്. നിക്ഷേപകന്റെ താല്‍പ്പര്യം, മുതല്‍മുടക്കാനുള്ള കഴിവ്, സ്ഥലം, ബിസിനസ് സാധ്യതകള്‍, ഫ്രാഞ്ചൈസറുടെ നിബന്ധനകള്‍, ബ്രാന്‍ഡിന്റെ പ്രാധാന്യം, കമ്പനിയുടെ പാരമ്പര്യം, റോയല്‍റ്റി ഫീ, റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്, ബ്രേക്കീവന്‍ പിരീഡ് തുടങ്ങിയവയൊക്കെ ഒരു ഫ്രാഞ്ചൈസ് തുടങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും സംരംഭകന്‍ കണക്കിലെടുത്തിരിക്കേണ്ട വസ്തുതകളാണ്. ഇതാ കേരളത്തില്‍ ഇപ്പോഴുള്ള ചില ഫ്രാഞ്ചൈസ് അവസരങ്ങള്‍ ![]() അ ടുക്കള ഉപകരണങ്ങളുടെ പ്രമുഖ നിര്‍മാതാക്കളായ ടി.ടി.കെ പ്രസ്റ്റീജ് ലിമിറ്റഡ് 'പ്രസ്റ്റീജ് സ്മാര്‍ട്ട് കിച്ചണ്‍' ഫ്രാഞ്ചൈസ് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇപ്പോള്‍ സ്മാര്‍ട്ട് കിച്ചണിന് കേരളത്തിലൊട്ടാകെയായി 26 ഫ്രാഞ്ചൈസികള്‍ നിലവിലുണ്ട്. അവയ്ക്ക് പുറമെ പെരിന്തല്‍മണ്ണ, മാവേലിക്കര, കായംകുളം, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോഡ്, തളിപ്പറമ്പ്, പയ്യന്നൂര്‍, മഞ്ചേരി, പാലക്കാട്, കൊച്ചി തുടങ്ങിയ 12 ഓളം സ്ഥലങ്ങളില്‍ കൂടി കമ്പനി ഉടനെ ഫ്രാഞ്ചൈസ് അനുവദിക്കുന്നതാണ്. ഡിപ്പോസിറ്റ്, ഫ്രാഞ്ചൈസ് ഫീ, സ്റ്റോക് തുടങ്ങിയവയെല്ലാം ഉള്‍പ്പടെ കുറഞ്ഞത് എട്ട് ലക്ഷം രൂപയുടെ മുതല്‍ മുടക്ക് വേണ്ടിവരും. അടുക്കളയില്‍ വേണ്ട എല്ലാ ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസ്റ്റീജിന്റെ എക്‌സ്‌ക്ലുസീവ് ഷോറൂമായിട്ടാണ് ഫ്രാഞ്ചൈസി അനുവദിക്കുന്നത്. 700 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കിച്ചണ്‍വെയര്‍ കമ്പനിയാണ് ടി.ടി.കെ. അടുക്കള സാമഗ്രികളായതിനാല്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു സംരംഭമാണിത്. വിശദവിവരങ്ങള്‍ക്ക്: സുനില്‍ പിള്ള, മാനേജര്‍ - റീറ്റെയ്ല്‍, മൊബീല്‍: 09008302082 ഇമെയ്ല്‍: sunil@prestigesmartkitchen.com, വെബ്‌സൈറ്റ്: www.prestigesmartkitchen.com ![]() പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ സുപ്രധാന സംരംഭമായ ടൈം കിഡ്‌സിന് കേരളത്തില്‍ 14 ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി 25 പുതിയ ഫ്രാഞ്ചൈസികള്‍ കൂടി തുറക്കാനാണ് സ്ഥാപനം ലക്ഷ്യമിട്ടിരിക്കുന്നത്. തെക്കേ ഇന്ത്യയില്‍ 52 ഫ്രാഞ്ചൈസികളുള്ള ടൈം കിഡ്‌സ് രാജ്യത്തൊട്ടാകെയായി 150 ഫ്രാഞ്ചൈസികളാണ് പുതുതായി ആരംഭിക്കുന്നത്. രണ്ട് വയസ് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളെ വിദ്യാഭ്യാസത്തിനായി സജ്ജരാക്കുകയെന്നതാണ് ടൈം കിഡ്‌സിന്റെ ദൗത്യം. 2000 ചതുരശ്ര അടി സ്ഥലവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയുടെ മുതല്‍മുടക്കുമാണ് സംരംഭകര്‍ക്ക് വേണ്ടത്. വീടുകളും ഇതിനായി ഉപയോഗപ്പെടുത്താം. കോഴ്‌സ് മെറ്റീരിയല്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ സ്ഥാപനം നല്‍കും. 18 വര്‍ഷമായി എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹൈദ രാബാദ് കേന്ദ്രമാക്കിയുള്ള ടൈമിന്റെ മറ്റൊരു സംരംഭമാണ് ടൈം കിഡ്‌സ്. ഇതിന്റെ എല്ലാ ഫ്രാഞ്ചൈസികളും എടുത്തിരിക്കുന്നത് സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. വിശദവിവരങ്ങള്‍ക്ക്: സുശീല്‍ തോമസ്, റീജണല്‍ മാനേജര്‍ - കേരള, മൊബീല്‍: 9446567986, ഇമെയ്ല്‍: susheel@timekidspreschools.com വെബ്‌സൈറ്റ്: www.timekidspreschools.com
ഫാ ഷന്‍ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, അനിമേഷന്‍ എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന നിരവധി കോഴ്‌സുകള്‍ ലഭ്യമാക്കിയിട്ടുള്ള ഡ്രീം സോണ്‍ കേരളത്തിലാകമാനം ഫ്രാഞ്ചൈസി ക്ഷണിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സോണിന് കേരളത്തില്‍ ഇപ്പോള്‍ 11 ഫ്രാഞ്ചൈസികള്‍ നിലവിലുണ്ട്. സുപ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞത് 1500 ചതുരശ്ര അടി സ്ഥലം, കംപ്യൂട്ടറുകള്‍ തുടങ്ങിയവയൊക്കെ സംരംകന് ഉണ്ടായിരിക്കണം. |
Showing posts with label BUSINESS OPPORTUNITY. Show all posts
Showing posts with label BUSINESS OPPORTUNITY. Show all posts
Thursday, 21 June 2012
ഫ്രാഞ്ചൈസ് ബിസിനസില്‍ വമ്പന്‍ അവസരങ്ങള്‍
പാരാമെഡിക്കല്‍ സയന്‍സസ് വിദ്യാഭ്യാസ രംഗത്ത് സംരംഭകരാകാം
സുരക്ഷിതമായ ഒരു മേഖലയില്‍ നിക്ഷേപ അവസരമാണോ നിങ്ങള്‍ തേടുന്നത്? ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ടുപോകാനുള്ള അര്‍പ്പണബോധവും മാറ്റിവെക്കാന്‍ അല്‍പ്പം സമയവും നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനുള്ള അവസരം ഒരുക്കുകയാണ് മെഡിലൈഫ് ഗ്രൂപ്പ്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കായി മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച മെഡിലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സിന്റെ ഫ്രാഞ്ചൈസികള്‍ വിവിധ ജില്ലകളില്‍ നല്‍കുവാന്‍ ലക്ഷ്യമിടുന്നു.
.jpg)
ഇപ്പോള്‍ വിവിധയിടങ്ങളിലായി മെഡിലൈഫിന്റെ 22 സെന്ററുകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ അത് 35 എണ്ണമാക്കുകയാണ് ലക്ഷ്യം.
നിക്ഷേപം
ചുരുങ്ങിയത് 1500 ചതുരശ്ര അടിയുള്ള കെട്ടിടം ലഭ്യമാക്കുകയാണ് സ്ഥാപനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന കാര്യം. കോളെജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും ഡെമോ ലാബ്, ലൈബ്രറി, ക്ലാസ് മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 10 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ രംഗത്ത് സംരംഭകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച പരിശീലനം മെഡിലൈഫിലെ പ്രഗല്‍ഭരുടെ നേതൃത്വത്തില്‍ നല്‍കും. മാത്രമല്ല, അധ്യാപകര്‍ക്കും പരിശീലനം നല്‍കും.
പഞ്ചാബ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 10ലേറെ കോഴ്‌സുകളാണ് മെഡിലൈഫിന്റെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ നടത്തുന്നത്. നിലവില്‍ ഹോസ്പിറ്റല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അനുഭവസമ്പത്തുള്ളവര്‍ക്ക് ഫ്രാഞ്ചൈസി നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് ഡോ.നവാസ് ഉസ്മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
വ്യക്തമായ ലക്ഷ്യങ്ങള്‍
2015ഓടെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം 75 ആക്കുകയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2020ഓടെ ഒരു യൂണിവേഴ്‌സിറ്റി ആരംഭിക്കാനും ലക്ഷ്യമിടുന്നു. വളര്‍ച്ചയിലേക്കുള്ള ഈ യാത്രയില്‍ മെഡിലൈഫ് ഗ്രൂപ്പിന് മാര്‍ഗദര്‍ശിയായി പ്രമുഖ സ്ഥാപനമായ ഫ്രാന്‍കോര്‍പ്പുമുണ്ട്. രാജ്യാന്തര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഫ്രാന്‍കോര്‍പ്പാണ് ഗ്രൂപ്പിന്റെ കണ്‍സള്‍ട്ടന്റ്.
പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ കൂടാതെ മെഡിലൈഫ് ഹൈടെക് ലബോറട്ടറീസ്, സ്‌ട്രോബറി കിഡ്‌സ് പ്ലേ സ്‌കൂള്‍, മെഡിലൈഫ് ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിലൈഫ് മെഡിക്കല്‍ സെന്ററുകള്‍, മെഡിലൈഫ് ഡെന്റല്‍ ക്ലിനിക്കുകള്‍, മെഡിലൈഫ് പബ്ലിക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മെഡിലൈഫിന് ഐ.എസ്.ഒ 9001: 2008 അംഗീകാരവുമുണ്ട്. 2010ല്‍ സുഭാഷ് ചന്ദ്രബോസ് സ്മാരക അവാര്‍ഡ്, 2011ല്‍ ശ്രീചിത്തിരതിരുനാള്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഡോ.നവാസ് ഉസ്മാന് ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 96335 53333, 95444 77444, www.medilife.co, info@medilife.co
പ്ലേസ്‌കൂള്‍ രംഗത്തും ഫ്രാഞ്ചൈസി അവസരം
മെഡിലൈഫ് ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റൊരു സംരംഭമായ സ്‌ട്രോബറി കിഡ്‌സ് പ്ലേ സ്‌കൂളിന്റെയും ഫ്രാഞ്ചൈസി നല്‍കുന്നുണ്ട്. കേരളത്തിന്റെ പ്രധാന നഗരങ്ങളിലേക്ക് പ്ലേ സ്‌കൂള്‍ ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഏകദേശം ഏഴ് ലക്ഷം രൂപയാണ് ഒരു പ്ലേ സ്‌കൂള്‍ ഒരുക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. സംരംഭകനും ജീവനക്കാര്‍ക്കുമുള്ള പരിശീലനം മെഡിലൈഫ് നല്‍കും.
Subscribe to:
Posts (Atom)