'ചൈനീസ് ചായയുടെ ചരിത്രം ആരംഭിക്കുന്നത് 2737 BC ഇൽ ആണ് . ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ്ങ് ആണ് ചൈനീസ് ചായ കണ്ടുപിടിച്ചത് എന്ന് പറയുന്നു. വെള്ളം തിളപ്പിക്കുന്ന സമയത്ത് അടുത്ത് നിന്ന മരത്തിൽ നിന്നും കുറച്ച് ഉണങ്ങിയ ഇലകൾ വെള്ളത്തിൽ വീണു എന്നും അങ്ങനെ ചൈനീസ് ചായ ഉണ്ടായി എന്നുമാണ് കഥ '''''''''''തേയിലയും ചൂട് വെള്ളവും ഉപയോഗിച്ച് തയാറാക്കുന്ന പാനീയമാണ് ചൈനീസ് ചായ . തേയില തദേശീയ ചൈനീസ് രീതിയിൽ ആണ് ഇതിനായി സംസ്കരിച്ച് എടുക്കുന്നത് . ചൈനീസ് ചായ ദിവസം മുഴുവൻ സമയ വ്യത്യാസം ഇല്ലാതെ കഴിക്കുന്ന ഒന്നാണ് ഇത് ഊണിന്റെ സമയത്തും വെള്ളത്തിന് പകരം കഴിക്കുന്നു.''''''''''''''''ചൈനീസ് ചായയെ പ്രധാനമായും അഞ്ചു ആയി തരം തിരിക്കാം . വൈറ്റ് ടീ, ഗ്രീൻ ടീ , ഊലൊങ്ങ് ടീ , ബ്ലാക്ക് ടീ പിന്നെ ഫെർമെന്റ്ധ് ടീ . പിന്നെ ഉള്ള വർഗങ്ങൾ അവയിൽ ചേർക്കുന്ന സുഗന്ധദ്രവ്യങ്ങളും തരം പോലെ ആണ് . ഇതെല്ലാം പലതരം തേയില ചെടികളിൽ നിന്നും നിർമ്മിക്കുന്നവ ആണ് . ചൈനയിൽ ഉത്പാ ദി പിക്കുന്ന ചൈനീസ് ചായക്കൾ മിക്കതും ചൈനയിൽ തന്നെ ആണ് വിപണനം ചെയ്യുന്നത് , കയറ്റി അയക്കുന്നവ ആകട്ടെ ചൈനക്കാർ കൂടുതൽ ഉള്ള മറ്റു രാജ്യങ്ങളിലേക്കും മാത്രം ആണ് . ചൈനയിൽ ഗ്രീൻ ടീ ആണ് ഏറ്റവും പ്രചാരമുള്ള ചൈനീസ് ചായ .
ഏറ്റവും മൂല്യമുള്ള ചൈനീസ് ചായക്കൾ ഉണ്ടാക്കുന്നത് തേയില ചെടിയുടെ കൂമ്പ്
വസന്ത കാലത്തിന്റെ ആദ്യ ഘട്ടത്തിൽ നുള്ളി എടുത്തു ആണ് . ഈ ഇളം കൂമ്പിന്റെ
കൂടെ അടുത്തുള്ള ആദ്യ ഇലയും നുള്ളുന്നു , ഈ ഇലകൾ പൂർണ വികാസം പ്രാപിച്ചവ
ആവണം എന്നില്ല. നുള്ളുന്ന കൂമ്പിലെ ഇലകൾക്ക് കൂമ്പിന്റെ അതേ നീളമേ പാടു
എന്നുണ്ട് . കുടുതൽ ഓക്സിഡസഡ് ചായ ആയ ഊലൊങ്ങ് ടീ മൂത്ത ഇലകൾ കൊണ്ട്
നിർമ്മിക്കുന്നവ ആണ് . പാരമ്പര്യമായി ഏപ്രിൽ 5 ന് മുൻപേ ചൈനീസ് ചായക്കുള്ള
ഇലകൾ നുള്ളണം എന്നാണ് നാടുനടപ്പ് .
No comments:
Post a Comment