അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഏറെക്കാലം കഴിഞ്ഞിട്ടും ശ്രീലങ്കയെന്ന കൊച്ചു ദ്വീപിന് പറയത്തക്ക നേട്ടങ്ങളൊന്നും ഇല്ലായിരുന്നു.ഈയവസ്ഥ മാറ്റിയെടുക്കാന്‍ നായകന്‍ അര്‍ജ്ജുന രണതുംഗെ തലപുകച്ചു.ഒരു സ്ലോ ലെഫ്ട് ആം ബൗളറായി കാലം കഴിച്ചിരുന്ന ചെറുപ്പക്കാരനിലാണ് അര്‍ജ്ജുനയുടെ കണ്ണുകള്‍ ഉടക്കിയത്.പേര് സനത് ജയസൂര്യ !! ആദ്യ 15 ഒാവറുകളിലെ ഫീല്‍ഡ് നിയന്ത്രണം മുതലെടുത്ത് ആഞ്ഞടിക്കാന്‍ ജയസൂര്യയെയും രമേഷ് കലുവിതരണയെയും നിയോഗിച്ചു.പിന്നീടെന്ത് സംഭവിച്ചുവെന്നത് ചരിത്രമാണ്.1996ലെ ലോകകിരീടം അവര്‍ കൊണ്ടുപോയി.ജയസൂര്യ ലോകകപ്പിന്‍െറ താരവുമായി.
തികച്ചും വന്യമായ ആ ബാറ്റിംഗ് ശൈലിയെ പരിഹസിക്കാന്‍ ഇംഗ്ളിഷ് പാരമ്പര്യവാദികള്‍ മുന്നിലുണ്ടായിരുന്നു.1996 ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ 44 പന്തില്‍ 82 റണ്‍സ് നേടി ജയസൂര്യ ഇംഗ്ളണ്ടിനെ ചവിട്ടിപ്പുറത്താക്കിയതോടെ ''കഴിയുമെങ്കില്‍ ടെസ്റ്റില്‍ തിളങ്ങട്ടെ എന്നായി മുറുമുറുപ്പുകള്‍.1998 ഒാവല്‍ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയതോടെ അടക്കംപറച്ചിലുകള്‍ അവസാനിച്ചു.കൊളംബോയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തി ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും !!
ആദ്യ ഒാവറുകളിൽ ആഞ്ഞടിക്കുക എന്ന ശൈലിയുടെ ഉപജ്ഞാതാവൊന്നുമല്ല ജയസൂര്യ.ഇന്ത്യയുടെ ശ്രീകാന്തിനെ പോലുള്ള ചിലർ മുമ്പേ തന്നെ അത് പിന്തുടർന്നിരുന്നു.ആരംഭത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ് ജയസൂര്യ ചെയ്തത്.പലപ്പോഴും അയാൾ നടത്തിയ ആക്രമണത്തിൽ എതിർടീം മാനസികമായി തളർന്നുപോകുമായിരുന്നു.ഇന്ത്യയ്ക്കെതിരെ ജയസൂര്യ നേടിയ 189 ആരും മറക്കാനിടയില്ല.അന്ന് ഇന്ത്യയുടെ മുഴുവൻ ബാറ്റ്സ്മാൻമാരും കൂടി നേടിയത് 54 റൺസ് ! ഇന്ത്യയ്ക്കെതിരെ നിരന്തരം നല്ല കളി കെട്ടഴിച്ചെങ്കിലും ഈ മനുഷ്യനെ വെറുക്കാൻ കഴിഞ്ഞിരുന്നില്ല.
സിംഗപ്പൂര്‍ എന്ന വേദിയില്‍ ജയസൂര്യ ബാറ്റ് ചെയ്തതിനെക്കുറിച്ച് ചോദിച്ചാല്‍ പാകിസ്ഥാന്‍ ടീമംഗങ്ങള്‍ വേഗം സ്ഥലം വിടും! 17 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയും 65 പന്തില്‍ 134ഉം ഒക്കെ ജയസൂര്യ അവിടെവച്ച് അവര്‍ക്കെതിരെ നേടിയതാണ്.തല്ലുകൊണ്ടത് വഖാര്‍ യുനീസും അക്വിബ് ജാവേദും സഖ്ലൈന്‍ മുഷ്താക്കുമാണ്,ഇന്നത്തെ പല്ലില്ലാത്ത ബൗളര്‍മാരല്ല !! ഒാഫ്സ്റ്റംമ്പിനു പുറത്തു പതിക്കുന്ന പന്തുകള്‍ക്കെതിരെ ജയസൂര്യ കളിച്ചിരുന്ന ലോഫ്റ്റഡ് കട്ടിന് ഏഴഴകായിരുന്നു.ജയസൂര്യ കളിച്ച കാലത്ത് പിച്ചുകൾ ഇന്നത്തെപ്പോലെ ഫ്ളാറ്റ് ആയിരുന്നില്ല.നിയമങ്ങൾ ബൗളർമാർക്ക് ഇത്രയേറെ എതിരായിരുന്നില്ല.220 റൺസ് അക്കാലത്ത് ഏകദിനക്രിക്കറ്റിൽ പ്രതിരോധിക്കാവുന്ന ടോട്ടലായിരുന്നു.അതിനാൽ ജയസൂര്യയുടെ റെക്കോർഡുകളെ ഇന്നത്തെ പ്രകടനങ്ങളുമായി താരതമ്യം ചെയ്യാനേ കഴിയില്ല.
2007 ലോകകപ്പ് കളിക്കാന്‍ പുറപ്പെടുമ്പോള്‍ കിഴവനായ ജയസൂര്യ ടീമിന് ഭാരമാവുമെന്ന് പറഞ്ഞവരുണ്ട്.ബംഗ്ളാദേശിനെയും ആതിഥേയരായ വിന്‍ഡിസിനെയും സെഞ്ച്വറികളിലൂടെ തകര്‍ത്തെറിഞ്ഞാണ് 'മത്താരയില്‍ നിന്നുള്ള കൊലപാതകി' പ്രതികരിച്ചത് !! ഫൈനലില്‍ ഒാസീസ് വന്‍ടോട്ടല്‍ ഉയര്‍ത്തിയപ്പോള്‍ ദ്വീപുജനത ഉറ്റുനോക്കിയത് ജയസൂര്യയെ തന്നെയാണ്.ഗ്ളെന്‍ മഗ്രാത്തും ഷോണ്‍ ടെയ്റ്റും നേതൃത്വം നല്‍കിയ ബൗളിംഗ് നിരയ്ക്കെതിരെ ജയസൂര്യ പൊരുതിനോക്കി.63 റണ്‍സോടെ ടോപ്സ്കോററായെങ്കിലും ഇത്തവണ ടീമിനെ ജയിപ്പിക്കാനായില്ല.തോറ്റേക്കാം,പക്ഷേ പൊരുതിയേ തോല്‍ക്കൂ എന്ന് ബോദ്ധ്യപ്പെടുത്തിയാണ് അന്ന് ജയസൂര്യ കളം വിട്ടത്.
2008 എെ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ആരാധകരുടെ പ്രിയ ടീമാക്കിത്തീര്‍ത്തത് സച്ചിന്‍-ജയസൂര്യ ഒാപ്പണിംഗ് കൂട്ടുകെട്ടാണ്.ആഗ്രഹിച്ച പോലുള്ള പ്രകടനങ്ങളൊന്നും ഉണ്ടായില്ല.പക്ഷേ വാംഖഡേയില്‍ ചെന്നൈക്കെതിരെ ജയസൂര്യ 45 പന്തില്‍ നേടിയ സെഞ്ച്വറി മറക്കാന്‍ പ്രയാസമാണ്.നാട്ടുകാരനായ ചമര കപുഗേദരയോട് അന്ന് ജയസൂര്യ ദാക്ഷിണ്യമേ കാട്ടിയില്ല- 5 പന്തില്‍ 26 റണ്‍സ് !!! സച്ചിൻ വരെ മറ്റേയറ്റത്ത് നിന്ന് ആ ബാറ്റിങ്ങ് ആസ്വദിക്കുകമാത്രമാണ് ചെയ്തത്.
ജയസൂര്യ ഒന്നാന്തരമൊരു ബൗളർ കൂടിയായിരുന്നു എന്ന കാര്യം പലപ്പോഴും പരാമർശിക്കപ്പെടാറില്ല.കണക്കുകൾ പരിഗണിക്കുമ്പോൾ ശ്രീലങ്ക കണ്ട ഏറ്റവും മികച്ച ബൗളർമാരിലൊരാളാണ് ജയസൂര്യ.വിശേഷിച്ചും ഏകദിനക്രിക്കറ്റിൽ വളരെയേറെ ഉപകാരപ്രദമായിരുന്നു ജയസൂര്യയുടെ ബൗളിംഗ്.ജയസൂര്യയുടെ പിൻഗാമി എന്ന് പറഞ്ഞ് ഉയർത്തിക്കൊണ്ടുവന്ന കുശാൽ പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ കാലുറപ്പിക്കാൻ ബുദ്ധിമുട്ടിയത് നാം കണ്ടു.കാരണം ഒരു ജയസൂര്യയിലേക്ക് ദൂരമേറെയാണ്.
വല്ലവന്റെയും പോസ്റ്റ് കോപ്പിയടിക്കുന്നതിനും ഭേദം പണി നിർത്തി പോയ്ക്കൂടെ സഹോ!!
ReplyDeleteവല്ലവന്റെയും പോസ്റ്റ് കോപ്പിയടിക്കുന്നതിനും ഭേദം പണി നിർത്തി പോയ്ക്കൂടെ സഹോ!!
ReplyDeleteKashtam thanne... Ingane shayikkaruthu... Copying is not a beauty...
ReplyDelete