MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 15 May 2011

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്‌: വിമാനം വൈകിയാല്‍ 25,000 രൂപ നഷ്ടപരിഹാരം

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്‌: രണ്ടു മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ യാത്രക്കാരന്‌ 25,000 രൂപ നഷ്ടപരിഹാരം നല്‍കണം

വിമാനം അഞ്ചുമണിക്കൂര്‍ വൈകിയതിന്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഉപഭോക്‍തൃ കോടതി മുമ്പാകെ സമര്‍പ്പിച്ച പരാതിയിന്മേല്‍ വിമാനക്കമ്പനിക്ക്‌ നോട്ടീസ്‌ അയയ്ക്കാന്‍ ഉത്തരവായി. ജനവരി 17ന്‌ എയര്‍ ഡക്കാന്റെ ന്യൂഡല്‍ഹിയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കുള്ള വിമാനം അഞ്ചുമണിക്കൂര്‍ വൈകിയതായാണ്‌ പരാതി. ഇതുസംബന്ധിച്ച്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിന്മേല്‍ എയര്‍ ഡക്കാന്‍ മാനേജിങ്‌ ഡയറക്ടര്‍ ഒക്ടോബര്‍ എട്ടിന്‌ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.

രണ്ടു മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ യാത്രക്കാരന്‌ 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നുള്ള ഡല്‍ഹി സ്റ്റേറ്റ്‌ ഉപഭോക്‍തൃ പരിഹാര കോടതിയുടെ 2006 ലെ വിധി ചൂണ്ടിക്കാട്ടി നല്‍കിയ വക്കീല്‍ നോട്ടീസിന്മേല്‍ മറുപടി ലഭിക്കാത്തതിനാലാണ്‌ പരാതിക്കാരന്‍ ഉപഭോക്‍തൃ കോടതിയെ സമീപിച്ചത്‌. (മതൃഭൂമി 02-10-2007)

No comments:

Post a Comment