സിനിമാ സംഗീതം - ആരൊക്കെയാണതിൽ നിന്നുള്ള പ്രതിഫലത്തിനു (royalty) അവകാശികൾ?
സിനിമാ സംഗീതവുമായി ബന്ധമുള്ളവർ ഇവരൊക്കെയാണു:
- സിനിമാ നിർമ്മാതാവ്
- സംഗീത സംവിധായകൻ
- ഗാന രചയിതാവ്
- ഗായകൻ
എന്നാൽ ഇവരെല്ലാം സിനിമാ സംഗീതത്തിനു അവകാശികളല്ലെന്നാണു പാർലമെന്റിന്റെ അംഗീകാരത്തിനു വേണ്ടി സമർപ്പിച്ചിട്ടുള്ള ‘Copyright Amendment Bill, 2010’ നിർദ്ദേശിക്കുന്നത്.
പുതിയ നിർദ്ദേശപ്രകാരം:
- ചലച്ഛിത്ര നിർമ്മാണം സംബന്ധിച്ചുള്ള കാര്യങ്ങളിൽ മാത്രമാണു അതിലെ സംഗീതത്തിൽ നിർമ്മാതാവിനു ഒന്നാമത്തെ അവകാശം ഉണ്ടാകുന്നത്.
- മറ്റെല്ലാ സന്ദർഭങ്ങളിലും സംഗീത സംവിധായകൻ, ഗാന രചയിതാവ് എന്നിവർക്കാണു സിനിമാ സംഗീതത്തിൽ ഒന്നാമത്തെ അവകാശമുണ്ടാകുന്നത്.
സിനിമാസംഗീതത്തിൽ നിന്നുള്ള പ്രതിഫലത്തിനും (royalty) ഇവർക്കൊക്കെയാണു അർഹത ഉണ്ടാകുന്നത്.
ചുരുക്കത്തിൽ ഗായകൻ പാടുന്നതിനുള്ള പ്രതിഫലം പറ്റിക്കഴിഞ്ഞാൽ രംഗം വിടുന്നു. അതു കൊണ്ടാകണം, ശ്രീ.യേശുദാസിന്റെ മകൻ വിജയ് യേശുദാസ് സിനിമാ ഗാനങ്ങളുടെ റോയൽറ്റിയെ പറ്റി ഇടക്ക് ചില പ്രസ്താവനകൾ ഇറക്കിയെങ്കിലും പിന്നീടൊന്നും പറഞ്ഞു കാണാത്തത്.
റേഡിയോവിൽ കൂടെ സിനിമാ സംഗീതം കേൾപ്പിക്കുമ്പോഴും, സ്റ്റേജിൽ സിനിമാ സംഗീതം ആലപിക്കുമ്പോഴും ആ സംഗീതത്തിന്റെ സംവിധായകനും, രചയിതാവിനും പ്രതിഫലത്തിനു (റോയൽറ്റി) അർഹരാണന്നല്ലേ ഇതിനർത്ഥം? എന്നാൽ ടിവിയിൽ കൂടിയുള്ള ദൃശ്യപ്രദർശനത്തിനു സിനിമാ നിർമ്മാതാവിനും കൂടി പ്രതിഫല വിഹിതത്തിനു (റോയൽറ്റി) അർഹരാകുന്നില്ലേ?
ഏതായാലും, ഇതു സംബന്ധിച്ച നിയമവും ചട്ടങ്ങളും ഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
------------------------------------------
ഒസ്കാർ ഫെർണാൻഡസ് അദ്ധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിയുടെ നിർദ്ദേശങ്ങളടങ്ങിയ ബിൽ ഇവിടെ വായിക്കാം.
-------------------------------------------
അതിലെ Clause 6 – Section 18 – Assignment of Copyright: പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.
(vi) Clause 6 – Section 18 – Assignment of Copyright: The Committee has accepted both amendments to this clause. This was one of the most contentious amendments in the Bill and can be seen as a clear victory for lyricists and composers. The Committee has taken note of the Supreme Court decision in the IPRS case in 1977 and has stated that the proposed amendments are merely a reiteration of Section 13(4) of the Copyright Act. This amendment would therefore allow composers and lyricists to retain their rights over the work which may have been incorporated into a cinematograph work. Thus although the producer of the movie is the first owner with respect to the music when it is used as part of the cinematograph work, the lyricist or the composer will be considered first owner for all other purposes.
Most interestingly the Committee also recommended the addition of the following proviso to Section 18: Provided also that the author of the literary or musical work included in a cinematograph film shall not assign or waive the right to receive royalties to be shared on an equal basis with the assignee of copyright for the utilisation of such work in any form other than for the communication to the public of the work along with the cinematograph film in a cinema hall, except to the author's legal heirs or to a copyright society for collection and distribution and any agreement to contrary shall be void".
This would mean that even if an author were to licence his rights he would have to receive a minimum 50% of the royalties in all cases where the work is exploited except when it is exploited as a part of a cinematograph film in a cinema hall. The provision also makes it clear that any contract attempting to waive these rights is void in law.
Another similar proviso has been added to cater to the interests of lyricists and composers in the case of sound recordings. The same is reproduced below:
Provided also that the author of the literary or musical work included in the sound recording but not forming part of any cinematograph film shall not assign the right to receive royalties to be shared on an equal basis with the assignee of copyright for any utilisation of such work except to the author's legal heirs or to a collecting society for collection and distribution and any assignment to the contrary shall be void.
കടപ്പാട്: സ്പൈസി ഇൻഡ്യയിലെ ലേഖനം.
No comments:
Post a Comment