ഗാര്‍ഹിക പീഢനം - പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധക്ക്.
സ്വന്തം ഗൃഹത്തിലോ അല്ലാതെ താമസിക്കുന്ന ഗൃഹത്തിലോ ഉള്ള വ്യക്തിയുടെ പ്രവൃത്തി, കര്‍മ്മം, പെരുമാറ്റം എന്നിവ ഗാര്‍ഹിക പീഢനമായി കണക്കാക്കുന്നത് താഴപറയും വിധമായിരിക്കും.
- സ്ത്രീയ ശാരീരികമോ മാനസികമോ ആയി മുറിവേല്പിക്കുക
- വേദനിപ്പിക്കുക
- അവളുടെ ആരോഗ്യത്തേയോ അവയവത്തേയോ അപകടത്തിലാക്കുകയോ ലൈഗികമായോ വാചികമായോ വൈകാരികമായോ സാമ്പത്തികമായോ പീഢിപ്പിക്കുക
- സ്ത്രീധനത്തിനു വേണ്ടിയോ സ്വത്തിനു വേണ്ടിയോ സ്ത്രീയേയോ അവരുടെ വേണ്ടപ്പെട്ടവരെയോ നിയമവിരുദ്ധമായി പീഢിപ്പിക്കുക
- സ്ത്രീകള്‍ക്ക് ഭീഷണിയായി തോന്നാവുന്ന വിധത്തില്‍ പെരുമാറുക
ശാരീരിക പീഢനം.
- സ്ത്രീക്ക് ശാരീരിക വേദനയോ ഉപദ്രവമോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും
- ജീവനു അപകടമുണ്ടാക്കുന്ന എന്തും
- ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും
- അതിക്രമം ഉണ്ടാകുന്നത്
- അതിക്രമ ഭീഷണിയും ബലപ്രയോഗവും സൃഷ്ടിക്കുന്നത്.
- ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം
- അപമാനിക്കല്‍
- സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തുന്ന ഏതൊരു പ്രവൃത്തിയും
- അപമാനിക്കല്‍
- അധിക്ഷേപിക്കല്‍
- നാണം കെടുത്തല്‍
- കുഞ്ഞില്ലാത്തതിന്റെ / ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍
- സ്ത്രീക്ക് താല്പര്യമുള്ള വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കുമെന്നു ആവര്‍ത്തിച്ചുള്ള ഭീഷണി
- ആവശ്യത്തിനു പണം നല്‍കാതിരിക്കുക
- അര്‍ഹതയുള്ളതും അവകാശപ്പെട്ടതുമായ സ്വത്തും പണവും നഷ്ടപ്പെടുത്തുക
- അവശ്യവസ്തുക്കള്‍ ( ആഹാരം വസ്ത്രം മരുന്നു ) നല്‍കാതിരിക്കുക
- ഓഹരികളോ ബോണ്ടുകളോ ജാമ്യപത്രങ്ങളൊ ദ്രവ്യങ്ങളോ അന്യാധീനപ്പെടുത്തുക
- അധികാരമുള്ള ഏതുതരം സാമ്പത്തിക ഉറവിടവും സൌകര്യവും ലഭ്യമാക്കുന്നതിനു തടസ്സമുണ്ടാക്കുക
- തൊഴില്‍ ചെയ്യാന്‍ അനുവധിക്കാതിരിക്കുക
- വരുമാനം അന്യാധീനപ്പെടുത്തുക
- സ്വന്തം വീട്ടുപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക
ഗാര്‍ഹിക പീഢനം അനുഭവിക്കുന്ന സ്ത്രീക്ക് നേരിട്ടോ അല്ലാതയോ സാമൂഹ്യക്ഷേമ വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന സംരക്ഷണ ഉദ്ദ്യോഗസ്ഥനു വിവരം നല്‍കാം. സംരക്ഷണ ഉദ്ദ്യോഗസ്ഥന്‍ മജിസ്ട്രേട്ടിനു റിപ്പോര്‍ട്ട് നല്‍കുകയും ആവശ്യമെങ്കില്‍ സംരക്ഷണ ഉത്തരവിനുള്ള അപേക്ഷ തയ്യാറാക്കി നല്‍കുകയും ചെയ്യും. നിയമ സയായം ആവശ്യമെങ്കില്‍ 1987 ലെ ലീഗല്‍ സര്‍വ്വീസ്സസ് അതോറിട്ടി ആക്ട് പ്രകാരം നിയമസഹായം ലഭ്യമാക്കാനും സംരക്ഷണ ഉദ്ദ്യോഗസ്ഥര്‍ സഹായിക്കും. താമസസൌകര്യം അംഗീകരിക്കപ്പെട്ട അഭയമന്ദിരത്തില്‍ ഏര്‍പ്പാടാക്കുകയും ആവശ്യമെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യും.
സേവന ദാതാവ്.
1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരവും 1956 ലെ കമ്പനി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത സേവന ദാതാക്കളായി പ്രവര്‍ത്തിക്കാം. ഇവരെ സംരക്ഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് തുല്യമായി കണക്കാക്കാം.
കോടതി നല്‍കുന്ന ഉത്തരവുകള്‍ .
- നഷ്ടപരിഹാരം. പ്രതി ചെയ്ത ഗാര്‍ഹികാതിക്രമത്തെ തുടര്‍ന്നുണ്ടായ പരിക്കിനോ നഷ്ടങ്ങള്‍ക്കോ ഉള്ളത്
- കൌണ്‍സിലറുടെ സേവനം. മജിസ്ട്രേട്ടിനു പ്രതിയോടോ, പരാതിക്കാരനോടോ കൂട്ടായോ ഒറ്റയായോ കൌണ്‍സിലിംഗിനു പോകാന്‍ നിര്‍ദ്ദേശിക്കാം.
- വിചാരണ നടപടികളുടെ രഹസ്യ സ്വഭാവം. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിചാരണ നടപടികള്‍ രഹസ്യമായി നടത്താന്‍ തീരുമാനിക്കാം.
- താമസത്തിനുള്ള അവകാശം. പരാതിക്കാരിക്കു താമസിക്കുന്ന വീട്ടില്‍ അധികാരവും അവകാശവും ഉണ്ടങ്കിലും ഇല്ലെങ്കിലും ആ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടായിരിക്കും. പ്രതി അവരെ ഒഴിപ്പിക്കാനോ ഇറക്കിവിടാനോ പാടുള്ളതല്ല.
- പ്രതി ഏതെങ്കിലും തരത്തിലുള്ള ഗാര്‍ഹികാതിക്രമം നടത്തുന്നതില്‍ നിന്നും
- പരാതിക്കാരി ജോലിചെയ്യുന്ന സ്ഥലം പഠിക്കുന്ന സ്ഥലം സാധാരണ വരാനിടയുള്ള സ്ഥലം എന്നിവിടങ്ങളില്‍ പ്രതി പ്രവേശിക്കാതിരിക്കാനും
- പരാതിക്കാരിയുമായി പ്രതി ഏതെങ്കിലും വിധത്തിലുള്ള ആശയ വിനിമയം നടത്തുന്നത് തടഞ്ഞുകൊണ്ടും
- ബാങ്ക് അക്കൌണ്ട് സ്ത്രീധനം മറ്റു സ്വത്തുക്കള്‍ എന്നിവ പ്രതി മജിസ്ട്രേട്ടിന്റെ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയുന്നതിനും
- പരാതിക്കാരിയുടെ ബന്ധുക്കളേയോ മറ്റു വ്യക്തികളേയോ ആശ്രിതരേയോ പ്രതി ആക്രമിക്കുന്നത് തടയുന്നതിനും
- ഒരുമിച്ച് താമസിക്കുന്ന വീട്ടിലെ താമസത്തിനു പരാതിക്കാരിയെ തടയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നത് വിലക്കുക
- ആ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രതിയോട് ആവശ്യപ്പെടുക
- ആ വീട്ടില്‍ പ്രതിയോ അയാളുടെ മറ്റേതെങ്കിലും ബന്ധുവോ പ്രവേശിക്കുന്നതിനു തടയുക
- വീട് പ്രതി അന്യാധീനപ്പെടുത്തുകയോ ഇല്ലാതാക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നത് തടയുക.
കേരള വനിതാ കമ്മീഷന്‍, വാന്‍റോസ് ജംഗ്ഷന്‍, തിരുവനന്തപുരം -34.
ഫോണ്‍: 0471 2322590, 2320509, 2337589, 2339878
Website: www.keralawomenscommission.gov.in
Email: keralawomenscommission@yahoo.co.in
No comments:
Post a Comment