MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday 11 August 2013

അഭിഷേകം



സര്‍വ്വപാപനാശമാണ് അഭിഷേകം കൊണ്ടുദ്ദേശിക്കുന്നത്. അഭിഷേകത്തിനായി പൊതുവേ എട്ടുവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം, പാല്‍, തൈര്, തേന്‍, നെയ്യ്, കരിമ്പ്‌ നീര്, ഇളനീര്, കളഭം എന്നിവയാണ്. സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍
പഞ്ചാമൃത അഭിഷേകം ഏറ്റവും പ്രാധാന്യമുള്ളതാണ്. ശുദ്ധജലം കൊണ്ട് അഭിഷേകം ചെയ്താല്‍ പത്തും പാല്‍ കൊണ്ടാണെങ്കില്‍ നൂറും തൈരുകൊണ്ടാണെങ്കില്‍ ആയിരവും തേന്‍ കൊണ്ടാണെങ്കില്‍ പതിനായിരവും നെയ്യ് കൊണ്ടാണെങ്കില്‍ ലക്ഷവും കരിമ്പ്‌ നീര് കൊണ്ടാണെങ്കില്‍ പത്തുലക്ഷവും ഇളനീര്‍ കൊണ്ടാണെങ്കില്‍ കോടിയും കളഭം കൊണ്ടാണെങ്കില്‍ അനന്തകോടി അപരാധങ്ങളും സര്‍വ്വപാപങ്ങളും നശിക്കുമെന്നും മോക്ഷപദത്തിലെത്തിചേരുമെന്നും വിശ്വസിച്ചുവരുന്നു.

No comments:

Post a Comment