MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday 11 August 2013

ആചമനം




ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഒരു ശുദ്ധികർമ്മമാണ് ആചമനം.

ആചമിക്കേണ്ട വിധം

വലതുകാലും ഇടതുകാലും വലതുകയ്യും ഇടതുകയ്യും മുട്ടോളം കഴുകുക. അതിനുശേഷം വലതുകരത്തിൽ ആയുരേഖ തൊടുവോളം ജലമെടുത്ത് മൂന്നു തവണ പാനം ചെയ്യുക. തുടർന്ന് വെവ്വേറെ ജലമെടുത്ത് മുഖം വലത്തുനിന്നും ഇടത്തോട്ട് രണ്ടുപ്രാവശ്യവും മുകളിൽനിന്ന് താഴേക്ക് ഒരുപ്രാവശ്യവും കഴുകുക.
അണിവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി രണ്ട് കണ്ണുകലും ചൂണ്ടുവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി നാസികകളും ചെറുവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി കർണങ്ങൾ രണ്ടും ചെറുവിരലൊഴിച്ച് ശേഷം വിരലുകളുടെ അഗ്രം കൂട്ടി മാറും എല്ലാ വിരലുകളുടെയും അഗ്രം കൂട്ടി ശിരസും പ്രത്യേകം പ്രത്യേകം തുടയ്ക്കുക. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്യേണ്ടതാകുന്നു.

നിബന്ധനകൾ

വടക്കോട്ടും കിഴക്കോട്ടും നിന്ന് (ഇരുന്നും) ആചമിക്കാം. നാന്ദീമുഖമെങ്കിൽ തെക്കോട്ടും പടിഞ്ഞാറോട്ടും ഇത് ചെയ്യാം. ബ്രാഹ്മണർ മാറിൽക്കവിഞ്ഞ ജലത്തിൽ നിന്ന് ആചമിക്കരുത്.

No comments:

Post a Comment