കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ അവർണ വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ 23% ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ മലബാർ മേഖലയിൽ തീയ്യർ
എന്ന പേരിലും മദ്ധ്യ തിരുവിതാംകൂറിൽ “ചോവൻ“ എന്ന പേരിലുമാണ് ഈഴവർ
അറിയപ്പെടുന്നത്. സമകാലീന കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം
ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക,
കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ
ഈഴവർക്കായിട്ടുണ്ട്.
പേരിനു പിന്നിൽ
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ . ഉത്തരകേരളത്തിലെ തീയ്യർ, അത്യുത്തരകേരളത്തിലെ ബില്ലവർ എന്നീ വിഭാഗങ്ങളെയും ഈഴവരായി കണക്കാക്കുന്നുണ്ട്.
ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - ശ്രീലങ്ക പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു.
എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ
സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ്
അഭിപ്രായപ്പെടുന്നത്. മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം
കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ്
അദ്ദേഹത്തിന്റെ നിഗമനം.
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം ചേകവർ
എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ
പറയുന്നത്. തമിഴ് നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി.
കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം
വാങ്ങിയുണ്ണുന്നവൻ‘, ‘ബുദ്ധമതക്കാരൻ‘ എന്ന അർത്ഥവും കാണുന്നു.
ചേകവർ
ഉപവിഭാഗമായ തീയർ അവരെ സ്വയം പോരാളികലൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പറയുന്നതു ചേകവർ പടനായകന്മാരും നാട്ടുപ്രമാണിമാരും ആണെന്നാണ്. കൂടാതെ, കളരിപ്പയറ്റിൽ സമർത്ഥരായവരേയും ചേകവർ എന്നു വിളിച്ചിരുന്നു. എന്നാൽ വടക്കൻ പാട്ടുകളിൽ പറയുന്ന ചേകവർ ഈഴവർ -തീയർ അല്ല എന്നും ചിലർക്ക് അഭിപ്രയം ഉണ്ട്.
ചരിത്രം
തെങ്ങ് കൃഷി കേരളത്തിൽ പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. ബുദ്ധമതാനുയായികളായിരുന്ന ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാദഗതിയുണ്ട്. സ്ഥാണുരവിവർമ്മയുടെ കാലത്തെ (848-49) തരിസാപള്ളി ശാസനങ്ങൾ ഇവരെ പരാമർശിക്കുന്നുണ്ട്. ബുദ്ധമതസമ്പർക്കമായിരിക്കാം ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.
ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ് ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്നേ തന്നെ ഈഴവർ കേരളത്തിൽ വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേ മലബാറിലും കോഴിക്കോട്ടും തീയ്യർ എന്നും പാലക്കാട്ടും വള്ളുവനാട്ടിലും ചേകവൻ എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.
നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു.
രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി.
മേധാവിത്വത്തെ എതിർക്കാത്തവരെ ശൂദ്രരാക്കി ഉയർത്തുകയും എതിർത്തവരെ
ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ
തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും
ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും
സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു.
അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ
സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ ഭരണകർത്താക്കൾ (നമ്പൂതിരി ബ്രാഹ്മണർ) കണക്കാക്കിയിരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ കൃഷി ആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ ആയുർവേദത്തിലും, കളരിപ്പയറ്റിലും, ജ്യോതിഷത്തിലും, സിദ്ധവൈദ്യത്തിലും
അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ
നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്,
അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും)
ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു.
തെക്കൻ കേരളത്തിലെ ഈഴവർക്കും അത്യുത്തര കേരളത്തിലെ ബില്ലവർക്കും സമാനമായ മലബാറിലെ ഒരു സമുദായമാണ് തീയ്യർ. മലബാറിൽ നടപ്പുള്ള തോറ്റം പാട്ടുകളിൽ ഇവർ കരുമന നാട്ടിൽ (ഇന്നത്തെ കർണ്ണാടക) നിന്നും അള്ളടം വഴി ഉത്തരകേരളത്തിൽ എത്തിച്ചേർന്നതായി പറയപ്പെടുന്നു. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, തീയ്യൻ എന്നെല്ലാം പറയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണ് തീയ്യൻ എന്നായിത്തീർന്നത്.
ശ്രീ മുത്തപ്പൻ ക്ഷേത്രം
നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും
പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം
ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട
ധാരാളം മഠങ്ങളും (മഠം) കളരികളും മലബാറിലുടനീളം കാണാം.
അവർണർ
ചരിത്രപരമായി, വർണാശ്രമവ്യവസ്ഥയ്ക്കു് (ചാതുർവർണ്യ സമ്പ്രദായത്തിന്)
പുറത്തായാണ് ഈഴവ സമൂഹത്തെ കണക്കാക്കിയിരുന്നത്. ബുദ്ധമതക്കാരായിരുന്ന ഈ
സമൂഹം, ആര്യഅധിനിവേശത്തെ പ്രതിരോധിച്ചിരുന്നതിനാലാകണം ഇത് എന്ന് കരുതുന്നു.
ആയുർവേദത്തിലും, യുദ്ധകലയിലും, വാണിജ്യത്തിലും ഈഴവർ പണ്ടു തൊട്ടേ നിപുണരായിരുന്നു. അഷ്ടാംഗഹൃദയത്തിന്റെ ഒരു പഴയകാല തർജ്ജമ നടത്തിയത് പ്രശസ്തനായ ഈഴവ വൈദ്യൻ കായിക്കര ഗോവിന്ദൻ വൈദ്യരായിരുന്നു.
ശ്രീനാരായണ ഗുരു
ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ
പ്രവർത്തനങ്ങൾ ഈഴവ സമുദായത്തിന്റെ സാമൂഹികമായ ഉയർച്ചയും മതവിശ്വാസ
സ്വാതന്ത്ര്യവും ഉറപ്പിയ്ക്കുന്നതിന് കാരണമായതായി കാണാം. കേരള സമൂഹത്തെ
ആഴത്തിൽ സ്വാധീനിച്ച നാരായണഗുരുവിന്റെ പ്രവർത്തനങ്ങളും ഉദ്ബോധനങ്ങളും
അദ്ദേഹം ജനിച്ച ഈഴവ സമുദായത്തിന്റെ നവോത്ഥാനത്തിനും കാരണമായിത്തീർന്നു.
ആയുർവേദ വൈദ്യർ
ഈഴവ സമൂഹത്തിൽ വളരെ പ്രസിദ്ധരായ ആയുർവേദ വൈദ്യന്മാർ ഉണ്ടായിരുന്നു.
1675-ൽ ഡച്ചുകാർ അച്ചടിച്ചിറക്കിയ "ഹോർത്തുസ് ഇൻഡിക്കസ് മലബാറിക്കുസ്"
(മലബാറിലെ സസ്യജാലങ്ങൾ) എന്ന ലാറ്റിൻ പുസ്തകത്തിന്റെ ആമുഖത്തിൽ കരപ്പുറം
കടക്കരപ്പള്ളി കൊല്ലാട്ട് വീട്ടിൽ ഇട്ടി അച്ചുതൻ എന്ന പ്രസിദ്ധനായ ഈഴവ
വൈദ്യനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ആ പുസ്തകത്തിന്റെ രചനയിൽ പ്രധാന
പങ്ക് വഹിച്ച ഒരാൾ ഇട്ടി അച്യുതൻ വൈദ്യർ ആണെന്ന്, അതിൽ അദ്ദഹം തന്നെ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമാകും ചന്ദ്രിക
സോപ്പിന്റെ നിർമ്മാതാവായ ശ്രീ സി. ആർ. കേശവൻ വൈദ്യർ ഈഴവകുലജാതനാണ്.
1953-ൽ, കോഴിക്കോട്ടെ മാനവിക്രമൻ, അദ്ദേഹത്തെ "വൈദ്യരത്നം" ബഹുമതി നല്കി
ആദരിച്ചതായും ചരിത്ര രേഖകൾ പറയുന്നു. ഇടുക്കിയിലെ പ്രസിദ്ധമായ തിരുമനക്കൽ വൈദ്യശാലയും, കണ്ണൂരിലെ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഈഴവരുടെ സംഭാവനയാണ്. 1960-കളിൽ കൊച്ചിയിൽ
ന്യൂ ഉദയ ഫാർമസി & ആയുർവേദിക് ലാബോറട്ടറീസ് സ്ഥാപിച്ച പ്രശസ്ത ആയുർവേദ
വിചക്ഷണൻ ശ്രീ എൻ. കെ. പദ്മനാഭൻ വൈദ്യർ ഒരു പാരമ്പര്യ വൈദ്യ
കുടുംബാംഗമാണ്.
സംസ്കൃതത്തിൽ രചിക്കപ്പെട്ട അഷ്ടാംഗ ഹൃദയത്തിന്റെ
ആദ്യകാല മലയാള തർജ്ജമ നടത്തിയത്, പ്രശസ്തനായ ഒരു ഈഴവ വൈദ്യനായ കായിക്കര
ഗോവിന്ദൻ വൈദ്യരാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആയുർവേദ വൈദ്യർ
ഈഴവരായിരുന്നു. പാലി ഭാഷയിൽ നിന്നും ആയുർവേദം ആദ്യം പഠിച്ചത് വെൺമണക്കൽ കുടുംബം ആണ്.
കുല നാമങ്ങൾ
ഇന്നത്തെ കാലത്ത് സാധാരണയായി ഈഴവർ കുലനാമങ്ങൾ അധികം ഉപയോഗിച്ചുകാണാറില്ല.
20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ തുടങ്ങിയ
കുലനാമങ്ങൾ ഉപയോഗിച്ചിരുന്നു. കേരളത്തിലെ തെക്കൻഭാഗങ്ങളിലെ ചിലയിടങ്ങളിൽ
ഇപ്പോഴും വൈദ്യർ, പണിക്കർ കുലനാമങ്ങൾ ഉപയോഗിച്ചു കാണുന്നുണ്ട്.
No comments:
Post a Comment