MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

താലപ്പൊലി



കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങളിൽ നേർച്ചയായി നടത്തിപ്പോരുന്ന ഒരു ചടങ്ങ് ആണ് താലപ്പൊലി . കുളിച്ച് ശുഭ്രവസ്ത്രങ്ങളും കേരളീയമായ അലങ്കാരവസ്തുക്കളും അണിഞ്ഞ സ്ത്രീകൾ, മുഖ്യമായും ബാലികമാർ, ഓരോ താലത്തിൽ പൂവ്, പൂക്കുല, അരി എന്നിവയോടൊപ്പം ഓരോ ചെറിയ വിളക്കു കത്തിച്ചു കയ്യിലേന്തിക്കൊണ്ട് അണിനിരന്ന് കുരവ, ആർപ്പുവിളി, വാദ്യഘോഷം എന്നിവയോടുകൂടി ക്ഷേത്രത്തെ ചുറ്റിവരുന്ന സമ്പ്രദായം. ഭദ്രകാളി ക്ഷേത്രങ്ങളിൽ കുറെക്കാലം മുമ്പുവരെ ഇതു പതിവായി നടത്തിവന്നിരുന്നു; ഇപ്പോഴും ഈ പതിവ് നിലവിലുണ്ട് . മംഗളകരമായ ദാമ്പത്യത്തിനുവേണ്ടിയുള്ള നേർച്ചയാണിത്. താലംകൊണ്ട് പൊലിക്കുക അഥവാ ഐശ്വര്യം വരുത്തുക എന്നതാണ് ഇതിന്റെ പിന്നിലെ സങ്കല്പം. ഇപ്പോൾ വിവാഹപ്പന്തലിലേക്ക് വധൂവരന്മാരെയും പൊതുവേദികളിലേക്ക് വിശിഷ്ടാതിഥികളെയും ആനയിക്കാൻ താലപ്പൊലി നടത്താറുണ്ട്‌ .

No comments:

Post a Comment