പുരാതന ക്ഷേത്രകലകളിലെ മുടിയേറ്റ്, പടയണി, കാളിത്തീയാട്ട്, പറണിത്തോറ്റം തുടങ്ങിയ കലാരൂപങ്ങള്‍ കൂടിക്കലര്‍ന്നതാണ് കാളിയൂട്ട് എന്ന അനുഷ്ഠാന കല. ചിറയിന്‍കീഴിലെ ശാര്‍ക്കരയാണ് കാളിയൂട്ട് നടക്കുന്ന ഒരു പ്രധാന ക്ഷേത്രം.
മുടി അണിഞ്ഞ ദേവിയും ദാരികനും പോരാടുകയും ആസുരതയെ നിഗ്രഹിച്ച് ദേവി നന്‍മയുടെ പ്രതീകമായ വിത്തെറിഞ്ഞ് മുടിത്താളം ആടുകയും ചെയ്യുന്നതോടെയാണ് ഒമ്പത് ദിവസത്തെ കാളിയൂട്ട് ഉത്സവം അവസാനിക്കുക. ഇതിന് കാളിനാടകം എന്നും പേരുണ്ട്.
കാളിയൂട്ട് ഗ്രാമീണമായ ഉത്സവമാണ്. അത് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹൈന്ദവ സങ്കല്‍പ്പങ്ങളില്‍ അധിഷ്ഠിതമാണ് ഈ കലാരൂപം എങ്കിലും ഇതിലെ ചില ചടങ്ങുകള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ് നടത്തുക എന്നതുകൊണ്ട് ഇതിന് ജാതിമത ഭേദമില്ല എന്ന് അനുമാനിക്കാം.
കായങ്കുളം പിടിച്ചടക്കാനായി തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ ശാര്‍ക്കരയിലെ ദേവിക്ക് കാളിയൂട്ട് നടത്താന്‍ നേര്‍ന്നുവെന്നും അദ്ദേഹത്തിന്‍റെ അമ്മ ഉമയമ്മ റാണി ഇത് നടത്താനുള്ള അധികാരം പൊന്നറ കുടുംബക്കാര്‍ക്ക് നല്‍കി എന്നുമാണ് പഴയ രേഖകള്‍ പറയുന്നത്. 1749 ലാണ് (കൊല്ലവര്‍ഷം 924) ആദ്യത്തെ കാളിയൂട്ട് നടന്നത്.
രാജഭരണ കാലത്ത് കൊട്ടാരത്തിലെ പൂജാ കര്‍മ്മങ്ങള്‍ നടത്തുന്ന തേവാരക്കാര്‍ കുംഭത്തിലെ മൂന്നാമത്തേയോ അവസാനത്തെയോ വെള്ളിയാഴ്ച ശാര്‍ക്കരയിലെത്തി പൊന്നറ കുടുംബത്തിലെ കാരണവര്‍ക്ക് നീട്ട് നല്‍കുമായിരുന്നു. ഇപ്പോള്‍ മേല്‍ശാന്തിയുടെ നേതൃത്വത്തിലാണ് കുറികുറിപ്പ് നടത്തുന്നത്.
കാളിയൂട്ടിന് കുറിപ്പ് കുറിച്ചു കഴിഞ്ഞാല്‍ പിന്നെ ഒമ്പത് ദിവസം സാമൂഹിമ അനാചാരങ്ങളെ കളിയാക്കുന്ന പലവിധ കഥകളായി കാളീ നാടകം അരങ്ങേറും. ഓരോ ദിവസവും സമയം കൂട്ടിക്കൂട്ടി ഒമ്പതാം ദിവസം പുലരും വരെ നീളുന്നവിധമാണ് കാളീനാടക ചടങ്ങുകള്‍ നടക്കുക.
ക്ഷേത്രമതില്ക്കെട്ടിനകത്ത
No comments:
Post a Comment