MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

ശാസ്താം പാട്ട്


കേരളത്തിൽ അയ്യപ്പഭക്തന്മാർ നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് ശാസ്താം പാട്ട്. അയ്യപ്പൻപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്താവിന്റെ ജനനത്തിന് മുമ്പുള്ള പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ പാട്ടിലുണ്ട്. ഒപ്പം ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും. വാവർ കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതിൽ പരാമർശമുണ്ട്.

ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തിൽ വേണം. എല്ലാവർക്കും ഉടുക്ക് ഉണ്ടായിരിക്കണം. പന്തലിൽ പീഠവും നിലവിളക്കും ഗണപതിയൊരുക്കവും വയ്ക്കും. ഗണപതിയെയും സരസ്വതിയെയും സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടുതൊഴുത്, ഗണപതിയെ സ്മരിച്ച് ഗണപതി താളം കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു. ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയതായിരിക്കും. പാട്ടിനോടൊപ്പം അയ്യപ്പഭക്തന്മാർ തുള്ളുകയും, ചിലപ്പോൾ വിറകിട്ട് കത്തിച്ച് എരിഞ്ഞടങ്ങിയ കനലിൽ ഇറങ്ങുകയും ചെയ്യും. ഇലത്താളം, ഉടുക്ക് എന്നിവയാണ് വാദ്യോപകരണങ്ങൾ. രാത്രി കാലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശാസ്താം പാട്ട് നടത്തുന്നു.

No comments:

Post a Comment