ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ ഉന്നതനായ ഒരു നേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ഗുജറാത്തി:નરેંદ્ર દામોદરદાસ મોદી, ജനനം സെപ്റ്റംബർ 17, 1950). നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി ഭരണം നടത്തുന്നു.
1990-കളുടെ ആദ്യം മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പങ്കുവഹിച്ചു.
2002-ൽ മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ബി.ജെ.പി-ക്ക് 182 അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിച്ചു. 2002-ൽ
(തിരഞ്ഞെടുപ്പിനു മുൻപ്) ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിൽ സർക്കാരിന്റെ പരാജയവും നീതിനിഷേധവും ആരോപിക്കപ്പെട്ടതിനാൽ ഈ തിരഞ്ഞെടുപ്പ് പ്രത്യേകം നിരീക്ഷിക്കപ്പെട്ടു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി
നിയോഗിച്ച പ്രത്യേകാന്വേഷണസംഘ (എസ്.ഐ.ടി.) ത്തിനു മുമ്പാകെ ഹാജരായ
നരേന്ദ്രമോഡി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ
മുഖ്യമന്ത്രിയാണ്.
ജീവിതരേഖ
നരേന്ദ്ര മോഡി ഒരു തികഞ്ഞ സസ്യാഹരി ആണ് . അദ്ദേഹം വളരെ ലെളിതമായ
ജീവിതം ആണ് നയിക്കുന്നത്. പഴയ ബോംബെ സംസ്ഥാനത്തിലെ മെഹ്സാന ജില്ലയിലെ
വട്നഗറിൽ ഒരു ഇടത്തരം കുടുംബത്തിലാണ് മോഡി ജനിച്ചത്.. വിദ്യാഭ്യസത്തിനു
ശേഷം ആർ.എസ്.എസ്സിൽ
ആകൃഷ്ടനായി പ്രചാരക് ആയി പ്രവർത്തിച്ചു. തുടർന്ന് വിദ്യാർത്ഥി പരിഷിത്
,ബി.ജെ.പി എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.അഴിമതി വിരുദ്ധ
പ്രസ്ഥാനമായ നവ നിർമാണി പ്രവർത്തിച്ചു. ഇപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി ആണ് ,
വിവാഹം ചെയ്തിട്ടില്ല. ആർ.എസ്.എസ്സിൽ ഇപ്പോഴും പ്രചാരക് ആയി തുടരുന്നു
കുട്ടിക്കാലം
ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ
വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിലാണ് നരേന്ദ്രമോദി ജനിച്ചത്. വഡ്‌നറിൽത്തന്നെ
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ഗുജറാത്ത് സർവ്വകലാശാലയിൽ
നിന്നും രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കൗമാര കാലത്ത് തൻറെ സഹോദരനൊപ്പം ഒരു ചായക്കട നടത്തിയിരുന്നു മോഡി. അതുനുശേഷം സാമൂഹ്യസേവനത്തിൽ പ്രവേശിക്കുകയും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും ചെയ്തു.
നേട്ടങ്ങൾ
ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ ഭാരതത്തിലെ ഏറ്റവും വലിയ വികസിത സംസ്ഥാനമാക്കി മാറ്റിയതിൽ സുപ്രധാന പങ്കു വഹിച്ചു. ഗുജറാത്ത്
ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കച് പ്രദേശവും തകർന്ന സംസ്ഥാനത്തെ സാമ്പത്തിക
നിലയും പുനരുദ്ധരിക്കുക എന്നതായിരുന്നു 2001 ഇൽ മുഖ്യമന്ത്രി
സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോഡി നേരിട്ട വൻ വെല്ലുവിളി. 12220 പേർ
മരിക്കുകയും, പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുകയും,
ബാധിത പ്രദേശത്തെ 80% ഭക്ഷണ സാധനങ്ങളും ജല സ്രോതസ്സുകളും ഉപയോഗശൂന്യമായി
പോകയും, ചെയ്ത സാഹചര്യത്തിൽ ജനജീവിതത്തെ തിരികെ കൊണ്ട്
വരാനും,പുനരധിവസിപ്പിക്കാനും, തകർന്ന സമ്പത്ത വ്യവസ്ഥയെ
പുനരുജ്ജീവിപ്പിക്കാനും നരേന്ദ്ര മോഡി നടത്തിയ ശ്രമങ്ങൾ
ശ്ലാഖനീയമായിരുന്നു. നരേന്ദ്ര മോഡിയുടെ ഭരണത്തിൽ ദുരന്ത മേല്നോട്ടത്തിനും,
പുനരധിവാസം, അപകട സാധ്യത നിർമാർജനം എന്നിവയ്ക്ക് സംയുക്ത രാഷ്ട്രങ്ങളുടെ
സസകാവ സെര്ടിഫികെറ്റ് ഓഫ് മെറിറ്റ് 2003 ഒക്ടോബർ 16ഇന് ഗുജറാത്ത്
സംസ്ഥാനത്തിന് ലഭിച്ചു.
വിമർശനങ്ങൾ
2002 ഫെബ്രുവരി 28-നു ഗോധ്രയിൽ ഉണ്ടായ 59 ഹിന്ദു തീർഥാടകരെ തീവണ്ടിയിലിട്ടു കത്തിച്ചു കൊന്ന ഗോധ്ര സംഭവം അഥവാ ഗോധ്ര തീവണ്ടി കത്തിക്കൽ
സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വ്യാപകമായി വർഗ്ഗീയകലാപം നടന്നു.
കലാപത്തെ ഒതുക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും നരേന്ദ്ര മോഡി തികഞ്ഞ
അനാസ്ഥ പുലർത്തി എന്ന് ശക്തമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നരേന്ദ്ര
മോഡിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ബി.ജെ.പി നേതാവ് മായാ കോഡ്നാനി
ഗുജറാത്ത് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കോടതിയിൽ തെളിഞ്ഞതിനാൽ
രാജിവെക്കുകയുണ്ടായി. ഗോധ്ര തീവണ്ടി ദുരന്തത്തോടനുബന്ധിച്ച് ഗുജറാത്തിൽ
നരേന്ദ്രമോഡി വിളിച്ചു ചേർത്ത ഉന്നതതല ഇന്റലിജൻസ് യോഗത്തിൽ , ഹിന്ദുക്കൾ
പ്രതികരിക്കും ആരും തടയരുത് എന്ന നിർദേശം നൽകുകയുണ്ടായെന്ന് അക്കാലത്ത് ഗുജറാത്ത് ഡി.ജി.പി. ആയിരുന്ന ആർ.ബി. ശ്രീകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്.
വർഗീയ കലാപത്തിന് എല്ലാവിധ ഒത്താശയും ചെയ്തു എന്ന ശക്തമായ ആരോപണം
നിലനിൽകുന്നതിനാൽ അമേരിക്ക നിരവധി തവണ അദ്ദേഹത്തിന് വിസ
നിഷേധിക്കുകയുണ്ടായി. അടുത്തിടെ ഒമാനിലേക്കുള്ള ഒരു യാത്രയും വിവാദമാവുകയും ഒടുവിൽ അത് വേണ്ടന്ന് വെക്കുകയും ചെയ്തു.. 2002 ൽ ഗുജറാത്തിലെ
ഐ.പി.എസ് ഓഫീസറായിരുന്ന (ഇന്റലിസ്ജൻസ്) സഞ്ജീവ് ഭട്ട്
നരേന്ദ്രമോദിക്കെതിരായി 2011 ഏപ്രിൽ 21 ന് സുപ്രീംകോടതിയിൽ നൽകിയ
സത്യവാങ്മൂലത്തിൽ, താൻ ഉൾപ്പെടെയുള്ള ഇന്റലിജൻസ് മേധാവികൾ പങ്കെടുത്ത
യോഗത്തിൽ, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീർക്കാൻ അനുവദിക്കണമെന്ന്
നരേന്ദ്രമോദി ആവശ്യപ്പെട്ടു എന്നാരോപിച്ചു.
ഗുജറാത്ത് കലാപകാലത്ത് മോഡിസർക്കാറിന്റെ അവഗണനയും നിഷ്ക്രിയത്തവും
സംസ്ഥാനത്ത് 500 ലധികം മതസ്ഥാപനങ്ങൾ തകർക്കപ്പെടാൻ ഇടവന്നു എന്ന് ഗുജറാത്ത്
ഹൈക്കോടതി 2012 ഫെബ്രുവരി 8 ന് നിരീക്ഷിക്കുകയുണ്ടായി. ഈ സ്ഥാപനങ്ങൾ പുനർ
നിർമ്മിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറിരാജുരാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശചെയുതു.
താരതമ്യേന സമ്പന്നസംസ്ഥാനമായി കരുതപ്പെടുന്ന ഗുജറാത്തിന്റെ
മാനവവികസനസൂചകങ്ങൾ മിക്കവയും പരിതാപകരമാണെന്നും, കുട്ടികളുടെ
പോഷകക്കുറവിന്റെ കാര്യത്തിൽ അധ-സഹാറൻ ആഫ്രിക്കയുടേതിനേക്കാൾ കഷ്ടമായ
അതിന്റെ നില മോദിയുടെ ഭരണകാലത്ത് കൂടുതൽ മോശമായെന്നും
ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യവർഗ്ഗത്തിലെ സൗന്ദര്യഭ്രമം മൂത്ത
കുട്ടികൾ പോഷഹാകാരം മനഃപൂർവം ഉപേക്ഷിക്കുന്നതാണ് കുട്ടികൾക്കിടയിലെ
കുപോഷണപ്പെരുപ്പിന്റെ കാരണമെന്ന മോദിയുടെ വിശദീകരണം
വിമർശിക്കപ്പെട്ടിട്ടുമുണ്ട്.
ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ വികസനം താഴെതട്ടിലുള്ള ജനങ്ങളിലെത്താത്തും
സമുഹത്തിലെ സമ്പന്നവിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്നതുമാണെന്ന വിമർശനവും
ചിലകോണുകളിൽ നിന്നും ശക്തമായി ഉയർന്നുവരികയുണ്ടായി.
No comments:
Post a Comment