ഈശ്വരനെ മൂര്‍ത്തിരൂപത്തില്‍ ആരാധിക്കുന്നതിനുള്ള ആലയമാണ് ക്ഷേത്രം. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ പൗരാണികകാലത്ത് ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. ഭാരതീയസംസ്കാരത്തിന്ടെയും കലകളുടെയും സംഗമസ്ഥാനംകൂടിയായിരുന്നു. ക്ഷേത്രങ്ങളുടെ ആദിമസങ്കല്പം വേദകല്പിതമണേന്നാണ് പണ്ഡിതമതം.
മനുഷ്യശരീരഘടനയനുസരിച്ചാണ് ക്ഷേത്രശില്പവും. "ഇദം ശരീരം കൌന്തേയം ക്ഷേത്രമിത്യഭിധീയതെ" എന്ന് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍തന്നെ ഇത് സാധൂകരിച്ചിട്ടുണ്ട്.
ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളുടെ സ്ഥാനമാണ് ക്ഷേത്രത്തിലെ പഞ്ചപ്രാകാരങ്ങള്‍ക്ക്. അന്തര്‍മണ്ഡലം, വലിയമ്പലം, വിളക്കുമാടം, ശിവേലിപ്പുര, പുറമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍. ബിംബം ദേവന്ടെ സൂക്ഷ്മശരീരമാണ്. പ്രാസാദം സ്ഥൂല ശരീരവും എട്ട് യോനികളും, പതിമൂന്ന് പരിഷകള്‍ അടങ്ങിയതാണ് പ്രാസാദം. കാലുകള്‍, തോരണങ്ങള്‍, ഘനദ്വാരം എന്നിവയുള്‍പ്പെടെ പ്രാസാദങ്ങള്‍ക്ക് നാല് ദ്വാരങ്ങളുണ്ട്. പ്രാസാദത്തിന്ടെ നിലയ്ക്കനുസരിച്ചാണ് അധിഷ്ഠാനം. പ്രസാദം സാലങ്കാരമാണെങ്കില്‍ അധിഷ്ഠാനവും സാലങ്കാരമായിരിക്കണം.ബിംബം പ്രതിഷ്ടിച്ചിരിക്കുന്നത് പീടത്തിലാണ്. പ്രകൃതിസ്വരൂപിണിയായ ശക്തിയെ പീടമായും പുരുഷനെ ബിംബമായും സങ്കല്പിച്ചിരിക്കുന്നു.
ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ തന്ടെ ശരീരഭാഗങ്ങള്‍ ദേവശരീരവുമായി ലയിപ്പിക്കണം.
No comments:
Post a Comment