ഭാരതത്തിന്റെ മാത്രമായ ഒരുത്സവമാണ് ശിവരാത്രി...കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിദിനത്തിലാണ് ശിവരാത്രി... ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനും ആയ ശിവചൈതന്യത്തിന്റെ പൊരുള്‍ തേടിയുള്ള ഒരു യാത്രക്ക് ഉത്തമമായ ഒരു സമയമാണ് ശിവരാത്രി ദിനം...ആയിരം ഏകാദശികള്‍ക്ക് തുല്യമായി അരശിവരാത്രിയെ കണക്കാക്കുന്നതിലൂടെ തന്നെ മഹാശിവരാത്രിയുടെ മഹത്വം വ്യക്തമാണ്...
മനുഷ്യവംശം അഞ്ജാനത്തിന്റെ , ആസക്തികളുടെ ,അരാജകത്തിന്റെ മഹാനിദ്രയിലമര്‍ന്ന ഈ കാലഘട്ടത്തില്‍ നമയുടെ കേടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത് ...വൃതശുദ്ധിയുടെ നിറകുടമായതുകൊണ്ടാണ് മറ്റു ഉത്സവങ്ങളില്‍ നിന്നും ശിവരാത്രി വ്യത്യസ്തമായി തോന്നുന്നത്...
ശിവരാത്രിയിലെ രണ്ടു പദങ്ങള്‍ - അതായത് 'ശിവന്‍ ' , 'രാത്രി' - സാരസമ്പുഷ്ടമാണ് ...ശിവന്‍ എന്നത് നിരാകാരനായ ഈശ്വരന്റെ നാമം...അത് ഈശ്വര സ്വരൂപത്തെയും കര്‍ത്തവ്യത്തെയും സൂചിപ്പിക്കുന്നു..ജടാ വല്‍ക്കലധാരിയായ ശങ്കരന്‍ സദായോഗത്തിലമര്‍ന്നു പൂര്‍ണ്ണതയിലേക്ക് യാത്ര ചെയ്യുന്ന യോഗിയുടെ പ്രതീകമാണ്...നിരാകാരനായ ശിവനാകട്ടെ സര്‍വ്വരുടെയും ധ്യാനത്തെ സ്വീകരിക്കുന്ന പരമാത്മാവിന്റെ പ്രതീകവും...നാശമില്ലാത്തവന
രാത്രിയെന്ന പദമാകട്ടെ , മനുഷ്യ മനസ്സുകളിലെ അഞ്ജാനാന്ധകാരത്തെ സൂചിപ്പിക്കുന്നു...സര്‍വ്വ
സ്വത്വത്തോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ വരുമ്പോഴാണ് മനസ്സില്‍ പഞ്ചാവികാരങ്ങളുടെയും പകയുടെയും അസത്യത്തിന്റെയും അക്രമവാസനകളുടെയും കാളകൂട വിഷം നിറയുന്നത്...ഇവിടെയാണ് ശിവചൈതന്യത്തിന്റെ പ്രസക്തി...ലോകത്തിന്റെ കാളകൂടവിഷം മുഴുവന്‍ സ്വീകരിച്ച് സത്യയുഗത്തിന്റെ സ്ഥാപനം നടത്താനുള്ള ശേഷിയും സാക്ഷാല്‍ ശ്രീപരമശിവന് മാത്രം സ്വന്തം....ഈശ്വരജ്ഞാനം ശ്രവിച്ച് ആന്തരികശുദ്ധീകരണം നടക്കുമ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കപ്പെടും ...കലിയുഗം നശിച്ച് സത്യയുഗപ്രഭാവം പുലരും...പ്രകൃതിയുടെ ഒരു മഹാശുദ്ധീകരണപ്രക്രിയയാണത്.
ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ് മഹാരുദ്രാഭിഷേകം ,ലക്ഷാര്‍ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും...കു
No comments:
Post a Comment