MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

അഖണ്ഡനാമജപയജ്ഞം



ഈശ്വരനാമം തുടർച്ചയായി ജപിക്കുന്ന ഒരു കർമം. അന്യസഹായമോ ധനവ്യയമോ വിശേഷനിയമങ്ങളോ കൂടാതെ അനുഷ്ഠിക്കുവാൻ സാധിക്കുന്ന ഇത് മറ്റു യജ്ഞങ്ങളെക്കാൾ വളരെ ശ്രേഷ്ഠമാണെന്നു വിധിക്കപ്പെട്ടിട്ടുണ്ട്. 'യജ്ഞാനാം ജപയജ്ഞോസ്മി' എന്നു ശ്രീകൃഷ്ണൻ അർജുനനോടു പറഞ്ഞതിൽ നിന്നും (ഭഗവദ്ഗീത), 'ഹരേർനാമൈവ നാമൈവ നാമൈവ ഖലു ഭേഷജം കലൌെനാസ്ത്യൈവ നാസ്ത്യൈവ നാസ്ത്യൈവഗതിരന്യഥാ' തുടങ്ങിയ മറ്റു ആപ്തവചനങ്ങളിൽ നിന്നും ഇക്കാര്യം വിശദമാണ്. [ഭീഷ്മർ]] ധർമപുത്രരോടു വിഷ്ണുസഹസ്രനാമം ഉപദേശിക്കുന്ന അവസരത്തിലും ഈശ്വരനാമത്തിന്റെ മാഹാത്മ്യം അത്യുത്കൃഷ്ടമാണെന്നു പ്രസ്താവിച്ചിട്ടുണ്ട്. സഹസ്രനാമഭാഷ്യത്തിൽ ശങ്കരാചാര്യർ 'പവിത്രാണാം പവിത്രംയഃ' എന്ന ശ്ലോകപാദത്തെ വ്യാഖ്യാനിക്കുമ്പോൾ എല്ലാറ്റിനെയും ശുദ്ധീകരിക്കുന്ന ഗംഗാതീർഥത്തെപ്പോലും പവിത്രീകരിക്കുന്നതിന് ഭഗവത്‌നാമത്തിനു കഴിവുണ്ടെന്നു പ്രതിപാദിച്ചിരിക്കുന്നു. ഇപ്രകാരം അനേകം ആചാര്യന്മാർ അത്യുൽകൃഷ്ടമായി അംഗീകരിച്ചിരിക്കുന്ന നാമജപത്തെ അഖണ്ഡമായി ജപിക്കുന്നതുകൊണ്ട് ഐഹികവും പാരത്രികവുമായ സർവസൗഭാഗ്യങ്ങളും മുക്തിയും ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

No comments:

Post a Comment