MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

ഭക്തി ഉറയ്ക്കുവാന്‍ ദേവാലയങ്ങള്‍ വേണം

ഭക്തജനങ്ങള്‍ക്ക് ഒത്തുകൂടി പ്രാര്‍ഥിയ്ക്കുവാനാണ് ദേവാലയങ്ങള്‍. തന്‍റെ ഭക്തന്മാര്‍ കൂടിനിന്ന് പ്രാ൪ത്ഥിയ്ക്കുന്നിടത്ത് താന്‍ സന്നിധാനം ചെയ്യുമെന്ന് ഭഗവത് വചനം കാണുന്നു. ദേവാലയങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ പ്രാധാന്യം വളരെയുള്ളത്.

കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചു പ്രാ൪ത്ഥിയ്ക്കുന്നതിന് ധര്‍മ്മദേവസ്ഥാനങ്ങളുണ്ട്. അതാണ്‌ പരദേവതകള്‍. "ധര്‍മ്മ ദൈവം പ്രസാദിച്ചേ കുളിര്‍പ്പൂ തറവാടുകള്‍" എന്നാണ്. കുടുംബ ദേവന്മാര്‍ക്ക് പ്രാധാന്യം ഉണ്ട്. അവിടുത്തെ പ്രീതിയില്ലാതായാല്‍ കുടുംബനാശം ഭവിയ്ക്കുന്നു. മറ്റു ദേവന്മാരുടെ പ്രസാദം അനുഭവിയ്ക്കുകയുമില്ല.

ഗ്രാമവാസികള്‍ക്ക്‌ ഒത്തുകൂടുവാന്‍ ദേവാലയങ്ങള്‍ ഉണ്ടാകും. ദേശവാസികള്‍ക്കു ദേശനാഥനായ ദേവന്‍ കുടിക്കൊള്ളുന്ന ആരാധനാസ്ഥാനങ്ങള്‍ കാണുന്നുണ്ട്. നാടിനെയൊക്കെ കാത്തു സൂക്ഷിയ്ക്കുന്ന ദേവസ്ഥാനങ്ങളും പ്രാധാന്യമുള്ളതായി അറിയുന്നു.

ഇവിടെയെല്ലാം ദേവശക്തി വര്‍ദ്ധിയ്ക്കുന്നതിന് കൂട്ട പ്രാര്‍ത്ഥനയും ആചാരാനുസാരമുള്ള കര്‍മ്മങ്ങളും നടന്നിരിയ്ക്കണം. ആചാരവിഹീനത ദേവശാപത്തെ വരുത്തുന്നതാണ്.

No comments:

Post a Comment