MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

ദീപം തെളിയിക്കുമ്പോള്‍





സര്‍വ്വഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും പ്രതീകമാണ് വിളക്ക്. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിയിച്ച് തുടങ്ങുന്നതും ഇതുകൊണ്ഡു തന്നെ. ഭാരതീയ വിശ്വസമനുസരിച്ച് തിരി തെളിയിക്കുന്നത് ഒരു പുണ്യകര്‍മമാണ്. വെളിച്ചത്തിന്റെ ഓംകാരധ്വനിയില്‍ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം.
വീട്ടിലായാലും ആഘോഷപരിപാടികളിലായാലും തിരി തെളിയിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ഡതുണ്ഡ്.
ഒരു നല്ല ദിവസത്തിന്റെ ശുഭകരമായ തുടക്കത്തിനുവേണ്ഡിയാണ് അതിരാവിലെ വിളക്കു തെളിയിക്കുന്നത്. വിളക്കുവെയ്ക്കുമ്പോള്‍ വളരെ ഉയര്‍ന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുകയാണ് ഉത്തമം. തറയില്‍വെച്ച് വിളക്കു കൊളുത്തുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ പീഠത്തിലോ,പരന്ന തട്ടിലോ രണ്ഡുമില്ലെങ്കില്‍ ഇലക്കീറിലോ വിളക്കുവെച്ച് തിരികള്‍ കൊളുത്തണം. വിളക്ക്,ശംഖ്,മണി,ഗ്രന്ഥം എന്നിവയുടെ ഭാരം ഭൂമിദേവിക്കു താങ്ങുകയില്ലത്രെ.വിളക്കിന്റെ അടിഭാഗത്തെ മൂലാധാരമായും തണ്ഡിനെ സുഷുമ്നാനാഡിയായും മുകള്‍ത്തട്ടിനെ ശിരസ്സായും സങ്കല്‍പ്പിച്ചിരിക്കുന്നു.
പ്രഭാതത്തിലോ,സന്ധ്യയ്ക്കോ,വിളക്കു കൊളുത്തുമ്പോള്‍ അതില്‍ തിരിയിടുന്നതിന് ചില സാമാന്യ നിയമങ്ങള്‍ പാലിക്കേണ്ഡതുണ്ഡ്. പ്രഭാതത്തില്‍ വിളക്കുകൊളുത്തുമ്പോള്‍ കിഴക്കുഭാഗത്തേക്ക് ഒരു തിരിയും,സന്ധ്യക്ക് വിളക്കു കൊളുത്തുമ്പോള്‍ കിഴക്കും പടിഞ്ഞാറും ദര്‍ശനമായി രണ്ഡ് തിരികളും ഉണ്ഡായിരിക്കണം. മൂന്നു തിരികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ തിരിവീതം കിഴക്ക്,പടിഞ്ഞാറ്,വടക്ക് എന്നീ ദിക്കുകളിലേക്ക് ഇടാവുന്നതാണ്. അഞ്ച് തിരികള്‍ ഉപയോഗിക്കുമ്പോള്‍ നാല് ഭാഗങ്ങളിലേക്ക് ഓരോ തിരിവീതവും അഞ്ചാമത്തെ തിരി വടക്കുകിഴക്കു ഭാഗത്തേക്ക് ദര്‍ശനമായും കൊളുത്താവുന്നതാണ്. കത്തിച്ചുവെയ്ക്കുന്ന അതേ ദിശയില്‍വെച്ചുതന്നെയായിരിക്കണം വിളക്കു കെടുത്തേണ്ഡത്.
പുലര്‍കാലത്ത് ഒരു തിരിയിട്ടും സന്ധ്യക്ക് രണ്ഡു തിരിയിട്ടും കത്തിക്കുന്നതാണ് ഉത്തമം. പകലും രാത്രിയും കൂടിച്ചേരുന്ന നേരമായതിനാലാണ് സന്ധ്യയ്ക്ക് വിളക്കു തെളിയിക്കുന്നതിന് രണ്ഡുതിരികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സന്ധ്യാസമയത്തെ നിലവിളക്കിന്റെ പ്രകാശത്തില്‍ ലക്ഷ്മീദേവി നൃത്തം ചെയ്യുമത്രെ! വിളക്കു തെളിഞ്ഞു നില്‍ക്കുന്ന സമയത്ത് നാമം ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു.
ആചാരങ്ങള്‍,പൂജാകര്‍മ്മങ്ങള്‍ എന്നിവ നടക്കുമ്പോള്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത നിലവിളക്കുകളാണ് ഉപയോഗിക്കുക. വിളക്കില്‍ എണ്ണയൊഴിച്ചു തിരുയിട്ടു കത്തിക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അണയ്ക്കുന്നതും.ഒരു തിരി കത്തിത്തീരുന്നതിനു മുമ്പോ,കരിന്തിരി കത്തുന്നതിനു മുമ്പോ വിളക്കു കെടുത്തേണ്ഡതാണ്. ഒരു കാരണവശാലും ഊതിക്കെടുത്താന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ വിളക്ക് അശുദ്ധമാവുകയും പുണ്യം നഷ്ടപ്പെടുകയും ചെയ്യും.

No comments:

Post a Comment