ദേവാലയത്തിനുള്ളിലുണ്ട് ബിംബം. ബിംബിയ്ക്കുന്നതുകൊണ്ടാണ് ബിംബം എന്ന പേരുണ്ടായത്. ഭക്തന്‍റെ അഭിലാഷങ്ങള്‍ക്ക് അനുസരിച്ച് ദേവനില്‍ നിന്നും ശക്തിപ്രവാഹം അനുഗ്രഹകലകളായി ഒഴുകി ഭക്തനിലേയ്ക്ക് വരുന്നതാണ്. ബിംബത്തിലെ പ്രതിഫലനമാണത്. അതാണ് ബിംബമായത്. ശക്തി ബിംബിയ്ക്കുകയാണ്. പരിശുദ്ധമനസ്സുകളിലേയ്ക്ക് ആ ശക്തി പകര്‍ന്നെത്തിക്കൊള്ളും.
ഭക്തന്‍റെ ഭാവത്തിനും സങ്കല്‍പ്പത്തിനും അനുസരിച്ചാകുന്നു അനുഗ്രഹം ലഭിയ്ക്കുന്നത്. ശുദ്ധമാനസരിലേയ്ക്ക് ശുദ്ധമായി ദേവശക്തി ഒഴുകിയെത്തുന്നതാണ്. ദുഷ്ടഭാവനയുള്ളവരില്‍ ആ രീതിയിലായിരിയ്ക്കും ഈശ്വരശക്തി ലയിച്ചു ചേരുന്നത്. നിഷ്കളങ്കതയും പരിശുദ്ധമനസ്സും ചിന്തയുമായി നില്‍ക്കുന്നവരില്‍ പരിപാവനമായ വിധത്തില്‍ ഭഗവല്‍ ചൈതന്യത്തെ നേരില്‍ അനുഭവിയ്ക്കുന്നു എന്നറിയുക. ഭഗവാന് ഒന്നിനോട് വേര്‍തിരിവുണ്ടാകുന്നതല്ല.
No comments:
Post a Comment