പശുവിൽ
നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം. കേരളത്തിലെ
ക്ഷേത്രങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു ദ്രവ്യം ആണ്. ഇവ വിഗ്രഹങ്ങളുടെ
അശുദ്ധി മാറ്റുവാനാണ് ഉപയോഗിക്കുന്നത്. പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം,
ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ് ; ഈ അഞ്ച് വസ്തുക്കൾ കൊണ്ട്
ശരിയായ അളവിൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്. ശരിയായ രീതിയിൽ ചേർത്ത
പഞ്ചഗവ്യത്തിന് നല്ല രുചിയുണ്ടാകുമെങ്കിലും
ഒരു തരത്തിലുള്ള ദുർഗ്ഗന്ധവും(പശുവിൻ ചാണകത്തിന്റെയും മൂത്രത്തിന്റെയും
മണം) ഉണ്ടായിരിക്കില്ല. ഗവ്യം എന്നതിന്റെ അർത്ഥം പശുവിൽ നിന്ന്
ഉണ്ടാകുന്നത് അഥവാ ഗോവിൽ നിന്ന് ഉണ്ടാകുന്നത് എന്നാകുന്നു.
No comments:
Post a Comment