MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday 11 August 2013

പാണിഗ്രഹണം




ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെ ജീവിതം നയിക്കപ്പെടുന്നു. ഈ നാല് ആശ്രമങ്ങളില്‍ ഏറ്റവും പ്രധാനം വിവാഹജീവിതമാണ്. ഗൃഹസ്ഥജീവിതത്തില്‍നിന്നാണല
്ലോ രാഷ്ട്രത്തിന്റെ ആരംഭം.

വിവാഹത്തോടെ ഗാര്‍ഹസ്ഥ്യം തുടങ്ങുന്നു. വിവാഹകര്‍മ്മങ്ങള്‍ അനുഷ്ഠിക്കപ്പെടുമ്പോള്‍ പാണിഗ്രഹണസമയത്ത് ചൊല്ലുന്ന മന്ത്രം ശ്രദ്ധിക്കുക.

"ഗൃഭ് ണാമിതേ സൗഭഗത്വയഹസ്തം
മയാ പത്യാജരാദഷ്ടിര്യഥാസഃ
ഭഗോ ആര്യമാ സവിതാപുരന്ധി
ന്മര്‍ഹ്യം ത്വാദുര്‍ഗ്ഗാര്‍ഹപത്യായ ദേവാഃ"

(സുഖകരമായ ഭാവിക്കുവേണ്ടി നിന്റെ പാണി ഞാന്‍ പിടിക്കുന്നു. നിന്റെ ഭര്‍ത്താവായ എന്നോട് ചേര്‍ന്ന് നീ ദീര്‍ഘായുഷ്മതിയായിഭവിക്കട്ടെ! നാം രണ്ടുപേരും ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിനുവേണ്ടി ഭഗല്‍, ആര്യമാവ്‌, സവിത, പുരന്ധി എന്നിവര്‍ നിന്നെ എനിക്ക് സമര്‍പ്പിച്ചിരിക്കുന്നു. മന്ത്രസാരം പാണിഗ്രഹണത്തിന്റെ മഹത്വം വെളിവാക്കുന്നു.)

വിവാഹവേളയില്‍ വൃദ്ധജനങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെ അനുഗ്രഹിക്കുന്ന മന്ത്രവും ഗര്‍ഭസ്ഥശിശുവിനെ ആശീര്‍വാദിക്കുന്ന മന്ത്രവും അനുഷ്ഠാനങ്ങളിലൂടെ ജീവിതത്തെ ഉന്നതപദവിയിലേക്ക് ഉയര്‍ത്തുന്നവയാകുന്നു.

No comments:

Post a Comment