MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Thursday, 15 August 2013

ശ്രീനാരായണഗുരു ക്ഷേത്രപ്രതിഷ്ഠകൾ

ഭാരതീയ ദർശനങ്ങളുടെയും വിശ്വ മതങ്ങളുടെയും ആദർശങ്ങൾ സമന്വയ വീക്ഷണത്തിൽ സാംശീകരിച്ചുകൊ് മനുഷ്യ സമുദായത്തിന്റെ ഒരുമക്കും കൂട്ടായ്മക്കുമായി സ്വന്തമായ ശൈലിയിൽ ഏകത്വ ദർശനത്തെ വിശ്വ മാനവികതാവികാസത്തിന് ഊന്നൽ നൽകി സാമൂഹിക സാംസ്‌കാരിക പുരോഗതിയുളവാക്കിയ മഹാത്മാവാണ് ശ്രീ നാരായണഗുരു. 1031 ചിങ്ങത്തിലെ ചതയം നാളിൽ തിരുവനന്തപുരം ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച നാണുവിൽനിന്ന് പിൽക്കാലത്ത് ശ്രീ നാരായണഗുരു എന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയർന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ചിന്താദർശനങ്ങളിലൂടെയാണ്. ഗുരുവിന്റെ 157-ാം ജന്മദിനാഘോഷ വേളയിൽ ആ പുണ്യാത്മാവിന്റെ ക്ഷേത്രസങ്കൽപങ്ങളെക്കുറിച്ചുള്ള ദർശനങ്ങൾ സമകാലീന സമൂഹത്തിൽ ഏറെ പ്രസക്തമാകുന്ന സാഹചര്യങ്ങളാണ് നമുക്കുചുറ്റിലും.
'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'
1888 ഫെബ്രുവരി 20 ന് ശിവരാത്രി നാളിൽ നെയ്യാറ്റിൻകര തീരത്ത് ചരിത്രപ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ട വേളയിൽ ഗുരുമുഖത്തുനിന്ന് ഉതിർന്ന ദിവ്യ മന്ത്രമാണിത്. ശ്രീബുദ്ധന്റെ മാനവിക മന്ത്രം പോലെ, വിശ്വമാനവികതയിലൂന്നിയ ഏകത്വ ദർശനമാണ് ഇതിലൂടെ ഗുരു പ്രകാശിപ്പിച്ചത്. ബ്രാഹ്മണർക്ക് മാത്രം വേദേതിഹാസങ്ങൾ അനുവദനീയമായിരുന്ന ഭാരതഘണ്ഡത്തിലെ ഏറ്റവും ഇരു യുഗത്തിലേക്കുള്ള ശക്തവും ദിവ്യവുമായ ദീപപ്രകാശമായിരുന്നു ഈ ഗുരുവചനം. 'ശ്രീ നാരായണ ഗുരുവിന്റെ ക്ഷേത്രസങ്കൽപങ്ങളെക്കുറിച്ചുള്ള മഹത്ദർശനമാണ് ഈ വരികളിലൂടെ പ്രഖ്യാപിതമായത്.
മനുഷ്യ സമുദായത്തിൽ ജാതി-മത വർഗ്ഗ-വർണ വ്യത്യാസങ്ങൾക്കതീതമായി ഒരുമയും കൂട്ടായ്മയും വളർത്തുകയാണ് ക്ഷേത്രപ്രതിഷ്ടകളിലുടെ ഗുരു വിവക്ഷിച്ചിരുന്നത്. ഇതിനായി ആദ്യകാലങ്ങളിൽ ബിംബങ്ങൾ പ്രതിഷ്ടിച്ച ഗുരു പിന്നീട് അദൈ്വതാത്മകമായ പ്രതീകങ്ങൾ, ദീപം, മധ്യത്തിൽ ഓംകാരലിഖിതത്തോടുകൂടിയ കണ്ണാടി പ്രതിഷ്ടകളും നടത്തിയിട്ടു്. 1087 ൽ ശിവഗിരിയിൽ വാഗ്‌ദേവതയായ ശാരദാപ്രതിഷ്ട നടത്തിയ ഗുരു ഇവിടെ നിവേദ്യവും മറ്റും വേെന്ന അരുളപ്പാടും നൽകി. 1095 ലെ കാരമുക്കിലെ ശിവപ്രതിഷ്ടയും 1922 ലെ മുരിക്കുംപുഴയിലെ ഓം, സത്യം, ധർമ്മം, ദയ, ശാന്തി എന്നെഴുതിയ പ്രഭാപ്രതിഷ്ട, 1927 ൽ വൈക്കം ഉല്ലലയിൽ കണ്ണാടി മധ്യത്തിൽ രസം ചുരി 'ഒം' രേഖപ്പെടുത്തിയ ഓംകാരപ്രതിഷ്ടയുമെല്ലാം ഇവയിൽ ചിലതാണ്. ആലുവയിൽ പ്രതിഷ്ടയില്ലാത്ത അദൈ്വതാശ്രമമാണ് സ്ഥാപിച്ചത്. പിന്നീട് പലയിടങ്ങളിലും ആസുരരീതിയിലുള്ള പൂജാവിധികൾ മാറ്റി സാത്വികരീതികൾ നടപ്പാക്കി. ഇതിന്റെ ഭാഗമായാണ് ചെമ്പഴന്തിയിലെ കാളീവിഗ്രഹം മാറ്റി ശിവപ്രതിഷ്ട നടത്തിയത്. ചേർത്തലയിലെ കളവങ്കോടത്ത് ഇത്തരത്തിൽ അർധനാരീശ്വര പ്രതിഷ്ട നടത്തുന്നതിൽ യുവാക്കളിൽ എതിർപ്പുാക്കി. ഇത് അംഗീകരിച്ച ഗുരു എറണാകുളത്തുനിന്ന് ആളയച്ചു വരുത്തിയ കണ്ണാടി പ്രതിഷ്ടിച്ച് എല്ലാവരേയും ഒരുമിപ്പിക്കുകയായിരുന്നു. 'ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉാക്കിക്കൊള്ളും' എന്ന ഗുരു വചനപ്രകാരം ഭണ്ഡാരം സ്ഥാപിച്ച് ലഭിച്ച പണം വിനിയോഗിച്ചാണ് കൊറ്റിയത്ത് ക്ഷേത്രം സ്ഥാപിച്ചത്. ഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രങ്ങളിൽ പുലയരാദി മറ്റ് പിന്നോക്കവിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നു. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഭക്തരുടെ മനസ്സിനു സന്തോഷം നൽകുന്നതിന് ചുറ്റും ഉദ്യാനങ്ങളും യോഗസ്ഥലം, വായനശാല, വിദ്യാലയങ്ങൾ എന്നിവയും സ്ഥാപിക്കണമെന്നും ഗുരു ഉപദേശിച്ചു. കർണാടകയിലെ കുദ്രോളിയിൽ ഗുരു സ്ഥാപിച്ച ഗോകർണേശ്വരനാഥ ക്ഷേത്രം ഈ മാതൃകയിലുള്ളതാണ്. ക്ഷേത്രത്തെ മനുഷ്യശരീരത്തോട് ഉപമിച്ചാണ് ഗുരു വിവക്ഷിച്ചിരിക്കുന്നത്. ക്ഷേത്ര പ്രവേശനകവാടം മുതൽ താഴികക്കുടം വരെയുള്ള ഭാഗങ്ങളെ മനുഷ്യശരീരത്തിലെ പാദം മുതൽ ശിരസ്സുവരെയുള്ള ഭാഗങ്ങളോടാണ് ഗുരു സമന്വയിപ്പിച്ചിരിക്കുന്നത്. ഇതിനനുസരിച്ചാണ് ക്ഷേത്രങ്ങളുടെ നിർമാണം നടത്തേത്. കണ്ണാടി മധ്യത്തിൽ ഓം രേഖപ്പെടുത്തിയ പ്രതിഷ്ടയെ ആരാധിക്കുന്ന മനുഷ്യൻ തന്റെ പ്രതിബിംബം കണ്ണാടിയിൽ ദർശിക്കുമ്പോൾ ഓംകാരത്തെ തന്റെ ഹൃദയമായി കാണാൻ കഴിയും. ഇതിലൂടെ തന്നിലുള്ള ഈശ്വരചൈതന്യം തിരിച്ചറിയാനും സഹജീവികളോട് ഭേദം പ്രകടിപ്പിക്കാതെ സഹവർത്തിത്വം പുലർത്തുവാനും നമുക്കു കഴിയണം. മനുഷ്യന് നിലനിൽപ്പിനായി അടിസ്ഥാന ആവശ്യങ്ങളായ ശുചിത്വം, വിദ്യാഭ്യാസം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈതൊഴിൽ, വിവരസാങ്കേതിക പരിജ്ഞാനം എന്നിവ സ്വായത്തമാക്കാൻ ഉതകുന്ന കേന്ദ്രങ്ങളാവണം ക്ഷേത്രങ്ങളെന്നാണ് ഗുരു വിവക്ഷിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസവും ശാസ്ത്ര പഠനവും വ്യവസായങ്ങളെ ശാസ്ത്രീയമായി പരിഷ്‌കരിക്കുന്ന രീതികളും സ്വായത്തമാക്കണമെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. സ്ത്രീകളും പുരുഷൻമാരും എല്ലാവരും വിദ്യ അഭ്യസിക്കണമെന്നും ഇംഗ്ലീഷും ശാസ്ത്രസാങ്കേതിക വിദ്യകളും അഭ്യസിക്കണമെന്നും നിർധനരായ കുട്ടികളെ പണമുള്ളവർ ധനം നൽകി ഉപരിവിദ്യാഭ്യാസത്തിന് അയക്കണമെന്നും ഗുരു ഉപദേശിച്ചു. വർത്തമാനകാലത്ത് ഉന്നത വിദ്യാഭ്യാസമുൾപ്പെടെ വിദ്യാഭ്യാസമേഖലയാകെ സ്വാശ്രയകണ്ണികളിൽ ഇഴ ചേർക്കുമ്പോൾ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് തിരിച്ചറിയേതു്.
1922 നവംബർ 22 ന് ഗുരുവിനെ സന്ദർശിച്ച ഇന്ത്യയുടെ നവോത്ഥാന നായകനും ഋൃഷി തുല്യനുമായ മഹാകവി രവീന്ദ്രനാഥ ടാഗോറിനെപോലും അതിശയിപ്പിച്ചത് ഈ ദിവ്യ മന്ത്രത്തിലടങ്ങിയ വിശ്വമാനവികതാ ദർശനമാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും ചുറ്റിസഞ്ചരിക്കുകയും നിരവധിയായ സിദ്ധൻമാരെയും മഹർഷിമാരെയും സന്ദർശിക്കാനും കഴിഞ്ഞിട്ടുള്ള തനിക്ക് ശ്രീ നാരായണ ഗുരു സ്വാമികളെക്കാൾ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനേയും കാണാൻ സാധിച്ചിട്ടില്ല എന്നാണ് ടാഗോർ പറഞ്ഞത്. അക്കാലത്ത് കേരളത്തിൽ നിലനിന്ന ജാത്യനാചാരങ്ങൾ ക് ഇവിടം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞപ്പോൾ, ഈ അനാചാരങ്ങൾക്കെതിരെ ജനസമൂഹത്തെയാകെ ആകർഷിക്കാനും നവോദ്ധാന പാതയിൽ നയിക്കാനും കഴിഞ്ഞ ദർശനമായിരുന്നു ശ്രീ നാരായണ ഗുരുവിന്റേത്.
ശ്രീ നാരായണഗുരു ധ്യാനനിമഗ്നനായിരുന്ന വേളയിൽ ആറ്റുതീരത്തെ അദ്ദേഹത്തിന്റെ പർണശാലയിൽ ഒട്ടേറെ ഭക്തർ ദർശനത്തിനെത്തുമായിരുന്നു. അക്കാലത്ത് ക്ഷേത്രങ്ങളിൽ ഈഴവരും മറ്റ് പിന്നോക്ക സമുദായങ്ങൾക്കും സവർണദൈവങ്ങളെ ദർശിക്കാനും ആരാധിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. അടുത്തുള്ള ക്ഷേത്രത്തിൽ ദർശന സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ഒരു ക്ഷേത്രം പ്രതിഷ്ടിച്ചു നൽകണമെന്ന ഭക്തരുടെ അപേക്ഷയാണ് നവോത്ഥാനത്തിന്റെ ദിവ്യകാഹളമായി മാറിയ അരുവിപ്പുറം ശിവപ്രതിഷ്ടക്ക് ഗുരുവിന് പ്രേരകമായത്. ജാതിവൃക്ഷത്തിന്റെ നാരായവേരറുക്കാൻ ആരംഭമായ ഈ പ്രവൃത്തിയെ, ഈഴവന് ശിവപ്രതിഷ്ട നടത്താനു ള്ള അധികാരം ഏതു ശാസ്ത്രത്തിലാണുള്ളത് എന്ന ചോദ്യവുമായാണ് ബ്രാഹ്മണ മേധാവിത്വം നേരിട്ടത്. അതിന് നാം പ്രതിഷ്ടിച്ചത് ബ്രാഹ്മണ ശിവനെയല്ല, ഈഴവശിവനെയാണല്ലോ എന്ന ഗുരുവിന്റെ മറുപടി കേട്ട് ജാതി മേധാവികൾ സ്തബ്ദരാവുകയായിരുന്നു.
വിശ്വമാനവികതയിൽ വിശ്വസിക്കുന്ന ഏകജാതിയിലധിഷ്ടിതമായ ഈശ്വര സങ്കൽപമുൾക്കൊള്ളുന്ന ഈഴവശിവനെയാണ് അരുവിപ്പുറത്ത് ഗുരു പ്രതിഷ്ടിച്ചത്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂറിൽ നിയമസഭ നിലവിൽ വന്നതും ഗുരുസന്ദേശത്തിന് ശക്തിപകർന്ന പരവൂർ കേശവനാശാന്റെ സുജനാനന്ദിനി പത്രം സ്ഥാപിക്കപ്പെട്ടതും ഏതാ് ഇതേ കാലത്തുതന്നെയാണ്.
ശിവഗിരി ക്ഷേത്രത്തോടനുബന്ധിച്ച് ആശ്രമവും സംസ്‌കൃത പാഠശാലയും ഗുരു സ്ഥാപിച്ചു. അരുവിപ്പുറത്ത് ബലികർമ്മാദികൾ നടത്തുന്നതിന് മേൽനോട്ടംവഹിച്ചുവന്ന 'വാവൂട്ടുസഭ' യെ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ രജിസ്റ്റർ ചെയ്തുകൊ് സംഘടനാ സന്ദേശവും ഗുരു നൽകി. ശിവഗിരി പ്രതിഷ്ടയെതുടർന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വിദേശങ്ങളിലും ശ്രീ നാരായണഗുരു ക്ഷേത്രപ്രതിഷ്ട നടത്തിയിട്ടു്.

ക്ഷേത്രപ്രതിഷ്ഠകൾ


No comments:

Post a Comment