ചൈനക്കാരെ കണ്ടാല്‍ പ്രായം പറയുക ബുദ്ധിമുട്ടാണ്. ഇതിന്റെ രഹസ്യം
മറ്റൊന്നുമല്ല, ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി
ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത്
ആന്റിഓക്സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം
ചൈനക്കാര്‍ക്കുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ
പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ്
ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍
ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില
(വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ
ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി
വെയിലത്തുണക്കിയെടുത്താണ്. തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ
ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ
വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ
കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്.
No comments:
Post a Comment