ക്ഷേത്രവിഗ്രഹത്തെ ആവരണം ചെയ്തിരിക്കുന്ന ഏഴു ആവരണങ്ങളാണ് മതില്‍ക്കെട്ട് , പുറത്തെ പ്രദിക്ഷണ വഴി ,പുറബലിവട്ടം,ചുറ്റമ്പലം .അകത്തെ പ്രദക്ഷിണ വഴി ,അകബലിവട്ടം ,ശ്രീകോവില്‍ എന്നിവ ....
ദേവന്റെ വികാരങ്ങളുടെ മൂര്‍ത്തിമദ് ഭാവങ്ങളാണ് ബലിക്കല്ലുകള്‍ എന്നാണു സങ്കല്പം...ഇവ ഒന്നില്‍നിന്നു മറ്റൊന്നിലേക്കു പകരുന്നവയാണ് ...ദേവന് ചുറ്റും ഈ വികാരവലയങ്ങള്‍ നിരന്തരം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ അവ മുറിഞ്ഞാല്‍ വികാരങ്ങളുടെ മൂര്‍ത്തികളായ ഗന്ധര്‍വ്വന്മാര്‍ ബാധിക്കുമെന്നാണ് വിശ്വാസം ...എന്നാല്‍ നടവഴിയിലൂടെ ദേവചൈതന്യ പ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ നടവഴിയിലൂടെ കടന്നുപോകുകയും ചെയ്യാം...പരസ്പരം ബന്ധിച്ചു നിന്ന് ദേവനിലേക്ക് അന്തര്‍മുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയില്‍ കഴിയുന്ന മൂര്‍ത്തികളെ ഇടമുറിഞ്ഞും ചവുട്ടിയും ധ്യാനം തടസ്സപ്പെടുത്തുമ്പോള്‍ അവ കൊപിക്കുമെന്നാണ് പ്രമാണം...
മേലുദ്ധരിച്ച കാരണങ്ങള്‍കൊണ്ടാണ് ബലിക്കല്ല് അറിയാതെ ചവിട്ടുകയോ ,പരിഹാരമായി തൊട്ടു തലയില്‍വയ്ക്കുകയോ ചെയ്യരുതെന്ന് പഴമക്കാര്‍ പറയുന്നത് ...ബലിക്കല്ല് തൊടാനുള്ളതല്ല ....
" കരചരണകൃതം വാക്കായജം കര്‍മ്മജം വാ
ശ്രവണ നയനജം വാ മാനസംവാപരാധം
വിഹിതമിഹിതം വാ സര്‍വ്വമേതല്‍ ക്ഷമസ്വ
ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശം ഭോ "
എന്ന് മൂന്നു വട്ടം ജപിക്കുക...അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും ....അല്ലാതെ ചവിട്ടികഴിഞ്ഞാല്‍ ഒരിക്കലും ബലിക്കല്ല് തൊട്ടു തലയില്‍ വയ്ക്കരുത്....
No comments:
Post a Comment